വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യയുടെ പ്ലാനുകളെല്ലാം താറുമാറായി! ലോകകപ്പില്‍ തകരുമോ? ഇതാ കാരണങ്ങള്‍

അടുത്ത മാസമാണ് ലോകകപ്പ് നടക്കുന്നത്

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാതെ പ്രതിസന്ധിയില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. ടൂര്‍ണമെന്റ് പടിവാതില്‍ക്കെ എത്തിനില്‍ക്കെ ഇന്ത്യക്കു അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പരീക്ഷണങ്ങൾ പാളിയ ടീം ഇന്ത്യ ലോകകപ്പില്‍ തകരുമോ? ഇതാ കാരണങ്ങള്‍ | *Cricket

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണംT20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

1

വിരാട് കോലിയുടെ പകക്കാരനായി രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നപ്പോള്‍ പ്രതീക്ഷകള്‍ വാനോളമായിരുന്നു. നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ മികച്ച റെക്കോര്‍ഡായിരുന്നു ഇതിനു കാരണം. പക്ഷെ ശരിയായ ടീം കോമ്പിനേഷന്‍ പോലും കണ്ടെത്താനാവാതെ പകച്ചുനില്‍ക്കുകയാണ് ഹിറ്റ്മാന്‍.

2

ടി20 ലോകകപ്പ് മുന്നില്‍ കണ്ട് രോഹിത്തും കോച്ച് രാഹുല്‍ ദ്രാവിഡും ടീമില്‍ പല പരീക്ഷണങ്ങളും നടത്തിയിരുന്നു. പക്ഷെ ഇവ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തിരിക്കുന്നതെന്നു പറയേണ്ടി വരും. ലോകകപ്പിനു മുമ്പ് ഇന്ത്യ നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടില്ല എന്നു പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ഷമിയെയും ഉമേഷിനെയും തിരിച്ചുവിളിച്ചു

ഷമിയെയും ഉമേഷിനെയും തിരിച്ചുവിളിച്ചു

കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ ടി20 പ്ലാനിന്റെ ഭാഗമല്ലാതിരുന്ന രണ്ടു താരങ്ങളായിരുന്നു ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ഷമിയും ഉമേഷ് യാദവും. പക്ഷെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇവരെ ഇന്ത്യ തിരിച്ചുവിളിച്ചിരിക്കുകയാണ്. ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്ക്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് തുടങ്ങി പല യുവതാരങ്ങളെയും ഇന്ത്യ ടി20യില്‍ നേരത്തേ പരീക്ഷിച്ചെങ്കിലും ആരും തന്നെ പ്രതീക്ഷ കാത്തില്ല.

4

ഇതാണ് ഇപ്പോള്‍ ഷമിയെയും ഉമേഷിനെയും തികച്ചും അപ്രതീക്ഷിതമായി ടി20 ടീമില്‍ തിരികെയെത്തിച്ചിരിക്കുന്നത്. ഷമി കഴിഞ്ഞ ലോകകപ്പിനു ശേഷം ടി20 കളിച്ചിട്ടില്ല. ഉമേഷാവട്ടെ 2019ലാണ് അവസാനമായി ടി20യില്‍ ഇറങ്ങിയത്.

T20 World Cup 2022: ആരാവും റണ്‍വേട്ടക്കാരന്‍? ഇവരിലൊരാളാവും, പാകിസ്താന്‍റെ രണ്ട് പേര്‍!!

