വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ടോസ് നേടിയാല്‍ ജയിക്കും', പിച്ചുകളില്‍ ഐസിസി ശ്രദ്ധിക്കണം, നിര്‍ദേശിച്ച് ഗവാസ്‌കര്‍

ദുബായ്: ടി20 ലോകകപ്പിന് ദുബായില്‍ കൊടിയിറങ്ങുമ്പോള്‍ കിരീടം ചൂടി ഓസ്‌ട്രേലിയ. ഫൈനലില്‍ ന്യൂസീലന്‍ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കന്നി ടി20 ലോകകപ്പ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് മുന്നോട്ടുവെച്ച 173 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തും എട്ട് വിക്കറ്റും ബാക്കിനിര്‍ത്തി ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ടോസായിരുന്നു.

 T20 World Cup 2021: 'വാര്‍ണര്‍ ഷോ', ഹൈദരാബാദിനേറ്റ അടി, പരിഹാസ ട്വീറ്റുമായി വാര്‍ണറിന്റെ ഭാര്യ T20 World Cup 2021: 'വാര്‍ണര്‍ ഷോ', ഹൈദരാബാദിനേറ്റ അടി, പരിഹാസ ട്വീറ്റുമായി വാര്‍ണറിന്റെ ഭാര്യ

1

രണ്ടാമത് പന്തെറിയുമ്പോള്‍ മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് ബൗളര്‍മാര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിക്കാത്ത അവസ്ഥ. ആദ്യം പന്തെറിയുന്നവര്‍ക്ക് നല്ല വേഗവും സ്വിങ്ങും ലഭിക്കുമ്പോള്‍ രണ്ടാമത് പന്തെറിയുന്നവര്‍ തല്ലുകൊള്ളികളായിത്തീരുന്നു. പിച്ചിന്റെ ഈ സ്വഭാവം ടൂര്‍ണമെന്റിലുടെനീളം ചര്‍ച്ചയായിരുന്നു. ഭൂരിപക്ഷം മത്സരങ്ങളും വിജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണെന്നതില്‍ നിന്ന് തന്നെ ടോസിന്റെ പ്രാധാന്യം എത്രത്തോളമെന്ന് വ്യക്തം.

Also Read: T20 World Cup: മാര്‍ഷും ഹേസല്‍വുഡും ഇനി യുവരാജിനൊപ്പം! അപൂര്‍വ്വ റെക്കോര്‍ഡ്

2

ടൂര്‍ണമെന്റിലെ 45 മത്സരങ്ങളില്‍ 29 മത്സരങ്ങളും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. രണ്ട് സെമി ഫൈനലിലും ഫൈനലിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്. പ്രധാനമായും ദുബായിലാണ് ഈ ടോസ് ഭാഗ്യം നിര്‍ണ്ണായകമായത്. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്ക് കൂടുതല്‍ മത്സരങ്ങളും ദുബായിലാണ് കളിക്കേണ്ടി വന്നത്. ടോസ് ഭാഗ്യം അകന്ന് നിന്നപ്പോള്‍ ഇന്ത്യക്ക് സെമി പോലും കാണാതെ മടങ്ങേണ്ടി വന്നു.

Also Read: T20 World Cup 2021: കിവീസ് വീണു, കിരീടം ചൂടി ഓസീസ്, ഫൈനലിലെ നാല് പ്രധാന റെക്കോഡുകളിതാ

3

ഇപ്പോഴിതാ ഐസിസി പിച്ചില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. മഞ്ഞാണ് പ്രധാന കാരണമാണെന്ന് പറയാനാവില്ല. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് കൂടുതല്‍ മത്സരങ്ങളും വിജയിച്ചത്. ഇതിന്റെ കാരണമെന്തെന്ന് കൃത്യമായി പരിശോധിക്കേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Also Read: T20 World Cup 2021: 'ഇത്തവണയും കിവീസിന് ഭാഗ്യമില്ല', ഫൈനലില്‍ എന്തും സംഭവിക്കാം- കെയ്ന്‍ വില്യംസന്‍

4

'മഞ്ഞ് ഇന്നത്തെ മത്സരത്തില്‍ നിര്‍ണ്ണായകമായിരുന്നില്ലെന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞു. ഇതിന് മുന്നത്തെ മത്സരങ്ങളില്‍ മഞ്ഞ് ഒരു ഘടകമായിരുന്നെങ്കിലും ഫൈനല്‍ മത്സരത്തില്‍ അധികം മഞ്ഞ് ഉണ്ടായിരുന്നില്ല. ഇത് പരിശോധിക്കേണ്ട കാര്യമാണ്. ഐസിസി ക്രിക്കറ്റ് കമ്മിറ്റി തലവന്മാര്‍ രണ്ട് ടീമിനും ഒരേ നിലവാരത്തിലുള്ള പിച്ചാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതായുണ്ട്'-ഗവാസ്‌കര്‍ പറഞ്ഞു.

Also Read: T20 World Cup 2021: 'വാര്‍ണര്‍ ടൂര്‍ണമെന്റിലെ താരം', ഇത് ഞാന്‍ നേരത്തെ പ്രവചിച്ചിരുന്നു- ആരോണ്‍ ഫിഞ്ച്

5

ഫേവറേറ്റുകളായി വന്ന ഇന്ത്യ പ്രധാനപ്പെട്ട രണ്ട് മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നിലും ടോസ് നിര്‍ണ്ണായക ഘടകമായി. പാകിസ്താനെതിരേ 10 വിക്കറ്റിനും ന്യൂസീലന്‍ഡിനെതിരേ എട്ട് വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. ഈ രണ്ട് മത്സരത്തിലും ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. അത് തോല്‍വിക്കുള്ള ന്യായീകരണമല്ലെങ്കിലും ടൂര്‍ണമെന്റിലെ ആകെയുള്ള മത്സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ തോല്‍വിക്ക് ടോസ് നിര്‍ണ്ണായക ഘടകമായെന്ന് തന്നെ വിലയിരുത്തേണ്ടിവരും.

Also Read: T20 World Cup 2021: 'എന്നെക്കാളും നിരാശനായി ഇപ്പോള്‍ മറ്റാരുമില്ല, ആരാധകര്‍ ക്ഷമിക്കണം'- ഹസന്‍ അലി

6

ഗ്രൂപ്പുഘട്ടത്തില്‍ അഞ്ച് മത്സരവും ജയിച്ചെത്തിയ പാകിസ്താന് സംഭവിച്ചതും ഇത് തന്നെയാണ്. നിര്‍ണ്ണായകമായ സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ ടോസ് അനുകൂലമാക്കാന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസമിനായില്ല. ഇതോടെ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും അഞ്ച് വിക്കറ്റിന് ഓസട്രേലിയ ജയിച്ചു. ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് സെമിയിലും ഇത് തന്നെയാണ് സംഭവിച്ചത്. ആദ്യം ബാറ്റ് ചെയ്തതാണ് ഫേവറേറ്റുകളായ ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

Also Read: ഏകദിന ടീമും രോഹിത്തിലേക്ക്, കോലി ടെസ്റ്റിലേക്ക് ഒതുങ്ങും!- ദ്രാവിഡ് ഓക്കെ പറയണം

7

രണ്ടാമത് ബാറ്റിങ്ങിനിറങ്ങുമ്പോള്‍ പിച്ച് കൂടുതല്‍ ബാറ്റിങ്ങിന് അനുകൂലമാവുന്നുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇത് ടൂര്‍ണമെന്റിന്റെ നിലവാരത്തെ ബാധിച്ചിട്ടുണ്ട്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം തുടര്‍ച്ചയായി ജയിക്കുന്നുവെന്നത് പിച്ചിന്റെ പോരായ്മയായിത്തന്നെ വേണം വിലയിരുത്താന്‍. അടുത്ത ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയാണ് വേദിയാവുന്നത്. 2022 ഒക്ടോബറിലാണ് ടൂര്‍ണമെന്റ് നടക്കാന്‍ പോവുന്നത്. ഈ ലോകകപ്പില്‍ പിച്ചിന്റെ കാര്യത്തില്‍ ഐസിസി കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ് പല പ്രമുഖരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

Story first published: Monday, November 15, 2021, 17:23 [IST]
Other articles published on Nov 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X