
ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തുമ്പോള്‍ ലക്ഷ്യം വെക്കേണ്ടത് ഐസിസി ട്രോഫിയിലായിരിക്കണമെന്ന് ഓര്‍മപ്പെടുത്തുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 'ഒര കാര്യം തീര്‍ച്ചയായും എനിക്ക് പറയാനാവും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ വളര്‍ച്ചയില്‍ ഞാന്‍ സന്തോഷവാനാണ്. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനാവുന്നതോടെ ടീം കൂടുതല്‍ ദൃഡമാവും. ഇന്ത്യക്ക് ഐസിസി ട്രോഫി നേടാനുള്ള സാധ്യതകളിലേക്കാണ് ലക്ഷ്യം വെക്കേണ്ടത്. ടീമിനെ മികച്ച നിലയില്‍ മുന്നൊരുക്കം നടത്തിക്കാന്‍ ദ്രാവിഡിനാവും. താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ അവനാവും. എല്ലാ പ്രതിസന്ധികളെയും ദ്രാവിഡ് തരണം ചെയ്യും'- സെവാഗ് പറഞ്ഞു.

മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറും ഓപ്പണറുമെല്ലാമായിരുന്ന ദ്രാവിഡ് ക്രിക്കറ്റില്‍ കൈവെക്കാത്ത മേഖലകളിലില്ല. ഓപ്പണര്‍മുതല്‍ ഏഴാം നമ്പറില്‍ വരെ ബാറ്റിങ്ങിനിറങ്ങിയിട്ടുണ്ട്. താല്‍ക്കാലിക വിക്കറ്റ് കീപ്പറായിരുന്നപ്പോഴും സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോഴും ചോരാത്ത കൈകളുമായി അദ്ദേഹം ടീമിനൊപ്പം ഉണ്ടായിരുന്നു. ബാറ്റിങ്ങിലെ ഇന്ത്യയുടെ വന്മതിലായിരുന്നു അദ്ദേഹം. കരിയറിന്റെ തുടക്ക സമയത്ത് വിക്കറ്റ് നേടാനും ദ്രാവിഡിന് സാധിച്ചിട്ടുണ്ട്.
ഇന്ത്യ അണ്ടര്‍ 19,എ ടീമുകളുടെ പരിശീലിപ്പിച്ച അനുഭവസമ്പത്ത് ദ്രാവിഡിനുണ്ട്. ഏറെ നാളുകളായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായും പ്രവര്‍ത്തിക്കാന്‍ ദ്രാവിഡിനായി. നിലവിലെ ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളെയും ദ്രാവിഡിന് അടുത്തറിയാം. ഇന്ത്യയുടെ ഭാവി താരങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്നവരെല്ലാം ദ്രാവിഡിന് കീഴില്‍ പരിശീലനം നടത്തിയിട്ടുള്ളവരാണ്. അതിനാല്‍ ദ്രാവിഡിന് ഓരോ താരങ്ങളെയും കൃത്യമായി അറിയാം. ഇത് ദ്രാവിഡിന്റെ പണി എളുപ്പമാക്കും.

വലിയ വെല്ലുവിളികള്‍ തന്നെയാണ് ദ്രാവിഡിനെ കാത്തിരിക്കുന്നത്. പ്രധാനമായും താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്. നിലവില്‍ താരങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതിന് പരിഹാരം കണ്ട് ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോവുകയെന്നതാണ് വലിയ കടമ്പ. ദ്രാവിഡിന്റെ വരവ് യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരത്തിന് കാരണമാവും. എന്നാല്‍ നിലവില്‍ വിദേശ മൈതാനത്ത് മികച്ച റെക്കോഡുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടന നിലവാരം താഴാതെ നോക്കേണ്ടതും വളരെ അത്യാവശ്യമാണ്.
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് ടീമിനെ തയ്യാറാക്കുകയെന്നതാണ് ദ്രാവിഡ് ആദ്യം ചെയ്യേണ്ടത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ച ദ്രാവിഡിന് ഇന്ത്യയുടെ സീനിയര്‍ ടീമിനെ ലോകകപ്പിലേക്ക് എത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പ് ദ്രാവിഡിന് അവസാനിപ്പിക്കാനായില്ലെങ്കില്‍ വലിയ വിമര്‍ശനം നേരിടേണ്ടി വരുമെന്നുറപ്പാണ്. ദ്രാവിഡിന്റെ കര്‍ക്കശ സ്വഭാനത്തോട് സീനിയര്‍ താരങ്ങള്‍ ഒത്തുപോകുമോയെന്നതും കാത്തിരുന്ന് കാണണം.


Click it and Unblock the Notifications