Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: ഇന്ത്യക്ക് കിവീസിനെ തോല്‍പ്പിക്കണോ? മൂന്ന് മാറ്റം വരുത്തണം- സല്‍മാന്‍ ബട്ട്

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് നിര്‍ണ്ണായക പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ദുബായിലാണ് മത്സരം. ഇന്ത്യ ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിന് തോറ്റപ്പോള്‍ അഞ്ച് വിക്കറ്റിനാണ് കിവീസിന്റെ തോല്‍വി. ഹാട്രിക് ജയവുമായി പാകിസ്താന്‍ സെമി ഉറപ്പിച്ചുകഴിഞ്ഞു. അതിനാല്‍ രണ്ടാം സ്ഥാനക്കാരായി ആര് സെമിയില്‍ കടക്കുമെന്നാണ് കണ്ടറിയേണ്ടത്.

ഇന്ത്യ, ന്യൂസീലന്‍ഡ് എന്നിവരിലൊരു ടീം രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താനാണ് സാധ്യത കൂടുതല്‍. ഇവരിലാര് എന്നത് തീരുമാനിക്കുക ഈ നേര്‍ക്കുനേര്‍ പോരാട്ടമാവും. ഇന്ത്യയും ന്യൂസീലന്‍ഡും മികച്ച താരനിരയുള്ള ടീമുകളാണ്. ഇന്ത്യക്കെതിരേ ന്യൂസീലന്‍ഡിന് വ്യക്തമായ മുന്‍തൂക്കവുമുണ്ട്. ഇന്ത്യയെ 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ പുറത്താക്കിയ കിവീസ് പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടവും നേടി.

1

ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഇന്ത്യ മാറ്റം വരുത്തി കിവീസിനെതിരേ ഇറങ്ങാന്‍ സാധ്യത കൂടുതലാണ്. ഇപ്പോഴിതാ ഇന്ത്യ മൂന്ന് മാറ്റങ്ങള്‍ വരുത്തിയാല്‍ കിവീസിനെ തോല്‍പ്പിക്കാമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് ഓപ്പണറായ സല്‍മാന്‍ ബട്ട്. 'ഏറെ നാളുകളായി ഇഷാന്‍ കിഷന്റെ കാര്യം ഞാന്‍ പറയുന്നുണ്ട്. അവന്‍ മികച്ച ഫോമിലാണ് ഇന്ത്യ അവനെ ഉപയോഗിക്കേണ്ടതായുണ്ട്. ആര്‍ അശ്വിനെയും ഇന്ത്യ ഉപയോഗിക്കണം. മികച്ച സ്പിന്നറാണവന്‍.

വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളറാണ് അശ്വിന്‍. അവനെ ടീമിലേക്ക് പരിഗണിക്കുന്നത് ബാറ്റിങ് കരുത്തും ഉയര്‍ത്തും. ഹര്‍ദിക് പാണ്ഡ്യ പൂര്‍ണ്ണ ഫിറ്റല്ലെങ്കില്‍ ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിക്കണം. കാരണം സമീപകാലത്തായി നന്നായി അവന്‍ പന്തെറിയുന്നുണ്ട്. ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ ശര്‍ദുലിനാവും'-സല്‍മാന്‍ ബട്ട് പറഞ്ഞു.

2

എന്നാല്‍ ഇന്ത്യ ഇത്രയും മാറ്റങ്ങള്‍ ടീമില്‍ വരുത്താനുള്ള സാധ്യത കുറവാണ്. മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂറിനെ പരിഗണിച്ചേക്കും. മറ്റൊരു മാറ്റവും വരുത്തിയേക്കില്ലെന്നാണ് വിവരം. ഇഷാന്‍ കിഷനെ ടീമിലേക്ക് പരിഗണിക്കുന്നത് ടീമിന്റെ സംതുലിതാവസ്ഥയെ തകര്‍ത്തേക്കും. എന്നാല്‍ മികച്ച ഫോമിലുള്ള ഇഷാനെ പുറത്തിരുത്തുകയെന്നതും പ്രയാസമാണ്.

3

ഇന്ത്യയുടെ ടോപ് ഫോര്‍ ബാറ്റ്‌സ്മാന്‍മാര്‍ വലം കൈയന്‍മാരാണ്. അതിനാല്‍ ഇഷാന്‍ ടോപ് ഓഡറിലേക്കെത്തുന്നത് ഇടത് വലത് കൂട്ടുകെട്ടിന് സഹായിക്കും. മധ്യനിരയിലേക്ക് ഇഷാനെ പരിഗണിക്കുന്നത് ഗുണം ചെയ്‌തേക്കില്ല. ഓപ്പണിങ്ങില്‍ ഇഷാനെ പരിഗണിച്ചാല്‍ രോഹിത്-രാഹുല്‍ കൂട്ടുകെട്ട് പൊളിക്കേണ്ടതായി വരും. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടാന്‍ ഇഷാനായിരുന്നു. എന്നാല്‍ പാകിസ്താനെതിരേ ഇഷാനെ ഇന്ത്യ ബെഞ്ചിലിരുത്തി.

4

സീനിയര്‍ താരം ആര്‍ അശ്വിനെ നാല് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിക്കുന്നത്. എന്നാല്‍ പാകിസ്താനെതിരേ വരുണ്‍ ചക്രവര്‍ത്തിക്കാണ് അവസരം നല്‍കിയത്. ഐപിഎല്ലിലെ മികവ് ആവര്‍ത്തിക്കാന്‍ യുവതാരമായ വരുണിന് സാധിക്കുന്നില്ല. എന്നാല്‍ കിവീസിനെതിരേ വരുണിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത.

5

ഹര്‍ദിക് പാണ്ഡ്യ നെറ്റ്‌സില്‍ ബൗളിങ് പരിശീലനം ആരംഭിച്ചിരുന്നു. ന്യൂസീലന്‍ഡിനെതിരേ ഹര്‍ദിക് ആറാം ബൗളറായി എത്തുമെന്നാണ് വിവരം. ഫിനിഷര്‍ റോളിലേക്ക് ഇന്ത്യ പരിഗണിക്കുന്നത് ഹര്‍ദിക്കിനെയായതിനാല്‍ കിവീസിനെതിരെയും അവസരം നല്‍കിയേക്കും. ആറാം ബൗളറായി ഹര്‍ദിക് എത്തിയാല്‍ നായകന്‍ വിരാട് കോലിക്കും അത് വലിയ ആശ്വാസമായേക്കും.

ഇഷാന്‍ കിഷനെ രോഹിത് ശര്‍മയോടൊപ്പം ഓപ്പണറാക്കി കെ എല്‍ രാഹുലിനെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്ന ആവിശ്യം ആരാധകര്‍ ഉന്നയിച്ചിരുന്നു. അങ്ങനെ വന്നാല്‍ സൂര്യകുമാര്‍ യാദവിന് ടീമിലെ സ്ഥാനം നഷ്ടമാവും. ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ മുതിരാന്‍ സാധ്യതയില്ല. നിര്‍ണ്ണായക പോരാട്ടത്തില്‍ ഇന്ത്യ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

Story first published: Sunday, October 31, 2021, 14:59 [IST]
Other articles published on Oct 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+