വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: പ്രഥമ ടി20 ലോകകപ്പ് കളിച്ചു, 2021ലെ ലോകകപ്പ് ടീമിലും ഇടം, ആറ് ഏഷ്യന്‍ താരങ്ങളിവര്‍

ദുബായ്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ടി20 ലോകകപ്പ് ആവേശം എത്തുന്നത്. കോവിഡ് സാഹചര്യങ്ങളെത്തുടര്‍ന്ന് പല തവണ മാറ്റിവെക്കേണ്ടി വന്ന ടി20 ലോകകപ്പിന് ഇത്തവണ യുഎഇയാണ് വേദിയാവുന്നത്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ യുഎഇയിലേക്ക് മാറ്റുകയായിരുന്നു. 2007ല്‍ ആരംഭിച്ച ടി20 ലോകകപ്പ് ഇന്ന് ആരാധകരെ ഏറ്റവും ആവേശം കൊള്ളിക്കുന്ന ടൂര്‍ണമെന്റുകളിലൊന്നായ് മാറിക്കഴിഞ്ഞു.

പെട്ടെന്ന് മത്സരഫലം അറിയാന്‍ സാധിക്കുന്ന ടി20 ലോകകപ്പിന് ആധുനിക കാലഘട്ടത്തില്‍ ആരാധകരുമേറെ. ഇന്ന് ക്രിക്കറ്റിന്റെ ഏറ്റവും ആവേശം കൊള്ളിക്കുന്ന ഫോര്‍മാറ്റായി ടി20 മാറിക്കഴിഞ്ഞു. ഇത്തവണത്തെ ടി20 ലോകകപ്പ് നടക്കാനിരിക്കെ വലിയ പ്രതീക്ഷയില്‍ത്തന്നെയാണുള്ളത്. നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും മുന്‍തൂക്കം അവകാശപ്പെടാനാവില്ല എന്നതിനാല്‍ തകര്‍പ്പന്‍ പോരാട്ടം തന്നെ ഇത്തവണ നടന്നേക്കും.

T20 World Cup 2021: ഹര്‍ഷലും വെങ്കടേഷും ശിവം മാവിയും ഇന്ത്യന്‍ ടീമിലേക്ക്, ദേശീയ ടീമില്‍ പുതിയ റോള്‍T20 World Cup 2021: ഹര്‍ഷലും വെങ്കടേഷും ശിവം മാവിയും ഇന്ത്യന്‍ ടീമിലേക്ക്, ദേശീയ ടീമില്‍ പുതിയ റോള്‍

പ്രഥമ ടി20 ലോകകപ്പിന്റെ ഓര്‍മകള്‍ ഇപ്പോഴും ആരാധകരുടെ മനസില്‍ മായാതെയുണ്ട്. ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയാണ് അന്ന് പ്രഥമ ലോകകപ്പ് കിരീടം ചൂടിയത്. എംഎസ് ധോണി എന്ന നായകന്റെ ഐതിഹാസിക യാത്രയുടെ തുടക്കമായിരുന്നു അത്. ഇന്ത്യയെ സംബന്ധിച്ച് മനോഹരമായ പല ഓര്‍മകളും പ്രഥമ ലോകകപ്പുമായി ബന്ധപ്പെട്ടുണ്ട്. അന്ന് ടി20 ലോകകപ്പില്‍ ഉണ്ടായിരുന്ന പല താരങ്ങളും ഇതിനോടകം വിരമിക്കല്‍ പ്രഖ്യാപിച്ചു. പലരും സൂപ്പര്‍ താരങ്ങളായിത്തന്നെയാണ് ക്രിക്കറ്റിനോട് വിടചൊല്ലിയത്. എന്നാല്‍ 2007 പ്രഥമ ടി20 ലോകകപ്പ് കളിക്കുകയും അത്തവണത്തെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയും ചെയ്ത ചില താരങ്ങളുണ്ട് അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മഹമ്മൂദുല്ല (ബംഗ്ലാദേശ്)

മഹമ്മൂദുല്ല (ബംഗ്ലാദേശ്)

ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മഹമ്മൂദുല്ല 2007ലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശ് ടീമിന്റെ ഭാഗമായിരുന്നു. രണ്ട് മത്സരങ്ങള്‍ അന്ന് അദ്ദേഹം കളിച്ചു. 8.5 ശരാശരിയില്‍ 17 റണ്‍സാണ് നേടിയത്. 5.87 ഇക്കോണമിയില്‍ ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു. എന്നാല്‍ അന്ന് അവസരം കാത്തിരുന്ന താരമല്ല ഇന്ന് മഹമ്മൂദുല്ല. ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് ടീമിന്റെ നായകനാണ് അദ്ദേഹം. ബംഗ്ലാദേശ് ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതായിരുന്നു. ഓസ്‌ട്രേലിയക്കും ന്യൂസീലന്‍ഡിനുമെതിരേ പരമ്പര നേടാന്‍ ബംഗ്ലാദേശിന് ഈ അടുത്ത് സാധിച്ചിരുന്നു. ടി20 ലോകകപ്പിലേക്ക് യോഗ്യതാ മത്സരം കളിച്ചാവും ബംഗ്ലാദേശ് എത്തുക.

35കാരനായ മഹമ്മൂദുല്ല മൂന്ന് ഫോര്‍മാറ്റിലും ടീമിലെ സജീവ താരമാണ്. 102 ടി20യില്‍ നിന്ന് 1770 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 24.25 ശരാശരിയിലും 118.55 സ്‌ട്രൈക്കറേറ്റിലുമാണ് പ്രകടനം. അഞ്ച് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 33 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 7.19 ആണ് ഇക്കോണമി. ലോകകപ്പില്‍ ബംഗ്ലാദേശ് വലിയ പ്രതീക്ഷ വെക്കുന്ന താരമാണ് മഹമൂദുല്ല.

ഷക്കീബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്)

ഷക്കീബ് അല്‍ ഹസന്‍ (ബംഗ്ലാദേശ്)

ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഷക്കീബ് അല്‍ഹസന്‍. വിവിധ ഫ്രാഞ്ചൈസി ലീഗുകളിലടക്കം കളിച്ച് വലിയ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്. 2007ലെ പ്രഥമ ടി20 ലോകകപ്പിലും ഷക്കീബ് ബംഗ്ലാദേശിന്റെ ടീമിന്റെ ഭാഗമായിരുന്നു. അഞ്ച് മത്സരങ്ങള്‍ കളിച്ച ഷക്കീബ് 67 റണ്‍സാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 19 റണ്‍സാണ്. ഇടം കൈയന്‍ സ്പിന്നറായ ഷക്കീബ് ആറ് വിക്കറ്റും 2007ല്‍ നേടിയിരുന്നു. ഇത്തവണയും ടീമിന്റെ നെടുന്തൂണായി ഷക്കീബ് ടീമിലുണ്ട്.

പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലം മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഷക്കീബ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ്. 34കാരനായ ഷക്കീബ് 88 ടി20യില്‍ നിന്ന് 1763 റണ്‍സും 106 വിക്കറ്റുമാണ് വീഴ്ത്തിയിട്ടുള്ളത്. ടി20 ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്താന്‍ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ഷക്കീബിന് വേണ്ടത്.

മുഷ്ഫിഖര്‍ റഹിം (ബംഗ്ലാദേശ്)

മുഷ്ഫിഖര്‍ റഹിം (ബംഗ്ലാദേശ്)

ബംഗ്ലാദേശിന്റെ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മുഷ്ഫിഖര്‍ റഹീം. ടീമിന്റെ സീനിയര്‍ താരമായ മുഷ്ഫിഖര്‍ 2007ലെ ടി20 ലോകകപ്പ് കളിച്ചിരുന്നു. അഞ്ച് മത്സരം കളിച്ച താരം 77.77 സ്‌ട്രൈക്കറേറ്റില്‍ 14 റണ്‍സാണ് നേടിയത്. നാല് ക്യാച്ചും മൂന്ന് സ്റ്റംപിങ്ങും നടത്താനും താരത്തിനായി. അന്ന് യുവതാരമായിരുന്ന മുഷ്ഫിഖര്‍ എന്ന് ടീമിന്റെ നട്ടെല്ലാണ്. ബാറ്റുകൊണ്ട് നിര്‍ണ്ണായക പ്രകടനമാണ് മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം കാഴ്ചവെക്കുന്നത്.

