വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'സ്വയം ബലഹീനത തുറന്ന് കാട്ടുന്നു', പാകിസ്താന്‍ ടീമിനെ വിമര്‍ശിച്ച് സല്‍മാന്‍ ബട്ട്

കറാച്ചി: ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചകളിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറന്ന് കഴിഞ്ഞു. യുഎഇ വേദിയാവുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളും യോഗ്യതാ റൗണ്ട് മത്സരങ്ങളും സജീവമായി മുന്നോട്ട് പോവുകയാണ്. ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരിലെ പ്രമുഖരാണ് പാകിസ്താനെങ്കിലും സന്നാഹ മത്സരത്തിലെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരം ജയിച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ കളി കൈവിട്ട് കളഞ്ഞു.

T20 World Cup 2021: ഈ അഞ്ച് പേരെ ഇന്ത്യ കരുതിയിരിക്കണം, ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ വെല്ലുവിളിയായേക്കുംT20 World Cup 2021: ഈ അഞ്ച് പേരെ ഇന്ത്യ കരുതിയിരിക്കണം, ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ വെല്ലുവിളിയായേക്കും

1

ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ പാകിസ്താന്‍ ടീമിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ പാക് ഓപ്പണര്‍ സല്‍മാന്‍ ബട്ട്. പാകിസ്താന്‍ നായകന്‍ ബാബര്‍ അസാമിന്റെ പദ്ധതികളെ വിമര്‍ശിച്ച അദ്ദേഹം സ്വയം ബലഹീനത പാകിസ്താന്‍ തുറന്നുകാട്ടുകയാണെന്നും കുറ്റപ്പെടുത്തി. 'ഇന്ത്യ സന്നാഹ മത്സരങ്ങളെ നന്നായി ഉപയോഗപ്പെടുത്തിയെന്നാണ് കരുതുന്നത്. എല്ലാവര്‍ക്കും അവര്‍ കളിക്കാനുള്ള അവസരം നല്‍കി. അവരെല്ലാം ഐപിഎല്ലിലും കളിച്ചവരാണ്. പ്ലേയിങ് 11നിലേക്ക് പരിഗണിക്കുന്ന താരങ്ങള്‍ക്ക് മാത്രമല്ല അവസരം നല്‍കിയത്. എന്നാല്‍ പാകിസ്താന്‍ അങ്ങനെയല്ല ചെയ്യുന്നത്. ബാബര്‍ അസാം താരങ്ങളെ വേണ്ടവിധം ഉപയോഗിച്ചില്ല. ബാബര്‍ നേരത്തെ പുറത്താവുമ്പോള്‍ എന്താണ് ടീമിന്റെ പദ്ധതിയെന്ന് മനസിലാവുന്നില്ല'-സല്‍മാന്‍ ബട്ട് പറഞ്ഞു.

Also Read: T20 World Cup 2021: 'മറ്റേത് ടീമിനെക്കാളും കിരീട സാധ്യത ഇന്ത്യക്ക്', കാരണം നിരത്തി ഇന്‍സമാം ഉല്‍ഹഖ്

2

യുഎഇയിലെ സാഹചര്യത്തില്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് അനുഭവസമ്പത്തുള്ള ടീമാണ് പാകിസ്താന്‍. എന്നാല്‍ സന്നാഹ മത്സരത്തില്‍ ഈ മികവിനൊത്ത് കളിക്കാന്‍ ടീമിന് സാധിച്ചിട്ടില്ല. ബൗളിങ് നിരയുടെ ദൗര്‍ബല്യം ഇതിനോടകം തന്നെ പാകിസ്താന്‍ തുറന്ന് കാട്ടി. ഷഹിന്‍ ഷാ അഫ്രീദിയെ മാറ്റിനിര്‍ത്തിയാല്‍ ബൗളിങ്ങില്‍ പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കുന്നില്ല. മുഹമ്മദ് റിസ്വാന്‍,ബാബര്‍ അസാം കൂട്ടുകെട്ടിനെ ടീം അമിതമായി ആശ്രയിക്കുകയും ചെയ്യുന്നു.

Also Read: T20 World Cup 2021: ആര്‍ക്കും സംശയം വേണ്ട, ഫൈനലില്‍ ഇന്ത്യയുണ്ടാവും, പ്രവചനവുമായി മോണ്ടി പനേസര്‍

3

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പാകിസ്താന്‍ തോറ്റത്. അവസാന ഓവറില്‍ 19 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നിട്ടും പ്രതിരോധിച്ച് നിര്‍ത്താന്‍ പാകിസ്താനായില്ല. ഹസന്‍ അലിയാണ് അവസാന ഓവര്‍ എറിഞ്ഞതും നന്നായി തല്ലുവാങ്ങി കളി നഷ്ടപ്പെടുത്തിയതും. ഇമാദ് വാസിം സ്പിന്‍ ബൗളിങ്ങില്‍ മികവ് കാട്ടുന്നുണ്ട്.

Also Read: T20 World Cup 2021: വീണ്ടുമൊരു ഇന്ത്യ x പാക് ത്രില്ലര്‍- മറക്കാനാവുമോ ഈ അഞ്ചു ക്ലാസിക്കുകള്‍?

4

പാകിസ്താന്റെ ബാറ്റിങ്ങിലെ പ്രധാന പ്രതീക്ഷ ബാബറിലും റിസ്വാനിലുമാണ്. രണ്ട് പേരും ഓപ്പണിങ്ങിലിറങ്ങി പെട്ടെന്ന് മടങ്ങിയാല്‍ ടീം സമ്മര്‍ദ്ദത്തിലാവുന്ന അവസ്ഥയാണുള്ളത്. ഫഖര്‍ സമാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നാമനായി ഇറങ്ങിയ ഫഖര്‍ 28 പന്തില്‍ 2 പന്തില്‍ അഞ്ച് സിക്‌സുമടക്കം 52 റണ്‍സ് നേടിയിരുന്നു. അതിനാല്‍ ഓപ്പണങ്ങിലേക്ക് ഫഖര്‍ സമാനെ പരിഗണിക്കാനുള്ള സാധ്യതയും കൂടുതലാണ്.

Also Read: T20 World Cup 2021: രോഹിത്തും കോലിയുമല്ല, ഇന്ത്യയുടെ നിര്‍ണ്ണായക താരം രാഹുലാണ്- കപില്‍ ദേവ്

5

ബാബറും റിസ്വാനും തമ്മില്‍ ഓപ്പണിങ്ങിലിറങ്ങുന്നതുകൊണ്ട് എന്ത് ഗുണമാണ് ടീമിനുള്ളതെന്നും സല്‍മാന്‍ ബട്ട് ചോദിച്ചു. 'പറയുന്നതില്‍ നിരാശയുണ്ട്. ബാബറും റിസ്വാനും ഓപ്പണിങ്ങിലിറങ്ങുന്നതുകൊണ്ട് എന്ത് ഗുണമാണ് ടീമിനുള്ളത്.ഹൈദര്‍ അലി,മുഹമ്മദ് വാസിം,മുഹമ്മദ് നവാസ്,മുഹമ്മദ് ഹഫീസ് എന്നിവര്‍ക്കെല്ലാം ഫോമിലേക്കെത്താനുള്ള അവസരമായിരുന്നു നല്‍കേണ്ടിയിരുന്നത്. ഹഫീസ് ഏറെ നാളുകളായി മോശം ഫോമിലാണ്. അവരെയാരെയെങ്കിലും ഓപ്പണറാക്കി ഇറക്കി ഫോമിലേക്കെത്തിക്കാന്‍ ശ്രമിക്കാമായിരുന്നു. ബാബറോ റിസ്വാനോ ഒരാള്‍ മാറിക്കൊടുത്ത് ഓപ്പണിങ്ങില്‍ മറ്റൊരു താരത്തിന് അവസരം നല്‍കാമായിരുന്നു. താരങ്ങളെ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത പക്ഷം പരിശീലന മത്സരംകൊണ്ട് എന്താണ് കാര്യം'-സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2021: ഇന്ത്യ-പാക് നാല് നാള്‍, ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന നാല് കാര്യങ്ങളിതാ

6

Also Read: T20 World Cup 2021: 'ഒന്നിനൊന്ന് മെച്ചം', ടി20 ലോകകപ്പിലെ ബാക് അപ്പ് ഓപ്പണര്‍മാരെ പരിചയപ്പെടാം

മുഹമ്മദ് ഹഫീസ്,ഷുഹൈബ് മാലിക്ക് എന്നിവരെ പ്ലേയിങ് 11ലേക്ക് പാകിസ്താന്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ അവസരം നല്‍കണമായിരുന്നു. ഇന്ത്യക്കെതിരായ മത്സരം 24ന് നടക്കാനിരിക്കെ പാകിസ്താന്റെ സന്നാഹ മത്സരത്തിലെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് തന്നെ പറയാം.

Story first published: Thursday, October 21, 2021, 14:13 [IST]
Other articles published on Oct 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X