വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ടീമുകളുടെ റേറ്റിങ് അറിയാം, ഇന്ത്യ വളരെ പിന്നില്‍, ഓസീസ് തലപ്പത്ത്

ദുബായ്: യുഎഇ ടി20 ലോകകപ്പിന് വിരാമമാവുമ്പോള്‍ കിരീടം ചൂടിയിരിക്കുന്ന ഓസ്‌ട്രേലിയയാണ്. പ്രമുഖരുടെ വിലയിരുത്തലുകള്‍ക്കും പ്രവചനങ്ങള്‍ക്കും മുകളിലായിരുന്നു ടീമിന്റെ ഇത്തവണത്തെ പ്രകടനം. ഫൈനലില്‍ ന്യൂസീലന്‍ഡിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. സെമിയില്‍ കരുത്തരായ പാകിസ്താനെ വീഴ്ത്താനും ഓസ്‌ട്രേലിയക്കായി.

T20 World Cup 2021: ആരാധകര്‍ക്ക് മറക്കാനാവാത്ത മൂന്ന് ബാറ്റിങ് പ്രകടനങ്ങളിതാT20 World Cup 2021: ആരാധകര്‍ക്ക് മറക്കാനാവാത്ത മൂന്ന് ബാറ്റിങ് പ്രകടനങ്ങളിതാ

1

ഇത്തവണത്തെ ലോകകപ്പില്‍ ടോസ് നിര്‍ണ്ണായക ഘടകമായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് കൂടുതല്‍ മത്സരങ്ങളും ജയിച്ചത്. മഞ്ഞ് വീഴ്ച ടി20 ലോകകപ്പിന്റെ ആവേശത്തെ അല്‍പ്പം കുറച്ചിട്ടുണ്ടെന്ന് തന്നെ പറയാം. ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ ലോകകപ്പിലെ ഫേവറേറ്റുകളായാണ് എത്തിയതെങ്കിലും രണ്ട് ടീമിനും സെമി പോലും കാണാനായില്ല. പല പ്രമുഖ താരങ്ങളും നിരാശപ്പെടുത്തിയപ്പോള്‍ മറ്റ് ചില താരങ്ങള്‍ അപ്രതീക്ഷിത പ്രകടനവും കാഴ്ചവെച്ചു.

വെടിക്കെട്ട് ബാറ്റിങ്ങുകള്‍ ഇത്തവണത്തെ ലോകകപ്പില്‍ കുറവായിരുന്നു. കുഞ്ഞന്‍ ടീമുകള്‍ കാര്യമായ അട്ടിമറികളൊന്നും നടത്തിയില്ല. അഫ്ഗാനിസ്ഥാനും കാര്യമായ അട്ടിമറികളൊന്നും നടത്തിയില്ല. ശ്രീലങ്കയും ബംഗ്ലാദേശും നനഞ്ഞ പടക്കമാവുകയും ചെയ്തു. ടി20 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമുകളുടെ റേറ്റിങ് പരിശോധിക്കാം.

Also Read: ക്രിക്കറ്റില്‍ ഓസീസിന് മുകളില്‍ ആരുണ്ട്? ആരുമില്ല, ഈ കണക്കുകള്‍ അത് വ്യക്തമാക്കും

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

ടി20 ഫോര്‍മാറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെക്കാള്‍ ശക്തരായി മറ്റൊരു ടീമുമില്ല. അത്രത്തോളം മികച്ച താരങ്ങളാണ് അവര്‍ക്കൊപ്പമുള്ളത്. എല്ലാവരും ടി20 ഫോര്‍മാറ്റില്‍ വളരെ സജീവമായി നില്‍ക്കുന്നവരുമാണ്. രണ്ട് തവണ ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിച്ചിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് തന്നെ പറയാം. ക്രിസ് ഗെയ്ല്‍,ഡ്വെയ്ന്‍ ബ്രാവോ,കീറോണ്‍ പൊള്ളാര്‍ഡ്,ആന്‍ഡ്രേ റസല്‍ എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട വെസ്റ്റ് ഇന്‍ഡീസ് ഒരു മത്സരം മാത്രമാണ് ജയിച്ചത്. ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ടീം.10ല്‍ മൂന്നാണ് ടീമിന്റെ റേറ്റിങ്.

Also Read: ദ്രാവിഡ് കേമന്‍ തന്നെ- പക്ഷെ കോച്ചിങ് കസേരയില്‍ 'മുള്ളുകളേറെ'! വെല്ലുവിളികളറിയാം

അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാന്‍

10ല്‍ അഞ്ചാണ് അഫ്ഗാനിസ്ഥാന്റെ റേറ്റിങ്. ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെട്ട അഫ്ഗാനിസ്ഥാന് പ്രതീക്ഷിച്ചപോലെയുള്ള അട്ടിമറികള്‍ നടത്താനായില്ല. പാകിസ്താനോടും ന്യൂസീലന്‍ഡിനോടും ഭേദപ്പെട്ട പോരാട്ടം കാഴ്ചവെക്കാന്‍ അഫ്ഗാനിസ്ഥാനായിരുന്നു. സ്‌കോട്ട്‌ലന്‍ഡ്,നമീബിയ എന്നിവര്‍ക്കെതിരേ വിജയം നേടാന്‍ അഫ്ഗാനായിരുന്നു. എന്നാല്‍ ന്യൂസീലന്‍ഡ്,പാകിസ്താന്‍,ഇന്ത്യ എന്നിവരോട് തോറ്റു. റാഷിദ് ഖാന്‍,മുജീബുര്‍ റഹ്മാന്‍,മുഹമ്മജദ് നബി എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

Also Read: IND vs NZ: ചെറുതല്ല വെങ്കിയുടെ സ്വപ്നം, ഇന്ത്യയുടെ ബെന്‍ സ്റ്റോക്‌സാവണം!- ആഗ്രഹം വെളിപ്പെടുത്തി

ശ്രീലങ്ക

ശ്രീലങ്ക

യോഗ്യതാ മത്സരം കളിച്ച് സൂപ്പര്‍ 12ലേക്കെത്തിയവരാണ് ശ്രീലങ്ക. 10ല്‍ 5.5 ആണ് ശ്രീലങ്കയുടെ റേറ്റിങ്. 2014ലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് പഴയ പ്രതാപം നഷ്ടപ്പെട്ടിട്ട് കാലങ്ങളേറെയായി. ബംഗ്ലാദേശിനെയും വെസ്റ്റ് ഇന്‍ഡീസിനെയും തോല്‍പ്പിക്കാന്‍ ശ്രീലങ്കയ്ക്കായി. എന്നാല്‍ ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേ കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ സെമി കാണാതെ പുറത്താവുകയും ചെയ്തു. അസലന്‍ക,നിസന്‍ക,ഹസരങ്ക എന്നിവരുടെയെല്ലാം പ്രകടനം ശ്രീലങ്കക്ക് ഭാവിയില്‍ പ്രതീക്ഷ നല്‍കുന്നു.

Also Read: IND vs NZ: 'ഫിനിഷറെപ്പോലെയാണ് എന്റെ ചിന്താഗതി', തുറന്ന് പറഞ്ഞ് ഇന്ത്യന്‍ യുവതാരം ഗെയ്ക്‌വാദ്

ഇന്ത്യ

ഇന്ത്യ

യുഎഇയില്‍ നടന്ന ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പിനിറങ്ങിയ ഇന്ത്യ ഇത്തവണ കിരീടം നേടുമെന്നായിരുന്നു പല പ്രമുഖരും വിലയിരുത്തിയിരുന്നത്. എന്നാല്‍ സെമി പോലും കാണാതെ ഇന്ത്യ പുറത്തായി. ഗ്രൂപ്പ് രണ്ടില്‍ പാകിസ്താനോടും ന്യൂസീലന്‍ഡിനോടും വലിയ മാര്‍ജിനില്‍ ഇന്ത്യ തോറ്റു. അഫ്ഗാനിസ്ഥാന്‍,സ്‌കോട്ട്‌ലന്‍ഡ്,നമീബിയ ടീമുകളോട് വിജയിച്ചു. ഇന്ത്യയില്‍ നിന്ന് ഇതിലും മികച്ച പ്രകടനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. 10ല്‍ 6.5 ആണ് ഇന്ത്യയുടെ റേറ്റിങ്.

Also Read: T20 World Cup 2021: 'ഇത്രയും പ്രതീക്ഷിച്ചില്ല', അപ്രതീക്ഷിത പ്രകടനം നടത്തിയ മൂന്ന് പേരിതാ

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

നിര്‍ഭാഗ്യത്തിന്റെ ഇരകളാണ് ദക്ഷിണാഫ്രിക്ക. മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ദക്ഷിണാഫ്രിക്ക കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും ജയിച്ചെങ്കിലും സെമിയില്‍ കടക്കാനായില്ല. നെറ്റ് റണ്‍റേറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. എങ്കിലും പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനായി. 10ല്‍ എട്ടാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ റേറ്റിങ്. ഓസ്‌ട്രേലിയയോടാണ് ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക തോറ്റത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു.

Also Read: T20 World Cup 2021: 'ടോസ് നേടിയാല്‍ ജയിക്കും', പിച്ചുകളില്‍ ഐസിസി ശ്രദ്ധിക്കണം, നിര്‍ദേശിച്ച് ഗവാസ്‌കര്‍

ഇംഗ്ലണ്ട്

ഇംഗ്ലണ്ട്

8.5 ആണ് ഇംഗ്ലണ്ടിന്റെ റേറ്റിങ്. ഇത്തവണ സജീവ കിരീട പ്രതീക്ഷയിലായിരുന്ന ഇംഗ്ലണ്ട് സെമി ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് പുറത്തായത്. ഗ്രൂപ്പിലെ ആദ്യ നാല് മത്സരവും ജയിച്ച് ആദ്യം സെമിയുറപ്പിക്കാന്‍ ടീമിനായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു. ഈ തോല്‍വി ക്ഷീണം സെമിയിലും ടീമിന് തിരിച്ചടിയായി. ജേസന്‍ റോയിക്ക് സെമിക്ക് മുമ്പ് പരിക്കേറ്റ് പുറത്താകേണ്ടി വന്നത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി മാറിയെന്ന് പറയാം.ജോഫ്രാ ആര്‍ച്ചര്‍,ബെന്‍ സ്റ്റോക്‌സ് എന്നിവരുടെ അഭാവവും ഇംഗ്ലണ്ടിനെ പ്രതികൂലമായി ബാധിച്ചു. ജോസ് ബട്‌ലറുടെ മിന്നും ഫോമാണ് ലോകകപ്പില്‍ ഇംഗ്ലണ്ടിന് കരുത്തായത്.

