T20 World Cup 2021: ഇന്ത്യ ഞങ്ങളെ നേരിട്ടത് ഭയത്തോടെ! നേരത്തേ ഇങ്ങനെ ആയിരുന്നില്ലെന്നു ഇന്‍സമാം

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം കഴിഞ്ഞ് ഒരു മാസം പിന്നിട്ടെങ്കിലും കളിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ ഇന്‍സമാമുള്‍ ഹഖാണ് വീണ്ടും ഇതിനു തുടക്കമിട്ടിരിക്കുന്നത്. ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ വിരാട് കോലിയുടെ ടീം ഇന്ത്യയെ ബാബര്‍ ആസമിന്റെ പാകിസ്താന്‍ നാണംകെടുത്തിയിരുന്നു. പത്തു വിക്കറ്റിനു ഇന്ത്യയെ പാക് ടീം വാരിക്കളയുകയായിരുന്നു. പൊരുതാന്‍ പോലുമാവാതെയായിരുന്നു ദുബായില്‍ നടന്ന സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ കീഴടങ്ങിയത്.

ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ കന്നി വിജയം കൂടിയായിരുന്നു ഇത്. നേരത്തേ നടന്ന ടി20, ഏകദിന ലോകകപ്പുകളിലായി 12 തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. എന്നാല്‍ 13ാം തവണ പാക് ടീം ഇന്ത്യയോടു കണക്കുതീര്‍ത്തു. ഭയത്തോടെയാണ് ഇന്ത്യന്‍ ടീം ഈ കളിയില്‍ ഇറങ്ങിയതെന്നു ഇന്‍സി അഭിപ്രായപ്പെട്ടു.

 ഇന്ത്യ ഭയപ്പെട്ടു

ഇന്ത്യ ഭയപ്പെട്ടു

പാകിസ്താനെതിരായ മല്‍സരത്തിനു മുമ്പ് തന്നെ ഇന്ത്യ ഭയപ്പെട്ടിരുന്നതായാണ് തനിക്കു തോന്നിയതെന്നു ഇന്‍സമാമുള്‍ ഹഖ് പറഞ്ഞു. ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയില്‍ തന്നെ ഇതു പ്രകടമായിരുന്നു. ടോസിന്റെ സമയത്തു സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി, പാക് ക്യാപ്റ്റന്‍ ബാബര്‍ ആസം എന്നിവരുടെ സംസാരം കണ്ടാല്‍ ഇതു വ്യക്തമാവും. ആര്‍ക്കായിരുന്നു സമ്മര്‍ദ്ദമെന്നു രണ്ടു പേരെയും കണ്ടാല്‍ മനസ്സിലാവും.

ഇന്ത്യന്‍ താരങ്ങളുടെ ശരീര ഭാഷയേക്കാള്‍ മികച്ചതായിരുന്നു ഞങ്ങളുടെ കളിക്കാരുടേത്. രോഹിത് ശര്‍മ പുറത്തായ ശേഷമല്ല ഇന്ത്യ സമ്മര്‍ദ്ദത്തിലായത്. രോഹിത് തന്നെ സമ്മര്‍ദ്ദത്തോടെയാണ് കളിച്ചത്. ഇന്ത്യന്‍ ടീമിലെ മുഴുവന്‍ പേരും സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും ഇന്‍സി എആര്‍വൈ ന്യൂസിനോടു പറഞ്ഞു.

