
മെല്‍ബണ്‍: ടി20 ഫോര്‍മാറ്റിലെ വിശ്വവിജയികളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള കലാശപ്പോരാട്ടം ഉച്ചയ്ക്കു മെല്‍ബണില്‍ നടക്കും. ഒരു മണിക്കാണ് ടോസ്. എന്നാല്‍ ഫൈനലിനു മഴ രസംകൊല്ലിയാവുന്നുണ്ട്. മഴ പെയ്യാനുള്ള സാധ്യത കൂടുതലാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
സൂപ്പര്‍ 12ലെ ഗ്രൂപ്പ് ഒന്നിലെ റണ്ണറപ്പുകളായി മുന്നേറിയ ഇംഗ്ലണ്ട് സെമി ഫൈനലില്‍ ഇന്ത്യയെ പത്തു വിക്കറ്റിനു തകര്‍ത്തെറിയുകയായിരുന്നു. ഗ്രൂപ്പ് രണ്ടിലെ രണ്ടാംസ്ഥാനക്കാരായിട്ടാണ് പാകിസ്താന്‍ സെമിയില്‍ കടന്നത്. സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഏകപക്ഷീയ വിജയമാണ് പാക് പട സ്വന്തമാക്കിയത്.
138 റണ്‍സിന്റെ വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. പുറത്താവാതെ 52 റണ്‍സെടുത്ത സ്റ്റോക്‌സ് വിജയശില്‍പ്പി. 138 റണ്‍സിന്റെ
പാകിസ്താനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് ചാംപ്യന്‍മാര്‍
ബൗണ്ടറിയടിച്ച് ഫിഫ്റ്റി തികച്ച് സ്‌റ്റോക്‌സ്
ജയിക്കാന്‍ 10 ബോളില്‍ ആറു റണ്‍സ്
19ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ അലിയെ (19) ബൗള്‍ഡാക്കി വസീം ജൂനിയര്‍.
18 ഓവര്‍ പിന്നിട്ടു. ഇംഗ്ലണ്ട് മൂന്നിന് 131. ശേഷിച്ച രണ്ടോവറില്‍ ഏഴു റണ്‍സാണ് ജയിക്കാന്‍ വേണ്ടത്. സ്‌റ്റോക്‌സ് 46, അലി 19
വസീം ജൂനിയറിന്റെ 17ാം ഓവറില്‍ 16 റണ്‍സ് ഇംഗ്ലണ്ട് അടിച്ചെടുത്തു. കിരീടത്തിലേക്ക് അടുത്ത് ഇംഗ്ലണ്ട്. 18 ബോളില്‍ 12 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്. സ്‌റ്റോക്‌സ് 42, അലി 18
16 ഓവര്‍ കഴിഞ്ഞു. അവസാന രണ്ടു ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടിച്ച് സ്‌റ്റോക്‌സ്. 13 റണ്‍സ് ഈ ഓവര്‍ ലഭിച്ചു. 24 ബോളില്‍ ജയിക്കാന്‍ 28 റണ്‍സ് മതി. സ്‌റ്റോക്‌സ് 39, അലി 5
തുടര്‍ന്ന് 16ാം ഓവറിലെ ശേഷിച്ച അഞ്ചു ബോളുകള്‍ ഇഫ്തിഖാര്‍ എറിയുന്നു
ഫീല്‍ഡിങിനിടെയേറ്റ പരിക്കു കാരണം ഷഹീന്‍ ഓവര്‍ പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടു.
15 ഓവര്‍ കഴിഞ്ഞു. ഒരു ബൗണ്ടറിയടക്കം എട്ടു റണ്‍സ് ഈ ഓവറില്‍ നേടി. ഇംഗ്ലണ്ടിനു ജയിക്കാന്‍ അടുത്ത 30 ബോളില്‍ 41 റണ്‍സ് കൂടി മതി. സ്‌റ്റോക്‌സ് 28, അലി 3
14 ഓവര്‍ കഴിഞ്ഞു. ഇംഗ്ലണ്ട് 89/4. ജയിക്കാന്‍ 36 ബോളില്‍ 49 റണ്‍സ് കൂടി വേണം. സ്‌റ്റോക്‌സ് 21, അലി 2
പാകിസ്താന് ബ്രേക്ക്ത്രൂ നല്‍കി ഷദാബ്. 13ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ബ്രൂക്ക് (20) പുറത്ത്. ഷദാബിന്റെ ബൗളിങില്‍ ഷഹീന്‍ ക്യാച്ചെടുത്തു
12 ഓവറില്‍ ഇംഗ്ലണ്ട് മൂന്നിന് 79. സ്‌റ്റോക്‌സ് 18, ബ്രൂക്ക് 15
ഒമ്പതോവറില്‍ ഇംഗ്ലണ്ട് 69/3. ബ്രൂക്ക് 12, സ്‌റ്റോക്ക്‌സ് 11
എട്ടോവര്‍ കഴിഞ്ഞു. ഇംഗ്ലണ്ട് മൂന്നിന് 61. ബ്രൂക്ക് 10, സ്‌റ്റോക്‌സ് 5.
ഷദാബെറിഞ്ഞ ഏഴാം ഓവറില്‍ അഞ്ച് റണ്‍സ്. ഇംഗ്ലണ്ട് 54/3. ബ്രൂക്ക് 7, സ്റ്റോക്സ് 3
ആറോവര്‍ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് മൂന്നിന് 49. ബ്രൂക്ക് 4, സ്റ്റോക്സ് 1
ഇംഗ്ലണ്ട് നായകന്‍ ബട്‌ലറെ (26) മടക്കി റൗഫ്. ആറാം ഓവറിലെ മൂന്നാമത്തെ ബോളില്‍ എഡ്ജ് ചെയ്ത ബട്‌ലറിനെ റിസ്വാന്‍ പിടികൂടി. 45/3
അഞ്ചോവര്‍ പിന്നിട്ടു. ഇംഗ്ലണ്ട് രണ്ടിന് 43. ബട്‌ലര്‍ 26, സ്റ്റോക്‌സ് 0. ജയിക്കാന്‍ 89 ബോളില്‍ 95 റണ്‍സ് കൂടി മതി
നാലോവര്‍ കഴിഞ്ഞു. ഹാരിസ് റൗഫിന്റെ ഓവറില്‍ നാലു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. 32/2. ബട്‌ലര്‍ 20, സ്റ്റോക്സ് 0
ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് വീണു. നാലാം ഓവറിലെ മൂന്നാമത്തെ ബോളില്‍ സാള്‍ട്ടിനെ (10) പുറത്താക്കി റൗഫ്. ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ഇഫ്തിഖാറാണ് ക്യാച്ചെടുത്തത്. 3.3 ഓവറില്‍ 32/2.
മൂന്നോവറില്‍ ഇംഗ്ലണ്ട് 28/1. ബട്‌ലര്‍ 20, സാള്‍ട്ട് 6. ജയിക്കാന്‍ 110 റണ്‍സാണ് ഇനി വേണ്ടത്.
രണ്ടോവറില്‍ ഇംഗ്ലണ്ട് 21/1. നസീം ഷായുടെ ഓവറില്‍ 14 റണ്‍സ് നേടി. ബട്‌ലര്‍ 15, സാള്‍ട്ട് 5
ആദ്യ ഓവറില്‍ ഇംഗ്ലണ്ട് ഒന്നിന് 7. ബട്‌ലര്‍ (4)
അപകടകാരിയായ ഹേല്‍സിനെ (1) ആദ്യ ഓവറിലെ അവസാന ബോളില്‍ ബൗള്‍ഡാക്കി ഷഹീന്‍.
ഇംഗ്ലണ്ടിന്റെ റണ്‍ചേസിനു തുടക്കം
പാകിസ്താനെതിരേ ഇംഗ്ലണ്ടിനു 138 റണ്‍സ് വിജയലക്ഷ്യം. പാകിസ്താന് 20 ഓവറില്‍ എട്ടു വിക്കറ്റിന് 137 റണ്‍സാണ് നേടാനായത്. അവസാന അഞ്ചോവറില്‍ 31 റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. നാലു വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു.
പാകിസ്താന്റെ എട്ടാം വിക്കറ്റും നഷ്ടമായി. 20ാം ഓവറിലെ നാലാമത്തെ ബോളില്‍ വസീം (4) പുറത്ത്. ജോര്‍ഡനെതിരേ വമ്പനടിക്കു മുതിര്‍ന്ന വസീമിനെ ലിവിങ്സ്റ്റണ്‍ പിടികൂടി.
19 ഓവര്‍ കഴിഞ്ഞു. പാകിസ്താന്‍ 131/7. വസീം 4, ഷഹീന് 1
പാകിസ്താന് ഡെത്ത് ഓവറുകളില്‍ വിക്കറ്റുകള്‍ വീണു കൊണ്ടേയിരിക്കുന്നു. ഏഴാം വിക്കറ്റ് നഷ്ടം. 19ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ നവാസ് (5) പുറത്ത്. കറെന്റെ ബൗളിങില്‍ ലിവിങ്സ്റ്റണിനാണ് ക്യാച്ച്. 18.4 ഓവറില്‍ 130/7
18 ഓവര്‍ പിന്നിട്ടു. പാകിസ്താന്‍ 127/6. മുഹമ്മദ് വസീം 3, നവാസ് 3
നാലാമത്തെ ബോളില്‍ മുഹമ്മദ് വസീം ജൂനിയറിന്റെ ക്യാച്ച് പാഴാക്കി ബ്രൂക്ക്‌സ്.
18ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ജോര്‍ഡനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച് ഷദാബ് (20) മടങ്ങി. 17.2 ഓവറില്‍ 123/6
17ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം. കറെനാണ് ബൗളര്‍. പാകിസ്താന്‍ 122/5. ഷദാബ് 20, നവാസ് 1
സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കവെ മസൂദ് (38) പുറത്ത്. 17ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ കറെനതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച മസൂദിനെ ലിവിങ്‌സ്റ്റണ്‍ പിടികൂടി. 16.3 ഓവറില്‍ 121/5
സ്റ്റോക്‌സെറിഞ്ഞ 16ാം ഓവറില്‍ 13 റണ്‍സ് പാകിസ്താന്‍ നേടി. സ്‌കോര്‍ 119/4. മസൂദ് 36, ഷദാബ് 20
ഷാന്‍ മസൂദും (34), ഷദാബ് ഖാനും (10) ക്രീസില്‍
15 ഓവറില്‍ പാകിസ്താന്‍ 4 വിക്കറ്റിന് 106 റണ്‍സ്.
15ാം ഓവറിലെ ആദ്യ പന്തില്‍ ക്രിസ് ജോര്‍ദാന്റെ പന്ത് മസൂദിന്റെ ഹെല്‍മറ്റില്‍
14 ഓവര്‍ പൂര്‍ത്തിയായി, പാകിസ്താന്‍ നാല് വിക്കറ്റിന് 98
13ാം ഓവറില്‍ 6 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് നേടി സ്‌റ്റോക്‌സ്
13 ഓവര്‍ പൂര്‍ത്തിയായി, പാകിസ്താന്‍ 4 വിക്കറ്റിന് 90 റണ്‍സ്
ഇഫ്തിഖാറിനെ അക്കൗണ്ട് തുറക്ക്ു മുമ്പ് മടക്കി ഇംഗ്ലണ്ട്. 13ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ സ്‌റ്റോക്‌സ് മടക്കി. എഡ്ജ് ചെയ്ത ഇഫ്തിഖാറിനെ ബട്‌ലര്‍ പിടികൂടി
വിക്കറ്റ് മെയ്ഡന്‍ 12ാം ഓവര്‍ വിക്കറ്റ് മെയ്ഡനാക്കി അലി. പാകിസ്താന്‍ 84/3. മസൂദ് 23, ഇഫ്തിഖാര്‍ 0
12ാം ഓവറിലെ ആദ്യ ബോളില്‍ ബാബറിനെ (32) പുറത്താക്കി റഷീദ്. സ്വന്തം ബൗളിങിലാണ് ഡൈവിങ് ക്യാച്ചിലൂടെ റഷീദ് മടക്കിയത്. 84/3
11 ഓവറില്‍ പാകിസ്താന്‍ 84/2. ലിവിങ്സ്റ്റണിന്റെ ഓവറില്‍ ഓരോ സിക്‌സും ബൗണ്ടറിയുമടക്കം 16 റണ്‍സ് ലഭിച്ചു. ബാബര്‍ 32, മസൂദ് 23
10 ഓവര്‍ പൂര്‍ത്തിയായി. പാകിസ്താന്‍ രണ്ടു വിക്കററിന് 68 റണ്‍സ്. ബാബര്‍ 29, മസൂദ് 11. നിലവില്‍ പാക് ടീമിന്റെ റണ്‍റേറ്റ് 6.8
ഒമ്പതോവറില്‍ പാകിസ്താന്‍ 59/2. ബാബര്‍ 27, മസൂദ് 5
പാകിസ്താന്‍ 50 തികച്ചു. എട്ടോവര്‍ പൂര്‍ത്തിയായപ്പോള്‍ 50/2. ബാബര്‍ 22, മസൂദ് 1. റണ്‍റേറ്റ് 6.25
എട്ടാം ഓവറിലെ ആദ്യ ബോളില്‍ ഹാരിസും (8) വീണു. ആദില്‍ റഷീദിനെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഹാരിസിനെ ലോങ് ഓണില്‍ സ്‌റ്റോക്‌സ് പിടികൂടി
പവര്‍പ്ലേ കഴിഞ്ഞു. പാകിസ്താന്‍ ആറോവറില്‍ 39/1. ബാബര്‍ 17, ഹാരിസ് 4
അഞ്ചോവര്‍ കഴിഞ്ഞു. പാകിസ്താന്‍ 29/1. ബാബര്‍ 11, ഹാരിസ് 0
അഞ്ചാം ഓവറിലെ രണ്ടാമത്തെ ബോളില്‍ റിസ്വാന്‍ (15) പുറത്ത്. കറെന്റെ ഓവറില്‍ ഇന്‍സൈഡ് എഡ്ജായി ബൗള്‍ഡാവുകകയായിരുന്നു. പാകിസ്താന്‍ 29/1
12 റണ്‍സ് നാലാം ഓവറില്‍ പാക് ടീം സ്‌കോര്‍ ചെയ്തു. പാകിസ്താന്‍ 28/0. റിസ്വാന്‍ 15, ബാബര്‍ 10
ഫൈനലിലെ ആദ്യ സിക്‌സര്‍ റിസ്വാന്. നാലാം ഓവറിലെ ആദ്യ ബോളില്‍ വോക്‌സിനെതിരേ സ്‌ക്വയര്‍ ലെഗിലൂടെ റിസ്വാന്റെ സിക്‌സര്‍
മൂന്നോവറില്‍ പാകിസ്താന്‍ 16/0. സാം കറെന്റെ ഓവറില്‍ നാലു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. റിസ്വാന്‍ 7, ബാബര്‍ 6
രണ്ടോവര്‍ കഴിഞ്ഞു. വോക്‌സിന്റെ ഓവറില്‍ നാലു റണ്‍സ്. പാകിസ്താന്‍ 12/0. ബാബര്‍ 5, റിസ്വാന്‍ 4
ആദ്യ ഓവറില്‍ എട്ട് റണ്‍സ്. പാകിസ്താന്‍ 8/0. ബാബര്‍ 3, റിസ്വാന്‍ 3
ആദ്യത്തേത് നോ ബോള്‍. രണ്ടാമത്തെ ബോള്‍ വൈഡ്
ബെന്‍ സ്റ്റോക്‌സിനാണ് ആദ്യത്തെ ഓവര്‍
ഫൈനലിനു തുടക്കമാവുന്നു. ബാബറും റിസ്വാനും ക്രീസില്‍
പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീഡി
ഇംഗ്ലണ്ട്- ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അലെക്‌സ് ഹേല്‍സ്, ഫിലിപ്പ് സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ഡന്‍, ആദില്‍ റഷീദ്
സെമി ഫൈനലില്‍ ജയിച്ച അതേ ടീമിനെ ഇരുടീമുകളും കലാശക്കളിയില്‍ നിലനിര്‍ത്തിയിരിക്കുകയാണ്
ഇംഗ്ലണ്ടിനു ടോസ്. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു.
കലാശപ്പോരാട്ടത്തിന് മെല്‍ബണൊരുങ്ങി. ഒരു മണിക്കാണ് ടോസ്. കളി 1.30നു ആരംഭിക്കും
ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട്
15 ഓവര്‍, ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 156, ജയിക്കാന്‍ 30 പന്തില്‍ 13. അലക്‌സ് ഹെയ്ല്‍സ് 81, ജോസ് ബട്‌ലര്‍ 71
ഷമിയുടെ 14ാം ഓവറില്‍ 14 റണ്‍സ്. ഇംഗ്ലണ്ട് വിജയത്തിനരികെ. 14 ഓവറില്‍ വിക്കറ്റ് പോവാതെ 154. ജയിക്കാന്‍ 36 പന്തില്‍ 15
14ാം ഓവര്‍ എറിയാന്‍ മുഹമ്മദ് ഷമി
13ാം ഓവറില്‍ 17 റണ്‍സ് വഴങ്ങി ഹര്‍ദിക്. ഇംഗ്ലണ്ട് 13 ഓവറില്‍ വിക്കറ്റ് പോവാതെ 140. ജയിക്കാന്‍ 42 പന്തില്‍ 29
ജോസ് ബട്‌ലര്‍ക്ക് ഫിഫ്റ്റി. 36 പന്തില്‍ 55*. 7 ഫോറും 1 സിക്‌സും പറത്തി തുടരുന്നു
13ാം ഓവര്‍ എറിയാന്‍ ഹര്‍ദിക് പാണ്ഡ്യ
അലക്‌സ് ഹെയ്ല്‍സ് (77), ജോസ് ബട്‌ലര്‍ (42)
12ാം ഓവറില്‍ 15 റണ്‍സ് വഴങ്ങി അശ്വിന്‍. ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 123. ജയിക്കാന്‍ 48 പന്തില്‍ 46
ഇംഗ്ലണ്ട് അനായാസ ജയത്തിലേക്ക്, ഇന്ത്യയുടെ പദ്ധതികള്‍ പാളുന്നു
11 ഓവര്‍, ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 108, ജയിക്കാന്‍ 54 പന്തില്‍ 61
11ാം ഓവര്‍ എറിയാന്‍ ഹര്‍ദിക് പാണ്ഡ്യ. ആദ്യ പന്ത് സിക്‌സര്‍ പറത്തി ഹെയ്ല്‍സ്
അലക്‌സ് ഹെയ്ല്‍സ് (57) ജോസ് ബട്‌ലര്‍ (37)
10 ഓവര്‍, ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 98. ജയിക്കാന്‍ 60 പന്തില്‍ 71 റണ്‍സ്
10ാം ഓവര്‍ എറിയാന്‍ അര്‍ഷദീപ് സിങ്
അല്ക്‌സ് ഹെയ്ല്‍സിന് ഫിഫ്റ്റി. 29 പന്തില്‍ 1 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 51*. ജോസ് ബട്‌ലര്‍ (36*)
9 ഓവര്‍, ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 91 റണ്‍സ്. ജയിക്കാന്‍ 66 പന്തില്‍ 78 റണ്‍സ്
നിര്‍വീര്യമായി ഇന്ത്യന്‍ ബൗളിങ്. ഇംഗ്ലണ്ട് ഡ്രൈവിങ് സീറ്റില്‍
8 ഓവര്‍, ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 84, ജയിക്കാന്‍ 72 പന്തില്‍ 85
എട്ടാം ഓവര്‍ എറിയാന്‍ അക്ഷര്‍ പട്ടേല്‍. സിക്‌സറോടെ സ്വീകരിച്ച് ഹെയ്ല്‍സ്
7ാം ഓവറില്‍ 12 റണ്‍സ് വഴങ്ങി അശ്വിന്‍. ഇംഗ്ലണ്ട് 7 ഓവറില്‍ വിക്കറ്റ് പോവാതെ 75. ജയിക്കാന്‍ 78 പന്തില്‍ 94
10.50 റണ്‍റേറ്റിലാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്
ജോസ് ബട്‌ലര്‍ (28) അല്ക്‌സ് ഹെയ്ല്‍സ് (33)
പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 63 റണ്‍സ്. ജയിക്കാന്‍ 84 പന്തില്‍ 106
ആറാം ഓവര്‍ എറിയാന്‍ അക്ഷര്‍ പട്ടേല്‍
ജോസ് ബട്‌ലര്‍ (24), അലക്‌സ് ഹെയ്ല്‍സ് (26).
