വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ആരാണ് മികച്ച ടി20 നായകന്‍? ആദ്യ എട്ട് സ്ഥാനക്കാരെ അറിയാം, കോലി തലപ്പത്തല്ല

ടി20 ലോകകപ്പ് 2021 ഒക്ടോബര്‍ 17ന് ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയിലാണ് നടക്കുന്നത്. നടത്തിപ്പ് അവകാശം ബിസിസിഐക്ക് തന്നെയാണ്. നിരവധി ഫ്രാഞ്ചൈസി മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിട്ടുള്ളതിനാല്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും ഇവിടുത്തെ പിച്ചില്‍ കളിച്ച് വലിയ പരിചയസമ്പത്തുണ്ട്. അതിനാല്‍ത്തന്നെ വ്യക്തമായ മുന്‍തൂക്കം ആര്‍ക്കും തന്നെ ഇത്തവണ അവകാശപ്പെടാനാവില്ല.

ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നീ വമ്പന്മാര്‍ക്ക് ഭീഷണി വെസ്റ്റ് ഇന്‍ഡീസ് തന്നെയാണ്. പാകിസ്താന് യുഎഇ പിച്ചില്‍ കൂടുതല്‍ അനുഭവസമ്പത്തുള്ളതിനാല്‍ അവരുടെ സാധ്യതയും തള്ളിക്കളയാനാവില്ല. ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ ഒരു ഗ്രൂപ്പിലെത്തിയത് ആരാധകരുടെ ആവേശവും ഉയര്‍ത്തിയിട്ടുണ്ട്.

പല നായകന്മാര്‍ക്കും ഇത്തവണത്തെ ടി20 ലോകകപ്പ് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. തോറ്റാല്‍ ഇവരില്‍ പലരുടെയും ക്യാപ്റ്റന്‍സി തെറിച്ചേക്കും. ടി20 ലോകകപ്പ് വരാനിരിക്കെ നിലവിലെ ടി20 ടീമുകളുടെ നായകന്മാരുടെ റാങ്കിങ് അറിയാം. ആദ്യ എട്ട് സ്ഥാനക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഓയിന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)

ഓയിന്‍ മോര്‍ഗന്‍ (ഇംഗ്ലണ്ട്)


ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് തലപ്പത്ത്. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടം ചൂടിക്കാന്‍ മോര്‍ഗന് സാധിച്ചിരുന്നു. ഈ നേട്ടം ടി20 ലോകകപ്പിലും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്ന് കണ്ടറിയാം. 2019 ജനുവരിക്ക് ശേഷം 32 ടി20 കളിച്ച ഇംഗ്ലണ്ട് 21 മത്സരത്തിലും വിജയം നേടിയിരുന്നു. മോര്‍ഗന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ 64 ടി20കളിച്ച ഇംഗ്ലണ്ട് 37 മത്സരത്തിലാണ് ജയിച്ചത്. 60.31 ആണ് ഇംഗ്ലണ്ടിന്റെ വിജയ ശരാശരി. 107 ടി20കളില്‍ നിന്ന് 2360 റണ്‍സും മോര്‍ഗന്റെ പേരിലുണ്ട്. മധ്യനിരയില്‍ ഗംഭീര പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് മോര്‍ഗന്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായ മോര്‍ഗന് ടീമിനൊപ്പം നായകനെന്ന നിലയില്‍ തിളങ്ങാനായിട്ടില്ല.

വിരാട് കോലി (ഇന്ത്യ)

വിരാട് കോലി (ഇന്ത്യ)

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. ഇതുവരെ ഐസിസി കിരീടം നേടാന്‍ സാധിക്കാത്ത വിരാട് കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള കോലി നായകനെന്ന നിലയിലും ഒട്ടും മോശമല്ല. 89 ടി20യില്‍ നിന്ന് 52.65 ശരാശരിയില്‍ 3159 റണ്‍സാണ് കോലി നേടിയത്. 45 ടി20കളിലാണ് കോലി ഇന്ത്യയെ നയിച്ചത്. ഇതില്‍ 27 മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. 14 മത്സരം തോറ്റു.രണ്ട് മത്സരം ടൈയായി. 65.11 ആണ് കോലിയുടെ കീഴിലെ ഇന്ത്യയുടെ വിജയ ശതമാനം. 2019 ജനുവരിക്ക് ശേഷം ഇന്ത്യ കളിച്ച 35 ടി20കളില്‍ നിന്ന് 20 ജയമാണ് ഇന്ത്യ നേടിയത്.

കെയ്ന്‍ വില്യംസന്‍ (ന്യൂസീലന്‍ഡ്)

കെയ്ന്‍ വില്യംസന്‍ (ന്യൂസീലന്‍ഡ്)

ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് മൂന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി രണ്ട് ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡ് ടി20 ലോകകപ്പിലും ഫേവറേറ്റുകളാണ്. 2019 ജനുവരിക്ക് ശേഷം 31 ടി20കള്‍ കളിച്ച ന്യൂസീലന്‍ഡ് 17 മത്സരങ്ങളിലാണ് ജയിച്ചത്. കെയ്ന്‍ വില്യംസണിന്റെ കീഴില്‍ 39 ടി20കളില്‍ നിന്ന് 23 ജയമാണ് കിവീസ് നേടിയത്. 48.95 ആണ് വിജയ ശരാശരി. 67 ടി20കളില്‍ നിന്ന് 1805 റണ്‍സാണ് നേടിയ വില്യംസണ്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ്.

