ഇപ്പോഴിതാ ഇത്തവണത്തെ ടി20 ലോകകപ്പിലെ ഫേവറേറ്റുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍. രണ്ട് ടീമുകളെയാണ് അദ്ദേഹം ഫേവറേറ്റുകളായി പരിഗണിച്ചത്. ഒന്ന് ഇന്ത്യയാണെങ്കില്‍ രണ്ടാമത്തെ ടീം ഇംഗ്ലണ്ടാണ്. 'ഇന്ത്യയും ഇംഗ്ലണ്ടുമാണ് ഇത്തവണ ഫേവറേറ്റുകളെന്നാണ് കരുതുന്നത്. ന്യൂസീലന്‍ഡ് ഐസിസി ടൂര്‍ണമെന്റുകളില്‍ എപ്പോഴും മികച്ച പ്രകടനം നടത്തുന്ന ടീമാണ്. എന്നാല്‍ ഇത്തവണ ഓസീസ് ടീമിനെ എല്ലാവരും വലിയ ടീമെന്ന നിലയില്‍ കാണുന്നില്ല. പക്ഷെ നിരവധി മാച്ച് വിന്നര്‍മാരുണ്ട്'-ഷെയ്ന് വോണ്‍ പറഞ്ഞു.
Also Read: T20 World Cup 2021: രോഹിത്തിനൊപ്പം കോലി ഓപ്പണിംഗില്‍ ഇറങ്ങിയാല്‍ കലക്കും: ശ്രീശാന്ത്
ടീം കരുത്തും യുഎഇയിലെ അനുഭവസമ്പത്തും വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് സാധ്യതകളേറെയാണ്. പാകിസ്താന്,ന്യൂസീലന്,അഫ്ഗാനിസ്ഥാന് എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലുള്ള ഇന്ത്യന്‍ നിര പ്രതിഭാശാലികളായ താരങ്ങളാല്‍ സമ്പന്നമാണ്. വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഇഷാന് കിഷന് തുടങ്ങി മാച്ച് വിന്നര്‍മാരായ താരങ്ങളുടെ നീണ്ട നിര ഇന്ത്യക്കൊപ്പമുണ്ട്. ഹര്‍ദിക് പാണ്ഡ്യയുടെ ഫോം പ്രശ്നമാണെങ്കിലും ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിച്ചേക്കില്ല.
Also Read: T20 World Cup:'എങ്ങനെ മറക്കും ഇന്ത്യയുടെ ഈ വീര ജയങ്ങള്‍', പാകിസ്താനെ തകര്‍ത്ത അഞ്ച് മത്സരങ്ങള്‍
രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യയുടെ ശക്തിയാണ്.പരിചയസമ്പന്നായ ബൗളിങ് നിരയാണ് ഇന്ത്യക്കൊപ്പമുള്ളത്.ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മികച്ച ഫോമില്‍ പന്തെറിയുമ്പോള്‍ ഭുവനേശ്വര്‍ കുമാറിന്റെ നിലവിലെ ഫോം അത്ര മികച്ചതല്ല. ശര്‍ദുല്‍ ഠാക്കൂര്‍ സിഎസ്കെയ്ക്കൊപ്പം ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്.
Also Read: പാക്കിസ്ഥാന് ചീട്ടുകൊട്ടാരം പോലെ വീഴും, ഇന്ത്യയുടെ തുറുപ്പ് ചീട്ടുകള്‍ ഇവര്‍ രണ്ടു പേര്!
സന്നാഹ മത്സരത്തിലൂടെത്തന്നെ എതിരാളികള്‍ക്ക് വലിയ മുന്നറിയിപ്പ് ഇന്ത്യ നല്‍കിക്കഴിഞ്ഞു. ഇംഗ്ലണ്ടിനെയും ഓസ്ട്രേലിയയേയും അനായാസമായി കീഴടക്കിയ ഇന്ത്യയുടെ ആദ്യ മത്സരം 24ന് ചിരവൈരികളായ പാകിസ്താനെതിരെയാണ്. ഇതുവരെ പാകിസ്താന് മുന്നില്‍ ലോകകപ്പില്‍ കീഴടങ്ങാത്ത ഇന്ത്യ ജയത്തോടെ ടൂര്‍ണമെന്റിലേക്കുള്ള വരവറിയിക്കാനാവും ലക്ഷ്യമിടുന്നത്.