5 ഓവര്‍, ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 52, ജയിക്കാന്‍ 90 പന്തില്‍ 117
അഞ്ചാം ഓവര്‍ എറിയാന്‍ മുഹമ്മദ് ഷമി
ജോസ് ബട്‌ലര്‍ (24) അലക്‌സ് ഹെയ്ല്‍സ് (15) ക്രീസില്‍
അക്ഷറിന്റെ ഓവറില്‍ 8 റണ്‍സ്, ഇംഗ്ലണ്ട് 4 ഓവറില്‍ 41 റണ്‍സ്, ജയിക്കാന്‍ 96 പന്തില്‍ 128
നാലാം ഓവര്‍ എറിയാന്‍ അക്ഷര്‍ പട്ടേല്‍
3 ഓവര്‍, ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 33 റണ്‍സ്, ജയിക്കാന്‍ 102 പന്തില്‍ 136 റണ്‍സ്
മൂന്നാം ഓവര്‍ എറിയാന്‍ ഭുവനേശ്വര്‍ കുമാര്‍
2 ഓവറില്‍ വിക്കറ്റ് പോവാതെ 21, ജോസ് ബട്‌ലര്‍ (17) അലക്്‌സ് ഹെയ്ല്‍സ് (2). ജയിക്കാന്‍ 108 പന്തില്‍ 148 റണ്‍സ്
രണ്ടാം ഓവര്‍ എറിയാന്‍ അര്‍ഷദീപ് സിങ്
1 ഓവര്‍, ഇംഗ്ലണ്ട് വിക്കറ്റ് പോവാതെ 13, ജയിക്കാന്‍ 114 പന്തില്‍ 156
വെടിക്കെട്ട് തുടക്കവുമായി ഇംഗ്ലണ്ട്. ഭുവിയുടെ ആദ്യ ഓവറില്‍ 13 റണ്‍സ്
ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സും ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍, ബൗളിങ് ഓപ്പണ്‍ ചെയ്ത് ഭുവനേശ്വര്‍ കുമാര്‍
ഹര്‍ദിക് പാണ്ഡ്യയുടെയും (63) വിരാട് കോലിയുടെയും ഫിഫ്റ്റിയുടെ കരുത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 169 റണ്‍സ് വിജയലക്ഷ്യം വെച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ഹര്‍ദിക് 33 പന്തില്‍ 4 ഫോറും 5 സിക്‌സും പറത്തിയപ്പോള്‍ 40 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് കകോലിയുടെ പ്രകടനം. രോഹിത് ശര്‍മ (27), സൂര്യകുമാര്‍ യാദവ് (14) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി
ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റിന് 168, ഇംഗ്ലണ്ടിന് ജയിക്കാന്‍ 169 റണ്‍സ്
റിഷഭ് പന്ത് റണ്ണൗട്ട്. 4 പന്തില്‍ 6 റണ്‍സാണ് നേടിയത്
അവസാന ഓവര്‍ എറിയാന്‍ ക്രിസ് ജോര്‍ദാന്‍
19ാം ഓവറില്‍ സാം കറാന്‍ വഴങ്ങിയത് 20 റണ്‍സ്
29 പന്തില്‍ 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സുമായി തുടരുന്നു. 19 ഓവറില്‍ ഇന്ത്യ 4 വിക്കറ്റിന് 156
ഹര്‍ദിക് പാണ്ഡ്യക്ക് ഫിഫ്റ്റി
ജോര്‍ദാന്റെ വൈഡ് യോര്‍ക്കറില്‍ 40 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 50 റണ്‍സെടുത്ത കോലി പുറത്തായി. ആദില്‍ റഷീദിന്റെ ക്യാച്ചിലാണ് മടക്കം. ഇന്ത്യ 18 ഓവറില്‍ 4 വിക്കറ്റിന് 136 റണ്‍സ്
വിരാട് കോലി പുറത്ത്
വിരാട് കോലിക്ക് ഫിഫ്റ്റി ടൂര്‍ണമെന്റിലെ കോലിയുടെ നാലാം ഫിഫ്റ്റിയാണിത്
ജോര്‍ദാന്റെ ആദ്യ രണ്ട് പന്തും സിക്‌സര്‍ പറത്തി ഹര്‍ദിക്
18ാം ഓവര്‍ എറിയാന്‍ ക്രിസ് ജോര്‍ദാന്‍, സിക്‌സറിലൂടെ സ്വീകരിച്ച് ഹര്‍ദിക്
കോലി (48) ഹര്‍ദിക് (24 ) ക്രീസില്‍
17ാം ഓവറില്‍ 11 റണ്‍സ് വഴങ്ങി കറെന്‍. ഇന്ത്യ 3 വിക്കറ്റിന് 121 റണ്‍സ്
17ാം ഓവര്‍ എറിയാന്‍ സാം കറെന്‍. സിക്‌സിലൂടെ വരവേറ്റ് ഹര്‍ദിക്
കോലി (48) ഹര്‍ദിക് പാണ്ഡ്യ (13) ക്രീസില്‍
ജോര്‍ദാന്റെ ഓവറില്‍ 10 റണ്‍സ്. 16 ഓവറില്‍ ഇന്ത്യ 3 വിക്കറ്റിന് 110
വിരാട് കോലിയുടെ എല്‍ബി റിവ്യൂ ചെയ്ത് ഇംഗ്ലണ്ട്. നോട്ടൗട്ട് വിധിച്ച് തേര്‍ഡ് അംപയറും
16ാം ഓവര്‍ എറിയാന്‍ ക്രിസ് ജോര്‍ദാന്‍
നിലവിലെ ഇന്ത്യയുടെ റണ്‍റേറ്റ് 6.66
വിരാട് കോലിയും (35 പന്തില്‍ 43) ഹര്‍ദിക് പാണ്ഡ്യയും (12 പന്തില്‍ 9) ക്രീസില്‍. ഇനിയുള്ള അഞ്ച് ഓവര്‍ നിര്‍ണ്ണായകം
15 ഓവര്‍, ഇന്ത്യ 3 വിക്കറ്റിന് 100 റണ്‍സ്
15ാം ഓവര്‍ ലിയാം ലിവിങ്‌സ്റ്റണ്‍ എറിയുന്നു
വിരാട് കോലിയും (39) ഹര്‍ദിക് പാണ്ഡ്യയും (4) ക്രീസില്‍
14 ഓവര്‍, ഇന്ത്യ 3 വിക്കറ്റിന് 90 റണ്‍സ്
13ാം ഓവര്‍ ക്രിസ് വോക്‌സ് എറിയുന്നു
വിരാട് കോലി (28 പന്തില്‍ 31) ഹര്‍ദിക് പാണ്ഡ്യ (7 പന്തില്‍ 2)
13ാം ഓവര്‍ എറിഞ്ഞ് 3 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ലിയാം ലിവിങ്‌സ്റ്റണ്‍. ഇന്ത്യ 3 വിക്കറ്റിന് 80 റണ്‍സ്
13ാം ഓവര്‍ എറിയാന്‍ ലിയാം ലിവിങ്‌സ്റ്റണ്‍
12 ഓവര്‍, ഇന്ത്യ 3 വിക്കറ്റിന് 77 റണ്‍സ്
ഹര്‍ദിക് പാണ്ഡ്യ ക്രീസില്‍
10 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 14 റണ്‍സെടുത്ത സൂര്യകുമാറിനെ ആദില്‍ റഷീദ് സാള്‍ട്ടിന്റെ കൈയിലെത്തിച്ചു. ഇന്ത്യ 11.2 ഓവറില്‍ 3 വിക്കറ്റിന് 75 റണ്‍സ്
സൂര്യകുമാര്‍ യാദവ് പുറത്ത്
12ാം ഓവര്‍ എറിയാന്‍ ആദില്‍ റഷീദ്
വിരാട് കോലി (27) സൂര്യകുമാര്‍ (14) ക്രീസില്‍
സ്റ്റോക്‌സിന്റെ ഓവറില്‍ 12 റണ്‍സ്. 11 ഓവറില്‍ ഇന്ത്യ 2 വിക്കറ്റിന് 74 റണ്‍സ്
സ്‌റ്റോക്‌സിന്റെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി സൂര്യകുമാര്‍
11ാം ഓവര്‍ എറിയാന്‍ ബെന്‍ സ്‌റ്റോക്‌സ്
വിരാട് കോലിയും (23 പന്തില്‍ 26) സൂര്യകുമാര്‍ യാദവും (4 പന്തില്‍ 3) ക്രീസില്‍. ഇന്ത്യയുടെ റണ്‍റേറ്റ് 6.20. 180ന് മുകളില്‍ വിജയലക്ഷ്യം സ്വപ്‌നംകണ്ട് ഇന്ത്യ
10ാം ഓവര്‍ എറിഞ്ഞ ആദില്‍ റഷീദ് വിട്ടുകൊടുത്തത് അഞ്ച് റണ്‍സ്. 10 ഓവറില്‍ ഇന്ത്യ 2 വിക്കറ്റിന് 62 റണ്‍സ്
പ്രതീക്ഷിച്ച നിലവാരത്തിലുള്ള തുടക്കം ഇന്ത്യക്ക് ലഭിക്കുന്നില്ല. കോലി-സൂര്യകുമാര്‍ കൂട്ടുകെട്ടില്‍ പ്രതീക്ഷ
9 ഓവറില്‍ ഇന്ത്യ 2 വിക്കറ്റിന് 57 റണ്‍സ്
28 പന്തില്‍ 27 റണ്‍സെടുത്ത രോഹിത് ശര്‍മയെ ക്രിസ് ജോര്‍ദാന്‍ സാം കറെന്റെ കൈയിലെത്തിച്ചു
രോഹിത് ശര്‍മ പുറത്ത്
ഒമ്പതാം ഓവര്‍ എറിയാന്‍ ക്രിസ് ജോര്‍ദാന്‍
ഇന്ത്യയുടെ റണ്‍റേറ്റ് 6.37 മാത്രം
എട്ടാം ഓവറില്‍ അഞ്ച് റണ്‍സ് വഴങ്ങി ആദില്‍ റഷീദ്, ഇന്ത്യ 1 വിക്കറ്റിന് 51
എട്ടാം ഓവര്‍ എറിയാന്‍ ആദില്‍ റഷീദ്
7 ഓവര്‍, ഇന്ത്യ 1 വിക്കറ്റിന് 46 റണ്‍സ്
ഏഴാം ഓവര്‍ എറിയാന്‍ ലിയാം ലിവിങ്‌സ്റ്റണ്‍
രോഹിത് ശര്‍മയും (18 പന്തില്‍ 20) വിരാട് കോലിയും (13 പന്തില്‍ 12) ക്രീസില്‍
6 ഓവറില്‍ ഇന്ത്യ 1 വിക്കറ്റിന് 38 റണ്‍സ്
ആറാം ഓവറില്‍ സ്പിന്നര്‍ ആദില്‍ റഷീദ്. ബൗണ്ടറിയോടെ സ്വീകരിച്ച് രോഹിത്
രോഹിത് ശര്‍മ (13 പന്തില്‍ 14), വിരാട് കോലി (12 പന്തില്‍ 11) ക്രീസില്‍
അഞ്ച് ഓവര്‍, ഇന്ത്യ 1 വിക്കറ്റിന് 31 റണ്‍സ്
സാം കറെന്റെ പന്തില്‍ രോഹിത്തിന്റെ ക്യാച്ച് പാഴാക്കി ബ്രോക്ക്
കറെനെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി പായിച്ച് രോഹിത്
അഞ്ചാം ഓവര്‍ എറിയാന്‍ സാം കറെന്‍
നാലാം ഓവറില്‍ 10 റണ്‍സ് വഴങ്ങി വോക്‌സ്. ഇന്ത്യ 1 വിക്കറ്റിന് 21. വിരാട് കോലി (10) രോഹിത് ശര്‍മ (5) ക്രീസില്‍
നാലാം ഓവര്‍ എറിയാന്‍ ക്രിസ് വോക്‌സ്, സിക്‌സിലൂടെ വരവേറ്റ് കോലി
രോഹിത് ശര്‍മ (8 പന്തില്‍ 4), വിരാട് കോലി (5 പന്തില്‍ 2)
മൂന്നാം ഓവര്‍ ഒരു റണ്‍സ് മാത്രം വഴങ്ങി സാം കറെന്‍. ഇന്ത്യ 3 ഓവറില്‍ 1 വിക്കറ്റിന് 11 റണ്‍സ്
മൂന്നാം ഓവര്‍ എറിയാന്‍ സാം കറെന്‍
രോഹിത് ശര്‍മയും (4) വിരാട് കോലിയും (1) ക്രീസില്‍
2 ഓവര്‍, ഇന്ത്യ 1 വിക്കറ്റിന് 10 റണ്‍സ്
5 പന്തില്‍ 5 റണ്‍സെടുത്ത രാഹുലിനെ വോക്‌സ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈയിലെത്തിച്ചു
കെ എല്‍ രാഹുലിനെ പുറത്താക്കി വോക്‌സ്
രണ്ടാം ഓവര്‍ എറിയാന്‍ ക്രിസ് വോക്‌സ്
കെ എല്‍ രാഹുല്‍ (5) രോഹിത് ശര്‍മ (1) ക്രീസില്‍
1 ഓവര്‍, ഇന്ത്യ വിക്കറ്റ് പോവാതെ 6 റണ്‍സ്
ആദ്യ പന്ത് ബൗണ്ടറി കടത്തി കെ എല്‍ രാഹുല്‍
കെ എല്‍ രാഹുലും രോഹിത് ശര്‍മയും ഇന്ത്യയുടെ ഓപ്പണര്‍മാര്‍, ബൗളിങ് ഓപ്പണ്‍ ചെയ്ത് ബെന്‍ സ്റ്റോക്‌സ്
ഇംഗ്ലണ്ടിനെതിരേ ടി20യില്‍ കൂടുതല്‍ വിക്കറ്റുള്ള യുസ് വേന്ദ്ര ചഹാലിന് പ്ലേയിങ് 11 ഇടമില്ല. 16 വിക്കറ്റാണ് ചഹാല്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള ഹര്‍ദിക് പാണ്ഡ്യ വീഴ്ത്തിയത് 14 വിക്കറ്റ്
ദിനേഷ് കാര്‍ത്തികിന് പകരം റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിങ് 11ല്‍. ഡേവിഡ് മലാനും മാര്‍ക്ക് വുഡും ഇംഗ്ലണ്ട് നിരയിലില്ല
ഇംഗ്ലണ്ട് : ജോസ് ബട്‌ലര്‍, അലക്‌സ് ഹെയ്ല്‍സ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രോക്‌സ്, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറെന്‍, ക്രിസ് വോക്‌സ്, ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്
പ്ലേയിങ് 11 ഇന്ത്യ: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്
ടി20 ലോകകപ്പ് സെമി: ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് ടോസ്, ആദ്യം പന്തെറിയും
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി. ടോസ് അല്‍പ്പസമയത്തിനകം
ന്യൂസിലാന്‍ഡിനെ ഏഴു വിക്കറ്റിനു തകര്‍ത്ത് പാകിസ്താന്‍ ഫൈനലില്‍. 153 റണ്‍സിന്റെ വിജയലക്ഷ്യം 19.1 ഓവറില്‍ പാക് ടീം മറികടന്നു. ന്യൂസിലാന്‍ഡ് 4ന് 152. പാകിസ്താന്‍ 19.1 ഓവറില്‍ മൂന്നിന് 153
പാകിസ്താന് ജയത്തിനു തൊട്ടരികെ. 15 ഓവറില്‍ ഒരു വിക്കറ്റിനു 122 റണ്‍സ് അവര്‍ നേടിക്കഴിഞ്ഞു. ഒമ്പതു വിക്കറ്റുകള്‍ കൈയിലിരിക്കെ അടുത്ത 30 ബോളില്‍ 31 റണ്‍സ് കൂടിയാണ് ജയിക്കാന്‍ വേണ്ടത്. റിസ്വാനും (54) ഹാരിസും (11) ക്രീസില്‍. നായകന്‍ ബാബര്‍ ആസമാണ് (53) പുറത്തായത്. ഈ ലോകകപ്പിലെ ആദ്യ ഫിഫ്റ്റി കുറിച്ച അദ്ദേഹം 13ാം ഓവരിലെ നാലാമത്തെ ബോളില്‍ വീണു. ബോളില്‍ട്ടിന്റെ ബോളില്‍ മിച്ചെലിനു ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
വമ്പന്‍ ജയവുമായി ഫൈനലിലേക്ക് കുതിക്കുകയാണ് പാകിസ്താന്‍. 10 ഓവര്‍ പിന്നിട്ടപ്പോള്‍ അവര്‍ വിക്കറ്റ് നഷ്ടമില്ലാതെ 87 റണ്‍സെടുത്തിട്ടുണ്ട്. ബാബര്‍ (43), റിസ്വാന്‍ (41) ക്രീസില്‍. 60 ബോളിലാണ് ഈ ജോടി 87 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത്. അവസാന അഞ്ചോവറില്‍ ലഭിച്ചത് 40 റണ്‍സാണ്. പവര്‍പ്ലേയില്‍ 55 റണ്‍സ് അവരുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നു. കിവികളുടെ പേസ്, സ്പിന്‍ ആക്രമണത്തെ യാതൊരു കൂസലുമില്ലാതെയാണ് ബാബര്‍- റിസ്വാന്‍ ജോടി നേരിടുന്നത്.
മികച്ച തുടക്കം റണ്‍ചേസില്‍ മികച്ച തുടക്കമാണ് പാകിസ്താനു ലഭിച്ചിരിക്കുന്നത്. അഞ്ചോവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 47 റണ്‍സ് പാകിസ്താന്‍ നേടിക്കഴിഞ്ഞു. 90 ബോളില്‍ 106 റണ്‍സ് മാത്രമാണ് ജയിക്കാന്‍ വേണ്ടത്. റിസ്വാന്‍ 27ഉം ബാബര്‍ 19 റണ്‍സുമായും ക്രീസില്‍. മുന്‍ മല്‍സരങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ അഗ്രസീവ് ബാറ്റിങാണ് ഓപ്പണിങ് ജോടികള്‍ കാഴ്ചവയ്ക്കുന്നത്. ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിലെ നാലാമത്തെ ബോളില്‍ തന്നെ ബാബറിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ന്യൂസിലാന്‍ഡ് പാഴാക്കി. എഡ്ജായ ബോള്‍ വിക്കറ്റ് കീപ്പര്‍ കോണ്‍വേ നഷ്ടപ്പെടുത്തി. താരം അക്കൗണ്ട് തുറക്കുന്നതിനു മുമ്പായിരുന്നു ഇത്.
ഫൈനലിലെത്താന്‍ 153 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാകിസ്താന് ന്യൂസിലാന്‍ഡ് നല്‍ കിയിരിക്കുന്നത്. 20 ഓവറില്‍ നാലു വിക്കറ്റിനു 152 റണ്‍സാണ് കിവികള്‍ക്കു നേടാനായത്. അവസാന അഞ്ചോവറില്‍ 46 റണ്‍സ് മാത്രമേ ന്യൂസിലാന്‍ഡിനു ലഭിച്ചുള്ളൂ. ഒരു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ 22 ബോളില്‍ 35 റണ്‍സാണ് ഡാരില്‍ മിച്ചെല്‍- ജെയിംസ് നീഷാന്‍ സഖ്യം നേടിയത്. മിച്ചെല്‍ 53ഉം നീഷാം 16ഉം റണ്‍സുമായി പുറത്താവാതെ നിന്നു. കഴിഞ്ഞ അഞ്ച് ഓവറിനിടെ വില്ല്യംസണിന്റെ (46) വിക്കറ്റാണ് കിവികള്‍ക്കു നഷ്ടമായത്. ഷഹീന്‍ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
15 ഓവറുകള്‍ പിന്നിട്ടു. കഴിഞ്ഞ അഞ്ചോവറില്‍ 47 റണ്‍സാണ് ന്യൂസിലാന്‍ഡ് നേടിയത്. വിക്കറ്റുകള്‍ നഷ്ടമായതുമില്ല. നായകന്‍ വില്ല്യംസണും (43) ഡാരില്‍ മിച്ചെലും (31) ചേര്‍ന്ന് 42 ബോളില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിക്കഴിഞ്ഞു. ഇതാണ് ന്യൂസിലാന്‍ഡിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. ഷദാബെറിഞ്ഞ 11ാം ഓവറില്‍ രണ്ടു ബൗണ്ടറികളടക്കം 14 റണ്‍സ് ന്യൂസിലാന്‍ഡ് അടിച്ചെടുത്തിരുന്നു.
