വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഫിറ്റ്‌നസില്‍ വിട്ടുവീഴ്ചക്കില്ല', കരുത്തുറ്റ താരങ്ങളുടെ പ്ലേയിങ് 11 ഇതാ, കോലി നായകന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ അവസാനിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശകാഴ്ചകള്‍ക്ക് തുടക്കമാവും. ഒക്ടോബര്‍ 17നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. യുഎഇ തന്നെയാണ് ടി20 ലോകകപ്പിന് വേദിയെന്നതിനാല്‍ ഐപിഎല്‍ രണ്ടാം പാദത്തിനും പ്രാധാന്യം ഏറെ. ടി20 ഫോര്‍മാറ്റില്‍ ഉയര്‍ന്ന കായിക ക്ഷമതക്ക് വളരെ പ്രാധാന്യമുണ്ട്. അതിവേഗത്തില്‍ ഓടിയുള്ള ഫീല്‍ഡിങ്ങും ഡൈവിങ് ക്യാച്ചുകള്‍ക്കും വമ്പന്‍ ഷോട്ടുകള്‍ക്കുമെല്ലാം ടി20യില്‍ വളരെ പ്രാധാന്യമാണുള്ളത്. ഒരു റണ്‍സ് പോലും മത്സരത്തിന്റെ വിജയ പരാജയങ്ങളെ മാറ്റിമറിക്കുമെന്നതിനാല്‍ ജയിക്കാനായി ഏറ്റവും മികച്ച പ്രകടനം തന്നെ ടി20യില്‍ കാഴ്ച്ചവെക്കേണ്ടിവരും.

താരങ്ങളുടെ ഫിറ്റ്‌നസിന് ടി20യില്‍ വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. വലിയ ഷോട്ടുകള്‍ കളിക്കാനും ഡബിളുകളും ത്രിബിളുകളും വേഗത്തില്‍ ഓടിയെടുക്കാനും മികച്ച കായിക ക്ഷമത തന്നെ അത്യാവശ്യമാണ്. ടി20 ലോകകപ്പിനുള്ള ടീമിനെ ഇതിനോടകം എല്ലാവരും പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ ടീമിനെ പരിഗണിച്ച് ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരങ്ങളുടെ പ്ലേയിങ് 11 പരിശോധിക്കാം.

<strong>ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം! പകരം വീട്ടി ഇന്ത്യന്‍ വിജയം അവസാന ഓവറില്‍</strong> ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം! പകരം വീട്ടി ഇന്ത്യന്‍ വിജയം അവസാന ഓവറില്‍

മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ക്വിന്റന്‍ ഡീകോക്ക്

മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ക്വിന്റന്‍ ഡീകോക്ക്

ന്യൂസീലന്‍ഡ് സീനിയര്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്കുമാണ് ഓപ്പണര്‍മാര്‍. രണ്ട് പേരും ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച റെക്കോഡുള്ളവരാണ്. കൂടാതെ വളരെ ഫിറ്റ്‌നസുള്ള താരങ്ങളുമാണിവര്‍. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഡൈവിങ് ക്യാച്ചുകളെടുക്കാന്‍ മിടുക്കനാണ്. അതിവേഗത്തില്‍ ഓടാനും ഡൈവിങ്ങിലൂടെ ബൗണ്ടറികള്‍ തടയാനുമെല്ലാം ഗുപ്റ്റിലിന് മിടുക്കുണ്ട്. ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കാനും ഗുപ്റ്റിലിന് മികവുണ്ട്. 2019ലെ ഏകദിന ലോകകപ്പിലടക്കമത് ക്രിക്കറ്റ് ലോകം കണ്ടതാണ്. ന്യൂസീലന്‍ഡിനായി 102 ടി20യില്‍ നിന്ന് 32.29 ശരാശരിയില്‍ 2939 റണ്‍സാണ് ഗുപ്റ്റിലിന്റെ പേരിലുള്ളത്.

വിക്കറ്റിന് പിന്നില്‍ പറക്കും ക്യാച്ചുകള്‍ നേടാനും അതിവേഗ സ്റ്റംപിങ് നടത്താനും ഡീകോക്ക് മിടുക്കനാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഡീകോക്ക് വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും മിടുക്കനാണ്.ടി20യില്‍ 35ലധികം ശരാശരിയുള്ള താരമാണ് ഡീകോക്ക്. അതിവേഗത്തില്‍ സിംഗുകള്‍ എടുക്കാനും ഡീകോക്കിന് സാധിക്കും.