 ഇന്ത്യ ഇങ്ങനെ കളിച്ചിരുന്നില്ല

ഇന്ത്യ ഇങ്ങനെ കളിച്ചിരുന്നില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുമ്പൊരിക്കലും ഇങ്ങനെ കളിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. വളരെ മികച്ച ടി20 ടീമാണ് ഇന്ത്യയുടേത്, അക്കാര്യത്തില്‍ ഒരു സംശയവുമില്ല. കഴിഞ്ഞ രണ്ട്-മൂന്ന് വര്‍ഷങ്ങളിലെ ഇന്ത്യന്‍ ടീമിന്റെ ടി20യിലെ പ്രകടനം നോക്കുകയാണെങ്കില്‍ അവര്‍ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്നു. പക്ഷെ ലോകകപ്പിലെ ആദ്യ മല്‍സരം തന്നെ പാകിസ്താനെതിരേയായത് അവരെ ഒരുപാട് സമ്മര്‍ദ്ദത്തിലാക്കി. കാരണത്താലാണ് ഇന്ത്യക്കു പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതെ വന്നത്. ആദ്യ കളിയിലെ സമ്മര്‍ദ്ദത്തില്‍ നിന്നും അവര്‍ക്കു മുക്തരാവാന്‍ തുടര്‍ന്നും കഴിഞ്ഞില്ലെന്നും ഇന്‍സി ചൂണ്ടിക്കാട്ടി.

 ന്യൂസിലാന്‍ഡിനെതിരേയും പതറി

ന്യൂസിലാന്‍ഡിനെതിരേയും പതറി

പാകിസ്താനെതിരായ കനത്ത പരാജയം ഇന്ത്യന്‍ ടീമിനെയാകെ ഉലച്ചു. അതു അവരുടെ സമ്മര്‍ദ്ദം ഉയര്‍ത്തുകയാണ് ചെയ്തത്. ബാറ്റ് ചെയ്യുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ കാലുകള്‍ അനങ്ങുക പോലും ചെയ്തില്ല. പാകിസ്താനോടു തോറ്റ ശേഷം വലിയ വിമര്‍ശനങ്ങളായിരുന്നു ഇന്ത്യക്കു നേരിടേണ്ടി വന്നത്. മല്‍സരത്തിനു ശേഷം മൂന്ന്- നാലു ദിവസത്തെ ബ്രേക്ക് അവര്‍ക്കു ലഭിച്ചിരുന്നു.

പക്ഷെ ന്യൂസിലാന്‍ഡുമായുള്ള അടുത്ത കളിയിലും കടുത്ത സമ്മര്‍ദ്ദത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. കിവീസിന്റെ സ്പിന്നര്‍മാരായ മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവരെപ്പോലും ആത്മവിശ്വാസത്തോടെ നേരിടാന്‍ പാവങ്ങള്‍ക്കായില്ല. സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി ബാറ്റ് ചെയ്യുന്നവരായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. പക്ഷെ സമ്മര്‍ദ്ദം അവരെ കീഴടക്കിയിരുന്നുവെന്നും ഇന്‍സി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സെമി കാണാതെ പുറത്തായി

ഇന്ത്യ സെമി കാണാതെ പുറത്തായി

കിരീട ഫേവറിറ്റുകളിലായി എത്തിയ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ പോലും കാണാതെയായിരുന്നു ടി20 ലോകകപ്പില്‍ നിന്നും പുറത്തായത്. ആദ്യ കളിയില്‍ പാകിസ്താനോടും രണ്ടാമത്തേതില്‍ ന്യൂസിലാന്‍ഡിനോടും (എട്ടു വിക്കറ്റ്) ഏറ്റ വന്‍ തോല്‍വികള്‍ ഇന്ത്യയുടെ വഴിയടയ്ക്കുകയായിരുന്നു. ശേഷിച്ച മൂന്നു കളികളില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരേ വന്‍ മാര്‍ജിനില്‍ വിജയിക്കാന്‍ ഇന്ത്യക്കായെങ്കിലും സെമിയിലെത്താന്‍ ഇതു മതിയായിരുന്നില്ല. കളിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി പാകിസ്താനും നാലു ജയങ്ങളോടെ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ന്യൂസിലാന്‍ഡും സെമിയിലെത്തുകയായിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, November 26, 2021, 14:46 [IST]
Other articles published on Nov 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X