വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: 'ഇന്ത്യയെ തോല്‍പ്പിച്ച് പോരാട്ടം തുടങ്ങാനാണ് ആഗ്രഹിക്കുന്നത്'- പാക് നായകന്‍ ബാബര്‍

കറാച്ചി: ടി20 ലോകകപ്പിന്റെ ആവേശ പോരാട്ടങ്ങള്‍ ഒക്ടോബര്‍ 18ന് ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കോവിഡിന്റെ സാഹചര്യം വിലയിരുത്തി യുഎഇയിലാണ് നടക്കുന്നത്. നൂട്രല്‍ വേദിയായതിനാല്‍ത്തന്നെ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച താരനിരയുള്ള ടീമുകളാണ്.

Babar Azam Fires Warning To Team India For Before T20 World Cup | Oneindia Malayalam

IND vs ENG: 'റിഷഭ് പന്തില്‍ നിന്ന് പ്രതീക്ഷിച്ചതാണ് ശര്‍ദുല്‍ ചെയ്തത്', പ്രശംസിച്ച് സഹീര്‍ ഖാന്‍IND vs ENG: 'റിഷഭ് പന്തില്‍ നിന്ന് പ്രതീക്ഷിച്ചതാണ് ശര്‍ദുല്‍ ചെയ്തത്', പ്രശംസിച്ച് സഹീര്‍ ഖാന്‍

1

ഗ്രൂപ്പുകളൊക്കെ ഇതിനോടകം ഐസിസി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നതിനാല്‍ത്തന്നെ ആരാധകര്‍ വലിയ ആവേശത്തിലാണ്. രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ നല്ല ബന്ധമല്ല ഉള്ളത്. അതിനാല്‍ത്തന്നെ ഇരു രാജ്യങ്ങളും ക്രിക്കറ്റില്‍ ഏറ്റുമുട്ടുമ്പോള്‍ ഇരു രാജ്യങ്ങളുടെയും പ്രതീക്ഷകളും ചുമലിലേറ്റിയാണ് മൈതാനത്തിറങ്ങുന്നത്.ഒക്ടോബര്‍ 24നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ-പാക് പോരാട്ടം. ഇതുവരെ ഇന്ത്യയെ ലോകകപ്പ് മത്സരങ്ങളില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല.

Also Read: INDvENG: വീണ്ടും തഴഞ്ഞു, അശ്വിന് നിരാശ കാണില്ല!- കാരണം ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍

2

ഇപ്പോഴിതാ ഇന്ത്യയെ തോല്‍പ്പിച്ച് ടി20 ലോകകപ്പിലെ പോരാട്ടം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസാം. 'പാകിസ്താനെ ലോകകപ്പില്‍ നേരിടുമ്പോള്‍ ഇന്ത്യക്കാവും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവുക. ഇന്ത്യയെ തോല്‍പ്പിച്ച് ടി20 ലോകകപ്പിലെ പോരാട്ടം തുടങ്ങാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

Also Read: T20 World Cup 2021: ഇന്ത്യ കിരീടം നേടും, അതിനുള്ള എല്ലാം ഈ ടീമിലുണ്ട്- പാര്‍ഥിവ് പട്ടേല്‍

3

യുഎഇയില്‍ കളിക്കുമ്പോള്‍ ഞങ്ങള്‍ക്ക് തോന്നുന്നത് ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതുപോലെയാണ്. അതിനാല്‍ത്തന്നെ 100 ശതമാനം മികവും ഇവിടെ കാട്ടാനാവുമെന്നാണ് കരുതുന്നത്. ഞങ്ങള്‍ക്ക് മധ്യനിരയില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ട്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര താരങ്ങള്‍ക്ക് മികവ് കാട്ടി തിരിച്ചുവരാനുള്ള അവസരമാണ്'-ബാബര്‍ അസാം പറഞ്ഞു.

Also Read: INDvENG: കോലിക്കു വീണ്ടുമൊരു റെക്കോര്‍ഡ്, സച്ചിനെ കടത്തിവെട്ടി!