34കാരനായ മുഷ്ഫിഖര്‍ 91 ടി20യില്‍ നിന്ന് 1321 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സ്ഥിരതയില്ലെങ്കിലും നിലയുറപ്പിച്ചാല്‍ ഏറ്റവും അപകടകാരിയായി മാറാന്‍ കെല്‍പ്പുള്ള താരമാണ് മുഷ്ഫിഖര്‍ റഹിം. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടി20 ലോകകപ്പില്‍ ടീമിന്റെ കുതിപ്പില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പ്.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വെസ് ക്യാപ്റ്റനുമാണ് രോഹിത് ശര്‍മ. ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് രോഹിത്. പ്രഥമ ടി20 ലോകകപ്പില്‍ രോഹിത്തും പങ്കെടുത്തിരുന്നു.മൂന്ന് മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ 88 റണ്‍സാണ് രോഹിത് നേടിയത്. മൂന്ന് തവണയും അദ്ദേഹം നോട്ടൗട്ടായിരുന്നു. എന്നാല്‍ അന്നൊക്കെ മധ്യനിര താരമായിരുന്നു രോഹിത്. 2013മുതല്‍ ഓപ്പണിങ്ങിലേക്കെത്തിയതോടെ രോഹിതിന്റെ ശുക്രനുദിച്ചു.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് അഞ്ച് തവണ ടീമിനെ കിരീടത്തിലേക്കെത്തിച്ചു. ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡാണുള്ളത്.111 ടി20യില്‍ നിന്ന് 2864 റണ്‍സ് രോഹിത്തിന്റെ പേരിലുണ്ട്. ഇതില്‍ നാല് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 213 ഐപിഎല്ലില്‍ നിന്ന് 5611 റണ്‍സും വെടിക്കെട്ട് ഓപ്പണറുടെ പേരിലുണ്ട്.

മുഹമ്മദ് ഹഫീസ്

മുഹമ്മദ് ഹഫീസ്

പാകിസ്താന്റെ മുഹമ്മദ് ഹഫീസ് 2007ലെ ടി20 ലോകകപ്പില്‍ ടീമിന്റെ നിര്‍ണ്ണായക താരമായിരുന്നു. ഫൈനലിലടക്കം കളിക്കാന്‍ ഹഫീസിന് സാധിച്ചു. ആറ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 16.50 ശരാശരിയില്‍ 99 റണ്‍സാണ് നേടിയത്. പല സീനിയര്‍ താരങ്ങള്‍ ടീമിന് പുറത്തായപ്പോഴും തന്റെ പ്രകടനമികവുകൊണ്ട് ഹഫീസ് ഇപ്പോഴും ടീമിന്റെ ഭാഗമാണ്. യുഎഇയില്‍ ലോകകപ്പ് കളിക്കാനും ഹഫീസ് പാകിസ്താന്‍ നിരയിലുണ്ട്.

ഷുഹൈബ് മാലിക്

ഷുഹൈബ് മാലിക്

2007ലെ ടി20 ലോകകപ്പില്‍ പാകിസ്താനെ നയിച്ചത് ഷുഹൈബ് മാലിക്കായിരുന്നു. ടീമിനെ ഫൈനലിലേക്കെത്തിക്കാന്‍ മാലിക്കിനായിരുന്നു. 195 റണ്‍സും രണ്ട് വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഇത്തവണ ആദ്യം തഴയപ്പെട്ടെങ്കിലും ഷൊഹൈബ് മഖ്‌സൂദിന്റെ പകരക്കാരനായി മാലിക്ക് ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.

Story first published: Tuesday, October 12, 2021, 14:41 [IST]
Other articles published on Oct 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X