വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: സഞ്ജുവിനോട് യുഎഇയില്‍ തുടരാന്‍ നിര്‍ദേശം, ലോകകപ്പ് ടീമിലിടം ലഭിക്കുമോ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് എത്തുകയാണ്. 17നാണ് ടി20 ലോകകപ്പിന് തുടക്കമാവുന്നത്. ബിസിസിഐയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമുകളെയെല്ലാം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇന്ത്യ ഇത്തവണത്തെ ഫേവറേറ്റുകളാണ്. തകര്‍പ്പന്‍ താരനിരയുമായി ലോകകപ്പിനിറങ്ങുന്ന ഇന്ത്യക്ക് പ്രതീക്ഷകളേറെ. ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്നത് ഇന്ത്യയുടെ കിരീട സാധ്യതകളെ ഉയര്‍ത്തുന്നു.

ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയ പല ഇന്ത്യന്‍ താരങ്ങളോടും യുഎഇയില്‍ തുടരാന്‍ ബിസിസി ഐ ആവിശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണോട് യുഎഇയില്‍ തുടരാന്‍ ആവിശ്യപ്പെട്ടിരിക്കുകയാണ് ബിസിസി ഐ. ഐപിഎല്ലില്‍ ബാറ്റുകൊണ്ട് തിളങ്ങിയ സഞ്ജുവിനോട് യുഎഇയില്‍ തുടരാന്‍ ആവിശ്യപ്പെട്ടത് ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനാണോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

2020ലെ യുഎഇയില്‍ നടന്ന ഐപിഎല്ലിലും സഞ്ജു ബാറ്റിങ്ങില്‍ തിളങ്ങിയിരുന്നു. സ്ഥിരത കണ്ടെത്താനാവാതെ വന്നതോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഈ മാസം 15വരെ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുമതിയുണ്ട്. നിര്‍ണ്ണായകമായ ചില മാറ്റങ്ങള്‍ ഇന്ത്യ ടീമില്‍ വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

sanjusamson

യുഎഇയില്‍ നടന്ന രണ്ടാം പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് 207 റണ്‍സാണ് സഞ്ജു നേടിയത്. 82 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ സഞ്ജുവിനെ റിസര്‍വ് താരമായെങ്കിലും പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പല ഇന്ത്യന്‍ താരങ്ങളുടെയും ഐപിഎല്ലിലെ പ്രകടനം പ്രതീക്ഷക്കൊത്തായിരുന്നില്ല. ഹര്‍ദിക് പാണ്ഡ്യ,രാഹുല്‍ ചഹാര്‍ എന്നിവരുടെ കാര്യത്തിലാണ് പ്രധാന ആശങ്ക. മോശം ഫോമിലുള്ള ഇരുവര്‍ക്കും പകരക്കാരെ കൊണ്ടുവരുമോയെന്നാണ് കണ്ടറിയേണ്ടത്.

സഞ്ജു നിലയുറപ്പിച്ചാല്‍ വലിയ സ്‌കോര്‍ നേടാന്‍ കെല്‍പ്പുള്ള താരമാണ്. യുഎഇയിലെ സാഹചര്യത്തിനോട് അനുയോജ്യമായ ബാറ്റിങ് ശൈലിയാണ് സഞ്ജുവിന്റേത്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള സഞ്ജുവിന് ഇതിനോടകം ഇന്ത്യന്‍ ടീമില്‍ പല തവണ അവസരം നല്‍കിയെങ്കിലും വേണ്ടവിധത്തില്‍ അവസരം ഉപയോഗിക്കാനായില്ല. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലും സഞ്ജുവിന് ഇടം നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന് ലോകകപ്പ് ടീമിലെ ഇടം നഷ്ടമാവുകയുമായിരുന്നു.

IPL 2021: എബിഡിയെ നിലനിര്‍ത്തേണ്ട, ആര്‍സിബി ഒഴിവാക്കണം- കാരണം വ്യക്തമാക്കി ബ്രയാന്‍ ലാറIPL 2021: എബിഡിയെ നിലനിര്‍ത്തേണ്ട, ആര്‍സിബി ഒഴിവാക്കണം- കാരണം വ്യക്തമാക്കി ബ്രയാന്‍ ലാറ

നിരവധി യുവതാരങ്ങളെ ഇന്ത്യ നെറ്റ്‌സില്‍ പരിശീലന സഹായത്തിനായി നിലനിര്‍ത്തിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ യുവ പേസര്‍ ഉമ്രാന്‍ മാലിക്,ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആവേഷ് ഖാന്‍,ആര്‍സിബി പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയെല്ലാം ഇന്ത്യ നെറ്റ്‌സ് പരിശീലനത്തിനായി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കെകെആര്‍ ഓപ്പണറും ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യരെ ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനെന്ന നിലയില്‍ റിസര്‍വ് പട്ടികയിലേക്കും പരിഗണിച്ചിട്ടുണ്ട്.

ഇത്തവണ എന്ത് വിലകൊടുത്തും കിരീടം നേടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ മോശം ഫോം പ്രശ്‌നമാണ്. കെ എല്‍ രാഹുല്‍ മിന്നും ഫോമില്‍ കളിക്കുമ്പോള്‍ റിഷഭ് പന്ത് ഭേദപ്പെട്ട പ്രകടനം നടത്തുന്നു. ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാനാവുന്നില്ലെന്നതും പ്രശ്‌നമാണ്. വിരാട് കോലി ഈ ലോകകപ്പോടെ ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുമെന്നതിനാല്‍ അദ്ദേഹത്തിന് കിരീടത്തോടെ യാത്രയയപ്പ് നല്‍കാമെന്ന പ്രതീക്ഷയിലാണ് സഹതാരങ്ങള്‍. അഞ്ച് സ്പിന്നര്‍മാരെയും മൂന്ന് പേസര്‍മാരെയും ഉള്‍പ്പെടുത്തി ശക്തമായ ബൗളിങ് നിരയെയാണ് ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിച്ചിരിക്കുന്നത്. 24ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Story first published: Wednesday, October 13, 2021, 10:40 [IST]
Other articles published on Oct 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X