ഇന്നിങ്‌സ് പകുതി പിന്നിട്ടപ്പോള്‍ ന്യൂസിലാന്‍ഡ് പതറുകയാണ്. 10 ഓവര്‍ കഴിഞ്ഞപ്പോള്‍ അവര്‍ മൂന്നിന് 59 റണ്‍സെന്ന നിലയിലാണ്. പാക് ബൗളര്‍മാര്‍ കിവികളെ വരിഞ്ഞുകെട്ടുന്നതാണ് സിഡ്‌നിയില്‍ കാണുന്നത്. നായകന്‍ വില്ല്യംസണും (23) ഡാരില്‍ മിച്ചെലുമാണ് (5) ക്രീസില്‍. പവര്‍പ്ലേ തീരുന്നതിനു മുമ്പ് അവസാന ബോളില്‍ കോണ്‍വെ (21) പുറത്തായിരുന്നു. ഹാരിസ് റൗഫിനെതിരേ സിംഗിളിനായി ഓടിയ കോണ്‍വേയെ ഷദാബ് നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കുകയായിരുന്നു. എട്ടാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സും (6) വീണു. സ്പിന്നര്‍ മുഹമ്മദ് നവാസ് സ്വന്തം ബൗളിങില്‍ ഫിലിപ്‌സിനെ പിടികൂടുകയായിരുന്നു
അഞ്ചോവര്‍ പൂര്‍ത്തിയായപ്പോള്‍ ന്യൂസിലാന്‍ഡ് ഒരു വിക്കറ്റിനു 30 റണ്‍സെടുത്തിട്ടുണ്ട്. ഡെവന്‍ കോണ്‍വേയും (14) കെയ്ന്‍ വില്ല്യംസണും (12) ക്രീസില്‍). ആദ്യ ബോളില്‍ ഷഹീനെതിരേ ബൗണ്ടറിയടിച്ചാണ് കിവികള്‍ തുടങ്ങിയത്. രണ്ടാമത്തെ ബോളില്‍ എല്‍ബിഡബ്ല്യു വിളിച്ചെങ്കിലും റിവ്യു അലെനെ രക്ഷിച്ചു. പക്ഷെ തൊട്ടടുത്ത ബോളില്‍ അലെന്‍ (4) വീണ്ടും എല്‍ബിഡബ്ല്യു. പക്ഷെ ഇത്തവണ റിവ്യു എടുത്തപ്പോള്‍ വിധി പാകിസ്താന് അനുകൂലം. പിന്നീട് കോണ്‍വേ- വില്ല്യംസണ്‍ ജോടി 24 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ടു നയിച്ചു
മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് ഹാരിസ്, ഷാന്‍ മസൂദ്, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജുനിയര്‍, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീഡി.
ന്യൂസിലാന്‍ഡ്- ഫിന്‍ അലെന്‍, ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചെല്‍, ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്.
ടോസിനു ശേഷം ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ബാറ്റിങ് തിരഞ്ഞെടുത്തു
ന്യൂസിലാന്‍ഡും പാകിസ്താനും തമ്മിലുള്ള ആദ്യ സെമി ഉച്ചയ്ക്കു 1.30ന് സിഡ്‌നിയില്‍. ടോസ് ഒരു മണിക്ക്
ആദ്യ സെമിയില്‍ ബുധനാഴ്ച ന്യൂസിലാന്‍ഡ് പാകിസ്താനുമായി ഏറ്റുമുട്ടും. വ്യാഴാഴ്ച രണ്ടാം സെമിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കും
സിംബാബ്‌വെയെ 71 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ഗ്രൂപ്പ് ജേതാക്കള്‍. 17.5 ഓവറില്‍ സിംബാബ്‌വെ 115ന് പുറത്ത്.
സിംബാബ്‌വെയുടെ ഒമ്പതാം വിക്കറ്റ് പിഴുത് ഇന്ത്യ. റാസ്സയെ (34) ഹാര്‍ദിക്കിന്റെ ബൗളിങില്‍ സൂര്യ പിടികൂടി. 16.4 ഓവറില്‍ 111/9.
16ാം ഓവറില്‍ അശ്വിനു വീണ്ടും വിക്കറ്റ്. എന്‍ഗറാവയെ (1) ബൗള്‍ഡാക്കി അശ്വിന്‍. സിംബാബ്‌വെ 106/8
16ാം ഓവറിലെ ആദ്യ ബോളില്‍ മസകാഡ്‌സ (1) പുറത്ത്. അശ്വിന്റെ ബൗളിങില്‍ രോഹിത്താണ് ക്യാച്ചെടുത്തത്. സിംബാബ്‌വെ 15.1 ഓവറില്‍ 104/7
അപകടകരമായി മുന്നേറിയ സിംബാബ്‌വെ കൂട്ടുകെട്ട് തകര്‍ത്ത് അശ്വിന്‍. 14ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ബേളിനെ (35) ബൗള്‍ഡാക്കി അശ്വിന്‍. സിംബാബ്‌വെ 13.2 ഓവറില്‍ 96/6
12 ഓവര്‍ പിന്നിട്ടു. സിംബാബ്‌വെ 81/5. ജയിക്കാന്‍ 48 ബോളില്‍ 106 റണ്‍സ് കൂടി വേണം. ബേള്‍ 26, റാസ്സ 18
10 ഓവര്‍ പിന്നിട്ടു. സിംബാബ്‌വെ അഞ്ചു വിക്കറ്റിനു 59. 60 ബോളില്‍ 128 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്. ബേള്‍ 14, റാസ്സ 9 ക്രീസില്‍
ഒമ്പതോവര്‍ കഴിഞ്ഞു. സിംബാബ്‌വെ അഞ്ചിന് 47. ബേള്‍ 8, റാസ്സ 3. 66 ബോളില്‍ ജയിക്കാന്‍ 140 റണ്‍സ് വേണം
എട്ടോവറില്‍ 39/5. സിക്കന്തര്‍ റസ്സ 3, ബേള്‍ 1
ഇന്ത്യന്‍ ബൗളിങ് ആക്രമണത്തില്‍ സിംബാബ്‌വെ തകരുന്നു. അഞ്ചാം വിക്കറ്റും വീണു. എട്ടാം ഓവറിലെ മൂന്നാമത്തെ ബോളില്‍ മുന്യോംഗയെ (5) ഷമി വിക്കറ്റിനു മുന്നില്‍ കുരുക്കി
ഏഴോവറില്‍ സിംബാബ്‌വെ 32/4. റാസ്സ 1, മുന്യോംഗ 1
സിംബാബ്‌വെയുടെ നാലാം വിക്കറ്റും വീണു. ഏഴാം ഓവറിലെ നാലാമത്തെ ബോളില്‍ നായകന്‍ എര്‍വിന്‍ (13) മടങ്ങി. ഹാര്‍ദിക്കാണ് സ്വന്തം ബൗളിങില്‍ ക്യാച്ചെടുത്തത്
പവര്‍പ്ലേയില്‍ സിംബാബ്‌വെയുടെ മൂന്നാം വിക്കറ്റുമെടുത്ത് ഇന്ത്യ. ആറാം ഓവറിലെ അവസാന ബോളില്‍ വില്ല്യംസ് (11) മടങ്ങി. ഷമിയുടെ ബൗളിങില്‍ ഭുവനേശ്വറാണ് ക്യാച്ചെടുത്തത്. സ്‌കോര്‍ 28/3.
അഞ്ചോവറില്‍ സിംബാബ്‌വെ സ്‌കോര്‍ ബോര്‍ഡില്‍ 21/2. ബാക്കിയുള്ളത്് 90 ബോളില്‍. ജയിക്കാന്‍ വേണ്ടത് 166 റണ്‍സ്.
നാലോവര്‍ കഴിഞ്ഞു. സിംബാബ്‌വെ 13/2. ജയിക്കാന്‍ 94 ബോളില്‍ 172 റണ്‍സ് കൂടി വേണം
മൂന്നോവറില്‍ സിംബാബ്‌വെ 7/2. വില്ല്യംസ് 4, എര്‍വിന്‍ 0
സിംബാബ്‌വെയുടെ രണ്ടാം വിക്കറ്റും വീണു. രണ്ടാം ഓവറിലെ നാലാമത്തെ ബോളില്‍ ചകാബ്വയെ (0) ബൗള്‍ഡാക്കി അര്‍ഷ്ദീപ്. സ്‌കോര്‍ 2/2.
ആദ്യ ഓവര്‍ വിക്കറ്റ് മെയ്ഡന്‍. സിംബാബ്‌വെ 0/1. ചകാബ്വ 0, എര്‍വിന്‍ 0
സിംബാബ്‌വെയ്ക്കു ആദ്യ ബോളില്‍ വിക്കറ്റ് നഷ്ടം. മെധെവെറെയെ ഭുവിയുടെ ബൗളിങില്‍ കോലി പിടികൂടി. സിംബാബ്‌വെ 0/1
ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് അടിച്ചെടുത്തു. സൂര്യകുമാര്‍ യാദവിന്റെ (61*) ഇന്നിങ്‌സാണ് ടീമിനു കരുത്തായത്. അവസാന അഞ്ചോവറില്‍ 79 റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്. നഷ്ടമായത് ഒരു വിക്കറ്റ് മാത്രം.
23 ബോളുകളില്‍ നിന്നും ഫിഫ്റ്റി തികച്ച് സൂര്യ. സിക്‌സറിനു പിന്നാലെ ഡബിളെടുത്താണ് താരം നേട്ടം കുറിച്ചത്
18 റണ്‍സെടുത്ത ഹാര്‍ദിക് മടങ്ങി. 20ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു ഇത്. എന്‍ഗറാവയുടെ ബൗളിങില്‍ മുസറബാനി ക്യാച്ചെടുത്തു. ഇന്ത്യ 166/5.
19 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 165/4. ഈ ഓവറില്‍ സൂര്യയും ഹാര്‍ദിക്കും കൂടി നേടിയത് 13 റണ്‍സാണ്. സൂര്യ 43, ഹാര്‍ദിക് 18
18 ഓവറില്‍ ഇന്ത്യ 152/4. ഓരോ സിക്‌സറും ബൗണ്ടറിയുമടക്കം 15 റണ്‍സ് ഈ ഓവറില്‍ നേടി. ഇതിനിടെ സൂര്യ ഈ കലണ്ടര്‍ വര്‍ഷം ടി20യില്‍ 1000 റണ്‍സും പൂര്‍ത്തിയാക്കി. സൂര്യ 37, ഹാര്‍ദിക് 11
17 ഓവറില്‍ ഇന്ത്യ 137/4. സൂര്യകുമാര്‍ 24, ഹാര്‍ദിക് 9
16ാം ഓവറില്‍ നാലു ബൗണ്ടറികളടക്കം 18 റണ്‍സ് ഇന്ത്യ അടിച്ചെടുത്തു. 125/4. സൂര്യകുമാര്‍ 14, ഹാര്‍ദിക് 8
15 ഓവര്‍ കഴിഞ്ഞു. ഇന്ത്യ 107/4. സൂര്യ 5, ഹാര്‍ദിക് 3. കഴിഞ്ഞ അഞ്ചോവറില്‍ 28 റണ്‍സ് മാത്രമേ ഇന്ത്യക്കു നേടാനായുള്ളൂ. മൂന്നു വിക്കറ്റുകളും നഷ്ടമായി.
റിഷഭ് പന്ത് ബാറ്റിങില്‍ ഫ്‌ളോപ്പായി. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം കളിച്ച റിഷഭ് (3) 14ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ പുറത്ത്. വില്ല്യംസിന്റെ ബൗളിങില്‍ ബേളാണ് ബൗണ്ടറിക്കരികെ ഡൈവിങ് ക്യാച്ചിലൂടെ പന്തിനെ പിടികൂടിയത്. ഇന്ത്യ 103/4
13 ഓവറില്‍ ഇന്ത്യ മൂന്നിന് 97. സൂര്യ 3, റിഷഭ് 2
സിക്‌സറിനു പിന്നാലെ രാഹുല്‍ (51) പുറത്തായി. 35 ബോളില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സറുമടിച്ചു. റാസ്സയുടെ ബൗളിങില്‍ മസകാഡ്‌സ പിടികൂടി. 95/3
രാഹുലിന് ഫിഫ്റ്റി. 36 ബോളുകളിലാണ് നേട്ടം. 13ാം ഓവറിലെ ആദ്യ ബോളില്‍ സിക്‌സറടിച്ചാണ് രാഹുല്‍ ഫിഫ്റ്റി തികച്ചത്.