വിരാട് കോലി, കെ എല്‍ രാഹുല്‍

വിരാട് കോലി, കെ എല്‍ രാഹുല്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. തന്റെ പ്രകടനത്തോടൊപ്പം ഫിറ്റ്‌നസിന്റെ കാര്യത്തിലും കോലി വിട്ടുവീഴ്ചക്ക് തയ്യാറല്ല. ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസ് കാഴ്ചപ്പാടുകള്‍തന്നെ മാറ്റിമറിച്ച നായകനാണ് കോലി. ഡൈവിങ് ക്യാച്ചുകള്‍ എടുക്കാനും അതിവേഗ സിംഗിളുകള്‍ നേടാനും മൈതാനത്തില്‍ മികച്ച ഫീല്‍ഡിങ് പ്രകടനം കാഴ്ചവെക്കാനുമെല്ലാം കോലിക്ക് സാധിക്കും. വമ്പന്‍ ഷോട്ടുകളും ക്ലാസിക് ഷോട്ടുകളും കോലിയുടെ കൈയില്‍ ഭദ്രം. ആര്‍സിബി നായകന്‍ കൂടിയായ കോലി ഏത് സാഹചര്യത്തിലും തിളങ്ങാന്‍ പ്രതിഭയുള്ള താരമാണ്.

നാലാം നമ്പറില്‍ ഇന്ത്യയുടെ കെ എല്‍ രാഹുലിനാണ് അവസരം. ഇന്ത്യയുടെ ഭാവി നായകനായിവരെ വിലയിരുത്തപ്പെടുന്ന രാഹുല്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ്.പഞ്ചാബ് കിങ്‌സ് നായകനായ രാഹുല്‍ മികച്ച ഫീല്‍ഡറുമാണ്. അതിവേഗത്തില്‍ ഓടാന്‍ കെല്‍പ്പുള്ള രാഹുലിനെ വിക്കറ്റ് കീപ്പറായും ഉപയോഗിക്കാം. പഞ്ചാബിനുവേണ്ടി രണ്ടാം പാദത്തിലും തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചുകള്‍ രാഹുല്‍ നേടിയിട്ടുണ്ട്. 40ന് മുകളില്‍ ശരാശരിയില്‍ കളിക്കുന്ന രാഹുല്‍ തന്റെ ശരീര സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന താരങ്ങളിലൊരാള്‍ക്കൂടിയാണ്.

ഗ്ലെന്‍ മാക്‌സ് വെല്‍, രവീന്ദ്ര ജഡേജ

ഗ്ലെന്‍ മാക്‌സ് വെല്‍, രവീന്ദ്ര ജഡേജ

ഓസ്‌ട്രേലിയയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലാണ് അഞ്ചാം നമ്പറില്‍. വളരെ ഉയര്‍ന്ന കായിക ക്ഷമതയുള്ള താരമാണ് മാക്‌സ് വെല്‍. കൂറ്റന്‍ സിക്‌സുകള്‍ നേടാനും ബൗണ്ടറി ലൈനിലും ഷോട്ടിലുമെല്ലാം പറക്കും ക്യാച്ചുകള്‍ നേടാനുമെല്ലാം മാക്‌സിക്ക് സാധിക്കും. ഷോട്ടുകളില്‍ വളരെ വ്യത്യസ്തത കൊണ്ടുവരുന്ന താരമാണ് അദ്ദേഹം. സ്വിച്ച് ഷോട്ട്,റിവേഴ്‌സ് സ്‌കൂപ്പ് തുടങ്ങിയ ഏത് ഷോട്ടും കളിക്കാന്‍ മികവുള്ള അദ്ദേഹം അതിവേഗത്തില്‍ ഓടാന്‍ ശാരീരിക ക്ഷമതയുള്ള താരങ്ങളിലൊരാള്‍ക്കൂടിയാണ്.

ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ആറാം നമ്പറില്‍. കായിക ക്ഷമതയുടെ കാര്യത്തില്‍ ജഡേജ വിട്ടുവീഴ്ചക്കില്ല. അതിവേഗത്തില്‍ ഓടാനും തകര്‍പ്പന്‍ ഫീല്‍ഡിങ് നടത്താനും അദ്ദേഹത്തിന് അസാമാന്യ മികവുണ്ട്. നേരിട്ട് എറിഞ്ഞ് റണ്ണൗട്ടാക്കുന്നതില്‍ വളരെ കൃത്യതയുള്ള താരമാണ് ജഡേജ. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ ജഡേജ ബൗണ്ടറി ലൈനിലെ വിശ്വസ്തനായ താരങ്ങളിലൊരാളാണ്.

ക്രിസ് വോക്‌സ്, ഷദാബ് ഖാന്‍, കഗിസോ റബാദ

ക്രിസ് വോക്‌സ്, ഷദാബ് ഖാന്‍, കഗിസോ റബാദ

ഇംഗ്ലണ്ടിന്റെ പേസ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സാണ് ഏഴാം നമ്പറില്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങിലും മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് വോക്‌സ്. മൂന്ന് ഫോര്‍മാറ്റിലും ഇംഗ്ലണ്ടിനായി കളിക്കുന്ന വോക്‌സ് 32ാം വയസിലും മികച്ച ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്ന താരമാണ്.

പാകിസ്താന്‍ വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാനാണ് എട്ടാം സ്ഥാനത്ത്. ഫീല്‍ഡിങ്ങില്‍ മികച്ച വേഗമുള്ള താരങ്ങളിലൊരാളാണ് ഷദാബ്. സ്പിന്‍ ഓള്‍റൗണ്ടറായ താരം 53 മത്സരത്തില്‍ നിന്ന് 58 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. യുഎഇയിലെ സാഹചര്യത്തില്‍ പാകിസ്താന് വലിയ മുതല്‍ക്കൂട്ടാണ് ഷദാബ് ഖാന്‍.

ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയാണ് ഒമ്പതാം സ്ഥാനത്ത്. അതിവേഗ പന്തുകള്‍ തുടര്‍ച്ചയായി എറിയുന്ന റബാദ ഉയര്‍ന്ന ഫിറ്റ്‌നസുള്ള താരം കൂടിയാണ്.140ന് മുകളില്‍ വേഗതയില്‍ തുടര്‍ച്ചയായി എറിയുന്ന റബാദ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ റബാദ 2020 സീസണിലെ പര്‍പ്പിള്‍ ക്യാപ് ഉടമയാണ്. ഈ സീസണിലും ഭേദപ്പെട്ട ബൗളിങ് പ്രകടനം താരം നടത്തുന്നുണ്ട്.

ട്രന്റ് ബോള്‍ട്ട്, റാഷിദ് ഖാന്‍

ട്രന്റ് ബോള്‍ട്ട്, റാഷിദ് ഖാന്‍

ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടാണ് 10ാം നമ്പറില്‍. മികച്ച പേസര്‍മാരിലൊരാളായ ബോള്‍ട്ട് ബൗണ്ടറി ലൈനില്‍ പറക്കും ക്യാച്ചുകള്‍ എടുക്കാന്‍ മിടുക്കനാണ്. ഐപിഎല്ലിലും കിവീസ് ടീമിനൊപ്പവും പല തവണ അത്ഭുതപ്പെടുത്തുന്ന ക്യാച്ചുകള്‍ നേടിയിട്ടുള്ള താരമാണ് ബോള്‍ട്ട്. 32ാം വയസിലും മികച്ച ഫിറ്റ്‌നസ് കാഴ്ചവെക്കുന്ന ബോള്‍ട്ട് നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്.

അഫ്ഗാന്റെ സ്പിന്‍ ഇതിഹാസം റാഷിദ് ഖാനാണ് 11ാമന്‍. നിലവിലെ മികച്ച സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് റാഷിദ് ഖാന്‍. ബൗളിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും യുവതാരത്തിന് മികവുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ബാറ്റുകൊണ്ടും ടീമിനെ സഹായിക്കാന്‍ കെല്‍പ്പുള്ള റാഷിദ് ഖാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നിര്‍ണ്ണായക താരങ്ങളിലൊരാളാണ്.

Story first published: Sunday, September 26, 2021, 18:39 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X