വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ധോണി സഹായിക്കാന്‍ മടിയില്ലാത്ത താരം', ഉപദേഷ്ടാവാക്കിയതിനെ പിന്തുണച്ച് സെവാഗ്

ന്യൂഡല്‍ഹി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത് മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യയുടെ ടി20 വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനായി യുസ് വേന്ദ്ര ചഹാലിനെ ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആര്‍ അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. രാഹുല്‍ ചഹാറും വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഇടം പിടിച്ചപ്പോള്‍ ദീപക് ചഹാറും ശര്‍ദുലും റിസര്‍വ് താരങ്ങളായി ഒതുങ്ങി.

IPL 2021: ഇത്തവണയും ഫേവറിറ്റുകള്‍ അവര്‍ തന്നെ, രണ്ടു ടീമുകളെ പ്രവചിച്ച് സെവാഗ്IPL 2021: ഇത്തവണയും ഫേവറിറ്റുകള്‍ അവര്‍ തന്നെ, രണ്ടു ടീമുകളെ പ്രവചിച്ച് സെവാഗ്

1

ടീം തിരഞ്ഞെടുപ്പിനെക്കാളും ഏവരേയും അത്ഭുതപ്പെടുത്തിയത് ഉപദേഷ്ടാവായുള്ള എംഎസ് ധോണിയുടെ നിയമനമാണ്. പല മുന്‍ താരങ്ങളും ധോണിയുടെ വരവിനെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ ചിലര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോഴിതാ ധോണിയെ ഉപദേഷ്ടാവാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

Also Read: IPL 2021: 'മാക്‌സ്‌വെല്ലിനെ ആവിശ്യമില്ല', ആര്‍സിബി ആരെയൊക്കെ നിലനിര്‍ത്തുമെന്ന് പ്രവചിച്ച് ആകാശ്

2

2007ലെ ടി20 ലോകകപ്പ് കിരീടമുള്‍പ്പെടെ മൂന്ന് ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച നായകനാണ് എംഎംസ് ധോണി. ഈ നേട്ടം ധോണിക്ക് മാത്രം അവകാശപ്പെടാനാവുന്നതാണ്. ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇതുവരെ ഈ നേട്ടത്തിലേക്കെത്താന്‍ മറ്റൊരു ഇന്ത്യന്‍ നായകനും സാധിച്ചട്ടില്ല. അതിനാല്‍ത്തന്നെ ധോണിയെ തിരികെ എത്തിച്ച് വീണ്ടും ഐസിസി കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കാം എന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റ്.

Also Read: IPL 2021: ഇപ്പോള്‍ ആര്‍ക്കുമറിയില്ല, സീസണ്‍ കഴിഞ്ഞാല്‍ ഇവര്‍ സൂപ്പര്‍ താരമായേക്കും!

3

ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കും. അതിനാല്‍ത്തന്നെ സഹതാരങ്ങളെല്ലാം ചേര്‍ന്ന് കിരീടത്തോടെ കോലിക്ക് യാത്രയയപ്പ് നല്‍കാനാവുമെന്ന പ്രതീക്ഷയിലാണ്. ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പിനിറങ്ങുന്നത് ഇന്ത്യക്ക് ലോകകപ്പിലും ഗുണം ചെയ്‌തേക്കും. നിരവധി യുവ പ്രതിഭകള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

Also Read: കോലിക്ക് 'ചെക്ക്' വെച്ച് ബിസിസിഐ, അനില്‍ കുംബ്ലെ വീണ്ടും ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക്

4

ധോണി ഉപദേഷ്ടാവാകുന്നത് നായകന്‍ വിരാട് കോലിയുടെ സമ്മര്‍ദ്ദവും കുറക്കും. സഹതാരങ്ങള്‍ക്കും അത് ആത്മവിശ്വാസം നല്‍കും. സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,റിഷഭ് പന്ത് തുടങ്ങിയ താരങ്ങള്‍ക്കെല്ലാം കൂടുതല്‍ പഠിക്കാനുള്ള അവസരമായിരിക്കും ടി20 ലോകകപ്പ്. ധോണിയുടെ അനുഭവസമ്പത്തും പദ്ധതികള്‍ നടപ്പിലാക്കാനുള്ള കഴിവും ഇന്ത്യക്ക് വലിയ നേട്ടമാവുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.

Also Read: IPL 2021: മുംബൈ X സിഎസ്‌കെ, രോഹിതിന് മുന്നില്‍ മൂന്ന് വെല്ലുവിളികള്‍, പരിഹാരം എളുപ്പമല്ല

5

ഐപിഎല്‍ രണ്ടാം പാദം നടക്കാനുള്ളതിനാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇനിയും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സെവാഗ് അഭിപ്രായപ്പെട്ടു. 'ഓരോ ടീമിനും ഏഴ് മത്സരങ്ങള്‍ വീതം ഇനിയും ബാക്കിയുണ്ട്. അതിനര്‍ത്ഥം കളിച്ച് മികവ് കാട്ടാന്‍ ഒരവസരം കൂടി മുന്നിലുണ്ടെന്നാണ്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ടൂര്‍ണമെന്റിനെ സൂഷ്മമായി നിരീക്ഷിക്കുകയായിരിക്കും. അതിനാല്‍ത്തന്നെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇനിയും താരങ്ങള്‍ക്കാവും. ടീമില്‍ മാറ്റം വരുത്താന്‍ ഐസിസി അവസരം നല്‍കിയാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകുന്നതില്‍ ഞാന്‍ അത്ഭുതപ്പെടില്ല'-സെവാഗ് കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2021: സിഎസ്‌കെ വീണ്ടും കപ്പടിക്കും! മുംബൈ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് കെപി

6

Also Read: IPL 2021: വെടിക്കെട്ടിനൊരുങ്ങി ദുബായ്, മുംബൈ- സിഎസ്‌കെ ക്ലാസിക്ക് ആര്‍ക്കാവും? എല്ലാമറിയാം

യുസ് വേന്ദ്ര ചഹാല്‍,ക്രുണാല്‍ പാണ്ഡ്യ,മുഹമ്മദ് സിറാജ് എന്നിവരെല്ലാം അവസരം പ്രതീക്ഷിച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. അതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയാല്‍ ഇനിയും ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Saturday, September 18, 2021, 19:26 [IST]
Other articles published on Sep 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X