4

പാകിസ്താന്‍ ഏറെ നാളുകളായി അന്താരാഷ്ട്ര മത്സരം കളിക്കുന്ന വേദിയാണ് യുഎഇയിലേത്. പാകിസ്താനില്‍ സുരക്ഷാകാരണങ്ങളാല്‍ മറ്റ് ടീമുകള്‍ പരമ്പര കളിക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് യുഎഇയില്‍ പാകിസ്താന്‍ ഹോം മത്സരങ്ങള്‍ നടത്തിയത്. കൂടുതലും ദുബായിലും ഷാര്‍ജയിലുമൊക്കെയായിരുന്നു ഈ മത്സരങ്ങളെല്ലാം നടന്നത്. അതിനാല്‍ത്തന്നെ പിച്ചില്‍ മുന്‍ പരിചയക്കുറവിന്റെ പ്രശ്‌നം പാക് താരങ്ങള്‍ക്കില്ല. പാകിസ്താന്‍ സൂപ്പര്‍ ലീഗിനും യുഎഇ വേദിയായിട്ടുണ്ട്.

Also Read: INDvENG: ഇതു വന്‍ അപമാനം, അശ്വിന്‍ വിരമിക്കണം! കോലിയെ പുറത്താക്കണം- രൂക്ഷവിമര്‍ശനം

5

ടി20 ഫോര്‍മാറ്റില്‍ സമീപകാലത്തായി ഭേദപ്പെട്ട പ്രകടനം പാകിസ്താന്‍ കാഴ്ചവെക്കുന്നുണ്ട്. ബാബര്‍ അസാം,ഇമാം ഉല്‍ഹഖ്,ഫഖര്‍ സമാന്‍,ഷഹിന്‍ ഷാ അഫ്രീദി തുടങ്ങി എടുത്തുപറയാന്‍ സാധിക്കുന്ന താരങ്ങള്‍ പാക് നിരയിലുണ്ട്. എന്നാല്‍ ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാകിസ്താന്റെ താരനിരയേക്കാള്‍ കേമര്‍ ഉള്ളത് ഇന്ത്യന്‍ ടീമിനൊപ്പമാണ്.

Also Read: IND vs ENG: കോലിയും രോഹിതും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നോ? തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

6

നേരത്തെ ഇന്ത്യക്കാണ് പാകിസ്താനെതിരേ മുന്‍തൂക്കമെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. ടി20 ലോകകപ്പ് നേടാന്‍ ആവിശ്യമായ എല്ലാം ഉള്ള ടീമാണ് നിലവിലെ ഇന്ത്യന്‍ ടീമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടിയത് പാകിസ്താനെ തോല്‍പ്പിച്ചാണ്. 2019ലെ ഏകദിന ലോകകപ്പില്‍ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോഴും ജയം ഇന്ത്യക്കായിരുന്നു. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം പാകിസ്താന്‍ നേടിയത് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ്.

Also Read: T20 World Cup 2021: ഏറ്റവും മികച്ച ഫിനിഷര്‍ ഏത് ടീമിന്? എട്ട് ടീമുകളുടെ റാങ്കിങ് അറിയാം

7

ഇരു ടീമും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്. ബാബര്‍ അസാം എന്ന യുവനായകനില്‍ പാകിസ്താന്‍ പ്രതീക്ഷ വെക്കുമ്പോള്‍ പകരം രോഹിത് ശര്‍മ,വിരാട് കോലി എന്നീ രണ്ട് വന്മരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. കെ എല്‍ രാഹുല്‍,സൂര്യകുമാര്‍ യാദവ്,ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്,രവീന്ദ്ര ജഡേജ,ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ഇന്ത്യക്കൊപ്പമുണ്ട്.

Also Read: IND vs ENG: ഓവലില്‍ ആദ്യ ദിനം തിളങ്ങുക ആരൊക്കെ? മൂന്ന് പേരെ തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

8

Also Read: IND vs ENG: 'അവന്‍ എപ്പോഴും എന്റെ ടീമിലുണ്ടാവും', ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരത്തെക്കുറിച്ച് മോയിന്‍ അലി

ഇതുവരെ ഐസിസി കിരീടം നേടാനാവാത്ത വിരാട് കോലിക്ക് ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. തോറ്റാല്‍ കോലിയുടെ നായകസ്ഥാനത്തെവരെ അത് പ്രതികൂലമായി ബാധിച്ചേക്കും. എന്തായാലും ജയം ആര്‍ക്കൊപ്പമെന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Friday, September 3, 2021, 15:36 [IST]
Other articles published on Sep 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X