T20 World Cup: പാകിസ്താനെതിരായ ഇന്ത്യന്‍ ടീം- എല്ലാം തീരുമാനിച്ചെന്നു കോലി, ഹാര്‍ദിക് ബൗള്‍ ചെയ്യും!

ദുബായ്: ഐസിസിയുട ടി20 ലോകകപ്പില്‍ ഞായറാഴ്ച ചിരവൈരികളായ പാകിസ്താനെതിരേ നടക്കാനിരിക്കുന്ന ഇന്ത്യന്‍ ടീമിനെക്കുറിച്ച് തീരുമാനിച്ചു കഴിഞ്ഞതായി ക്യാപ്റ്റന്‍ വിരാട് കോലി. മല്‍സരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കവെ താരം ബൗള്‍ ചെയ്യുമെന്ന ശുഭസൂചനയും കോലി നല്‍കിയിരിക്കുകയാണ്.

ലോകകപ്പിന്റെ സൂപ്പര്‍ 12ലാണ് ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റില്‍ രണ്ടു ടീമുകളുടെയും ആദ്യത്തെ മല്‍സരം കൂടിയാണിത്. ലോകകപ്പില്‍ പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡുള്ള ഇന്ത്യ ഇതു കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇറങ്ങുന്നത്.

 പാകിസ്താനെതിരായ മല്‍സരം

പാകിസ്താനെതിരായ മല്‍സരം

പാകിസ്താനെതിരായ മല്‍സരത്തെ മറ്റേതൊരു കളിയെയും പോലെ മാത്രമേ കാണുന്നുള്ളൂ. ഏതു മല്‍സരത്തില്‍ കളിക്കുമ്പോഴും സമ്മര്‍ദ്ദമുണ്ടാവും. പ്രൊഫഷണല്‍ ക്രിക്കറ്ററെന്ന നിലയില്‍ ഞങ്ങള്‍ സാഹചര്യത്തില്‍ മാത്രമാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. എതിരാളികളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും കോലി വ്യക്തകമാക്കി.

ടി20 ടീമിന്റെ നായകസ്ഥാനമൊഴിയാനുള്ള തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- ഞാന്‍ ഇതേക്കുറിച്ച് വിശദീകരിച്ചു കഴിഞ്ഞതാണ്. കൂടുതലൊന്നും കൂട്ടിച്ചേര്‍ക്കാനില്ല.

 ടീം കോമ്പിനേഷന്‍

ടീം കോമ്പിനേഷന്‍

പാകിസ്താനുമായുള്ള മല്‍സരത്തിലെ ടീം കോമ്പിനേഷന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇപ്പോള്‍ എനിക്കു ഇതു വെളിപ്പെടുത്താന്‍ കഴിയില്ല. ഒരുപാട് ആലോചിച്ച ശേഷമാണ് പ്ലെയിങ് ഇലവന്‍ ഞങ്ങള്‍ തീരുമാനിച്ചത്. എല്ലാവരും ഐപിഎല്‍ കഴിഞ്ഞാണ് എത്തിയിരിക്കുന്നത്, അതുകൊണ്ടു തന്നെ എല്ലാവരും മികച്ച ഫോമിലുമാണമെന്നും കോലി വ്യക്തമാക്കി.

പാകിസ്താനെതിരേ ഞങ്ങളുടെ റെക്കോര്‍ഡിനെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ആ മല്‍സരങ്ങളിലെല്ലാം നന്നായി കളിച്ചതുകൊണ്ടാണ് ഞങ്ങള്‍ ജയിച്ചത്. പാകിസ്താന്‍ ശക്തരായ എതിരാളികളാണ്. ഒരുപാട് പ്രതിഭാശാലികള്‍ അവരുടെ ടീമിലുണ്ട്. അത്തരമൊരു ടീമിനെതിരേ മികച്ച തന്ത്രങ്ങള്‍ പുറത്തെടുക്കുകയും അതു പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതുണ്ടെന്നും കോലി വിശദമാക്കി.

 ഹാര്‍ദിക് ബൗള്‍ ചെയ്യും

ഹാര്‍ദിക് ബൗള്‍ ചെയ്യും

ഹാര്‍ദിക് പാണ്ഡ്യ ഇപ്പോള്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നതായാണ് എനിക്കു തോന്നിയത്. ടൂര്‍ണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ചുരുങ്ങിയത് രണ്ടോവറെങ്കിലും അദ്ദേഹത്തിന് ബൗള്‍ ചെയ്യാന്‍ കഴിയും. കുറച്ചു ഓവറുകളെറിയാന്‍ മറ്റു ഓപ്ഷനുകള്‍ ഞങ്ങള്‍ പരിഗണിച്ചിട്ടുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഞാന്‍ എല്ലായ്‌പ്പോഴും ഹാര്‍ദിക്കിനെ പിന്തുണയ്ക്കാന്‍ തയ്യാറാണ്, അതു തുടരുകയും ചെയ്യും. അവന്‍ പ്രചോദിതനാണ്, ടീമിനു വേണ്ടി കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും കോലി പറഞ്ഞു.

 ബൗളിങ് നിര

ബൗളിങ് നിര

എല്ലാ വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ ഓരോ ടൂര്‍ണമെന്റും വിജയിക്കാന്‍ ശ്രമിക്കാറുള്ളത്. ഐസിസി ടൂര്‍ണമന്റുകളില്‍ പാകിസ്താനെതിരേ എല്ലാ മല്‍സരങ്ങളിലും വിജയിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. മികച്ച ബൗളിങ് നിര ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്കു അവയില്‍ ജയിക്കാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഇന്ത്യക്കു മികച്ച ബൗളിങ് നിരയാണെന്നും മുമ്പ് ഇങ്ങനെയായിരുന്നില്ലെന്നും പറയാന്‍ സാധിക്കില്ലെന്നും കോലി ചൂണ്ടിക്കാട്ടി.

 യുഎഇയിലെ പിച്ചുകള്‍

യുഎഇയിലെ പിച്ചുകള്‍

യുഎഇയിലെ പിച്ചുകള്‍ കൂടുതല്‍ മെച്ചപ്പെട്ടതായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഐസിസി ടൂര്‍ണമെന്റിനായി വിക്കറ്റ് സംരക്ഷിക്കാന്‍ ഐപിഎല്ലില്‍ ചില വിട്ടുവീഴ്ചകള്‍ നടത്തിയിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. വിക്കറ്റ് കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ട്. അബുദാബിയിലെയും യുഎഇയിലെയും വിക്കറ്റുകള്‍ മികച്ചതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഷാര്‍ജയില്‍ ഉയര്‍ന്ന സ്‌കോര്‍ പിറക്കുന്ന കൂടുതല്‍ മല്‍സരങ്ങള്‍ ഉണ്ടാവില്ലെന്നാണ് താന്‍ കരുതുന്നതെന്നും കോലി വിശദമാക്കി.

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, October 23, 2021, 15:22 [IST]
Other articles published on Oct 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X