For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: 'ഇന്ത്യയെ തകര്‍ത്തു, ചരിത്രം തിരുത്തി', ആരാധകര്‍ അറിഞ്ഞിരിക്കേണ്ട ഏഴ് കണക്കുകളിതാ

ദുബായ്: ടി20 ലോകകപ്പില്‍ തുടക്കം പിഴച്ച് ഇന്ത്യ. ചിരവൈരികളായ പാകിസ്താനോട് 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്താനോട് ഇന്ത്യ തോല്‍ക്കുന്നത് ഇതാദ്യമായാണ്. ചരിത്രം ചരിത്രം മാത്രമാണെന്ന് വ്യക്തമാക്കി ഇറങ്ങിയ പാക് നായകന്‍ ബാബര്‍ ആസം തന്റെ വാക്ക് വെറും വാക്കല്ലെന്ന് തെളിയിച്ചു. പാകിസ്താന്‍ ആരാധകര്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഗംഭീര ജയമാണ് പാകിസ്താന്‍ സമ്മാനിച്ചിരിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത കരുത്തരായ ഇന്ത്യയെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 എന്ന സ്‌കോറിലേക്ക് ഒതുക്കിയ പാകിസ്താന്‍ 13 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഇന്ത്യയുടെ വിജയലക്ഷ്യം മറികടന്നത്. ഫേവറേറ്റുകളെന്ന് പ്രമുഖരെല്ലാം വിശേഷിപ്പിച്ച ഇന്ത്യന്‍ ടീമിനെ ഒന്നുമല്ലാതാക്കികളയുന്ന അവസ്ഥ. ഇന്ത്യയെ സംബന്ധിച്ച് കടുത്ത തിരിച്ചടി തന്നെയാണ് ഈ തോല്‍വി. മത്സരത്തിലൂടെ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഏഴ് കണക്കുകള്‍ ഇതാ.

ഇന്ത്യക്കും പാകിസ്താനും ഇതാദ്യ അനുഭവം

ഇന്ത്യക്കും പാകിസ്താനും ഇതാദ്യ അനുഭവം

ഇന്ത്യക്കും പാകിസ്താനും ഇത് ആദ്യ അനുഭവമാണ്. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ലെന്ന നാണംകെട്ട ചരിത്രത്തെ തിരുത്തിയെഴുതാന്‍ ബാബര്‍ ആസമിന്റെ കീഴിലിറങ്ങിയ പാക് നിരക്ക് സാധിച്ചു. ഇന്ത്യ പാകിസ്താനോട് ലോകകപ്പില്‍ തോല്‍ക്കുന്നതും ഇതാദ്യം. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ബാബര്‍ തീര്‍ച്ചയായും കൈയടി അര്‍ഹിക്കുന്നു. തുടക്കത്തിലേ ലഭിച്ച മുന്‍തൂക്കത്തെ പാതിവഴിയില്‍ നഷ്‌പ്പെടുത്തിക്കളയാതിരിക്കാന്‍ ബാബര്‍ എന്ന നായകന്‍ ശ്രദ്ധിച്ചു.

കൃത്യമായ ബൗളിങ് വ്യതാസങ്ങളുമായി ഇന്ത്യയുടെ റണ്ണൊഴുക്കി പിടിച്ചുകെട്ടാനും സമ്മര്‍ദ്ദം നിലനിര്‍ത്താനും ബാബറിനായി. പാകിസ്താന്റെ പല ഇതിഹാസ നായകന്മാര്‍ക്കും സാധിക്കാത്തതാണ് ബാബര്‍ ആസം നേടിയിരിക്കുന്നത്. 1992ല്‍ സിഡ്‌നിയിലും 1996ല്‍ ബാംഗ്ലൂരിലും 1999-2019ല്‍ മാഞ്ചസ്റ്ററിലും 2003ല്‍ സെഞ്ച്വൂറിയനിലും 2007ല്‍ ഡര്‍ബനിലും ജോഹന്നാസ്ബര്‍ഗിലും 2011ല്‍ മൊഹാലിയിലും 2012ല്‍ കൊളംബോയിലും 2014ല്‍ ധാക്കയിലും 2015ല്‍ അഡ്‌ലെയ്ഡിലും 2016ല്‍ കൊല്‍ക്കത്തയിലും തോറ്റ ശേഷമാണ് പാകിസ്താന്‍ ദുബായില്‍ ചരിത്രമെഴുതിയത്.

