For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'കോലി ടോസ് നേടിയില്ലെങ്കില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോല്‍ക്കും', കാരണങ്ങള്‍ ഇതാ

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് നിര്‍ണ്ണായക പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. രണ്ട് ടീമും ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോറ്റതിനാല്‍ ഈ നേര്‍ക്കുനേര്‍ പോരാട്ടം രണ്ട് ടീമിനും നിര്‍ണ്ണായകമാണ്. ഫേവറേറ്റുകളായെത്തിയ ഇന്ത്യ സെമി കാണാതെ പുറത്തുപോകുമോയെന്നാണ് കണ്ടറിയേണ്ടത്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ടീമാണ് ന്യൂസീലന്‍ഡ്. ഇന്ത്യക്കെതിരേയും മികച്ച റെക്കോഡുണ്ട്.

2003ലാണ് അവസാനമായി ഇന്ത്യ ന്യൂസീലന്‍ഡിനെ ഐസിസി ടൂര്‍ണമെന്റില്‍ തോല്‍പ്പിച്ചത്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച കിവീസ് പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയെ കീഴടക്കിയിരുന്നു. ഇതിനൊക്കെ കണക്കുതീര്‍ക്കേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണെങ്കിലും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ശക്തമായ താരനിരയുള്ള ടീമാണ് ന്യൂസീലന്‍ഡും ഇന്ത്യയും. അതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നിര്‍ണ്ണായകമാവും. വിരാട് കോലിക്ക് ടോസ് നേടാനാവാത്ത പക്ഷം ഇന്ത്യയുടെ തോല്‍വി സാധ്യതയും കൂടുതലാണ്. പാകിസ്താനെതിരായ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടതാണ് ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം. ദുബായില്‍ ആദ്യം പന്തെറിയുന്നവര്‍ക്ക് നല്ല സ്വിങ്ങും ടേണും ലഭിക്കും.എന്നാല്‍ രണ്ടാമത് പന്തെറിയുമ്പോള്‍ പ്രതീക്ഷിച്ച സ്വിങ്ങോ ടേണോ ലഭിക്കില്ല. ഇത് വലിയ തിരിച്ചടിയാവുകയും ചെയ്യും.

virat-kane

ടൂര്‍ണമെന്റിലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് കൂടുതലും ജയിച്ചത്. റണ്‍സ് പ്രതിരോധിച്ച് നിര്‍ത്താന്‍ വളരെ പ്രയാസമാണെന്ന് വ്യക്തം. അതിനാല്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ഇറങ്ങുമ്പോള്‍ ടോസ് നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ടോസ് ഭാഗ്യം തീരെയില്ലാത്ത കോലിക്ക് നിര്‍ണ്ണായക മത്സരത്തില്‍ ടോസ് ലഭിക്കുമോയെന്നത് കണ്ടറിയണം. ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ പാകിസ്താനെതിരായ തകര്‍ച്ച ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.

ടി20 ലോകകപ്പിലെ 11 മത്സരങ്ങള്‍ പരിശോധിക്കുമ്പോള്‍ സ്‌കോട്ട്‌ലന്‍ഡ് മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത് തോറ്റത്. അഫ്ഗാനിസ്ഥാനെതിരെയായിരുന്നു തോല്‍വി. മറ്റെല്ലാ മത്സരത്തിലും രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ് വിജയം. ദുബായില്‍ അവസാന 11 മത്സരത്തില്‍ 10 മത്സരത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഇതില്‍ നിന്ന് തന്നെ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവുമെന്ന് വ്യക്തം.

പാകിസ്താന്‍ മൂന്ന് മത്സരവും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്താണ്. പിച്ചിലെ മഞ്ഞുവീഴ്ചയുണ്ടാവുമെന്നുറപ്പാണ്. അതിനാല്‍ ടോസ് നേടുന്നവര്‍ രണ്ടാമത് ബാറ്റ് ചെയ്യാനാവും ആഗ്രഹിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചും റണ്‍സ് പിന്തുടരുന്നതാവും നന്നാവുക. കാരണം ഇന്ത്യയുടെ ബൗളിങ് നിരയുടെ പ്രകടനം പ്രതീക്ഷക്കൊത്തല്ല. റണ്‍സിനെ പ്രതിരോധിക്കുക ബൗളര്‍മാര്‍ക്ക് ദുഷ്‌കരമാണെന്നിരിക്കെ ശക്തമായ ബാറ്റിങ് കരുത്തുള്ള ഇന്ത്യക്ക് റണ്‍സ് പിന്തുടരുന്നതാവും കൂടുതല്‍ നന്നാവുക.

റണ്‍സ് പിന്തുടരുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സവിശേഷമായ മികവുണ്ട്. വിരാട് കോലിയെ തന്റെ ഏറ്റവും മികവില്‍ കാണാന്‍ സാധിക്കുന്നത് റണ്‍സ് പിന്തുടരുമ്പോഴാണെന്നതാണ് ഇതുവരെയുള്ള കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത് എന്നിവരെല്ലാം റണ്‍സ് പിന്തുടരുമ്പോള്‍ മികവ് കാട്ടുന്നവരാണ്. അതിനാല്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യുന്നതാവും ഇന്ത്യക്ക് ജയിക്കാന്‍ കൂടുതല്‍ സഹായകരമാവുക.

ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം ദുബായിലാണ്. മഞ്ഞുവീഴ്ച ഉറപ്പാണ്. അതിനാല്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ടീം പ്രയാസപ്പെടും. ടോസ് ഭാഗ്യം ആര്‍ക്കൊപ്പമാവുമെന്നതിനെ ആശ്രയിച്ചായിരിക്കും മത്സരഫലമെന്നത് ഇതില്‍ നിന്നെല്ലാം വ്യക്തം. ടോസ് ഭാഗ്യം തീരെയില്ലാത്ത കോലിയെ നിര്‍ണ്ണായക സമയത്ത് ടോസ് ഭാഗ്യം തേടിയെത്തുമോയെന്ന് കണ്ടറിയാം.

Story first published: Saturday, October 30, 2021, 18:29 [IST]
Other articles published on Oct 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+