ബാബര്‍ അസാം (പാകിസ്താന്‍)

ബാബര്‍ അസാം (പാകിസ്താന്‍)

പാകിസ്താന്‍ യുവനായകന്‍ ബാബര്‍ അസാമാണ് പട്ടികയിലെ നാലാമന്‍. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്തുന്ന ബാബര്‍ നായകനെന്ന നിലയിലും ചുരുങ്ങിയകാലംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി.2019 ജനുവരിക്ക് ശേഷം 38 ടി20കളിച്ച പാകിസ്താന്‍ 17 മത്സരങ്ങളാണ് ജയിച്ചത്. 28 ടി20കളിലാണ് ബാബര്‍ പാകിസ്താനെ നയിച്ചത്. ഇതില്‍ 15 മത്സരം ജയിച്ചപ്പോള്‍ എട്ട് മത്സരം തോറ്റു. 65.21 ആണ് വിജയ ശരാശരി. 61 മത്സരങ്ങളില്‍ നിന്ന് 2204 റണ്‍സും ബാബറിന്റെ പേരിലുണ്ട്.

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ)

ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് പട്ടികയിലെ അഞ്ചാമന്‍. ജനുവരി2019ന് ശേഷം 32 ടി20 കളിച്ച ഓസ്‌ട്രേലിയ 15 മത്സരങ്ങളിലാണ് ജയിച്ചത്. 49 ടി20കളില്‍ നിന്ന് 23 ജയമാണ് ഫിഞ്ച് കംഗാരുക്കള്‍ക്ക് നേടിക്കൊടുത്തത്. 24 മത്സരങ്ങള്‍ തോറ്റു. 48.93 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. 76 ടി20കളില്‍ നിന്ന് 2473 റണ്‍സ് ഫിഞ്ചിന്റെ പേരിലുണ്ട്. രണ്ട് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. സൂപ്പര്‍ താരങ്ങളില്ലാതെ ബംഗ്ലാദേശിനെതിരേ ടി20 പരമ്പരക്കിറങ്ങിയ ഓസ്‌ട്രേലിയ 4-1ന് പരാജയപ്പെട്ടിരുന്നു.

കീറോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്)

കീറോണ്‍ പൊള്ളാര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്)

വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡാണ് ആറാം സ്ഥാനത്താണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ പൊള്ളാര്‍ഡ് 26 മത്സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനെ നയിച്ചപ്പോള്‍ 12 മത്സരങ്ങളില്‍ തോല്‍ക്കുകയും ഒമ്പത് മത്സരങ്ങളില്‍ ജയിക്കുകയും ചെയ്തിട്ടുണ്ട്. 2019 ജനുവരിക്ക് ഷേഷം 37 മത്സരം കളിച്ച വെസ്റ്റ് ഇന്‍ഡീസ് 13 മത്സരത്തിലാണ് വിജയം സ്വന്തമാക്കിയത്. 42.85 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇത്തവണയും കിരീട സാധ്യതയില്‍ മുന്നിലാണ്.

ടെംബ ബാവുമ (ദക്ഷിണാഫ്രിക്ക)

ടെംബ ബാവുമ (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ ടെംബ ബാവുമയാണ് ഏഴാം സ്ഥാനത്ത്. 2019ന് ശേഷം 32 ടി20കളാണ് ദക്ഷിണാഫ്രിക്ക കളിച്ചത്. 15 ജയങ്ങളാണ് ടീം നേടിയത്. ഇതുവരെ എട്ട് മത്സരങ്ങളില്‍ അദ്ദേഹം ടീമിനെ നയിച്ചപ്പോള്‍ ആറ് മത്സരങ്ങളിലാണ് ടീം വിജയം നേടിയത്. 75 ശതമാനത്തിന് മുകളിലാണ് വിജയ ശരാശരി. ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള ബാവുമ ദക്ഷിണാഫ്രിക്കയ്ക്ക് വളരെ പ്രതീക്ഷ നല്‍കുന്നുണ്ട്.

മഹമ്മൂദുല്ല (ബംഗ്ലാദേശ്)

മഹമ്മൂദുല്ല (ബംഗ്ലാദേശ്)

ബംഗ്ലാദേശ് നായകന്‍ മഹമ്മൂദുല്ലയാണ് എട്ടാം സ്ഥാനത്ത്. 2019ന് ശേഷം 22 ടി20കള്‍ കളിച്ച ബംഗ്ലാദേശ് 12 ജയം നേടിക്കഴിഞ്ഞു. 22 മത്സരങ്ങളില്‍ മഹമ്മൂദുല്ല ടീമിനെ നയിച്ചപ്പോള്‍ 10 ജയവും 12 തോല്‍വിയുമാണ് നേടിയത്. 45.45 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. ഓള്‍റൗണ്ടറായ താരം 97 ടി20കളില്‍ നിന്ന് 1650 റണ്‍സും 32 വിക്കറ്റും ബംഗ്ലാദേശിനായി നേടിയിട്ടുണ്ട്.

Story first published: Sunday, August 15, 2021, 18:37 [IST]
Other articles published on Aug 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X