വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: വിരാട് കോലി x ബാബര്‍ ആസം, ആരാണ് മികച്ച നായകന്‍, കണക്കുകള്‍ പരിശോധിക്കാം

ദുബായ്: ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ടി20 ലോകകപ്പ് ഗ്രൂപ്പുഘട്ട പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയേയും വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെയുമാണ് നേരിടുന്നത്. ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നാളെയാണ്. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാനാവാത്ത പാകിസ്താന് ഇത്തവണ ചരിത്രം തിരുത്താനുള്ള അവസരമാണ്. മികച്ച താരനിരയും യുഎഇയിലെ അനുഭവസമ്പത്തും പാകിസ്താന് കരുത്തായേക്കും.

Who is better captain? Virat or Babar Azam? | Oneindia Malayalam

ഇന്ത്യ-പാകിസ്താന്‍ പോരാട്ടം എന്നതോടൊപ്പം തന്നെ വിരാട് കോലി-ബാബര്‍ ആസം എന്നീ ആധുനിക ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന നിലയിലും മത്സരം ശ്രദ്ധപിടിച്ചുപറ്റുന്നു. രണ്ട് പേരും നായകന്മാരാണ്. രണ്ട് താരങ്ങളുടെയും പ്രകടനം വളരെ നിര്‍ണ്ണായകവുമാണ്. അതിനാല്‍ സൂപ്പര്‍ പോരാട്ടത്തില്‍ ആരാവും കൂടുതല്‍ മികവ് കാട്ടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. രണ്ട് നായകന്മാരുടെയും പദ്ധതികള്‍ക്ക് മത്സരത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടാവും. ആവേശ പോരാട്ടത്തിനുമുമ്പ് രണ്ട് താരങ്ങളുടെയും കണക്കുകള്‍ പരിശോധിക്കാം.

Also Read : T20 World Cup: 'ടിക്കറ്റിന് വന്‍ ഡിമാന്റ്' ഇന്ത്യ-പാക് മത്സരം ഇന്ത്യയില്‍ നടത്തുക പ്രയാസം- ഗാംഗുലി

 ബാറ്റിങ് പ്രകടനം

ബാറ്റിങ് പ്രകടനം

ഇന്ത്യന്‍ നായകന്‍ വിരാട് കോലി 84 ഇന്നിങ്‌സില്‍ നിന്ന് 52.65 ശരാശരിയില്‍ നേടിയത് 3159 റണ്‍സാണ്. 139.04 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 28 അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ടെങ്കിലും ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിന്റെ പേരിലില്ല. 94* റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. 285 ബൗണ്ടറിയും 90 സിക്‌സുകളും കോലി ഇന്ത്യക്കായി ടി20യില്‍ നേടി.

മറുവശത്ത് 56 ഇന്നിങ്‌സാണ് ബാബര്‍ ആസം കളിച്ചത്. 46.89 ശരാശരിയില്‍ 2204 റണ്‍സാണ് ബാബര്‍ നേടിയത്. സ്‌ട്രൈക്കറേറ്റ് 130.64. 20 അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ബാബറിന്റെ പേരിലുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 231 ബൗണ്ടറിയും 33 സിക്‌സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

നായകനായ ശേഷമുള്ള പ്രകടനം

നായകനായ ശേഷമുള്ള പ്രകടനം

നായകനായ ശേഷവും രണ്ട് പേരും മികച്ച പ്രകടനം തുടര്‍ന്നു. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം രണ്ട് പേരെയും ബാധിച്ചിട്ടില്ല. കോലി 45 മത്സരത്തില്‍ നിന്ന് 48.45 ശരാശരിയില്‍ 1502 റണ്‍സാണ് നേടിയത്. തന്റെ ഉയര്‍ന്ന സ്‌കോറായ 94 നായകനായ ശേഷമാണ് കോലി നേടിയയത്. ക്യാപ്റ്റനെന്ന നിലയില്‍ 28 മത്സരമാണ് ബാബര്‍ കളിച്ചത്. 43.52 ശരാശരിയില്‍ നേടിയത് 914 റണ്‍സാണ്. ഉയര്‍ന്ന സ്‌കോറായ 122 റണ്‍സ് നേടിയത് ക്യാപ്റ്റനായിരിക്കെയാണ്.

നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ബാബറിന് അല്‍പ്പം മുന്‍തൂക്കമുണ്ട്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കോലിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. രണ്ടര വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും നേടാനാവാത്ത കോലി ഈ ലോകകപ്പോടെ ടി20 നായകസ്ഥാനം ഒഴിയുകയാണ്. അതിനാല്‍ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ഇത്തവണ കോലിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

ടി20 ലോകകപ്പിലെ പ്രകടനം

ടി20 ലോകകപ്പിലെ പ്രകടനം

ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരിലെ നാലാം സ്ഥാനക്കാരനാണ് വിരാട് കോലി. 16 ടി20 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 86.33 ശരാശരിയില്‍ 777 റണ്‍സാണ് കോലി നേടിയത്. 133.04 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. ഇതില്‍ ഒമ്പത് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2016ലെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 49 പന്തില്‍ 89 റണ്‍സ് നേടിയതാണ് ലോകകപ്പിലെ മികച്ച പ്രകടനം.

അതേ സമയം 2015ല്‍ പാകിസ്താന്‍ ടീമിലേക്കെത്തിയ ബാബര്‍ കളിക്കുന്ന ആദ്യ ടി20 ലോകകപ്പാണിത്. 2016ലാണ് അവസാന ടി20 ലോകകപ്പ് നടന്നത്. ശേഷം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ടി20 ലോകകപ്പ് നടക്കേണ്ട സമയത്ത് നടന്നിരുന്നില്ല.

 ക്യാപ്റ്റന്‍സി റെക്കോഡ്

ക്യാപ്റ്റന്‍സി റെക്കോഡ്

ഇന്ത്യയെ 45 ടി20യിലാണ് കോലി നയിച്ചത്. ഇതില്‍ 27 മത്സരം ജയിച്ചപ്പോള്‍ 14 മത്സരം തോറ്റു. രണ്ട് മത്സരം സമനിലയായപ്പോള്‍ രണ്ട് മത്സരത്തിന് ഫലമുണ്ടായില്ല. 65.11 ആണ് കോലിയുടെ ടി20യിലെ വിജയ ശരാശരി.

ബാബര്‍ 28 മത്സരത്തിലാണ് പാകിസ്താനെ നയിച്ചത്. 15 മത്സരത്തില്‍ ജയിച്ചപ്പോള്‍ 8 മത്സരം തോറ്റു. അഞ്ച് മത്സരം ഫലം കാണാതെ പോയി. 65.21 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. ഇത്തവണ ആരുടെ തന്ത്രമാവും ഏറ്റവും മിടുക്കുകാട്ടുകയെന്ന് കാത്തിരുന്ന് കാണാം.

Story first published: Saturday, October 23, 2021, 12:52 [IST]
Other articles published on Oct 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X