ആദ്യമായി കോലി പുറത്തായി

ആദ്യമായി കോലി പുറത്തായി

വിരാട് കോലിയെ ആദ്യമായി ടി20 ലോകകപ്പില്‍ പുറത്താക്കാന്‍ പാകിസ്താന് സാധിച്ചു. 78*,36*,55* എന്നിങ്ങനെയായിരുന്നു ടി20 ലോകകപ്പിലെ പാകിസ്താനെതിരായ കോലിയുടെ സ്‌കോര്‍. മൂന്ന് തവണയും പുറത്താവാതെ നിന്ന കോലിക്ക് ദുബായില്‍ 57 റണ്‍സില്‍ വിക്കറ്റ് നഷ്ടമായി. ഷഹീന്‍ ഷാ അഫ്രീദിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ ക്യാച്ചിലാണ് കോലി പുറത്താവുന്നത്. 226 എന്ന മികച്ച ശരാശരിയും 126.3 എന്ന സ്‌ട്രൈക്കറേറ്റും കോലിക്ക് പാകിസ്താനെതിരേ ടി20 ലോകകപ്പിലുണ്ട്. ടി20 ലോകകപ്പില്‍ 10ല്‍ കൂടുതല്‍ തവണ 50 പ്ലസ് റണ്‍സ് നേടുന്ന താരമാവാനും കോലിക്കായി. ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ 50 പ്ലസ് റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ നായകനാവാനും കോലിക്കായി.ഇന്ത്യയുടെ തോല്‍വിയിലും ഗംഭീര പ്രകടനത്തോടെ കോലി തലഉയര്‍ത്തി നിന്നു.

ഓപ്പണിങ്ങില്‍ റെക്കോഡിട്ട് ബാബറും റിസ്വാനും

ഓപ്പണിങ്ങില്‍ റെക്കോഡിട്ട് ബാബറും റിസ്വാനും

ടി20 ഫോര്‍മാറ്റില്‍ നാലാം തവണയാണ് ബാബര്‍ ആസമും മുഹമ്മദ് റിസ്വാനും സെഞ്ച്വറി ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. വെറും 16 ഇന്നിങ്‌സില്‍ നിന്നാണ് ഇവരുടെ നേട്ടമെന്നതാണ് എടുത്തുപറയേണ്ട കാര്യം. 52 ഇന്നിങ്‌സില്‍ നിന്ന് നാല് തവണ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ കൂട്ടുകെട്ടിനൊപ്പമെത്താന്‍ ബാബര്‍-റിസ്വാന്‍ കൂട്ടുകെട്ടിനായി. ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണും മാര്‍ട്ടിന്‍ ഗുപ്റ്റിലും 27 ഇന്നിങ്‌സില്‍ നിന്ന് നാല് തവണ സെഞ്ച്വറി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്.

ബാബറും റിസ്വാനും ഇന്ത്യക്കെതിരേ 152 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇത് മൂന്നാം തവണയാണ് ഇരുവരും 150 പ്ലാസ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നത്. ഇതില്‍ എടുത്തുപറയേണ്ടത് ഇവരുടെ ഈ മൂന്ന് കൂട്ടുകെട്ടും 2021ലാണെന്നതാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടി20 റണ്‍സ് നേടിയത് റിസ്വാനും രണ്ടാം സ്ഥാനത്ത് ബാബറുമാണ്.

യുഎഇ പാകിസ്താനെ ചതിക്കില്ല

യുഎഇ പാകിസ്താനെ ചതിക്കില്ല

ഏറെ നാളുകളായി പാകിസ്താന്റെ ഹോം ഗ്രൗണ്ടാണ് യുഎഇ. ദുബായിലാണ് പാകിസ്താന്‍ കൂടുതല്‍ മത്സരവും കളിച്ചത്. യുഎഇയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി ടി20 ജയിക്കുന്നത് ഇത് 12ാം തവണയാണ്. ഇതില്‍ ഏഴ് ജയവും ദുബായിലാണെന്നതാണ് എടുത്തുപറയേണ്ടത്. 2015 നവംബറിലാണ് പാകിസ്താന്‍ യുഎഇയില്‍ ടി20 തോല്‍ക്കുന്നത്. ഈ കണക്കുകള്‍ തന്നെയാണ് ഇന്ത്യക്കെതിരേ ചരിത്ര നേട്ടത്തിലേക്കെത്താന്‍ പാകിസ്താന് ആത്മവിശ്വാസം നല്‍കിയതും.

