വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2022: വന്‍ ട്വിസ്റ്റ്, ബുംറ കളിച്ചേക്കും! എങ്ങനെയെന്നറിയാം

പുറംവേദനയെ തുടര്‍ന്നു താരം വിശ്രമത്തിലാണ്്

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കില്ലെന്നു ഇന്ത്യന്‍ ആരാധകര്‍ ഉറപ്പിച്ചിരിക്കെ അപ്രതീക്ഷിത ട്വിസ്റ്റ്. ലോകകപ്പില്‍ അദ്ദേഹം കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, കോച്ച് രാഹുല്‍ ദ്രാവിഡ് എന്നിവരും ബുംറ ലോകകപ്പില്‍ നിന്നും ഇനിയും പിന്‍മാറിയിട്ടില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.

Also Read: വെടിക്കെട്ട് ഫിഫ്റ്റി, എലൈറ്റ് ക്ലബ്ബില്‍ ബാബര്‍ അസം, കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പംAlso Read: വെടിക്കെട്ട് ഫിഫ്റ്റി, എലൈറ്റ് ക്ലബ്ബില്‍ ബാബര്‍ അസം, കോലിയുടെ വമ്പന്‍ റെക്കോഡിനൊപ്പം

ബുംറ വിശ്രമത്തില്‍

ബുംറ വിശ്രമത്തില്‍

പുറം വേദനയെ തുടര്‍ന്നാണ് നിലവില്‍ ബുംറ വിശ്രമിക്കുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരേ നടക്കുന്ന ടി20 പരമ്പരയില്‍ നിന്നും അദ്ദേഹം പിന്‍മാറുകയും പകരക്കാരനായി മുഹമ്മദ് സിറാജനെ ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലോകകപ്പില്‍ ബുംറയ്ക്കു പകരം ആരെന്ന കാര്യത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കവെയാണ് പരിക്ക് അത്ര മാത്രം ഗൗരവമുള്ളതല്ലെന്നു വ്യക്തമായിരിക്കുന്നത്.

ഏഷ്യാ കപ്പ് നഷ്ടമായി

ഏഷ്യാ കപ്പ് നഷ്ടമായി

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഷ്യാ കപ്പില്‍ പുറത്തിരുന്ന ജസ്പ്രീത് ബുംറ ഓസ്‌ട്രേലിയയുമായി കഴിഞ്ഞ മാസം നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തുകയായിരുന്നു. പക്ഷെ പരമ്പരയിലെ ആദ്യ മല്‍സരം അദ്ദേഹം കളിച്ചില്ല. അടുത്ത രണ്ടു മല്‍സരങ്ങളിലും ബുംറ പ്ലെയിങ് ഇലവനിലെത്തുകയും ചെയ്തു.
പക്ഷെ സൗത്താഫ്രിക്കയുമായി തിരുവനന്തപുരത്ത് നടന്ന ആദ്യ ടി20യില്‍ പേസര്‍ കളിച്ചില്ല. പരിശീലനത്തിനിടെ പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നാലെ ബുംറയുടെ പുറംഭാഗത്തിനു ഗുരുതരമായ പരിക്കുണ്ടെന്നും ലോകകപ്പിലുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു.

Also Read: സ്ലെഡ്ജ് ചെയ്തു, തൊട്ടടുത്ത പന്തില്‍ സിക്‌സര്‍, കിടിലന്‍ മറുപടി നല്‍കിയ നാല് പേരിതാ

പരിക്ക് ആശങ്കയുണ്ടാക്കുന്നതല്ല

പരിക്ക് ആശങ്കയുണ്ടാക്കുന്നതല്ല

പക്ഷെ പുതിയ അപ്‌ഡേറ്റുകള്‍ പ്രകാരം ജസ്പ്രീത് ബുംറയുടെ പരിക്ക് ആശങ്കയുണ്ടാക്കുന്നതല്ലെന്നാണ് പറയുന്നത്. മാത്രമല്ല ഈ മാസം അഞ്ചിന് മുംബൈയില്‍ നിന്നും ഓസ്‌ട്രേിയയിലെ പെര്‍ത്തിലേക്കു പറക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ അദ്ദേഹമുണ്ടായേക്കുമെന്നും സൂചിപ്പിക്കുന്നു.
ബുംറയ്ക്കു വിശ്രമം ആവശ്യമാണ്. പുറം ഭാഗത്തെ പരിക്കിനുളള ഏറ്റവും നല്ല മരുന്നും അതു തന്നെയാണ്. നിലവില്‍ എന്‍സിഎ മെഡിക്കല്‍ സംഘവുമായി താരം ബന്ധപ്പെട്ടിട്ടുണ്ട്.

ഓസ്ടേലിയയിലേക്കു പോവും

ഓസ്ടേലിയയിലേക്കു പോവും

നിതിന്‍ നേരിട്ടാണ് രോഗമുക്തി കൈവരിക്കാന്‍ ബുംറയെ സഹായിക്കുന്നത്. ലോകകപപില്‍ നിന്നും ഞങ്ങള്‍ അദ്ദേഹത്തെ പൂര്‍ണമായും പുറത്താക്കുന്നില്ല. ബുംറ ടീമിനോടൊപ്പം ഓസ്‌ട്രേലിയയിലേക്കു യാത്ര ചെയ്യും. പരിക്കില്‍ നിന്നും മുക്തി നേടാനുള്ള കാര്യങ്ങള്‍ അവിടെ നിന്നു തുടരുകയും ചെയ്യും. ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ 15 വരെ സമയമുണ്ടെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

Also Read: T20 World Cup 2022: കരുതിയിരുന്നോ, രോഹിത് ശര്‍മ സെഞ്ച്വറി നേടും!, പ്രവചനവുമായി സ്വാന്‍

 16ന് തുടക്കം

16ന് തുടക്കം

ഈ മാസം 16 മുതല്‍ നവംബര്‍ 13 വരെയാണ് ഓസ്‌ട്രേലിയയില്‍ ഐസിസിയുടെ ടി20 ലോകകപ്പ് നടക്കുന്നത്. ടൂര്‍ണമെന്റിന്റെ എട്ടാമത്തെ എഡിഷന്‍ കൂടിയാണിത്. ഇന്ത്യ ഇത്തവണ സൂപ്പര്‍ 12ല്‍ നേരിട്ടാണ് മല്‍സരിക്കുക. ചിരവൈരികളായ പാകിസ്താനെതിരേ 23നാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഓസ്‌ട്രേലിയയാണ് നിലവിലെ ലോക ചാംപ്യന്‍മാര്‍.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.

സ്റ്റാന്‍ഡ്ബൈ കളിക്കാര്‍: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍.

Story first published: Sunday, October 2, 2022, 17:38 [IST]
Other articles published on Oct 2, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X