T20 World Cup 2021: 'ഇന്ത്യ മുംബൈ ഇന്ത്യന്‍സ് പോലെ', സാമ്യതകള്‍ വിവരിച്ച് യുവരാജ് സിങ്

മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍. ശക്തമായ താരനിരയുമായി എത്തുന്ന ഇന്ത്യക്ക് ഇത്തവണ കിരീട സാധ്യത കൂടുതലാണ്. യുഎഇയില്‍ ഐപിഎല്‍ കളിച്ചെത്തുന്നതും ഇന്ത്യക്ക് അനുകൂല ഘടകമാണ്. ഈ ലോകകപ്പിന് ശേഷം വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുകയും രവി ശാസ്ത്രി ഉള്‍പ്പെടുന്ന പരിശീലക സംഘം പടിയിറങ്ങുകയും ചെയ്യുമെന്നതിനാല്‍ ഇത്തവണത്തെ ലോകകപ്പ് കിരീടം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.

T20 World Cup 2021: ഇന്ത്യ-പാക് താരങ്ങളെ പരിഗണിച്ചുള്ള ചരിത്രത്തിലെ മികച്ച പ്ലേയിങ് 11, ക്യാപ്റ്റന്‍ ധോണിT20 World Cup 2021: ഇന്ത്യ-പാക് താരങ്ങളെ പരിഗണിച്ചുള്ള ചരിത്രത്തിലെ മികച്ച പ്ലേയിങ് 11, ക്യാപ്റ്റന്‍ ധോണി

ബാറ്റിങ്ങിലും ബൗളിങ്ങിലും ശക്തമായ ഇന്ത്യ ടീം ഇത്തവണ കിരീടം നേടുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷയും. ഇപ്പോഴിതാ ഇന്ത്യന്‍ ടീം ഐപിഎല്ലിലെ ചാമ്പ്യന്‍നിരയായ മുംബൈ ഇന്ത്യന്‍സ് പോലെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്. രണ്ട് ടീമുകളും തമ്മിലുള്ള സാമ്യതകളും യുവരാജ് സിങ് വിശദമാക്കുന്നുണ്ട്.

T20 World Cup 2021: ഇന്ത്യക്ക് പ്ലാന്‍ ബിയില്ല, ഫേവറേറ്റുകളെന്ന് വിളിക്കാനാവില്ല- നാസര്‍ ഹുസൈന്‍

'എല്ലാ താരങ്ങളും തിളങ്ങണം. എങ്കില്‍ മാത്രമെ കിരീടം നേടാനാവൂ. ഇന്ത്യക്ക് മികച്ച ടി20 ടീമാണുള്ളതെന്നാണ് കരുതുന്നത്. എന്നാല്‍ ടി20 ഫോര്‍മാറ്റ് പ്രവചനാതീതമാണ്. ഒരു സെക്ഷനോ നാലോ അഞ്ചോ ഓവറുകള്‍ മത്സരത്തെ മാറ്റിമറിക്കും. മുംബൈ ഇന്ത്യന്‍സിനെപ്പോലെയുള്ള ടീം കരുത്താണ് ഇന്ത്യയുടേത്. 5,6,7,8 സ്ഥാനങ്ങളില്‍ മുംബൈ ടീമില്‍ ഓള്‍റൗണ്ടര്‍മാരാണ്. അതുപോലെയാണ് ഇന്ത്യക്കും. ഇടത്-വലത് കൂട്ടുകെട്ടുമുണ്ട്.ഹര്‍ദിക്കും പൊള്ളാര്‍ക്കും ക്രുണാലുമാണ് മുംബൈയിലുള്ളത്.

ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ ഇവരെന്ന് അഗാര്‍ക്കര്‍; ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളിയെക്കുറിച്ച് പഠാനും

ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജ,ഹര്‍ദിക് പാണ്ഡ്യ,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുമുണ്ട്. മുംബൈയുടെ ഓള്‍റൗണ്ട് മികവ് പോലെയാണ് ഇന്ത്യക്കുള്ളത്. ജഡേജ,ഹര്‍ദിക്,റിഷഭ് എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിര ശക്തം. പുതിയ താരങ്ങളും ഒപ്പമുണ്ട്. മികച്ച ബാറ്റിങ് നിരയും ഇന്ത്യക്കുണ്ട്. എട്ടാം നമ്പര്‍വരെ ബാറ്റിങ് കരുത്ത് നമുക്കൊപ്പമുണ്ട്'-യുവരാജ് സിങ് പറഞ്ഞു.

T20 World Cup 2021: 'ചരിത്രം ചരിത്രം മാത്രമാണ്', ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കും- ബാബര്‍ ആസം

ഇന്ത്യയുടെ ഫിനിഷര്‍ റോളിലുള്ളത് ഹര്‍ദിക് പാണ്ഡ്യയാണ്. കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള ഹര്‍ദിക്കിനെ പരിക്ക് വേട്ടയാടുന്നുണ്ട്. ബൗളിങ് പുനരാരംഭിക്കാന്‍ സാധിക്കില്ലെങ്കിലും ഫിനിഷര്‍ റോളില്‍ ഹര്‍ദിക്കിനെ ഇന്ത്യ പരിഗണിച്ചേക്കും. വമ്പന്‍ ഷോട്ടുകള്‍ക്കൊണ്ട് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ഹര്‍ദിക്കിന് സാധിക്കും. എന്നാല്‍ സമീപകാലത്തെ ഫോം വലിയ പ്രതീക്ഷ നല്‍കുന്നതല്ല.

T20 World Cup 2021: ഇന്ത്യ മാത്രമല്ല ഫേവറേറ്റുകള്‍, തിരഞ്ഞെടുത്ത് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍

രവീന്ദ്ര ജഡേജ സിഎസ്‌കെയ്‌ക്കൊപ്പം ഓള്‍റൗണ്ട് പ്രകടനം നടത്തിയാണ് ഇന്ത്യക്കൊപ്പം ഇറങ്ങുന്നത്. യുഎഇയിലെ സാഹചര്യത്തില്‍ നന്നായി ബാറ്റ് ചെയ്യാന്‍ ജഡേജക്ക് സാധിക്കുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. സിഎസ്‌കെയ്‌ക്കൊപ്പം തന്നെ മികച്ച പ്രകടനം നടത്തിയ ശര്‍ദുല്‍ ഠാക്കൂറും ഇന്ത്യക്കൊപ്പമുണ്ട്. ലോകോത്തര ബാറ്റിങ് നിര എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന താരക്കരുത്താണ് ഇന്ത്യക്കൊപ്പമുള്ളത്.

മെഗാ ലേലത്തിന് മുമ്പേ നിലനിര്‍ത്താന്‍ സാധിക്കുക നാല് പേരെ; ചെന്നൈ നിര്‍ത്തുക ഈ താരങ്ങളെ!

ഐപിഎല്ലില്‍ അഞ്ച് തവണ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സില്‍ നിന്നുള്ള താരങ്ങളാണ് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കൂടുതല്‍.രോഹിത് ശര്‍മ,ഹര്‍ദിക് പാണ്ഡ്യ,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,രാഹുല്‍ ചഹാര്‍,ജസ്പ്രീത് ബുംറ എന്നിവരെല്ലാം മുംബൈ ഇന്ത്യന്‍ താരങ്ങളാണ്. ഇവരെല്ലാം ലോകകപ്പിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളുമാണ്. വാലറ്റംവരെ മാച്ച് വിന്നര്‍മാരുള്ള ഇന്ത്യ സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയേയും ഇംഗ്ലണ്ടിനേയും തോല്‍പ്പിച്ചിരുന്നു.

T20 World Cup 2021: 'മാലിക്ക് മുതല്‍ ഹസന്‍ അലിവരെ', ഇന്ത്യന്‍ ബന്ധമുള്ള പാക് ക്രിക്കറ്റ് താരങ്ങളിതാ

T20 World Cup 2021: അവന്‍ കുട്ടിയാണ്, ബുംറയുമായി ഷഹിനെ താരതമ്യം ചെയ്യരുത്- മുഹമ്മദ് അമീര്‍

പാകിസ്താനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ജയത്തോടെ പാകിസ്താനെതിരേ തുടങ്ങിയാല്‍ ഇന്ത്യക്കത് വലിയ ആത്മവിശ്വാസം നല്‍കും. ലോകകപ്പില്‍ ഇതുവരെ പാകിസ്താനോട് ഇന്ത്യ തോറ്റിട്ടില്ല. ഈ കണക്കുകളില്‍ തന്നെയാണ് ഇന്ത്യയുടെ വിശ്വാസം. അനുഭവസമ്പന്നരായ താരങ്ങളുടെ നീണ്ട നിര ഇന്ത്യക്കുണ്ട്. ഒന്നോ രണ്ടോ താരങ്ങളില്‍ അമിതമായി ഇത്തവണ ഇന്ത്യക്ക് ആശ്രയിക്കേണ്ടതില്ലെന്നത് ലോകകപ്പില്‍ ഇന്ത്യയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. നായകനായി കന്നി ഐസിസി കിരീടം ഉയര്‍ത്താന്‍ കോലിക്ക് ഇത്തവണ സാധിക്കുമെന്ന് തന്നെ പ്രത്യാശിക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, October 23, 2021, 17:10 [IST]
Other articles published on Oct 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X