For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: 'ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉറക്ക ഗുളിക നല്‍കൂ' ജയിക്കാന്‍ എളുപ്പവഴി ഉപദേശിച്ച് അക്തര്‍

ദുബായ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടം ഇന്നാണ്. ആര് ജയിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണണം. പ്രവചനങ്ങളും കണക്കുകളും ഇന്ത്യക്ക് അനുകൂലമാണെങ്കിലും ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. മികച്ച താരപിന്തുണയുള്ള പാകിസ്താന്‍ യുഎഇ പിച്ചുകളില്‍ വലിയ അനുഭവസമ്പത്തുള്ള നിരകൂടിയാണ്. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ലെന്നത് ചരിത്രമാണ്. എന്നാല്‍ ബാബര്‍ ആസം പറഞ്ഞതുപോലെ ചരിത്രം ചരിത്രം മാത്രമാണ്.

ആര് ജയിക്കുമെന്നത് സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ ഇതിനോടകം പ്രമുഖരെല്ലാം നടത്തിക്കഴിഞ്ഞു. രണ്ട് ടീമുകളുടെയും കരുത്തും ദൗര്‍ബല്യവും ഇഴകീറി പരിശോധിച്ചുള്ള വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. എങ്ങനെ ജയിക്കാമെന്നും ആരെയൊക്കെ കരുതിയിരിക്കണമെന്നുമടക്കം നിരവധി ഉപദേശങ്ങളും ഇരു ടീമുകള്‍ക്കുമായി പ്രമുഖര്‍ നല്‍കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയോട് ജയിക്കാന്‍ പാകിസ്താന് എളുപ്പവഴി ഉപദേശിച്ചിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍.

1

പാകിസ്താന്‍ ജയിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉറക്ക ഗുളിക നല്‍കാനാണ് അക്തര്‍ തമാശരൂപേണെ പറഞ്ഞത്. 'പാകിസ്താന്‍ ജയിക്കാനുള്ള എളുപ്പവഴികള്‍ ഇതാ. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഉറക്കഗുളിക നല്‍കൂ. രണ്ടാമതായി വിരാട് കോലിയെ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതില്‍ നിന്ന് രണ്ട് ദിവസം വിലക്കൂ. മൂന്നാമതായി ധോണിയോട് ബാറ്റ് ചെയ്യാനായി സ്വയം ഇറങ്ങരുതെന്ന് പറയൂ. നിലവില്‍ മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാന്‍മാരെന്ന നിലയിലാണ് ഞാന്‍ ഇങ്ങനെ പറയുന്നത്'- അക്തര്‍ പറഞ്ഞു. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാനാവാത്തതിന്റെ ആത്മരോഷമാണ് അക്തര്‍ പരിഹാസ രൂപേണെ പറഞ്ഞത്.

എന്നാല്‍ പാകിസ്താന് ജയിക്കാന്‍ വേണ്ടത് എന്താണെന്നതിനെക്കുറിച്ചും കൃത്യമായ അക്തര്‍ പറഞ്ഞു. 'പാകിസ്താന് മികച്ച തുടക്കം ലഭിക്കേണ്ടതായുണ്ട്. അതിനാല്‍ ഓപ്പണര്‍മാര്‍ തിളങ്ങണം. ഡോട്ട് ബോളുകള്‍ ഒഴിവാക്കണം. ആദ്യ അഞ്ച് ആറ് ഓവറില്‍ സിംഗിളുകളെടുത്ത് നിലയുറപ്പിക്കാന്‍ ശ്രമിക്കണം. വിക്കറ്റ് നഷ്ടപ്പെടുത്തരുത്. മികച്ച സ്‌കോര്‍ നേടിയാല്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്താന്‍ ശ്രമിക്കണം'- അക്തര്‍ പറഞ്ഞു. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നീ ഓപ്പണര്‍മാരിലാണ് പാകിസ്താന്റെ പ്രതീക്ഷകള്‍.

2

ഇരുവരും സമീപകാലത്തായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരങ്ങളുമാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടിയ താരം മുഹമ്മദ് റിസ്വാനാണ്. ബാബറാണ് രണ്ടാം സ്ഥാനത്ത്. ഇരുവരുടെയും വിക്കറ്റ് പാകിസ്താനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഇരുവരും നിലയുറപ്പിച്ചാല്‍ വലിയ ടോട്ടലിലേക്കെത്താന്‍ പാകിസ്താനാവും. ഇവരെ പെട്ടെന്ന് മടക്കിയാല്‍ ഇന്ത്യയുടെ വിജയ സാധ്യതകളും ഉയരും.

മികച്ച താരങ്ങള്‍ രണ്ട് ടീമിനൊപ്പവുമുണ്ട്. മാച്ച് വിന്നര്‍മാരായി കരുതിയിരിക്കേണ്ട നിരവധി താരങ്ങളുണ്ടെന്ന് പറയാം. പാകിസ്താന്റെ നിര്‍ണ്ണായകതാരമായി അക്തര്‍ തിരഞ്ഞെടുത്തത് ആസിഫ് അലിയെയാണ്. പൊതുവേ ആരും മാച്ച് വിന്നര്‍മാരായി പരിഗണിക്കാത്ത താരമാണെങ്കിലും ലോവര്‍ ഓര്‍ഡറില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ആസിഫ് എന്നും എല്ലാവരും കരുതിയിരിക്കേണ്ടത് അവനെയാണെന്നുമാണ് അക്തര്‍ പറഞ്ഞത്.

3

ഇന്ത്യന്‍ ടീമില്‍ വാലറ്റംവരെ മാച്ച് വിന്നര്‍മാരാണ്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ടി20 ഫോര്‍മാറ്റില്‍ സജീവമായിരിക്കുന്നവരാണ്. ഐപിഎല്ലിലെ ഗംഭീര പ്രകടനത്തിന് ശേഷമാണ് ഇവരെല്ലാമിറങ്ങുന്നത്. രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യക്ക് കരുത്താവും. ശര്‍ദുല്‍ ഠാക്കൂറും ഇന്ത്യന്‍ നിരയിലുണ്ട്. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയേയും തോല്‍പ്പിച്ച് കരുത്തുകാട്ടിയ ഇന്ത്യയെ പാകിസ്താന് എളുപ്പത്തില്‍ കീഴടക്കാനാവില്ലെന്നുറപ്പ്. ടോസിന് മത്സരത്തിലെ നിര്‍ണ്ണായക സ്വാധീനമുണ്ടാവും. സ്പിന്നര്‍മാരുടെ പ്രകടനവും ദുബായില്‍ നിര്‍ണ്ണായകമാവും.

Story first published: Sunday, October 24, 2021, 14:50 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+