Also Read: T20 World Cup 2021: കരുത്ത് കാട്ടാന്‍ വെസ്റ്റ് ഇന്‍ഡീസ്, എതിരാളി ഇംഗ്ലണ്ട്, എല്ലാ കണക്കുകളും ഇതാ
അതേ സമയം ഇംഗ്ലണ്ടിനെ സംബന്ധിച്ച് ആശങ്കകളേറെ. 2016ലെ ടി20 ലോകകപ്പ് റണ്ണറപ്പുകളായ ഇംഗ്ലണ്ടിന്റെ താരങ്ങളുടെ ഫോം പരിഗണിക്കുമ്പോള്‍ വലിയ പ്രതീക്ഷയില്ല. നായകന് ഓയിന്‍ മോര്‍ഗന്റെ മോശം ബാറ്റിങ് പ്രകടനമാണ് ഏറ്റവും വലിയ തലവേദന. ബെന്‍ സ്റ്റോക്സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ ഇത്തവണത്തെ ലോകകപ്പിനില്ലാത്തതും ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. ജോസ് ബട്ലര്,ജോണി ബെയര്‍സ്റ്റോ,ജേസന്‍ റോയി,മോയിന്‍ അലി എന്നിവരെല്ലാം ടീമിനെ മുന്നോട്ട് നയിക്കാന്‍ കെല്‍പ്പുള്ളവരാണ്.
Also Read: T20 World Cup: മരണ ഗ്രൂപ്പില്‍ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്കയ്ക്കെതിരേ,കംഗാരുക്കള്‍ക്ക് എളുപ്പമാവില്ല
എന്നാല്‍ മാര്‍ക്ക് വുഡ്,ക്രിസ് ജോര്‍ദാന്‍,സാം കറാന്,ഡേവിഡ് വില്ലി എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലണ്ടിന്റെ പേസ് നിര ദുര്‍ബലമാണ്. സ്പിന്നര്‍ ആദില്‍ റഷീദിന് പേരിനൊത്ത പ്രകടനം ഐപിഎല്ലില്‍ നടത്താനായിട്ടില്ല. എന്നാല്‍ നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ എഴുതിത്തള്ളാനാവില്ല. സെമിയില്‍ സീറ്റ് പ്രതീക്ഷിക്കുന്ന ടീമുകളിലൊന്ന് ഇംഗ്ലണ്ടാണ്.
Also Read: T20 World Cup 2021: ഇന്ത്യ-പാക് മത്സരത്തോളം വീറും വാശിയും മറ്റൊരു മത്സരത്തിനുമില്ല- മാത്യു ഹെയ്ഡന്
ഓസീസ് ടീമിന്റെയും പ്രശ്നം ഫോമാണ്. ആരോണ്‍ ഫിഞ്ച്,ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് പ്രതാപത്തിനൊത്ത് ഉയരാനാവുന്നില്ല. ഗ്ലെന്‍ മാക്സ് വെല്ലിന്റെ മികച്ച ഫോം ടീമിന് പ്രതീക്ഷ നല്കുന്നു. മാര്‍ക്കസ് സ്റ്റോയിനിസ്,മിച്ചല്‍ മാര്‍ഷ് എന്നീ ഓള്‍റൗണ്ടര്‍മാരും വെടിക്കെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവര്‍. പേസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തന്നെ വജ്രായുധം. എന്നാല്‍ പാറ്റ് കമ്മിന്‍സിന്റെ സന്നാഹ മത്സരത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നു.