Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: പാകിസ്താനെ കോലി പ്രശംസിച്ചു, വളരെ നിരാശയുണ്ടാക്കിയെന്ന് അജയ് ജഡേജ

ദുബായ്: ടി20 ലോകകപ്പിലെ പാകിസ്താനെതിരായ തോല്‍വി ടീമിനും ആരാധകര്‍ക്കും ഓര്‍ക്കാപ്പുറത്ത് ലഭിച്ച വമ്പനടിയായിരുന്നു. ഇതുവരെ ലോകകപ്പില്‍ പാകിസ്താനോട് തോല്‍ക്കാത്തവരെന്ന കണക്കുപറഞ്ഞെത്തിയ ഇന്ത്യയെ 10 വിക്കറ്റിനാണ് ബാബര്‍ ആസമും സംഘവും തോല്‍പ്പിച്ചത്. ഇന്ത്യക്കെതിരേ സമ്പൂര്‍ണ്ണ ആധിപത്യം നേടിയുള്ള ജയമായിരുന്നു ഇത്. ഈ തോല്‍വിയോടെ ടീമിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തന്നെ മങ്ങിയിരിക്കുകയാണ്.

ചിരവൈരി പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തിലെ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം പാക് താരങ്ങളെ ചേര്‍ത്തുപിടിച്ച് അഭിനന്ദിക്കുകയാണ് ഇന്ത്യന്‍ നായകനായ വിരാട് കോലി ചെയ്തത്. മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലും പാകിസ്താന്റെ പ്രകടനത്തെ കോലി പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ കോലിയുടെ സംസാരം വളരെ നിരാശപ്പെടുത്തുന്നതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

1

'മത്സരത്തിന് ശേഷം വിരാട് കോലി നടത്തിയ പ്രതികരണങ്ങള്‍ കേട്ടിരുന്നു.നമുക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടമായതോടെ പാകിസ്താന് പിന്നിലായിപ്പോയി എന്ന് കോലി പറഞ്ഞത് വളരെ നിരാശയുണ്ടാക്കി. വിരാട് കോലിയെപ്പോലൊരു താരം ക്രീസില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് ആദ്യ രണ്ട് വിക്കറ്റ് നഷ്ടമായപ്പോള്‍ തന്നെ കളി നഷ്ടമായെന്ന് പറയാനാവുക. ഇന്ത്യയുടെ മനോഭാവത്തെയാണ് ആ സംസാരത്തിലൂടെ തുറന്നുകാട്ടുന്നത്'-അജയ് ജഡേജ പറഞ്ഞു.

2

ഷഹീന്‍ ഷാ അഫ്രീദിയാണ് ഇന്ത്യയുടെ നടുവൊടിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ആദ്യ പന്തില്‍ത്തന്നെ രോഹിത് ശര്‍മ മടങ്ങിയപ്പോള്‍ മൂന്ന് റണ്‍സുമായി കെ എല്‍ രാഹുലും പുറത്തായി. രണ്ട് വിക്കറ്റും ഷഹീനാണ് നേടിയത്. സൂര്യകുമാര്‍ യാദവിനെ ഹസന്‍ അലിയും പുറത്താക്കിയതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു.

3

അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോലിക്കൊപ്പം റിഷഭ് പന്തും (39) ഭേദപ്പെട്ട പ്രകടനം നടത്തിയതാണ് 151 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെയെത്തിച്ചത്. അവസാന രണ്ട് ഓവറില്‍ കത്തിക്കയറാനിരുന്ന കോലിയെ 19ാം ഓവറില്‍ ഷഹീന്‍ മടക്കി. രവീന്ദ്ര ജഡേജക്കും ഹര്‍ദിക് പാണ്ഡ്യക്കും പ്രതീക്ഷിച്ച ബാറ്റിങ് വെടിക്കെട്ട് സൃഷ്ടിക്കാനുമായില്ല. ഈ സാഹചര്യത്തില്‍ 151 എന്ന സ്‌കോറിലേക്ക് ഇന്ത്യ ചുരുങ്ങി. ഹാരിസ് റൗഫ്, ഇമാദ് വാസിം എന്നിവരെല്ലാം ബൗളിങ്ങില്‍ മികവ് കാട്ടി.

4

പാകിസ്താന്റെ ഒരു വിക്കറ്റ് പോലും ഇന്ത്യക്ക് നേടാനായില്ലെന്നതാണ് ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം. 13 പന്ത് ബാക്കിനിര്‍ത്തി 10 വിക്കറ്റിനാണ് പാകിസ്താന്‍ ജയിച്ചത്. മുഹമ്മദ് റിസ്വാനും ബാബര്‍ ആസമും അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെല്ലാം നനഞ്ഞ പടക്കമായി. പിച്ചില്‍ മഞ്ഞുവീണതോടെ ബൗളര്‍മാര്‍ക്ക് പ്രതീക്ഷിച്ച ലൈനോ ലെങ്‌തോ ലഭിച്ചില്ല. ഇത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

5

വരുണ്‍ ചക്രവര്‍ത്തി ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടുള്ള ബൗളറാണെങ്കിലും ഈ മികവ് ഇന്ത്യന്‍ ടീമിനൊപ്പം കാട്ടാനായില്ല. രവീന്ദ്ര ജഡേജയും സ്പിന്നില്‍ നിരാശപ്പെടുത്തി. പാകിസ്താനോട് ലോകകപ്പ് ചരിത്രത്തിലാദ്യമായി തോറ്റപ്പോള്‍ അത് ഒരിക്കലും മറക്കാനാവാത്ത വമ്പന്‍ തോല്‍വിയായിപ്പോയതാണ് ആരാധകരെയും മുന്‍ താരങ്ങളെയും നിരാശപ്പെടുത്തുന്നത്. തോല്‍വിയില്‍ നിരാശപങ്കുവെച്ച് പല പ്രമുഖ മുന്‍ താരങ്ങളും രംഗത്തെത്തുകയും ചെയ്തിരുന്നു.

ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നിര്‍ണ്ണായകമായ മത്സരത്തില്‍ തോറ്റാല്‍ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്കും അത് വലിയ തിരിച്ചടിയാവും. പ്രതീക്ഷകളുടെ അമിത സമ്മര്‍ദ്ദവുമായി ഇറങ്ങിയ ഇന്ത്യക്ക് പ്രതിസന്ധികളെ മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്താനാവുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Thursday, October 28, 2021, 15:24 [IST]
Other articles published on Oct 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+