കൈയടി നേടി ഷഹീന്‍ ഷാ അഫ്രീദി

കൈയടി നേടി ഷഹീന്‍ ഷാ അഫ്രീദി

പാകിസ്താന്റെ ജയത്തില്‍ നിര്‍ണ്ണായകമായത് ഷഹീന്‍ ഷാ അഫ്രീദിയെന്ന പേസറാണ്. നേരിട്ട ആദ്യ പന്തില്‍ രോഹിത്തിനെ മടക്കിയ ഷഹീന്‍ മൂന്ന് റണ്‍സില്‍ കെ എല്‍ രാഹുലിന്റെ കുറ്റി പിഴുതു. അവസാന ഓവറില്‍ ആഞ്ഞടിക്കാന്‍ കാത്തിരുന്ന വിരാട് കോലിയേയും ഷഹീന്‍ പുറത്താക്കി. 2018ലെ ഷഹീന്റെ അരങ്ങേറ്റത്തിന് ശേഷം ഏറ്റവും കൂടുതല്‍ തവണ ഓപ്പണിങ് പന്തെറിയുന്നത് ഷഹീനാണ്. 59 തവണ അദ്ദേഹം ആദ്യ ഓവര്‍ ചെയ്തു. 13 തവണയാണ് ആദ്യ ഓവറില്‍ അദ്ദേഹം വിക്കറ്റ് നേടിയത്.

ഡെക്കില്‍ രോഹിത്തിന് നാണക്കേട്

ഡെക്കില്‍ രോഹിത്തിന് നാണക്കേട്

നിര്‍ണ്ണായക മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് രോഹിത്ത് പുറത്തായത്. ഏഴ് ടി20 ലോകകപ്പും കളിച്ച രോഹിത് ഇത് മൂന്നാം തവണയാണ് ഗോള്‍ഡന്‍ ഡെക്കാവുന്നത്. കരിയറില്‍ 20ാം തവണയാണ് അദ്ദേഹം ടി20യില്‍ പൂജ്യത്തിന് പുറത്താവുന്നത്. 21 ഡെക്കുള്ള പീയൂഷ് ചൗളയാണ് ഈ റെക്കോഡില്‍ രോഹിത്തിന് മുന്നിലുള്ള ഇന്ത്യന്‍ താരം. അജിന്‍ക്യ രഹാനെ,യൂസഫ് പഠാന്‍,ദിനേഷ് കാര്‍ത്തിക് എന്നിവര്‍ 19 തവണയും പൂജ്യത്തിന് പുറത്തായി.

ധോണിയില്ലാത്ത ആദ്യ ടി20 ലോകകപ്പ്

ധോണിയില്ലാത്ത ആദ്യ ടി20 ലോകകപ്പ്

കളിക്കാരനെന്ന നിലയില്‍ ധോണിയില്ലാത്ത ഇന്ത്യയുടെ ആദ്യ ടി20 ലോകകപ്പാണിത്. ഉപദേഷ്ടാവായി ധോണി ഒപ്പമുണ്ടെങ്കിലും കളിക്കാരനായി ധോണിയുടെ അഭാവം ഇന്ത്യ നന്നായി അറിഞ്ഞു. ധോണിയുടെ നായകമികവിനെ തീര്‍ച്ചയായും ഇന്ത്യ മിസ് ചെയ്യുന്നുണ്ട്. ഫിനിഷര്‍ റോളില്‍ ധോണി സൃഷ്ടിച്ച നേട്ടങ്ങള്‍ മറികടക്കാന്‍ ഇനിയൊരു താരം ഉണ്ടാകേണ്ടിയിരിക്കുന്നു.

Story first published: Monday, October 25, 2021, 14:57 [IST]
Other articles published on Oct 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+