ഇന്ത്യക്കു തിരിച്ചടി. 12ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ കോലി (26) പുറത്ത്. വില്ല്യംസിന്റെ ബൗളിങില്‍ ബേള്‍ ക്യാച്ചെടുത്തു. 48 ബോളില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ കോലി-രാഹുല്‍ ജോടിക്കു കഴിഞ്ഞു. ഇന്ത്യ 12 ഓവറില്‍ 89/2. രാഹുല്‍ 45, സൂര്യ 2
11 ഓവറില്‍ ഇന്ത്യ 84/1. രാഹുല്‍ ഫിഫ്റ്റിയിലേക്ക്. 44 റണ്‍സോടെ ക്രീസില്‍. കോലി 25 റണ്‍സെടുത്തു
10 ഓവര്‍ പൂര്‍ത്തിയായി. ഇന്ത്യ 79/1. എട്ടു റണ്‍സാണ് ഈ ഓവറില്‍ സ്‌കോര്‍ ചെയ്തത്. രാഹുല്‍ 41, കോലി 22
ഇന്ത്യ ഒമ്പതോവറില്‍ 71/1. റാസ്സയെറിഞ്ഞ ഒമ്പതാം ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. രാഹുല്‍ 32, കോലി 20
ബേള്‍ എറിഞ്ഞ ഓവറില്‍ ഓരോ സിക്‌സറും ബൗണ്ടറിയുമടക്കം 14 റണ്‍സ് എട്ടാം ഓവറില്‍ ഇന്ത്യ നേടി. രാഹുല്‍ 32, കോലി 18
ഏഴാം ഓവറില്‍ ലഭിച്ചത് എട്ടു റണ്‍സ്. ഇന്ത്യ 54/1. രാഹുല്‍ 21, കോലി 17
ആറോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 46. രാഹുല്‍ 20, കോലി 10
അഞ്ചോവര്‍ പിന്നിട്ടു ഇന്ത്യ 35/1. രാഹുല്‍ 14, കോലി 6
നാലോവറില്‍ ഇന്ത്യ 31/1. രാഹുല്‍ 11, കോലി 4
ബൗണ്ടറിക്കു പിന്നാലെ രോഹിത് (15) പുറത്ത്. നാലാം ഓവറിലെ അവസാന ബോളില്‍ മുസര്‍ബാനിക്കാണ് വിക്കറ്റ്. പുള്‍ ഷോട്ട് കളിച്ച രോഹിത്തിനെ മസകാഡ്‌സ പിടികൂടി. ഇന്ത്യ 27/1.
ഒരു സിക്‌സറടക്കം 12 റണ്‍സ് മൂന്നാം ഓവറില്‍ ഇന്ത്യക്കു ലഭിച്ചു. സ്‌കോര്‍ 18/0. രാഹുല്‍ 11, രോഹിത് 7
രണ്ടോവറില്‍ ഇന്ത്യ ആറു റണ്‍സ്. 6/0. രോഹിത് 5, രാഹുല്‍ 1
എന്‍ഗറാവയുടെ ആദ്യ ഓവര്‍ മെയ്ഡന്‍. രാഹുലാണ് സ്‌ട്രൈക്ക് നേരിട്ടത്. ഇന്ത്യ 0/0
ഇന്ത്യന്‍ ഇന്നിങ്‌സിനു തുടക്കം, രോഹിത് ശര്‍മയും കെഎല്‍ രാഹുലും ക്രീസില്‍
സിംബാബ്‌വെ- വെസ്ലി മെധെവറെ, ക്രെയ്ഗ് എര്‍വിന്‍ (ക്യാപ്റ്റന്‍), റെഗിസ് ചകാബ്വ, സീന്‍ വില്ല്യംസ്, സിക്കന്തര്‍ റാസ്സ, ടോണി മുന്യോംഗ, റയാന്‍ ബേള്‍, ടെന്‍ഡായ് ചതാര, റിച്ചാര്‍ഡ് എന്‍ഗറാവ, വെല്ലിങ്ടണ്‍ മസകാഡ്‌സ, ബ്ലെസിങ് മുസറബാനി.
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്
ദിനേശ് കാര്‍ത്തിക്കിനു പകരം റിഷഭ് പന്തിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി
സിംബാബ്‌വെയ്‌ക്കെതിരേ ടോസിനു ശേഷം ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്താന്‍ സെമിയില്‍
11ാം ഓവറിലെ മൂന്നാം പന്തില്‍ ബാബറിനെ (33 പന്തില്‍ 25) നസും അഹമ്മദ് പുറത്താക്കി. അധികം വൈകാതെ റിസ്വാനെ (32 പന്തില്‍ 32) ഇബാഡോട്ട് ഹൊസൈന്‍ പുറത്താക്കി. റിസ്വാന്‍ മടങ്ങുമ്പോള്‍ 11.2 ഓവറില്‍ പാകിസ്താന്‍ 2 വിക്കറ്റിന് 61 എന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ മുഹമ്മദ് ഹാരിസും മുഹമ്മദ് നവാസും ചേര്‍ന്ന് റണ്‍സുയര്‍ത്തി. എന്നാല്‍ നവാസിനെ (11 പന്തില്‍ 4) ലിറ്റന്‍ ദാസ് റണ്ണൗട്ടാക്കി.
15 ഓവര്‍, പാകിസ്താന്‍ 3 വിക്കറ്റിന് 93 റണ്‍സ്, ജയിക്കാന്‍ 30 പന്തില്‍ 34 റണ്‍സ്
ബാബര്‍ അസമും റിസ്വാനും മോശം പന്തുകളെ തിരഞ്ഞുപിടിച്ച് മാത്രം ആക്രമിച്ചു. റിസ്വാന്‍ 30 പന്തില്‍ 32 റണ്‍സും ബാബര്‍ 33 പന്തില്‍ 25 റണ്‍സും നേടി ക്രീസില്‍
ജയിക്കാന്‍ 60 പന്തില്‍ 72 റണ്‍സ്
10 ഓവര്‍, പാകിസ്താന്‍ വിക്കറ്റ് പോവാതെ 56, റിസ്വാന്‍ (31) ബാബര്‍ (25)
മറുപടിക്കിറങ്ങിയ പാകിസ്താനായി കരുതലോടെയാണ് ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ബാറ്റ് വീശിയത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യത്തെ അഞ്ചോവര്‍ ഇരുവരും പിന്നിട്ടു. റിസ്വാന്‍ 20 പന്തില്‍ 25 റണ്‍സടിച്ചപ്പോള്‍ ബാബര്‍ 10 പന്തില്‍ 8 റണ്‍സും നേടി
5 ഓവര്‍ പൂര്‍ത്തിയായി, പാകിസ്താന്‍ വിക്കറ്റ് പോവാതെ 33, ജയിക്കാന്‍ 90 പന്തില്‍ 95, ബാബര്‍ അസം (8) മുഹമ്മദ് റിസ്വാന്‍ (25) ക്രീസില്‍
മുഹമ്മദ് റിസ്വാനും ബാബര്‍ അസാമും പാകിസ്താന്റെ ഓപ്പണര്‍മാര്‍, ടസ്‌കിന്‍ അഹമ്മദ് ഓപ്പണിങ് ബൗളര്‍മാര്‍
48 പന്തില്‍ 7 ബൗണ്ടറിയടക്കം 54 റണ്‍സ് നേടിയ ഷാന്റോയെ ഇഫ്തിഖര്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഷാന്റോ മടങ്ങുമ്പോള്‍ 13.2 ഓവറില്‍ 91 റണ്‍സിന് നാല് വിക്കറ്റെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മൊസാദക് ഹൊസൈനെ (11 പന്തില്‍ 5) ഷഹീന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ ബംഗ്ലാദേശിന്റെ റണ്‍റേറ്റ് ഇഴഞ്ഞു. നൂറുല്‍ ഹസനെയും ടസ്‌കിന്‍ അഹമ്മദിനേയും ഷഹീന്‍ മടക്കി. നസും അഹമ്മദിനെ (7) ഹാരിസ് റഊഫും പുറത്താക്കി. 20 ഓവറില്‍ 8 വിക്കറ്റിന് 127 റണ്‍സാണ് ബംഗ്ലാദേശിന് നേടാനായത്. ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷദാബ് ഖാന്‍ രണ്ടും ഹാരിസ് റഊഫ് ഒരു വിക്കറ്റും വീഴ്ത്തി.
20 ഓവര്‍, ബംഗ്ലാദേശ് 8 വിക്കറ്റിന് 127വ റണ്‍സ് പാകിസ്താന് ജയിക്കാന്‍ 128 റണ്‍സ്
എന്നാല്‍ സൗമ്യ സര്‍ക്കാരെ (20) പുറത്താക്കി ഷദാബ് ഖാന്‍ ബംഗ്ലാദേശിന് തിരിച്ചടി നല്‍കി. ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനെ (0) ഷദാബ് ഖാന്‍ ഗോള്‍ഡന്‍ ഡെക്കാക്കിയതോടെ ബംഗ്ലാദേശിന്റെ നില പരുങ്ങലിലായി. ഒരുവശത്ത് പിടിച്ചുനിന്ന ഓപ്പണര്‍ ഷാന്റോ ഫിഫ്റ്റിയും പൂര്‍ത്തിയാക്കി. എന്നാല്‍ 48 പന്തില്‍ 7 ബൗണ്ടറിയടക്കം 54 റണ്‍സ് നേടിയ ഷാന്റോയെ ഇഫ്തിഖര്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഷാന്റോ മടങ്ങുമ്പോള്‍ 13.2 ഓവറില്‍ 91 റണ്‍സിന് നാല് വിക്കറ്റെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്.
15 ഓവര്‍, ബംഗ്ലാദേശ് 4 വിക്കറ്റിന് 99, മൊസാദക് ഹൊസൈനും (4) ആഫിഫ് ഹൊസൈനും (7) ക്രീസില്‍
10 ഓവര്‍, ബംഗ്ലാദേശ് 1 വിക്കറ്റിന് 70 റണ്‍സ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (41), സൗമ്യ സര്‍ക്കാര്‍ (18) ക്രീസില്‍ .രണ്ടാം വിക്കറ്റില്‍ ഷാന്റോയും സൗമ്യയും ചേര്‍ന്ന് റണ്‍സുയര്‍ത്തി. വിക്കറ്റ് നഷ്ടപ്പെടുത്താതെ മോശം പന്തിനെ പ്രഹരിച്ച് കളിച്ചാണ് ഇരുവരും മുന്നോട്ട് പോയത്.
