ടി20 ലോകകപ്പ് 2021: ഏറ്റവും അപകടകാരികളായി മാറാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളിതാ
ടി20 ലോകകപ്പ് ഒക്ടോബറിലും നവംബറിലുമായി യുഎഇയില്‍ നടക്കുമെന്ന പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ഇനി പടയൊരുക്കത്തിന്റെ നാളുകളാണ്. ഇന്ത്യ ഉള്‍പ്പെടെ പല പ്രമുഖ ടീമുകള്‍ക്കും അഭിമാന പോരാട്ടമാണ് ടി20 ലോകകപ്പ്. ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ യുഎഇയിലെ സാഹചര്യം ഒട്ടുമിക്ക താരങ്ങള്‍ക്കും പരിചിതമായതിനാല്‍ മികച്ച പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് വീരന്മാരായ നിരവധി താരങ്ങള്‍ ഇത്തവണയും ലോകകപ്പിലുണ്ടാവുമെന്നത് ആരാധകരുടെ ആവേശം ഉയര്‍ത്തുന്നു. വരാനിരിക്കുന്ന ലോകകപ്പില്‍ ഏറ്റവും അപകടകാരികളായ താരങ്ങളായി മാറാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളിതാ.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ)
നിലവിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്‍. സ്ഥിരത പ്രശ്‌നമാണെങ്കിലും നിലയുറപ്പിച്ചാല്‍ ഏറ്റവും അപകടകാരിയായി മാറാന്‍ മാക്‌സ്‌വെല്ലിന് കെല്‍പ്പുണ്ട്. ഓസ്‌ട്രേലിയക്കായി 72 ടി20യില്‍ നിന്ന് 31.79 ശരാശരിയില്‍ 1780 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 147 ബൗണ്ടറിയും 93 സിക്‌സും അദ്ദേഹം നേടിയിട്ടുണ്ട്. 89 ഐപിഎല്ലില്‍ നിന്ന് 1728 റണ്‍സും മാക്‌സ്‌വെല്ലിന്റെ പേരിലുണ്ട്.

രോഹിത് ശര്‍മ (ഇന്ത്യ)
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറാണ് ആരാധകര്‍ ഹിറ്റ്മാനെന്ന് വിളിക്കുന്ന രോഹിത് ശര്‍മ. ഇന്ത്യക്കായി ടി20യിലെ വേഗ സെഞ്ച്വറിയെന്ന റെക്കോഡ് രോഹിതിന്റെ പേരിലാണ്. യുഎഇയില്‍ കളിച്ച് വളരെ പരിചയസമ്പത്തുള്ള താരമായതിനാല്‍ രോഹിതില്‍ നിന്ന് ഗംഭീര പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് 111 ടി20കളില്‍ നിന്ന് 2864 റണ്‍സ് ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഇതില്‍ നാല് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടം ചൂടിച്ച നായകനാണ് രോഹിത്.

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്)
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് വിക്കറ്റ് കീപ്പറാണ് ജോസ് ബട്‌ലര്‍. നിലവിലെ മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് അദ്ദേഹം. യുഎഇയില്‍ കളിച്ച് പരിചയസമ്പത്തുള്ളതിനാല്‍ ടി20 ലോകകപ്പിലും ബട്‌ലറില്‍ പ്രതീക്ഷകളേറെ. 80 ടി20യില്‍ നിന്ന് 1791 റണ്‍സ് അദ്ദേഹം നേടി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ബട്‌ലര്‍ 60 മത്സരത്തില്‍ നിന്ന് 1968 റണ്‍സും നേടി. ഓപ്പണിങ്ങിലും മധ്യനിരയിലും ഉള്‍പ്പെടെ ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ അദ്ദേഹത്തിന് മികവുണ്ട്.

എവിന്‍ ലെവിസ് (വെസ്റ്റ് ഇന്‍ഡീസ്)
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരമായ എവിന്‍ ലെവിസ് ടി20യില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും മികച്ച റെക്കോഡുള്ള അദ്ദേഹം ടി20 ലോകകപ്പില്‍ വെടിക്കെട്ട് കാഴ്ചവെക്കാന്‍ സാധ്യതയുള്ള താരമാണ്. 37 ടി20യില്‍ നിന്ന് 1081 റണ്‍സാണ് എവിന്‍ ലെവിസ് നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയുമുണ്ട്. 16 ഐപിഎല്ലില്‍ നിന്ന് 430 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

കീറോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്)
വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ നായകനാണ് കീറോണ്‍ പൊള്ളാര്‍ഡ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണ്ണായക താരമായ പൊള്ളാര്‍ഡ് ടി20യില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരമാണ്. 81 ടി20യില്‍ നിന്ന് 1278 റണ്‍സും 37 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. 77 ബൗണ്ടറികളും 85 സിക്‌സുകളുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 171 ഐപിഎല്ലില്‍ നിന്നായി 3191 റണ്‍സും ഈ മധ്യനിര ബാറ്റ്‌സ്മാന്റെ പേരിലുണ്ട്. 2020ല്‍ മുംബൈ കിരീടം നേടിയ യുഎഇ ഐപിഎല്ലില്‍ പൊള്ളാര്‍ഡ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications