വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ബയോബബിളൊക്കെ വെറും ന്യായീകരണം മാത്രം', ബുംറയെ വിമര്‍ശിച്ച് ഗവാസ്‌കര്‍

ദുബായ്: ടി20 ലോകകപ്പിലെ ഫേവറേറ്റുകള്‍ എന്ന വിശേഷണത്തോടെയെത്തി ഏറ്റവും നിരാശപ്പെടുത്തുന്ന നിരയായി മാറിയിരിക്കുകയാണ് ഇന്ത്യ. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാന്‍ പോവുകയാണ്. അഫ്ഗാനിസ്ഥാനോട് ജയിച്ചാലും ഇന്ത്യ സെമിയില്‍ കടക്കാനുള്ള സാധ്യത കുറവാണ്. തുടര്‍ച്ചയായ നാല് ജയത്തോടെ പാകിസ്താന്‍ സെമി ഉറപ്പിച്ചതിനാല്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇനി ഒരു ടീമിന് മാത്രമാണ് അവസരം.

ന്യൂസീലന്‍ഡും അഫ്ഗാനിസ്ഥാനും ഇന്ത്യക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ സെമിയില്‍ കടക്കാന്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കേണ്ടിയിരിക്കുന്നു. ന്യൂസീലന്‍ഡിനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ അമിത ജോലിഭാരത്തെക്കുറിച്ച് ജസ്പ്രീത് ബുംറ തുറന്ന് പറഞ്ഞിരുന്നു. ബയോബബിളില്‍ കഴിയേണ്ടി വരുന്നത് മാനസികമായി മടുപ്പിച്ചെന്നും അത് പ്രകടനത്തെ ബാധിച്ചുമെന്നാണ് ബുംറ പറഞ്ഞത്.

T20 World Cup: ഫ്‌ളോപ്പ് ഷോ, കോലി പുറത്തേക്ക്- രോഹിത് ടി20, ഏകദിന ടീമുകളുടെ നായകനാവും T20 World Cup: ഫ്‌ളോപ്പ് ഷോ, കോലി പുറത്തേക്ക്- രോഹിത് ടി20, ഏകദിന ടീമുകളുടെ നായകനാവും

1

എന്നാല്‍ ബുംറയുടെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. അതൊക്കെ വെറും ന്യായീകരണം മാത്രമാണെന്നാണ് ഗവാസ്‌കര്‍ വിമര്‍ശിച്ചത്. 'നിങ്ങള്‍ ഇന്ത്യക്കുവേണ്ടിയാണ് കളിക്കുന്നത്. നിങ്ങള്‍ക്കുവേണ്ടതെല്ലാം പിന്നില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇന്ത്യക്കുവേണ്ടി കളിക്കുകയെന്നത് വലിയ അംഗീകാരവും വലിയ ബഹുമതിയുമാണ്. ഇന്ത്യയുടെ ജഴ്‌സിയിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്ന ലക്ഷക്കണക്കിനാളുകളുണ്ട്.

2

ബയോബബിള്‍ സുരക്ഷയില്‍ കഴിയുന്നതാണ് പ്രകടനം മോശമാവാനുള്ള കാരണമെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. അതൊരു ശരിയായ ന്യായീകരണമല്ല. കളത്തിലിറങ്ങുമ്പോള്‍ ഏറ്റവും മികച്ചത് നല്‍കുക. അതാണ് ഏറ്റവും ലളിതമായി ചെയ്യാനാവുന്നത്. ഇന്ത്യയുടെ എല്ലാ ആരാധകരും പ്രതീക്ഷിക്കുന്നത് അതാണ്. എല്ലാ മത്സരങ്ങളും ജയിക്കാന്‍ സാധിക്കില്ലെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.

മികച്ചതെന്ന് പറയുന്ന എല്ലാ ടീമുകളും തോറ്റിട്ടുള്ളവര്‍ തന്നെയാണ്. എന്നാല്‍ ഇത്തരത്തിലൊരു മികച്ച ടീമുമായി ഇന്ത്യ മോശം പ്രകടനം നടത്താന്‍ പാടില്ല. തെറ്റുകള്‍ സംഭവിക്കുന്നു.ഇതൊരു ചാമ്പ്യന്‍ ടീമാണെന്ന് ഓര്‍ക്കുക. ആരെങ്കിലും മുന്നോട്ടിറങ്ങി കാട്ടിക്കൊടുക്കുകയാണ് വേണ്ടത് അല്ലാതെ അധികം സംസാരിക്കുകയല്ല'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

3

ഇത്തവണ ഇന്ത്യ കപ്പടിക്കുമെന്ന് പ്രതീക്ഷിച്ചവരാണ് കൂടുതല്‍ പേരും. മികച്ച ടീമും സാഹചര്യവും ഒപ്പമുണ്ടായിട്ടും ഇന്ത്യക്ക് സെമിയില്‍ പോലും കടക്കാനാവുന്നില്ലെന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. ഐപിഎല്ലിന് പിന്നാലെ ഇറങ്ങിയത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് കരുതിയെങ്കിലും വിപരീത ഫലമാണ് സൃഷ്ടിച്ചത്. എംഎസ് ധോണിയെന്ന ഇതിഹാസ നായകന്‍ ഉപദേഷ്ടാവായി എത്തിയിട്ടും ഇന്ത്യക്ക് ഗുണമുണ്ടായില്ല എന്നുവേണം വിലയിരുത്താന്‍.

ന്യൂസീലന്‍ഡിനെതിരായ മത്സരം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമായിരുന്നെങ്കിലും അനാവശ്യ പരീക്ഷണം നടത്തി ഇന്ത്യ കളി നഷ്ടപ്പെടുത്തിയെന്ന് പറയാം. രോഹിത് ശര്‍മയെ മൂന്നാമനാക്കിയതും വിരാട് കോലിയെ നാലാം സ്ഥാനത്തിറക്കിയതുമെല്ലാം മണ്ടന്‍ തീരുമാനങ്ങളായിരുന്നുവെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. കെ എല്‍ രാഹുലിന് ഐപിഎല്ലിലെ മികവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആവര്‍ത്തിക്കാനാവാത്തതും ഇന്ത്യയെ നിരാശപ്പെടുത്തുന്ന കാര്യമാണ്.

4

രോഹിത് ശര്‍മ ഓപ്പണിങ്ങില്‍ നാല് സെഞ്ച്വറിയിട്ടുള്ള താരമാണ്. ഇത്രയും അനുഭവസമ്പന്നനായ താരമായിട്ടും മികച്ച റെക്കോഡുകളുണ്ടായിട്ടും രോഹിതിനെ വണ്‍ ഡൗണിറക്കിയത് ആരുടെ പദ്ധതിയായാലും അത് പാളിയെന്നുറപ്പ്. രോഹിത്തിനെ ഇന്ത്യ ഓപ്പണറാക്കിത്തന്നെ മുന്നോട്ട് പോകണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഗവാസ്‌കര്‍. 'രോഹിത്തിനെ ഓപ്പണറാക്കുക. അത്ര മാത്രമെ ചെയ്യേണ്ടതുള്ളു. മുന്‍ മത്സരങ്ങളില്‍ എന്ത് സംഭവിച്ചുവെന്നത് മറന്ന് കളയുക. ഇഷാന്‍ കിഷനെ രോഹിത്തിനൊപ്പം ഓപ്പണറാക്കാം. രോഹിത്ത് നിലയുറപ്പിച്ചാല്‍ 20 ഓവറും ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരങ്ങളിലൊരാളാണ്'- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യ പ്ലേയിങ് 11ല്‍ മാറ്റം വരുത്താന്‍ സാധ്യതകളേറെയാണ്. സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. ഇനിയുള്ള മൂന്ന് മത്സരവും ജയിച്ച് ആരാധരെ തൃപ്തിപ്പെടുത്താനാവും ഇന്ത്യന്‍ ടീം ശ്രമിക്കുക.

Story first published: Wednesday, November 3, 2021, 10:03 [IST]
Other articles published on Nov 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X