വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഹൂഡ എത്തിയാല്‍ ആരുടെ ചീട്ട് കീറും?, വലിയ തലവേദന!, ചൂണ്ടിക്കാട്ടി സഞ്ജയ്

സ്പിന്നറെന്ന നിലയിലും ഏത് പൊസിഷനിലും കളിക്കാന്‍ സാധിക്കുന്ന താരമെന്ന നിലയിലും ഹൂഡ ടീമിന് ഉപകാരിയാണ്

1

മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കായി ഗംഭീര സെഞ്ച്വറിയാണ് ദീപക് ഹൂഡ നേടിയത്. ആദ്യ മത്സരത്തില്‍ 47 റണ്‍സ് നേടിയ അദ്ദേഹം രണ്ടാം മത്സരത്തില്‍ 57 പന്തില്‍ 104 റണ്‍സാണ് അടിച്ചെടുത്തത്. 9 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 182.45 സ്‌ട്രൈക്കറേറ്റില്‍ കൈയടി നേടുന്ന പ്രകടനം. ഒക്ടോബറില്‍ ടി20 ലോകകപ്പ് വരാനിരിക്കെ തന്റെ സ്ഥാനത്തിനായി പ്രകടനത്തിലൂടെ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഹൂഡ.

സ്പിന്നറെന്ന നിലയിലും ഏത് പൊസിഷനിലും കളിക്കാന്‍ സാധിക്കുന്ന താരമെന്ന നിലയിലും ഹൂഡ ടീമിന് ഉപകാരിയാണ്. എന്നാല്‍ അദ്ദേഹത്തെ ടീമിലേക്ക് പരിഗണിച്ചാല്‍ ആരെ മാറ്റിനിര്‍ത്തുമെന്നതാണ് പ്രസക്തമായ ചോദ്യം. ഇതിനോടകം ടീം തിരഞ്ഞെടുപ്പ് ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയായിട്ടുണ്ട്. ഇപ്പോള്‍ ഹൂഡയും തിളങ്ങിയതോടെ ഇന്ത്യയുടെ തലവേദന മൈഗ്രെയ്‌നായി മാറിയെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്.

50കാരനായ അച്ഛനും മകനും ചേര്‍ന്ന് പാക് പടയെ നാണംകെടുത്തി, ചരിത്ര തോല്‍വി, ഓര്‍മയുണ്ടോ?50കാരനായ അച്ഛനും മകനും ചേര്‍ന്ന് പാക് പടയെ നാണംകെടുത്തി, ചരിത്ര തോല്‍വി, ഓര്‍മയുണ്ടോ?

1

രണ്ടാം ടി20യില്‍ ഹൂഡയുടെയും സഞ്ജു സാംസണിന്റെയും പ്രകടനത്തിന് ശേഷം സഞ്ജയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ' സഞ്ജുവിന്റെയും ഹൂഡയുടെയും പ്രകടനത്തിന് ശേഷം സെലക്ടര്‍മാരുടെ തലവേദന മൈഗ്രെയ്‌നായി മാറിയിട്ടുണ്ട്' എന്നാണ് സഞ്ജയ് ട്വീറ്റ് ചെയ്തത്. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ജഴ്‌സിയിലെ തന്റെ കന്നി ഫിഫ്റ്റി നേടിയപ്പോള്‍ ഹൂഡ കന്നി സെഞ്ച്വറിയും നേടി. രണ്ട് പേരും ഐപിഎല്ലിലൂടെ പ്രതിഭ അടയാളപ്പെടുത്തിയവരുമാണ്.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

2

രണ്ട് പേരും സ്ഥിരതയോടെ കളിച്ചാല്‍ തഴയുക സെലക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ സാധ്യമാവില്ല. ഹൂഡ ടീമിലേക്കെത്തിയാല്‍ പണി കിട്ടുക ശ്രേയസ് അയ്യര്‍ക്കാവും. സമീപകാലത്ത് മോശം ഫോമിലുള്ള ശ്രേയസ് വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്നവനല്ല. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ വലിയ പ്രകടനം കാഴ്ചവെക്കാനും ശ്രേയസിനായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പകരം ഹൂഡയെ പരിഗണിക്കാനാണ് സാധ്യത. ഹൂഡയെ സ്പിന്നറായും ഉപയോഗിക്കാം എന്നത് താരത്തിന് മുന്‍തൂക്കം നല്‍കുന്നു.

3

എന്നാല്‍ സഞ്ജുവിന്റെ കാര്യം എളുപ്പമാവില്ല. നിലവില്‍ ഇഷാന്‍ കിഷന്‍, ദിനേഷ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായി നിലവിലുണ്ട്. ഇവരെയെല്ലാം മറികടന്ന് സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണ്. അങ്ങനെ സംഭവിക്കണമെങ്കില്‍ വരുന്ന വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിക്കപ്പെടുകയും പ്ലേയിങ് 11 ഉള്‍പ്പെടുകയും വലിയ പ്രകടനം നടത്തുകയും ചെയ്യേണ്ടതായുണ്ട്.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

4

അതിനുള്ള സാധ്യത കുറവായതിനാല്‍ സഞ്ജുവിന് ലോകകപ്പില്‍ അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. അയര്‍ലന്‍ഡിനെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വീക്ഷിക്കാന്‍ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുണ്ടായിരുന്നു. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും അയര്‍ലന്‍ഡ് പര്യടനത്തിലുണ്ടായിരുന്നു. പര്യടനത്തിലെ താരങ്ങളുടെ പ്രകടനം ഇരുവരും വീക്ഷിക്കുകയും ചെയ്തു.

ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമാണ് ടീം തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുക. ഇക്കാര്യം ഗാംഗുലി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരങ്ങളെ പരിഗണിച്ചാവും ഇംഗ്ലണ്ടില്‍ ടീമിനെ ഇറക്കുക. ഇതില്‍ തിളങ്ങുന്നവരെയും യുവതാരങ്ങളെയും ഉള്‍ക്കൊള്ളിച്ചാവും 15 അംഗ ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുക.

5

ഇത്തവണത്തെ ടി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. 2021ല്‍ സെമി പോലും കാണാതെയാണ് ഇന്ത്യ പുറത്തായത്. ഇതിന്റെ നാണക്കേട് ഇത്തവണ മാറ്റേണ്ടതായുണ്ട്. ഓസ്‌ട്രേലിയയിലെ വെല്ലുവിളി നിറഞ്ഞ പേസ് പിച്ചില്‍ രോഹിത് ശര്‍മയുടെ കീഴിലിറങ്ങുന്ന ഇന്ത്യക്ക് അത്ഭുതം കാട്ടാനാവുമോയെന്നത് കണ്ടറിയാം.

Story first published: Wednesday, June 29, 2022, 18:26 [IST]
Other articles published on Jun 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X