T20 World Cup 2021: ഇന്ത്യ സെമി കാണില്ല, ന്യൂസീലന്‍ഡ് തോല്‍പ്പിക്കും, അറിയാം കാരണങ്ങള്‍
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം 31നാണ് നടക്കുന്നത്. ഗ്രൂപ്പ് രണ്ടില്‍ നടക്കുന്ന പോരാട്ടം രണ്ട് ടീമുകള്‍ക്കും ഒരുപോലെ നിര്‍ണ്ണായകമാണ്. ഇന്ത്യയും ന്യൂസീലന്‍ഡും പാകിസ്താനോട് തോറ്റതിനാല്‍ രണ്ടാം മത്സരത്തില്‍ ജയം അനിവാര്യം. തോല്‍ക്കുന്ന ടീമിന്റെ സെമി സാധ്യത ഏറെക്കുറെ അവസാനിക്കുമെന്ന് പറയാം. രണ്ട് ടീമിനൊപ്പവും ശക്തമായ താനിരയുള്ളതിനാല്‍ ആര് ജയിക്കുമെന്ന് പ്രവചിക്കുകപോലും അസാധ്യം.
ഫേവറേറ്റുകളായി വന്ന് സെമി കാണാതെ ഇന്ത്യ പുറത്താകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പാകിസ്താനോട് 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. അതിനാല്‍ നെറ്റ് റണ്‍റേറ്റിനെയും അത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇനി നാല് മത്സരങ്ങള്‍ ഇന്ത്യക്കും കിവീസിനും ശേഷിക്കുന്നുണ്ട്. എന്നാല്‍ നിര്‍ണ്ണായകമാവുക ഈ നേര്‍ക്കുനേര്‍ പോരാട്ടമാണ്. ഇന്ന് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ പാകിസ്താന്‍ സെമി ഉറപ്പിക്കും. അതിനാല്‍ രണ്ടാം സ്ഥാനക്കാര്‍ ആരാവുമെന്നാണ് അറിയേണ്ടത്.
മത്സരത്തില്‍ ഇന്ത്യക്ക് വിജയ സാധ്യത കല്‍പ്പിക്കുന്നവരും ന്യൂസീലന്‍ഡിന് വിജയ സാധ്യത കല്‍പ്പിക്കുന്നവരുമുണ്ട്. ആരാവും ജയിക്കുകയെന്നത് കാത്തിരുന്ന് കാണാം. എന്നാല്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് തോല്‍പ്പിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മുന്‍ കണക്കുകള്‍ കിവീസിന് അനുകൂലം
ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കെതിരേ വലിയ ആധിപത്യം കാട്ടിയിട്ടുള്ള ടീമാണ് ന്യൂസീലന്‍ഡ്. 2003ലെ ലോകകപ്പിലാണ് ഇന്ത്യ ഒരു ഐസിസി ടൂര്‍ണമെന്റില്‍ കിവീസിനെ തോല്‍പ്പിക്കുന്നത്. പിന്നീട് നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ജയം കിവീസിനായിരുന്നു. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസീലന്‍ഡ് ഫൈനലില്‍ കടന്നത്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടാനും ന്യൂസീലന്‍ഡിനായിരുന്നു. ഈ കണക്കുകള്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്.

ട്രന്റ് ബോള്‍ട്ടിന്റെ സാന്നിധ്യം
ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യക്ക് എന്നും വെല്ലുവിളിയാണ്. പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത് ഇടം കൈയനായ ഷഹീന്‍ അഫ്രീദിയാണ്. കിവീസിന്റെ സ്റ്റാര്‍ പേസര്‍ ട്രന്റ് ബോള്‍ട്ട് ഇടം കൈയനാണ്. ടോസ് ചതിച്ച് ആദ്യം ഇന്ത്യക്ക് ബാറ്റ് ചെയ്യേണ്ടി വന്നാല്‍ കോലിക്കും സംഘത്തിനും കാര്യങ്ങള്‍ എളുപ്പമാവില്ല. ആദ്യം പന്തെറിയുന്നവര്‍ പിച്ചില്‍ നല്ല സ്വിങ് ലഭിക്കും.
ട്രന്റ് ബോള്‍ട്ട് മികച്ച സ്വിങ് ബൗളറാണ്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഇതില്‍ വീഴാനുള്ള സാധ്യതയുമുണ്ട്. മുംബൈ ഇന്ത്യന്‍സിനൊപ്പം കളിച്ചിരുന്ന ബോള്‍ട്ടിനെ നേരിട്ടുള്ള മുന്‍പരിചയം രോഹിത്തിനെ തുണക്കുമോയെന്ന് കണ്ടറിയണം. ലോക്കി ഫെര്‍ഗൂസന്റെ അഭാവം ഇന്ത്യക്ക് ആശ്വാസമാണെങ്കിലും പകരമെത്തുന്ന ആദം മില്‍നെ തുടര്‍ച്ചയായി 145 പ്ലസ് വേഗതയില്‍ എറിയാന്‍ കെല്‍പ്പുള്ള താരമാണ്.

ഇന്ത്യയുടെ ബൗളിങ് നിരയുടെ ഫോം
ജസ്പ്രീത് ബൂംറയെ മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു ബൗളറെ വിശ്വസ്തനായി ഇന്ത്യക്ക് പറയാനാവില്ല. ടി20യില്‍ മുഹമ്മദ് ഷമി നന്നായി റണ്‍സ് വിട്ടുകൊടുക്കും. ഭുവനേശ്വര്‍ കുമാറിനും ഫോമില്ല. ശര്‍ദുല്‍ ഠാക്കൂര്‍ ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും ടി20 ലോകകപ്പില്‍ അത് ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയണം. സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് നേടാനാവുന്നില്ല. വരുണ്‍ ചക്രവര്‍ത്തിക്ക് മികച്ച ലെങ്ത് കണ്ടെത്താനാവുന്നില്ല. ജഡേജയും വിക്കറ്റ് വീഴ്ത്തുന്നതില്‍ പിന്നോട്ട് പോകുന്നു. ഇതെല്ലാം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.

ടോസ് നിര്‍ണ്ണായകം
ദുബായില്‍ രണ്ടാമത് പന്തെറിയുന്ന ടീമിന് പ്രതീക്ഷിച്ച ലൈനോ ലെങ്‌തോ കണ്ടെത്താനാവില്ല. മഞ്ഞുവീഴ്ച വെല്ലുവിളിയാവുമെന്നുറപ്പ്. അതിനാല്‍ ടോസ് മത്സരത്തില്‍ നിര്‍ണ്ണായകമാവും. വിരാട് കോലിയെന്ന നായകന്‍ ടോസ് ഭാഗ്യത്തില്‍ വളരെ പിന്നിലാണ്. പ്രധാന മത്സരങ്ങളിലെല്ലാം ടോസ് കോലിയെ ചതിച്ചിട്ടുള്ളതായാണ് ചരിത്രം. ഇത്തവണയും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നാല്‍ മറ്റൊരു തോല്‍വിയിലേക്ക് ഇന്ത്യ വീഴാനുള്ള സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications