T20 World Cup 2021: കോലി 'ഡമ്മി 'ക്യാപ്റ്റന്‍, ടീമിനുള്ളില്‍ പടയൊരുക്കം? സംശയം തോന്നിപ്പിക്കുന്ന കാരണങ്ങളിതാ
ദുബായ്: ടി20 ലോകകപ്പിന്റെ ഫേവറേറ്റുകളായി വന്ന് സെമി കാണാതെ പുറത്താകുക എന്ന വലിയ നാണക്കേടിന് തൊട്ടരികിലാണ് ഇന്ത്യന്‍ ടീം. പാകിസ്താനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റു. ഐപിഎല്ലിലെ മിന്നും ഫോമും സന്നാഹ മത്സരത്തിലെ ഗംഭീര പ്രകടനങ്ങളും ടീമിന് വലിയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും ടൂര്‍ണമെന്റിലേക്കെത്തിയപ്പോള്‍ ഇതൊന്നും കണ്ടില്ല. ഒന്നു പൊരുതാന്‍ പോലുമാവതെ ഭീരുക്കളെപ്പോലെ ഇന്ത്യ കീഴടങ്ങുന്ന കാഴ്ചയാണ് ആദ്യ രണ്ട് മത്സരത്തിലും കണ്ടത്.
ഈ ടൂര്‍ണമെന്റോടെ വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയും. രവി ശാസ്ത്രി ഉള്‍പ്പെടുന്ന പരിശീലക സംഘവും ഈ ടൂര്‍ണമെന്റോടെ പടിയിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അതിനാല്‍ ഇന്ത്യ ഇത്തവണ ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയാണ് ടീം നിരാശപ്പെടുത്തുന്നത്. ഇനി മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്ന ഇന്ത്യ മൂന്ന് മത്സരത്തിലും വമ്പന്‍ ജയം നേടിയാലും സെമിയില്‍ കടക്കാനുള്ള സാധ്യത വളരെ കുറവാണ്.
ഇന്ത്യന്‍ ടീം കപ്പിത്താനില്ലാത്ത കപ്പല്‍ പോലെ ആടി ഉലയുകയാണ്. വിരാട് കോലിയുടെ ആക്രമണോത്സുകതയോ പോരാട്ടവീര്യമോ ഒന്നും കളത്തില്‍ കാണാന്‍ സാധിക്കുന്നില്ല. താരങ്ങളുടെയെല്ലാം ശരീര ഭാഷ തോറ്റവരുടേതാണ്. കോലിക്ക് ക്യാപ്റ്റന്‍സിയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന് വേണം വിലയിരുത്താന്‍. എംഎസ് ധോണി എന്ന ഉപദേഷ്ടാവും രവി ശാസ്ത്രിയെന്ന പരിശീലകനും ബിസിസി ഐയുടെ കൂടുതല്‍ ഇടപെടലുകളും കോലിയെന്ന നായകനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയെന്ന് പറയാം. ഇത്തവണ കോലിക്ക് നായകനെന്ന നിലയില്‍ വലിയ റോളില്ലെന്ന സംശയം തോന്നിപ്പിക്കുന്ന കാരണങ്ങളിതാ.
{photo-feature}
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications