വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയും രോഹിതും ജയവര്‍ധനയും സംഗക്കാരയും പോലെ, ഒരു പ്രശ്‌നവുമില്ല- സല്‍മാന്‍ ബട്ട്

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വലിയ നാണക്കേടുണ്ടാക്കുന്നതാണ്. ഏറെ നാളുകളായി പുകഞ്ഞിരുന്ന രോഹിത് ശര്‍മ-വിരാട് കോലി പ്രശ്‌നം ഇപ്പോള്‍ മറ നീക്കി പുറത്തുവന്നിരിക്കുകയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ടി20 നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചതോടെ ഇരുവരും തമ്മിലുള്ള കൂടുതല്‍ അഭിപ്രായ ഭിന്നതകളും പുറത്തുവരികയാണ്.

IPL 2021: 'മാക്‌സ്‌വെല്ലിനെ ആവിശ്യമില്ല', ആര്‍സിബി ആരെയൊക്കെ നിലനിര്‍ത്തുമെന്ന് പ്രവചിച്ച് ആകാശ്IPL 2021: 'മാക്‌സ്‌വെല്ലിനെ ആവിശ്യമില്ല', ആര്‍സിബി ആരെയൊക്കെ നിലനിര്‍ത്തുമെന്ന് പ്രവചിച്ച് ആകാശ്

1

കോലി ടി20 നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതിന് പിന്നാലെ രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കോലി ആവിശ്യപ്പെട്ട തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും ഏകാധിപത്യ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും ഇതില്‍ ടീമിലെ മറ്റ് താരങ്ങള്‍ക്ക് വിയോജിപ്പ് ഉണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും കോലി-രോഹിത് അഭിപ്രായ ഭിന്നത ശക്തമാണെന്ന് ഉറപ്പാണ്.

Also Read: എന്തിനായിരുന്നു ഈ 'കടുത്ത' തീരുമാനം? ടി20യില്‍ നായകനായുള്ള കോലിയുടെ റെക്കോഡുകളിതാ

2

എന്നാല്‍ കോലിയും രോഹിതും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയേയും മഹേല ജയവര്‍ധനയെപ്പോലെയുമാണ് ഇരുവരുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട്. 'കോലി ഇന്ത്യക്കൊപ്പം മികച്ച പ്രകടനം നടത്തിയ നായകനാണ്. അവന്‍ സ്ഥാനമൊഴിയുമ്പോള്‍ ഉത്തമനായ പകരക്കാരന്‍ ടീമിലുണ്ട്. അതിനാല്‍ത്തന്നെ കോലിയുടെ അഭാവം ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ല.

Also Read: ടി20യില്‍ ക്യാപ്റ്റനായി രോഹിത്, ഏകദിനത്തില്‍ കോലി- ഇതു ഫ്‌ളോപ്പാവും! തുറന്നടിച്ച് ചോപ്ര

3

വളരെ കൃത്യമായ തീരുമാനമാണിത്. കോലിയും രോഹിതും തമ്മിലുള്ള ബന്ധം ജയവര്‍ധനയും സംഗക്കാരയും തമ്മിലുള്ളതുപോലെയാണ്. ഇരുവരും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നതും തീരുമാനം എടുക്കുന്നതും. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നില്ല. ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ പോകാന്‍ ഇവര്‍ക്കാവും'-സല്‍മാന്‍ ബട്ട് പറഞ്ഞു.

Also Read: ടി20 നായകനായുള്ള കോലിയുടെ പടിയിറക്കം ഇന്ത്യക്ക് തിരിച്ചടിയായേക്കും, മൂന്ന് കാരണങ്ങളിതാ

4

ഏറെ നാളുകളായി കോലി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനായി തുടരുകയാണ്. എന്നാല്‍ ഇതുവരെ ഒരു ഐസിസി കിരീടം പോലും ഇന്ത്യക്ക് നേടിക്കൊടുക്കാനായിട്ടില്ല. ഐപിഎല്ലില്‍ ആര്‍സിബി നായകനായ കോലിക്ക് ഒരു തവണ പോലും ടീമിനെ ഐപിഎല്‍ കിരീടത്തിലേക്കെത്തിക്കാനായിട്ടില്ല. കൂടാതെ സമീപകാലത്തെ കോലിയുടെ ബാറ്റിങ് പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് കോലിക്ക് ടി20 നായകസ്ഥാനം വിട്ടുകൊടുക്കേണ്ടി വന്നതെന്ന് പറയാം.

Also Read: IPL 2021: ധോണിയുടെ ആ 'ടെക്‌നിക്ക്' ബാറ്റിങ് കൂടുതല്‍ എളുപ്പമാക്കി'- തുറന്ന് പറഞ്ഞ് ശര്‍ദുല്‍ ഠാക്കൂര്‍

5

അധികം വൈകാതെ ഏകദിന നായകസ്ഥാനവും കോലിക്ക് നഷ്ടമായേക്കും. സമീപകാലത്തായി അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം മോശമാണ്. രണ്ട് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും കോലിയുടെ പേരിലില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കുന്നതിനായാണ് കോലി ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നും പറയാം. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച രോഹിത്തിനെ ഇനിയും കോലിയുടെ നിഴലായി ഒതുക്കരുതെന്ന ആവിശ്യം കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെ ശക്തമായിരുന്നു. ഇതാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്ക് കോലിയെ എത്തിച്ചതെന്നും പറയാം.

Also Read: കോലി എന്തുകൊണ്ട് ക്യാപ്റ്റന്‍സിയൊഴിഞ്ഞു? പ്രധാനമായും മൂന്നു കാരണങ്ങള്‍

6

വരാനിരിക്കുന്ന ടി20 ലോകകപ്പ് കോലിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. കോലി നായകനാവുന്ന ആദ്യത്തെ ടി20 ലോകകപ്പ് കൂടിയാണിത്. ഇന്ത്യയെ കിരീടം ചൂടിച്ച് എല്ലാ വിമര്‍ശകരുടെയും വായടപ്പിക്കാന്‍ കോലിക്ക് സാധിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. 2022ന്റെ തുടക്കം തന്നെ അടുത്ത ടി20 ലോകകപ്പും നടക്കും. അതിനാല്‍ത്തന്നെ കോലിക്ക് പകരക്കാരനായെത്തുന്ന നായകന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Also Read: 'ഈ സമയത്ത് ഇത് വേണ്ടായിരുന്നു', കോലിയുടെ പടിയിറക്കത്തെക്കുറിച്ച് പ്രസാദും ഇര്‍ഫാന്‍ പഠാനും

7

Also Read: കോലിയുടെ മോഹം നടക്കില്ല, ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയേക്കും!

രോഹിത് ശര്‍മക്ക് പ്രായം 34 കഴിഞ്ഞതിനാല്‍ ഇന്ത്യന്‍ ടീമിന്റെ ഭാവിമുന്നില്‍ക്കണ്ട് യുവ നായകരെ വളര്‍ത്തിക്കൊണ്ടുവരണമെന്ന ആവിശ്യവും ശക്തമാണ്. കെ എല്‍ രാഹുല്‍,റിഷഭ് പന്ത് എന്നിവരിലൊരാളെ വൈസ് ക്യാപ്റ്റനായി നിയോഗിച്ച് വളര്‍ത്തിക്കൊണ്ടുവന്നേക്കും. കോലി-രോഹിത് അഭിപ്രായ ഭിന്നത ഇന്ത്യയുടെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍ക്കും തിരിച്ചടിയായേക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Story first published: Saturday, September 18, 2021, 14:09 [IST]
Other articles published on Sep 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X