ഇന്ത്യക്കെതിരേ നേടിയപോലൊരു വെടിക്കെട്ട് തുടക്കമാണ് ബംഗ്ലാദേശ് പ്രതീക്ഷിച്ചതെങ്കിലും തുടക്കം ഗംഭീരമായില്ല. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സുള്ളപ്പോള്‍ സൂപ്പര്‍ ഓപ്പണര്‍ ലിറ്റന്‍ ദാസിനെ (8 പന്തില്‍ 10) ഷഹിന്‍ ഷാ അഫ്രീഡി ഷാന്‍ മസൂദിന്റെ കൈയിലെത്തിച്ചു. നാലാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് വസീമിന്റെ ആദ്യ പന്തില്‍ ഷദാബ് ഖാന്‍ ഷാന്റോയുടെ ക്യാച്ച് പാഴാക്കി. രണ്ടാം വിക്കറ്റില്‍ ഷാന്റോയും സൗമ്യയും ചേര്‍ന്ന് റണ്‍സുയര്‍ത്തി.
5 ഓവര്‍, ബംഗ്ലാദേശ് 1 വിക്കറ്റിന് 38, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (20), സൗമ്യ സര്‍ക്കാര്‍ (7)
ലിറ്റന്‍ ദാസും നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും ബംഗ്ലാദേശ് ഓപ്പണര്‍മാര്‍, ബൗളിങ് ഓപ്പണ്‍ ചെയ്ത് ഷഹിന്‍ ഷാ അഫ്രീഡി
ബംഗ്ലാദേശ്- നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ലിറ്റന്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, ഷക്കീബ് അല്‍ ഹസന്‍ (c), അഫീഫ് ഹൊസൈന്‍, മൊസാദക് ഹൊസൈന്‍, നൂറുല്‍ ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ഇബദോത്ത് ഹൊസെന്‍
പ്ലേയിങ് 11- പാകിസ്താന്‍ -മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം (c), ഷാന്‍ മസൂദ്, മുഹമ്മദ് ഹാരിസ്, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, മുഹമ്മദ് വാസിം, നസീം ഷാ, ഹാരിസ് റഊഫ്, ഷഹീന്‍ ഷാ അഫ്രീഡി
പാകിസ്താനെതിരേ ബംഗ്ലാദേശിന് ടോസ്, ആദ്യം ബാറ്റ് ചെയ്യും
ബംഗ്ലാദേശ് - പാകിസ്താന്‍ മത്സരം, ടോസ് ഉടന്‍, ജയിക്കുന്ന ടീം സെമിയില്‍
ദക്ഷിണാഫ്രിക്കയെ 13 റണ്‍സിന് തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ്, പാകിസ്താന്റെ സെമി സാധ്യത ഉയര്‍ന്നു
നാലാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രമും ഡേവിഡ് വില്ലറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനുള്ള ശ്രമം. എന്നാല്‍ എയ്ഡന്‍ മാര്‍ക്രത്തെ (13 പന്തില്‍ 17) പുറത്താക്കി ക്ലാസന്‍ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. എന്നാല്‍ പതറാതെ ഡേവിഡ് മില്ലറും ഹെന്റിച്ച് ക്ലാസനും ചേര്‍ന്ന് റണ്‍സുയര്‍ത്തി.
15 ഓവര്‍, ദക്ഷിണാഫ്രിക്ക 4ന് 111, ജയിക്കാന്‍ 30 പന്തില്‍ 48
ആറാം ഓവറിന്റെ അവസാന പന്തില്‍ നായകനെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. 20 പന്തില്‍ 2 ഫോറടക്കം 20 റണ്‍സ് നേടിയ ബാവുമയെ പോള്‍ വാന്‍ മിക്കീരന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. പവര്‍പ്ലേ പൂര്‍ത്തിയാവുമ്പോള്‍ 2 വിക്കറ്റിന് 39 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. റില്ലി റൂസോയും എയ്ഡന്‍ മാര്‍ക്രമും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ റണ്‍സുയര്‍ത്തി. എന്നാല്‍ 19 പന്തില്‍ 25 റണ്‍സെടുത്ത റൂസോയെ ബ്രണ്ടന്‍ ഗ്ലോവര്‍ പുറത്താക്കിയത് ദക്ഷിണാഫ്രിക്കയെ സമ്മര്‍ദ്ദത്തിലാക്കി.
10 ഓവര്‍, ദക്ഷിണാഫ്രിക്ക 3 വിക്കറ്റിന് 68, ജയിക്കാന്‍ 60 പന്തില്‍ 91
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് 21ല്‍ നില്‍ക്കെ ക്വിന്റന്‍ ഡീകോക്ക് (13 പന്തില്‍ 13) പുറത്തായി. ഓരോ സിക്‌സും ഫോറും പറത്തിയ താരത്തെ ഫ്രഡ് ക്ലാസന്‍ വിക്കറ്റ് കീപ്പര്‍ എഡ്വാര്‍ഡ്‌സിന്റെ കൈയിലെത്തിച്ചു. എന്നാല്‍ ടെംബ ബാവുമയും റില്ലി റൂസോയും ചേര്‍ന്ന് കൂടുതല്‍ അപകടമില്ലാതെ അഞ്ചോവര്‍ പൂര്‍ത്തിയാക്കി.
5 ഓവര്‍, ദക്ഷിണാഫ്രിക്ക 1 വിക്കറ്റിന് 28, ജയിക്കാന്‍ 90 പന്തില്‍ 131
ടെംബ ബാവുമയും ക്വിന്റന്‍ ഡീകോക്കും ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാര്‍, ഫ്രഡ് ക്ലാസന്‍ ഓപ്പണിങ് ബൗളിങ്
അവസാന ഓവറുകളില്‍ പ്രതീക്ഷക്കൊത്ത് റണ്‍സുയര്‍ത്താന്‍ നെതര്‍ലന്‍ഡ്‌സിനായില്ല. റണ്‍സ് വിട്ടുകൊടുക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ പിശുക്കുകാട്ടി. ബാസ് ഡി ലിഡിയെ (7 പന്തില്‍ 1) ആന്‍ റിച്ച് നോക്കിയേ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്തിയതോടെ 20 ഓവറില്‍ നാല് വിക്കറ്റിന് 158 എന്ന ഭേദപ്പെട്ട നിലയിലേക്ക് നെതര്‍ലന്‍ഡ്‌സെത്തി. കോളിന്‍ അക്കിര്‍മാന്‍ (26 പന്തില്‍ 41*) എഡ്വാര്‍ഡ്‌സ് (7 പന്തില്‍ 12*) എന്നിവര്‍ പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് രണ്ടും ആന്‍ റിച്ച് നോക്കിയേ, എയ്ഡന്‍ മാര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
20 ഓവര്‍, നെതര്‍ലന്‍ഡ്‌സ് 4 വിക്കറ്റിന് 158, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 159 റണ്‍സ്
മൂന്നാമനായി ക്രീസിലെത്തിയ ടോം കൂപ്പര്‍ ഒരുവശത്ത് തല്ലിത്തകര്‍ത്തു. പതിയെ ബാറ്റ് വീശിയ ഓപ്പണര്‍ മാക്‌സ് ഔഡിനെ (31 പന്തില്‍ 29) കേശവ് മഹാരാജ് കഗിസോ റബാഡയുടെ കൈയിലെത്തിച്ചു. ഓരോ സിക്‌സും ഫോറുമടക്കം പറത്തി താരം നിലയുറപ്പിച്ച് വരികയായിരുന്നു. ഒഡൗഡ് പുറത്താവുമ്പോള്‍ 12.4 ഓവറില്‍ 2 വിക്കറ്റിന് 97 എന്ന മികച്ച നിലയിലായിരുന്നു നെതര്‍ലന്‍ഡ്‌സ്. 19 പന്തില്‍ 2 വീതം സിക്‌സും ഫോറുമടക്കം 35 റണ്‍സെടുത്ത ടോം കൂപ്പറെയും കേശവ് മഹാരാജ് പുറത്താക്കി.
15 ഓവര്‍, നെതര്‍ലന്‍ഡ്‌സ് 3 വിക്കറ്റിന് 112
സ്‌കോര്‍ബോര്‍ഡ് 58ലെത്തിയപ്പോഴാണ് നെതര്‍ലന്‍സിന്റെ ആദ്യ വിക്കറ്റ് വീണത്. 30 പന്തില്‍ 7 ഫോറടക്കം 37 റണ്‍സ് നേടിയ മൈബര്‍ഗിനെ എയ്ഡന്‍ മാര്‍ക്രം റില്ലി റൂസോയുടെ കൈയിലെത്തിക്കുകയായിരുന്നു. 10 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ 1 വിക്കറ്റിന് 70 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു നെതര്‍ലന്‍ഡ്‌സ്
10 ഓവര്‍, നെതര്‍ലന്‍ഡ്‌സ് 1 വിക്കറ്റിന് 70, മാക്‌സ് ഒഡൗഡ് (26) ടോം കൂപ്പര്‍ (5)
5 ഓവര്‍, നെതര്‍ലന്‍ഡ്‌സ് വിക്കറ്റ് പോവാതെ 34, മൈബര്‍ഗ് (29), ഒഡൗഡ് (4) ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനായി ഗംഭീര തുടക്കമാണ് ഓപ്പണര്‍മാരായ സ്റ്റീഫന്‍ മൈബര്‍ഗും മാക്‌സ് ഒഡൗഡും നല്‍കിയത്. ഒഡൗഡ് പിന്തുണ നല്‍കി കളിച്ചപ്പോള്‍ മൈബര്‍ഗ് ഒരു വശത്ത് റണ്‍സുയര്‍ത്തി. അഞ്ച് ഓവറില്‍ വിക്കറ്റ് പോവാതെ 34 റണ്‍സ് എന്ന മികച്ച നിലയിലാണ് നെതര്‍ലന്‍ഡ്‌സ്
സ്റ്റീഫന്‍ മൈബര്‍ഗും മാക്‌സ് ഒഡൗഡും നെതര്‍ലന്‍ഡ്‌സ് ഓപ്പണര്‍മാര്‍, വെയ്ന്‍ പാര്‍ണല്‍ ഓപ്പണിങ് ബൗളര്‍
നെതര്‍ലന്‍ഡ്‌സ്- മാക്‌സ് ഒഡൗഡ്, സ്റ്റീഫന്‍ മൈബര്‍ഗ്, ടോം കൂപ്പര്‍, കോളിന്‍ അക്കര്‍മാന്‍, ബാസ് ഡി ലിഡി, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (c), റൊളോഫ് വാന്‍ ഡെര്‍ മെര്‍വി, ലോഗന്‍ വാന്‍ ബീക്ക്, ഫ്രഡ് ക്ലാസന്‍, പോള്‍ വാന്‍ മിക്കീരന്‍, ബ്രണ്ടന്‍ ഗ്ലോവര്‍
പ്ലേയിങ് 11: ദക്ഷിണാഫ്രിക്ക - ടെംബ ബാവുമ (c), ക്വിന്റന്‍ ഡീകോക്ക്, റില്ലി റൂസോ, എയ്ഡന്‍ മാര്‍ക്രം, ഹെന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വെയ്ന്‍ പാര്‍ണല്‍, കേശവ് മഹാരാജ്, കഗിസോ റബാഡ, ആന്‍ റിച്ച് നോക്കിയേ, ലൂങ്കി എന്‍ഗിഡി
നെതര്‍ലന്‍ഡ്‌സിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ആദ്യം പന്തെറിയും
ദക്ഷിണാഫ്രിക്ക-നെതര്‍ലന്‍ഡ്‌സ് മത്സരം ടോസ് 5 മണിക്ക്
ത്രില്ലിങ് ജയത്തോടെ ഇംഗ്ലണ്ട് സെമിയില്‍ കടന്നു. ഇതോടെ ഓസ്‌ട്രേലിയ പുറത്താവുകയും ചെയ്തു. 142 റണ്‍സിന്റെ വിജയലക്ഷ്യം 19.4 ഓവറില്‍ ആറു വിക്കറ്റിനു ഇംഗ്ലണ്ട് മറികടന്നു.
