T20 World Cup: ഇന്ത്യ x പാക് പോരിന്റെ വിധി ഇവരെഴുതും! അഞ്ചു പേരെ അറിയാം

ടി20 ലോകകപ്പില്‍ ഈയാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ ഗ്ലാമര്‍ പോരാട്ടത്തിനു വേണ്ടി ക്രിക്കറ്റ് ലോകം കാത്തിരിക്കുകയാണ്. ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നറിയപ്പെടുന്ന മല്‍സരം നടക്കുന്നത്. ഇതിനകം തന്നെ ഈ പോരാട്ടവുമായി ബന്ധധപ്പെട്ട് വാദപ്രതിവാദങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ലോകകപ്പില്‍ പാകിസ്താനെതിരേയുള്ള അപരാജിത റെക്കോര്‍ഡ് നിലനിര്‍ത്താനുറച്ചാണ് ഇന്ത്യയിറങ്ങുകയെങ്കില്‍ അതു തകര്‍ക്കുകയാണ് ബാബര്‍ ആസമിന്റെ സംഘത്തിന്റെയും ലക്ഷ്യം. ടി20 ലോകകപ്പില്‍ മാത്രമല്ല ഏകദിന ലോകകപ്പിലും ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനു കഴിഞ്ഞിട്ടില്ല. ഇരുടീമുകളിലെയും ചില ശ്രദ്ധേയരായ താരങ്ങളുടെ പ്രകടനമായിരിക്കും ഇത്തവണത്തെ ഇന്ത്യ- പാക് ക്ലാസിക്കിന്റെ വിധിയെഴുതുക. മല്‍സരത്തെ മാറ്റിമറിക്കാന്‍ മിടുക്കുള്ള ഈ താരങ്ങള്‍ ആരൊക്കെയെന്നറിയാം.

 വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ടി20 ലോകകപ്പ് ഏറ്റുവാങ്ങാനുള്ള അവസാനത്തെ അവസരമാണ് ഈ ടൂര്‍ണമെന്റ്. ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുകയാണെന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു തന്നെ കിരീടവിജയത്തോടെ തലയുയര്‍ത്തി പടിയിറങ്ങാനായിരിക്കും കോലിയുടെ ശ്രമം.

ബാറ്റ്‌സ്മാനെന്ന നിലയില്‍ അത്ര മികച്ച ഫോമിലൂടെയല്ല അദ്ദേഹം കടന്നുപോവുന്നത്. എന്നാല്‍ പാകിസ്താനെതിരായ ലോകകപ്പിലെ ആദ്യ കളിയില്‍ അദ്ദേഹം പഴയ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പാകിസ്താനെതിരേ ഇതിനകം പല അവിസ്മരണീയ ഇന്നിങ്‌സുകളും കോലി കൡച്ചുകഴിഞ്ഞു. മറ്റൊരു തകര്‍പ്പന്‍ ഇന്നിങ്‌സ് അദ്ദേഹം വീണ്ടും പുറത്തെടുക്കുകയാണെങ്കില്‍ ഇന്ത്യക്കു മല്‍സരം അനുകൂലമായി മാറും.

 ബാബര്‍ ആസം

ബാബര്‍ ആസം

പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. കോലിയുമായി പല തവണ താരതമ്യം ചെയ്യപ്പെട്ടിട്ടുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. തങ്ങളുടെ കോലിയെന്നാണ് പാകിസ്താന്‍ ബാബറിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തില്‍ അവര്‍ക്കു പ്രതീക്ഷകള്‍ വാനോളമാണ്.

ടി20 ഫോര്‍മാറ്റില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റര്‍ സ്ഥാനത്ത് ഏറെക്കാലം തുടര്‍ന്നിട്ടുളള്ള ബാബര്‍ ഇപ്പോള്‍ റാങ്കിങില്‍ രണ്ടാമനാണ്. പാക് ടീമിനു വേണ്ടി ഓപ്പണറായി ഖളകളിക്കുന്ന ബാബര്‍ തുടക്കത്തില്‍ പുറത്തതായില്ലെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ ദുഷ്‌കരമായി തീരും.

 രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ ഏതു ഫോര്‍മാറ്റിലും മാച്ച് വിന്നറാണ്. നിലവില്‍ ലോക ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഓപ്പണര്‍മാരില്‍ ഒരാള്‍ കൂടിയാണ് രോഹിത്. നിശ്ചിത ഓവര്‍ ഫോര്‍മാറ്റിനു പിറകെ മികച്ച പ്രകടനങ്ങളിലൂടെ ടെസ്റ്റിലും തന്റെ മികവ് തെളിയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഹിറ്റ്മാന്‍ ലോകകപ്പില്‍ ഇറങ്ങുക.

ലോകത്തിലെ ഏതു ബൗളിങ് നിരയെയും തച്ചുതകര്‍ക്കാനുള്ള പ്രഹരശേഷി അദ്ദേഹത്തിനുണ്ട്. അല്‍പ്പം പതിയെ തുടങ്ങി പിന്നീട് ടോപ്പ് ഗിയറിലേക്കു മാറുന്ന ബാറ്റിങ് ശൈലിയാണ് രോഹിത്തിന്റേത്. 2019ലെ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അദ്ദേഹം റണ്‍മഴ പെയ്യിച്ചിരുന്നു. അഞ്ചു സെഞ്ച്വറികളാണ് രോഹിത് വാരിക്കൂട്ടിയത്. ഇതു ലോകകപ്പിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയായിരുന്നു. ക്രീസില്‍ നിലയുറപ്പിച്ചാല്‍ ഇത്തവണ പാകിസ്താന്‍ ഏറ്റവുമധികം ഭയപ്പെടേണ്ട ബാറ്ററും അദ്ദേഹമാണ്.

 ഫഖര്‍ സമാന്‍

ഫഖര്‍ സമാന്‍

ഫഖര്‍ സമാനെന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. കാരണം 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ അന്തകനായത് ഈ ഓപ്പണറായിരുന്നു. അന്നു ഗംഭീര സെഞ്ച്വറിയോടെ മല്‍സവും ട്രോഫിയും ഇന്ത്യയില്‍ നിന്നു തട്ടിയകറ്റിയത് സമാനായിരുന്നു.

ഒരിക്കല്‍ക്കൂടി അദ്ദേഹം ഇന്ത്യയെ വേട്ടയാടുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ടി20 ലോകകപ്പിനുള്ള പാക് ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ സമാനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ടീമിലലേക്കു പിന്നീട് അദ്ദേഹത്തെ ഉള്‍ക്കൊള്ളിക്കുകയായിരുന്നു. ഈ അവസരം ലോകകപ്പില്‍ പരമാവധി പ്രയോജനപ്പെടുത്താനിയിരിക്കും ഇനി സമാന്റെ ശ്രമം.

 ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറയുടെ പ്രകടനം പാകിസ്താനെതിരേ ഇന്ത്യക്കു നിര്‍ണായകമാണ്. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും ബുംറ എങ്ങനെ ബൗള്‍ ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ വിജയസാധ്യതകള്‍.

നിലവില്‍ മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച പ്രകടമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും ബുംറ ബൗളിങില്‍ കസറിയിരുന്നു. ടി20 ലോകകപ്പില്‍ പാക് മുന്‍നിരയെ തകര്‍ക്കാനുള്ള ദൗത്യം ബുംറയെയായിരിക്കും ഇന്ത്യ ഏല്‍പ്പിക്കുക.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, October 20, 2021, 12:18 [IST]
Other articles published on Oct 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X