വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: പാകിസ്താന്‍ 'പച്ചതൊടില്ല', ആദ്യ റൗണ്ടില്‍ പുറത്താവും, പ്രവചിച്ച് അക്തര്‍

അവസാന ടി20 ലോകകപ്പില്‍ സെമി കളിച്ച പാകിസ്താന്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് പുറത്തായത്

1

കറാച്ചി: ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ക്രിക്കറ്റ് ടീമുകള്‍. ഓസ്‌ട്രേലിയ വേദിയായുള്ള ടി20 ലോകകപ്പിന് ഒക്ടോബര്‍ 16നാണ് ആരംഭമാവുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ തട്ടകത്തിലേക്ക് ലോകകപ്പെത്തുമ്പോള്‍ എതിരാളികള്‍ക്ക് കപ്പിലേക്കെത്തുക പ്രയാസമായി മാറും. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് തുടങ്ങിയവരെപ്പോലെ തന്നെ ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ ഒരു ടീമാണ് പാകിസ്താന്‍.

അവസാന ടി20 ലോകകപ്പില്‍ സെമി കളിച്ച പാകിസ്താന്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് പുറത്തായത്. ഇത്തവണയും ഗംഭീര താരനിര അവര്‍ക്കൊപ്പമുണ്ട്. ബാബര്‍ അസം നയിക്കുന്ന പാക് നിരയില്‍ മുഹമ്മദ് റിസ്വാന്‍, ഷഹിന്‍ ഷാ അഫ്രീദി എന്നിവരെല്ലാം മാച്ച് വിന്നര്‍മാരായുണ്ട്. ഇത്തവണ വലിയ വിജയ സാധ്യത കല്‍പ്പിക്കുന്നവരാണ് പാകിസ്താനെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ പാകിസ്താന്‍ ആദ്യ റൗണ്ടില്‍ പുറത്താവുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍.

Also Read : സ്ലെഡ്ജ് ചെയ്തു, തൊട്ടടുത്ത പന്തില്‍ സിക്‌സര്‍, കിടിലന്‍ മറുപടി നല്‍കിയ നാല് പേരിതാAlso Read : സ്ലെഡ്ജ് ചെയ്തു, തൊട്ടടുത്ത പന്തില്‍ സിക്‌സര്‍, കിടിലന്‍ മറുപടി നല്‍കിയ നാല് പേരിതാ

പരിശീലകര്‍ക്ക് ടി20 അനുഭവസമ്പത്തില്ല

പരിശീലകര്‍ക്ക് ടി20 അനുഭവസമ്പത്തില്ല

പാകിസ്താന്‍ ടീം തിരഞ്ഞെടുപ്പിലെ അപാകതകളും പരിശീലകരുടെ ടി20യിലെ അനുഭവസമ്പത്ത് കുറവും ചൂണ്ടിക്കാട്ടിയാണ് അക്തര്‍ വിമര്‍ശിച്ചത്. 'ശരാശരി ആളുകളില്‍ നിന്ന് ശരാശരി തീരുമാനങ്ങള്‍ മാത്രമെ പ്രതീക്ഷിക്കാനാവൂ. അവരില്‍ നിന്ന് അത്ഭുതകരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. സക്ലെയ്ന്‍ അവസാനമായി 2002ലാണ് ക്രിക്കറ്റ് കളിച്ചത്.

ഇതിന്റെ പേരില്‍ അവന്‍ പിണങ്ങിയാലും പ്രശ്‌നമില്ല. ടി20യെക്കുറിച്ച് അവന് യാതൊരു ബോധവുമില്ലെന്നതാണ് വസ്തുത. മുഹമ്മദ് യൂസഫ് മികച്ച താരമായിരുന്നു. എന്നാല്‍ അവന്റെ തീരുമാനങ്ങള്‍ എത്രത്തോളം ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. ഫഖര്‍ സമാന്റെ കാര്യം നേരത്തെ തന്നെ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ അവന് തിളങ്ങാനാവും.'- അക്തര്‍ യുട്യൂബ് ചാനലില്‍ സംസാരിക്കവെ പറഞ്ഞു.

Also Read : T20 World Cup 2022: രോഹിത്തിന് കീഴില്‍ ഇന്ത്യ കപ്പടിക്കുമോ?, സാധ്യത കുറവ്!, കാരണങ്ങളിതാ

സമീപകാല പ്രകടനം മോശമില്ല

സമീപകാല പ്രകടനം മോശമില്ല

പാകിസ്താന്റെ സമീപകാല പ്രകടനങ്ങളൊന്നും മോശമല്ല. ഏഷ്യാ കപ്പില്‍ ഫൈനല്‍ കളിക്കാനായെങ്കിലും ശ്രീലങ്കയോട് തോറ്റു. മികച്ച ടീം കരുത്ത് അവകാശപ്പെടാനാവുമെങ്കിലും പ്രധാന മത്സരങ്ങളില്‍ ടീം നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നതാണ് വസ്തുത. ടി20 ലോകകപ്പ് പോലൊരു വലിയ വേദിയില്‍ നിലവിലെ പാകിസ്താന്‍ ടീം കരുത്ത് പോരെന്നാണ് അക്തര്‍ പറയുന്നത്.

Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

ബാറ്റിങ് കരുത്ത് പ്രശ്‌നം

ബാറ്റിങ് കരുത്ത് പ്രശ്‌നം

'ഇതേ ടീമുമായാണ് പാകിസ്താന്‍ ഓസ്‌ട്രേലിയയിലേക്ക് പോകുന്നതെങ്കില്‍ കാര്യമായൊന്നും പ്രതീക്ഷിക്കേണ്ട. നമ്മള്‍ ആദ്യ റൗണ്ടില്‍ത്തന്നെ തോറ്റ് പപറത്തായേക്കും. നമ്മുടെ ബാറ്റിങ് കരുത്തില്‍ എനിക്ക് ആശങ്കയുണ്ട്'-അക്തര്‍ കൂട്ടിച്ചേര്‍ത്തു. പാകിസ്താനൊപ്പം മികച്ച ബാറ്റ്‌സ്മാന്‍മാരുണ്ടെങ്കിലും ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ബാറ്റിങ്ങിനെ ടീം അമിതമായി ആശ്രയിക്കുന്നു. രണ്ട് പേരും നിരാശപ്പെടുത്തുന്ന സാഹചര്യത്തില്‍ പാകിസ്താന് രക്ഷകനില്ലാതെ പോകും. അക്തര്‍ ഉന്നയിച്ച ഈ ആശങ്ക ഏറെക്കുറെ ശരിയാണെന്ന് തന്നെ പറയാം.

പാകിസ്താന്‍ ലോകകപ്പ് ടീം

പാകിസ്താന്‍ ലോകകപ്പ് ടീം

ബാബര്‍ ആസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖാര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ അഫ്രീഡി, ഷാന്‍ മസൂദ്, ഉസ്മാന്‍ ഖാദിര്‍. റിസര്‍വ് ലിസ്റ്റ്- ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ്, ഷാനവാസ് ദഹാനി.

Story first published: Sunday, October 2, 2022, 16:52 [IST]
Other articles published on Oct 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X