മല്‍സരം ആവേശകരമായ ക്ലൈമാക്‌സിലേക്ക്. 15 ഓവരില്‍ ഇംഗ്ലണ്ട് അഞ്ചിനു 113 റണ്‍സെന്ന നിലയിലാണ്. ശേഷിച്ച 30 ബോളില്‍ 29 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്. കഴിഞ്ഞ അഞ്ചോവറില്‍ 27 റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. മൂന്നു വിക്കറ്റുകളും നഷ്ടമായി. സ്‌റ്റോക്‌സും (25) കറെനുമാണ് (1) ക്രീസില്‍. 11ാം ഓവറില്‍ ബ്രൂക്കിനെ (4) ഡിസില്‍വ സ്വന്തം ബൗളിങില്‍ പുറത്താക്കുകയായിരുന്നു. 14ാം ഓവറിലെ ആദ്യ ബോളില്‍ അപകടകാരിയായ ലിവിങ്സ്റ്റണിനെ (4) കുമാരയും പുറത്താക്കി. മോയിന്‍ അലിയെ (1) 15ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ ഡിസില്‍വ ഷനകയുടെ കൈകളിലെത്തിച്ചു.
ഇന്നിങ്‌സ് പാതി കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് വിജയത്തിലേക്ക്. 10 ഓവറില്‍ രണ്ടിനു 87 റണ്‍സെന്ന നിലയിലാണ് അവര്‍. 60 ബോളില്‍ 56 റണ്‍സ് മാത്രമാണ് ജയിക്കാന്‍ വേണ്ടത്. സ്‌റ്റോക്‌സ് (5), ബ്രൂക്ക് (3) എന്നിവരാണ് ക്രീസില്‍. ബട്‌ലറെ (28) എട്ടാം ഓവറിലെ രണ്ടാമത്തെ ബോളിലും ഹേല്‍സിനെ (47) 10ാം ഓവറിലെ ആദ്യ ബോൡും ഹസരംഗ പുറത്താക്കി. രജിതയുടെ ആറാം ഓവറില്‍ ഒരു സിക്‌സും രണ്ടു ഫോറുമടക്കം 20 റണ്‍സ് ഇംഗ്ലണ്ട് വാരിക്കൂട്ടിയിരുന്നു.
റണ്‍ചേസില്‍ ഇംഗ്ലണ്ട് നന്നായി തന്നെ തുടങ്ങിയിരിക്കുകയാണ്. അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് പോവാതെ 50 റണ്‍സ് അവര്‍ നേടിയിട്ടുണ്ട്. നായകന്‍ ബട്‌ലര്‍ (25), ഹേല്‍സ് (22) എന്നിവര്‍ ക്രീസില്‍. 90 ബോളില്‍ 92 റണ്‍സാണ് ഇംഗ്ലണ്ടിനു ഇനി ജയിക്കാന്‍ വേണ്ടത്. തീക്ഷണയുടെ ആദ്യ ഓവറില്‍ മൂന്നു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. പക്ഷെ അടുത്ത ഓവറില്‍ 12 റണ്‍സുമായി ലങ്ക ക്ഷീണ തീര്‍ത്തു. നാലാം ഓവറില്‍ 14 റണ്‍സും ഇംഗ്ലണ്ടിനു ലഭിച്ചു.
142 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ശ്രീലങ്ക നല്‍കിയിരിക്കുന്നത്. എട്ടു വിക്കറ്റിനു 141 റണ്‍സാണ് അവര്‍ക്കു നേടാനായത്. 67 റണ്‍സെടുത്ത പതും നിസങ്കയ്ക്കു മാത്രമേ തിളങ്ങാനായുള്ളൂ. ഒരു ഘട്ടത്തില്‍ 170-180 റണ്‍സ് ലങ്ക നേടുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ അവസാന അഞ്ചോവിറില്‍ വെറും 25 റണ്‍സ് മാത്രമേ അവര്‍ക്കു ലഭിച്ചുള്ളൂ. അഞ്ചു വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. 16ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ നിസങ്കയെ റഷീദ് പുറത്താക്കിയപ്പോള്‍ 17ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ ഷനകയെ (3) വുഡും മടക്കി. വുഡിന്റെ 20ാം ഓവറില്‍ രാജപക്‌സ (22), കരുണരത്‌ന (0) എന്നിവരും മടങ്ങി.
15 ഓവര്‍ പിന്നിട്ടപ്പോള്‍ മൂന്നു വിക്കറ്റിനു 116 റണ്‍സെന്ന നിലയിലാണ് ലങ്ക. നിസങ്കയുടെ (66) ഫിഫ്റ്റിയാണ് ടീമിനെ മുന്നോട്ടു നയിക്കുന്നത്. നിസങ്കയ്‌ക്കൊപ്പം 13 റണ്‍സുമായി ഭാനുക രാജപക്‌സയാണ് ക്രീസില്‍. ഈ ഇന്നിങ്‌സിനിടെ ടി20യില്‍ 1000 റണ്‍സും നിസങ്ക പിന്നിട്ടിരുന്നു. 33 ബോളുകളിലായിരുന്നു താരത്തിന്റെ ഫിഫ്റ്റി. എട്ടു റണ്‍സെടുത്ത അസലെന്‍കയാണ് മൂന്നാമനായി ക്രീസ് വിട്ടത്. 11ാം ഓവറിലെ നാലാമത്തെ ബോളില്‍ സ്‌റ്റോക്‌സിനാണ് വിക്കറ്റ്. മലാന് സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.
ലങ്കന്‍ ഇന്നിങ്‌സിന്റെ പകുതി പിന്നിട്ടു. 10 ഓവര്‍ കഴിഞ്ഞപ്പോള്‍ ലങ്ക രണ്ടിന് 80. നിസങ്കയും (46) അസലെന്‍കയും (5) ക്രീസില്‍. ധനഞ്ജയ ഡിസില്‍വയാണ് (9) രണ്ടാമനായി ക്രീസ് വിട്ടത്. കറെനാണ് ഒമ്പതാം ഓവറില്‍ താരത്തെ പുറത്താക്കിയത്. വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന ഡിസില്‍വയെ ഡീപ്പ് മിഡ് വിക്കറ്റില്‍ സ്റ്റോക്‌സ് പിടികൂടുകയായിരുന്നു. അഞ്ചോവറുകള്‍ക്കു ശേഷം ലങ്കയുടെ റണ്‍റേറ്റില്‍ കുറവ് സംഭവിച്ചിട്ടുണ്ട് ഏഴാം ഓവറില്‍ മാത്രമാണ് (11 റണ്‍സ്) അവര്‍ ക്കു രണ്ടക്ക സ്‌കോറിനു മുകളില്‍ നേടാനായത്. ആറാം ഓവറില്‍ രണ്ടും എട്ടാം ഓവറില്‍ ആറും റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ.
ശ്രീലങ്കയ്ക്കു മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ ഒരു വിക്കറ്റിനു 52 റണ്‍സെടുത്തിട്ടുണ്ട്. നിസങ്ക (31), ഡിസില്‍വ (1) ക്രീസില്‍. 18 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് പുറത്തായത്. മൂന്നാം ഓവറിലെ അവസാന ബോളില്‍ ക്രിസ് വോക്‌സിനാണ് വിക്കറ്റ്. റണ്ണിങ് ക്യാച്ചിലൂടെ ലിവിങ്‌സ്റ്റണാണ് മെന്‍ഡിസിനെ മടക്കിയത്. മാര്‍ക്ക് വുഡെറിഞ്ഞ മൂന്നാം ഓവറില്‍ രണ്ടു സിക്‌സുള്‍പ്പെടെ 17 റണ്‍സ് ലങ്ക വാരിക്കൂട്ടി. സാം കറെന്റെ അഞ്ചാമത്തെ ഓവറില്‍ 13 റണ്‍സും ലങ്കയ്ക്കു ലഭിച്ചു.
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ചരിത് അസലെന്‍ക, ഭാനുക രാജപക്‌സ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, ലഹിരു കുമാര, കസുന്‍ രജിത.
ഇംഗ്ലണ്ട്- ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അലെക്‌സ് ഹേല്‍സ്, മോയിന്‍ അലി, ലിയാം ലിവിങ്‌സ്റ്റണ്‍, ഹാരി ബ്രൂക്ക്, ബെന്‍ സ്‌റ്റോക്‌സ്, സാം കറെന്‍, ഡേവിഡ് മലാന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
ടോസ് ലഭിച്ച ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബാറ്റിങ് തിരഞ്ഞെടുത്തു
ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുളള നിര്‍ണായക മല്‍സരം 1.30ന്. സിഡ്‌നിയാണ് മല്‍സരവേദി
അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ്ക്ക് നാല് റണ്‍സിന്റെ വിജയം. ഇതോടെ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത റാഷിദ് ഖാന്‍ അഫ്ഗാനെ വിജയത്തിന്റെ അടുത്തു വരെ എത്തിച്ചിരുന്നു.
അവസാന ഓവറില്‍ അഫ്ദാനിസ്ഥാന് ജയിക്കാന്‍ വേണ്ടത് 22 റണ്‍സ്.