വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യയുടെ പുറത്താവലിന് രണ്ടു കാരണങ്ങള്‍, ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍

സെമി കാണാതെ ഇന്ത്യ പുറത്തായിരുന്നു

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ നേരത്തേയുള്ള പുറത്താവലിനെക്കുറിച്ച് ചോദ്യങ്ങളും ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. സെമി ഫൈനല്‍ പോലും കാണാതെയാണ് വിരാട് കോലിയും സംഘവും മടങ്ങിയത്. ഇത്തവണ കിരീടസാധ്യതയില്‍ ഏറ്റവും മുന്നിലുള്ള ടീം കൂടിയായിരുന്നു ഇന്ത്യ. പക്ഷെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലെ ദയനീയ പ്രകടനങ്ങള്‍ ടീമിന് പുറത്തേക്കു വഴി കാണിക്കുകയായിരുന്നു. ഇന്ത്യ ലോകകപ്പില്‍ നിന്നും നേരത്തേ പുറത്തായതിനു പിന്നില്‍ രണ്ടു ഘടകങ്ങളാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12ല്‍ കളിച്ച അഞ്ചു മല്‍സരങ്ങളിലും വ്യത്യസ്ത ടീമുകളെയായിരുന്നു ഇന്ത്യ പരീക്ഷിച്ചത്. ഇതാണ് ടീമിനു തിരിച്ചടിയായ ആദ്യത്തെ കാര്യമെന്നു ഗവാസ്‌കര്‍ പറയുന്നു. ടീമില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വരുന്നത് ശരിയല്ല. ഇന്ത്യ ഒരുപാട് മല്‍സരങ്ങളൊന്നും തോറ്റിട്ടില്ല. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ലഭിച്ചില്ല. ഇന്ത്യ ഈ തരത്തില്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവാനുള്ള കാരണവും ഇതാണ്. ബാറ്റര്‍മാരുടെ സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ ആദ്യം ബാറ്റിങിന് അയക്കപ്പെട്ടപ്പോള്‍ ഫീല്‍ഡിങ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കാന്‍ ബാറ്റര്‍മാര്‍ക്കു പവര്‍പ്ലേയില്‍ സാധിച്ചില്ലെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഐസിസി ടൂര്‍ണമെന്റുകളില്‍ ആദ്യമായിട്ടല്ല ശക്തമായ ബൗളിങ് ആക്രമണത്തിനെതിരേ ഇന്ത്യ പതറിയത്. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരേയും 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയും ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു.

2

ആദ്യത്തെ ആറോവറില്‍ രണ്ടു ഫീല്‍ഡര്‍മാര്‍ മാത്രമേ 30 വാര സര്‍ക്കിളിന് പുറത്തുണ്ടാവുകയുള്ളൂ. പക്ഷെ കഴിഞ്ഞ കുറച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍ ഈ ആനുകൂല്യം മുതലെടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ലെന്നു കാണാം. ഈ കാരണത്താലാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച ബൗളിങ് ലൈനപ്പുള്ള ശക്തരായ ടീമുകള്‍ക്കെതിരേ കളിക്കുമ്പോള്‍ ഇന്ത്യ റണ്‍സെടുക്കാന്‍ പാടുപെടുന്നത്. ഇത് ഇന്ത്യ ഗൗരവമായി തന്നെ എടുക്കുകയും പരിഹരിക്കാനുള്ള വഴികള്‍ തേടുകയും വേണമെന്നും ഗവാസ്‌കര്‍ ഉപദേശിച്ചു.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് പ്രകടനവും ശരാശരിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ കളിക്കാരുടെ ഫിറ്റ്‌നസ് നിലവാരം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഫീല്‍ഡിങില്‍ താരങ്ങളുടെ പ്രകടനത്തില്‍ ഗവാസ്‌കര്‍ അസംതൃപ്തനല്ല. മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരം മോശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യക്കു തിരിച്ചടിയായി രണ്ടാമത്തെ ഘടകം ഫീല്‍ഡിങ്. ഇതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഫീല്‍ഡിങില്‍ അസാധാരണ പ്രകടനം നടത്തുന്ന കളിക്കാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ന്യൂസിലാന്‍ഡ് ടീമിന്റെ ഫീല്‍ഡിങ് നോക്കൂ, എത്ര ഗംഭീരമായാണ് ഫീല്‍ഡിങില്‍ അവര്‍ പെര്‍ഫോം ചെയ്തത്. ഒട്ടേറെ റണ്‍സ് രക്ഷപ്പെടുത്തുകയും തകര്‍പ്പന്‍ ക്യാച്ചുകളെടുക്കുകയും ചെയ്ത അവരുടെ ഫീല്‍ഡിങ് വേറിട്ടു തന്നെ നില്‍ക്കുന്നു. ബൗളിങ് ആക്രമണം ശരാശരിയും പിച്ച് അത്ര മികച്ചതല്ലെങ്കിലും മികച്ച ഫീല്‍ഡിങ് കളിയില്‍ ഒരുപാട് വ്യത്യാസം വരുത്തും. ഇന്ത്യന്‍ ടീമിലേക്കു നോക്കുകയാണെങ്കില്‍ മൂന്നോ നാലോ മികച്ച ഫീല്‍ഡര്‍മാരെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ളവരെ കൂടുതലായി ആശ്രയിക്കാന്‍ കഴിയില്ല. അവര്‍ റണ്‍സ് രക്ഷപ്പെടുത്തുമെന്നോ, ബൗണ്ടറി ലൈനിന് അരികില്‍ ഡൈവ് ചെയ്യുമോയെന്നൊന്നും പ്രതീക്ഷിക്കേണ്ടെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. സൂപ്പര്‍ 12ലെ ആദ്യ കളിയില്‍ പാകിസ്താനോടു പത്തു വിക്കറ്റിനും ന്യൂസിലാന്‍ഡിനോടു എട്ടു വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ തോല്‍വി. ശേഷിച്ച മല്‍സരങ്ങളില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയക്കെതിരേ മികച്ച മാര്‍ജിനില്‍ ജയിച്ചെങ്കിലും ഇന്ത്യക്കു സെമിയിലേക്കു മുന്നേറാനായില്ല.

Story first published: Tuesday, November 9, 2021, 18:26 [IST]
Other articles published on Nov 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X