വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup 2022: ഇത്രയും ഷോട്ടുകള്‍ മറ്റാര്‍ക്കുമില്ല! സഞ്ജു കളിക്കണമെന്ന് ശാസ്ത്രി

ഓസ്‌ട്രേലിയയിലാണ് ടി20 ലോകപ്പ്

RAVI SHASTRI

ഓസ്‌ട്രേലിയ വേദിയാവുന്ന ഈ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പില്‍ സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ സഞ്ജുവിന് മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വന്തം ടീച്ചറെ തന്നെ പ്രണയിച്ചു കെട്ടി! അറിയുമോ ചാഹല്‍- ധനശ്രീ പ്രണയകഥസ്വന്തം ടീച്ചറെ തന്നെ പ്രണയിച്ചു കെട്ടി! അറിയുമോ ചാഹല്‍- ധനശ്രീ പ്രണയകഥ

IND vs SA: സൂപ്പര്‍ താരങ്ങളുടെ ഭാര്യമാരെ അറിയുമോ? ഇതാ അഞ്ചു പേര്‍IND vs SA: സൂപ്പര്‍ താരങ്ങളുടെ ഭാര്യമാരെ അറിയുമോ? ഇതാ അഞ്ചു പേര്‍

ഡേറ്റ് ചെയ്യാന്‍ ഇഷ്ടം ആരോട്?, സ്മൃതിയും ജുലനും പറയുന്നു, ക്രിക്കറ്റ് താരത്തെ വേണ്ട!ഡേറ്റ് ചെയ്യാന്‍ ഇഷ്ടം ആരോട്?, സ്മൃതിയും ജുലനും പറയുന്നു, ക്രിക്കറ്റ് താരത്തെ വേണ്ട!

ഐപിഎല്ലിന്റെ 15ാം സീസണില്‍ സഞ്ജുവിനു കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ വരെയെത്തിയിരുന്നു. പക്ഷെ കലാശക്കളിയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോടു തോല്‍ക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവയ്ക്കാന്‍ സഞ്ജുവിനായെങ്കിലും സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയില്‍ നിന്നും അദ്ദേഹം തഴയപ്പെടുകയായിരുന്നു.

1

ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള വിക്കറ്റില്‍ സഞ്ജു സാംസണ്‍ അപകടകാരിയായി മാറുമെന്നാണ് രവി ശാസ്ത്രിയുടെ വിലയിരുത്തല്‍. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു ഷോര്‍ട്ട് ബോളുകള്‍ വലിയ വെല്ലുവിളിയുയര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.20 മല്‍സരങ്ങളിലും ഷോര്‍ട്ട് ബോളുകള്‍ തീര്‍ച്ചയായും വെല്ലുവിളിയായി മാറും. രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കിടയില്‍ ഇപ്പോള്‍ അവസരങ്ങളുണ്ടാവും.

2

പക്ഷെ ഓസ്‌ട്രേലിയയിലെ ബൗണ്‍സ്, പേസ് എന്നിവയെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സഞ്ജു സാംസണ്‍ എല്ലായ്‌പ്പോഴും ഇവിടെയൊരു ഭീഷണിയായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ ഇന്ത്യയുടെ മറ്റേതു താരത്തേക്കാളും കൂടുതല്‍ ഷോട്ടുകള്‍ സഞ്ജുവിന്റെ പക്കലുണ്ട്. സത്യസന്ധമായിട്ടാണ് താന്‍ ഇതു പറയുന്നതെന്നും ക്രിക്ക് ഇന്‍ഫോയുടെ ഷോയില്‍ ശാസ്ത്രി വ്യക്തമാക്കി.

3

രാജസ്ഥാന്‍ റോയല്‍സിനായി കഴിഞ്ഞ ഐപിഎല്ലില്‍ ചില ശ്രദ്ധേയമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സഞ്ജു സാംസണിനായിരുന്നു. കളിയില്‍ ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സുകളായിരുന്നു പലതും. ഭൂരിഭാഗം മല്‍സരങ്ങളിലും ബാറ്റിങില്‍ മികച്ച തുടക്കം സഞ്ജുവിനു ലഭിച്ചിരുന്നു. പക്ഷെ അവ വലിയ ഇന്നിങ്‌സുകളാക്കി മാറ്റുന്നതില്‍ പരാജയപ്പെടുകയായിരുന്നു. 20-30 സ്‌കോറിനിടയിലാണ് അദ്ദേഹം കൂടുതലായും പുറത്തായിട്ടുള്ളത്.

4

എങ്കിലും 17 മല്‍സരങ്ങളില്‍ നിന്നും 458 റണ്‍സ് റോയല്‍സിനായി സഞ്ജു സ്‌കോര്‍ ചെയ്തിരുന്നു. ഇതില്‍ രണ്ടു തവണ മാത്രമേ അദ്ദേഹത്തിനു ഫിഫ്റ്റി തികയ്ക്കാന്‍ സാധിച്ചുള്ളൂ. ഇതു തന്നെയാവാം സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ സഞ്ജുവിന് സ്ഥാനം നഷ്ടമാവാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്

5

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവര്‍ ബാറ്റിങില്‍ മോശം ഫോമിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നതെങ്കിലും ഇരുവരും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നാണ് രവി ശാസ്ത്രി പറയുന്നത്.
ടി20 ലോകകപ്പ് അടുത്തെത്തി കഴിഞ്ഞുവെന്ന കാരണത്താല്‍ അതിനു മുമ്പുള്ള 30 ടി20കളിലും രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവര്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അവ മറ്റുള്ളവരുമായി പങ്കിടുകയായിരിക്കും ചെയ്യുക. പരിക്കു കാരണം ഗുരുതരമായി എന്തെങ്കിലും സംഭവിച്ചില്ലെങ്കില്‍ മാത്രമേ ഈ നാലു പേര്‍ക്കും ലോകകപ്പ് നഷ്ടമാവുമെന്ന് എനിക്കു തോന്നുന്നുള്ളൂ. അല്ലെങ്കില്‍ ഇവരെല്ലാം ലോകകപ്പ് കളിക്കുമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

6

രവി ശാസ്ത്രിയുടെ അഭിപ്രായത്തോടു ഷോയില്‍ പങ്കെടുത്ത ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ താരം ഡാനിയേല്‍ വെറ്റോറിയും യോജിക്കുന്നു. രോഹിത് ശര്‍മ, വിരാട് കോലി പോലെയുള്ള കളിക്കാര്‍ വലിയ സാഹചര്യങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്ത സ്വയം കഴിവ് തെളിയിച്ചവരാണ്. ലോകകപ്പ് ടീമില്‍ ഇവരെ നിങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ടീം ഷീറ്റില്‍ നിങ്ങള്‍ ഇവരുടെ പേര് ചേര്‍ക്കുമ്പോള്‍ അതു ശരിയാണെന്നും തീര്‍ച്ചയായും അവര്‍ പെര്‍ഫോം ചെയ്യുകയും ചെയ്യുമെന്നും വെറ്റോറി വിശദമാക്കി.

Story first published: Wednesday, June 8, 2022, 20:10 [IST]
Other articles published on Jun 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X