സഞ്ജുവടക്കമുള്ളവരെ തഴഞ്ഞു

സഞ്ജുവടക്കമുള്ളവരെ തഴഞ്ഞു

കാരണമൊന്നും വിശദീകരിക്കാതെ നന്നായി പെര്‍ഫോം ചെയ്ത ചില താരങ്ങളെ ടി20 ലോകകപ്പില്‍ നിന്നും ഇന്ത്യ തഴഞ്ഞിരുന്നു. സഞ്ജു സാംസണ്‍ ഇതില്‍ മുന്‍പന്തിയിലുള്ള താരമാണ്. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ മുതല്‍ക്കൂട്ടാവുമെന്ന് രവി ശാസ്ത്രിയടക്കം പ്രശംസിച്ച താരമാണ് സഞ്ജു. സമീപകാലത്തു കളിച്ച വൈറ്റ് ബോള്‍ പരമ്പരകളില്‍ മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ നിന്നും തഴഞ്ഞു. പകരം മോശം ഫോമിലുള്ള റിഷഭ് പന്തിനെ തന്നെ ലോകകപ്പ് ടീമില്‍ നിലനിര്‍ത്തുകയുമായിരുന്നു. സഞ്ജുവിനെ ഒഴിവാക്കിയതിനെതിരേ വലിയ വിമര്‍ശനമാണ് ബിസിസിഐ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

റോളില്‍ വ്യക്തതയില്ല

റോളില്‍ വ്യക്തതയില്ല

ടീമിലെ പല കളിക്കാര്‍ക്കും തങ്ങളുടെ റോളിനെക്കുറിച്ച് ഒരു വ്യക്തതയില്ലെന്നതാണ് മൂന്നാമത്തെ കാര്യം. ടൂര്‍ണമെന്റിനു തൊട്ടമുമ്പ് പാനിക്ക് ബട്ടണ്‍ അമര്‍ത്തിയതാണ് കഴിഞ്ഞ എട്ടു വര്‍ഷത്തിലേറെയായി ഒരു ഐസിസി ട്രോഫി പോലും ഇന്ത്യക്കു ലഭിക്കാത്തതിന്റെ പ്രധാന കാരണം. ഇത്തവണയും അതില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
2019ലെ ലോകകപ്പില്‍ നാലാം നമ്പറില്‍ ആരെന്ന വ്യക്തതയില്ലാതെയായിരുന്നു ഇന്ത്യ കളിച്ചത്. അമ്പാട്ടി റായുഡുവിനെ വിശ്വാസമില്ലാതെ ടീമില്‍ നിന്നും തഴയുകയും ചെയ്തു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ റിഷഭ് പന്തോ, ദിനേശ് കാര്‍ത്തികോയെന്ന ആശയക്കുഴപ്പത്തിലാണ് ഇന്ത്യ.

IND vs AUS: ഏഷ്യാ കപ്പോ? ശ്രദ്ധിച്ചതേയില്ല! പക്ഷെ ഒരു കാര്യം അറിഞ്ഞതായി കമ്മിന്‍സ്

ഓപ്പണിങില്‍ അനിശ്ചിതത്വം

ഓപ്പണിങില്‍ അനിശ്ചിതത്വം

ഓപ്പണര്‍മാരുടെ കാര്യത്തിലും ഇന്ത്യക്കു അനിശ്ചിതത്വമുണ്ടെന്നു കാണാം. നായകന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലുമാണ് അംഗീകൃത ഓപ്പണിങ് ജോടികള്‍. പക്ഷെ വിരാട് കോലി ഓപ്പണറായി ഇറങ്ങി സെഞ്ച്വറിയുമായി മിന്നിച്ചതോടെ ഇന്ത്യ കണ്‍ഫ്യൂഷനിലാണ്. രാഹുലിനു പകരം കോലിയെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യണമോയെന്നതാണ് ചോദ്യം.

8

ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരകളിലെ ചില മല്‍സരങ്ങളില്‍ കോലി ഓപ്പണറായി കളിക്കുമെന്നാണ് കഴിഞ്ഞ ദിവസം രോഹിത് പറഞ്ഞത്. ഈ മല്‍സരങ്ങളില്‍ കോലി ഓപ്പണിങില്‍ കസറുകയാണെങ്കില്‍ ടി20 ലോകകപ്പില്‍ ആരൊക്കെയായിരിക്കും ഓപ്പണിങ് ജോടികള്‍? അങ്ങനെ സംഭവിച്ചാല്‍ ലോകകപ്പിലും കോലി ഓപ്പണറായി കളിക്കുമോയെന്നാണ് അറിയാനുള്ളത്.

Story first published: Monday, September 19, 2022, 13:11 [IST]
Other articles published on Sep 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X