വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഈ അഞ്ച് ബൗളര്‍മാരെ എല്ലാവര്‍ക്കും ഭയം, റണ്‍സടിക്കുക കടുപ്പം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം അവസാനിച്ച് ഇനി ക്രിക്കറ്റ് ലോകം ടി20 ലോകകപ്പ് ആവേശത്തിലേക്ക്. ഇത്തവണ നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം അവകാശപ്പെടാനാവില്ല. സന്നാഹ മത്സരങ്ങളും യോഗ്യതാ മത്സരങ്ങളും ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യ, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ഫേവറേറ്റുകളാണെന്ന് പറയാം. ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല.

എന്നാല്‍ ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്ന ഇന്ത്യയെ എല്ലാവരും ഭയക്കുന്നുണ്ടെന്ന് വ്യക്തം. യുഎഇയിലെ സാഹചര്യത്തോട് പെട്ടെന്ന് പൊരുത്തപ്പെടാന്‍ ഇന്ത്യക്ക് സാധിച്ചേക്കും. യുഎഇയിലെ സാഹചര്യത്തില്‍ സമീപകാലത്തായി കൂടുതല്‍ മത്സരം കളിച്ച ടീം ഇന്ത്യയാണ്. 24ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Also Read : T20 World Cup 2021: ആദ്യ സന്നാഹത്തില്‍ കസറി ഇന്ത്യ, മൂന്ന് കാര്യത്തില്‍ ആശങ്ക, പരിഹാരം വേണം
യുഎഇയില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വമ്പന്‍ സ്‌കോര്‍ നേടാനാവുമെങ്കിലും ബൗളര്‍മാര്‍ക്ക് ഒട്ടും പിന്തുണയില്ലാത്ത പിച്ചുമല്ല. വേഗത്തില്‍ നിയന്ത്രണവും വ്യതിയാനങ്ങളും കൊണ്ടുവരാന്‍ കെല്‍പ്പുള്ള ബൗളര്‍മാര്‍ക്ക് യുഎഎഇയിലെ സാഹചര്യം വളരെ അനുകൂലമാണ്. മികച്ച വേഗം കണ്ടെത്താന്‍ സാധിക്കുന്ന ബൗളര്‍മാര്‍ക്കും തിളങ്ങാനാവുന്ന സാഹചര്യമാണ് യുഎഇയിലുള്ളത്.

സ്പിന്നര്‍മാര്‍ക്കും അനുകൂലമായ സാഹചര്യമാണ് യുഎഇയിലേത്. ഇന്ത്യ ഉള്‍പ്പെടെ പ്രമുഖ ടീമുകളെല്ലാം സ്പിന്നിന് പ്രാധാന്യം നല്‍കിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ബൗളര്‍മാര്‍ ആധിപത്യം കാട്ടുന്ന ലോകകപ്പായി മാറുമോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ബാറ്റ്‌സ്മാന്‍മാര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന റണ്‍സടിക്കാന്‍ പ്രയാസമുള്ള അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

ഇന്ത്യയുടെ യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ്. യുഎഇയിലെ പിച്ചില്‍ മികവ് കാട്ടാന്‍ കെല്‍പ്പുള്ള ശൈലിക്കുടമയാണ് വരുണ്‍. പന്തില്‍ വ്യത്യാസം വരുത്താനുള്ള കഴിവാണ് വരുണിനെ മറ്റ് ബൗളര്‍മാരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഓഫ് സ്പിന്നും ലെഗ് ബ്രേക്കും ഗൂഗ്ലിയുമെല്ലാം വരുണിന്റെ കൈകളില്‍ ഭദ്രം. നന്നായി ക്യാരം ബോള്‍ ചെയ്യാനും കഴിവുള്ള താരമാണ് വരുണ്‍. പന്തിന്റെ വേഗതയില്‍ നിയന്ത്രണമുള്ളതിനാല്‍ വലിയ ഷോട്ടുകള്‍ കളിക്കാനും പ്രയാസമാണ്.

ദേശീയ ക്രിക്കറ്റില്‍ അനുഭവസമ്പത്ത് വളരെ കുറവാണെങ്കിലും ഐപിഎല്ലിലൂടെ തന്റെ മികവ് ഇതിനോടകം തെളിയിക്കാന്‍ വരുണിനായിട്ടുണ്ട്. 7ന് താഴെയാണ് അദ്ദേഹത്തിന്റെ ഇക്കോണമി.ഇന്ത്യക്ക് വേണ്ടി മൂന്ന് മത്സരം കളിച്ചെങ്കിലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. എന്നാല്‍ യുഎഇയിലെ സാഹചര്യത്തില്‍ വളരെ അപകടകാരിയായ ബൗളറാണ് വരുണ്‍. ഫിറ്റ്‌നസ് ചതിച്ചില്ലെങ്കില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്പിന്നറാണ് വരുണ്‍.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ജസ്പ്രീത് ബുംറ. മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ അദ്ദേഹം തന്റെ പേസ് മികവുകൊണ്ടും കൃത്യതകൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടി. തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാന്‍ മിടുക്കുള്ള താരമാണ് ബുംറ. അതിനാല്‍ ഡെത്ത് ഓവറുകളില്‍ പന്തെറിയാനെത്തുന്ന ബുംറക്കെതിരേ റണ്‍സ് നേടുക പ്രയാസം.

49 ടി20യില്‍ നിന്ന് 59 വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ ഇക്കോണമി 6.67 മാത്രമാണ്. ഏത് പ്രതിസന്ധി സമയത്തും ക്യാപ്റ്റന്‍ വിശ്വാസം അര്‍പ്പിക്കുന്നത് ബുംറയിലാണ്. വിക്കറ്റ് വീഴ്ത്താനും മിടുക്കുള്ള അദ്ദേഹം മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലുമാണ് കൂടുതലും പന്തെറിയാനെത്തുക. ഇക്കഴിഞ്ഞ ഐപിഎല്ലിലും മികവ് കാട്ടിയ ബുംറക്ക് യുഎഇയില്‍ മികച്ച ബൗളിങ് റെക്കോഡ് അവകാശപ്പെടാം. അതിനാല്‍ ബുംറയുടെ പന്തുകളെ തീര്‍ച്ചയായും എതിരാളികള്‍ ഭയപ്പെടുന്നുണ്ടാവും.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍ ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. റണ്‍സ് വിട്ടുകൊടുക്കാന്‍ റാഷിദ് ഖാനെക്കാള്‍ പിശുക്കുള്ള മറ്റൊരു ബൗളറില്ലെന്ന് പറയാം. അത് തന്നെയാണ് ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമുകളുടെ ഇഷ്ട താരമായി റാഷിദ് ഖാനെ മാറ്റുന്നത്. ബിബിഎല്‍,ഐപിഎല്‍,സിപിഎല്‍ തുടങ്ങി അദ്ദേഹം കളിക്കാത്ത ഫ്രാഞ്ചൈസി ലീഗുകളില്ലെന്ന് പറയാം. വിക്കറ്റ് വീഴ്ത്താനും മിടുക്ക് കാട്ടുന്ന റാഷിദിനെ ഡെത്ത് ഓവറിലടക്കം ഉപയോഗിക്കാവുന്ന താരമാണ്. ഗൂഗ്ലിയാണ് റാഷിദിന്റെ കരുത്ത്. മികച്ച വേഗവും അദ്ദേഹം പന്തിലേക്ക് ഉള്‍പ്പെടുത്തുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുമെന്നുറപ്പ്.

51 ടി20 മത്സരങ്ങളില്‍ നിന്ന് 6.22 ഇക്കോണമിയില്‍ 91 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ടി20 ഫോര്‍മാറ്റിലെ നിര്‍ണ്ണായക ബൗളറായി മാറാന്‍ റാഷിദ് ഖാനായി. ടി20 ലോകകപ്പിലേക്കെത്തുമ്പോഴും റാഷിദ് ഖാന്‍ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.

ലോക്കി ഫെര്‍ഗൂസന്‍

ലോക്കി ഫെര്‍ഗൂസന്‍

ന്യൂസീലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനെയും എതിരാളികള്‍ ഭയക്കണം. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയാണ് ഫെര്‍ഗൂസന്‍ ടി20 ലോകകപ്പിനിറങ്ങുന്നത്. കിവീസിനായി 13 ടി20യില്‍ നിന്ന് 24 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. അതും 6.87 എന്ന മികച്ച ഇക്കോണമിയില്‍. ന്യൂബോളില്‍ മികവ് കാട്ടാന്‍ കഴിയുന്നതോടൊപ്പം ഡെത്ത് ഓവറിലും കരുത്ത് കാട്ടാന്‍ ഫെര്‍ഗൂസന് സാധിക്കുന്നുണ്ട്.

പന്തിന്റെ വേഗതയില്‍ വ്യത്യാസം വരുത്താനും അതിവേഗ ഷോട്ട് ബോളുകളെറിയാനും ഫെര്‍ഗൂസന് സാധിക്കും. ഇതെല്ലാം എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ പ്രയാസപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്. യുഎഇയില്‍ ഐപിഎല്‍ കളിച്ചുള്ള പരിചയസമ്പത്ത് ഫെര്‍ഗൂസനെ ടി20 ലോകകപ്പിലും തുണച്ചേക്കും.

ആന്റിച്ച് നോക്കിയേ

ആന്റിച്ച് നോക്കിയേ

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍ റിച്ച് നോക്കിയേയെ എതിരാളികള്‍ ഭയക്കണം. തുടര്‍ച്ചയായി അതിവേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള താരമാണ് നോക്കിയേ. ഇക്കഴിഞ്ഞ ഐപിഎല്ലിലും അദ്ദേഹം മികവ് കാട്ടിയിരുന്നു. ന്യൂബോളില്‍ വിക്കറ്റ് നേടി എതിര്‍ ടീമിനെ തുടക്കത്തിലേ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കിയേക്ക് മികവുണ്ട്. അതിവേഗത്തില്‍ യോര്‍ക്കര്‍ എറിയാനും നോക്കിയേക്ക് മികവുണ്ട്. ഇതെല്ലാം എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ച് വലിയ പ്രയാസമുണ്ടാക്കുന്ന കാര്യമാണ്.

കഗിസോ റബാദ, നോക്കിയേ ബൗളിങ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയുടെ ശക്തി. ഇരുവര്‍ക്കും യുഎഇയില്‍ കളിച്ച് അനുഭവസമ്പത്തുമുണ്ട്. രണ്ട് പേരും ഒരുമിച്ച ഫോമിലേക്കെത്തിയാല്‍ ദക്ഷിണാഫ്രിക്ക അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കും.

Story first published: Tuesday, October 19, 2021, 13:41 [IST]
Other articles published on Oct 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X