Also Read: IND vs NZ: കിവികളെ പിടിക്കാന്‍ പുതിയ മുഖവുമായി ടീം ഇന്ത്യ- സാധ്യതാ പ്ലെയിങ് ഇലവന്‍, പ്രിവ്യു

പാകിസ്താന്‍

പാകിസ്താന്‍

ഇത്തവണ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിച്ച ടീമാണ് പാകിസ്താന്‍. എന്നാല്‍ സെമിയില്‍ ഓസ്‌ട്രേലിയയോട് തോറ്റാണ് ടീം പുറത്തായത്. ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെട്ട പാകിസ്താന്‍ ഗ്രൂപ്പില്‍ കളിച്ച അഞ്ച് മത്സരവും ജയിച്ചിരുന്നു. എന്നാല്‍ സെമിയില്‍ ടോസ് ഭാഗ്യം നഷ്ടപ്പെട്ടതോടെ തോല്‍വിയോടെ പുറത്താകേണ്ടി വന്നു. ബാബര്‍ ആസം-മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടാണ് പാകിസ്താന്‍ നിരയില്‍ ശ്രദ്ധേയമായത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തായിരുന്ന ബാബര്‍.റിസ്വാന്‍ മൂന്നാം സ്ഥാനത്തും. നിര്‍ഭാഗ്യവശാല്‍ സെമി കടക്കാനായില്ലെങ്കിലും 10ല്‍ 9 റേറ്റിങ് പാകിസ്താന് നല്‍കാം. ദുബായിലെ തുടര്‍ച്ചയായ 16 ടി20 ജയങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ ഓസ്‌ട്രേലിയയോട് തോറ്റത്.

Also Read: T20 World Cup 2021: 'വാര്‍ണര്‍ ഷോ', ഹൈദരാബാദിനേറ്റ അടി, പരിഹാസ ട്വീറ്റുമായി വാര്‍ണറിന്റെ ഭാര്യ

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ്

റണ്ണറപ്പുകളായ ന്യൂസീലന്‍ഡിന് 10ല്‍ 9.5 റേറ്റിങ്. ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും മികച്ച പോരാട്ടം നടത്താന്‍ അവര്‍ക്കായി. ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെട്ട ന്യൂസീലന്‍ഡ് പാകിസ്താനോട് തോറ്റെങ്കിലും ഇന്ത്യയെ തോല്‍പ്പിക്കാനായി. അവസാന മൂന്ന് ഐസിസി ടൂര്‍ണമെന്റുകളിലും ഫൈനല്‍ കളിക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചു. ഡാരില്‍ മിച്ചല്‍,ജിമ്മി നിഷാം എന്നിവരുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഇത്തവണ കണ്ടു. ഫൈനലില്‍ കെയ്ന്‍ വില്യംസണിന്റെ ബാറ്റിങ് പ്രകടനവും വളരെ നിര്‍ണ്ണായകമായിരുന്നു.

Also Read: T20 World Cup 2021: മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഐസിസി, ബാബര്‍ ക്യാപ്റ്റന്‍, ഇന്ത്യക്കാരാരുമില്ല

 ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ

ഇത്തവണത്തെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായത് ഓസ്‌ട്രേലിയയാണ്. 10ല്‍ 10 ആണ് റേറ്റിങ്. മരണ ഗ്രൂപ്പില്‍ ഇംഗ്ലണ്ടിനോട് മാത്രമാണ് ടീം തോറ്റത്. സെമിയില്‍ കരുത്തരായ പാകിസ്താനെ വീഴ്ത്താന്‍ കംഗാരുക്കള്‍ക്കായി. ടോസ് ഭാഗ്യം ഒപ്പം നിന്നതാണ് നിര്‍ണ്ണായകമായത്. ഡേവിഡ് വാര്‍ണര്‍,മിച്ചല്‍ മാര്‍ഷ്,ആദം സാംബ എന്നിവരെല്ലാം മികച്ച പ്രകടനം ഓസീസ് ടീമിനൊപ്പം നടത്തി. പ്രതീക്ഷകള്‍ക്കും പ്രവചനങ്ങള്‍ക്കും മുകളില്‍ തിളങ്ങാന്‍ ഓസ്‌ട്രേലിയക്കായി.

Story first published: Tuesday, November 16, 2021, 14:55 [IST]
Other articles published on Nov 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X