For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'പാകിസ്താനെയാണ് ഏറ്റവും കരുതിയിരിക്കേണ്ടത്', തോല്‍വിക്ക് പിന്നാലെ വില്യംസന്‍

ഷാര്‍ജ: പ്രവചനങ്ങളില്‍ ഫേവറേറ്റുകളെന്ന് വിശേഷിപ്പിച്ചിരുന്ന ഇന്ത്യയേയും സ്ഥിരതകൊണ്ട് അത്ഭുതപ്പെടുത്തുന്ന ന്യൂസീലന്‍ഡിനെയും പരാജയപ്പെടുത്തിക്കൊണ്ട് പാകിസ്താന്‍ എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. യുഎഇയിലെ സാഹചര്യം നന്നായി അറിയാവുന്ന പാകിസ്താന്‍ അത് മുതലാക്കിത്തന്നെയാണ് കളിക്കുന്നതെന്ന് പറയാം. ഇന്ത്യയെ 10 വിക്കറ്റിനും ന്യൂസീലന്‍ഡിനെ അഞ്ച് വിക്കറ്റിനുമാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്.

പാകിസ്താനോട് ന്യൂസീലന്‍ഡ് പൊരുതിനോക്കിയെങ്കിലും ബാബര്‍ ആസമിന്റെയും സംഘത്തിന്റെയും പോരാട്ടവീര്യത്തിന് മുന്നിലാണ് കിവീസ് തോറ്റത്. ഇപ്പോഴിതാ പാകിസ്താനെയാണ് ഏറ്റവും കരുതിയിരിക്കേണ്ടതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍. തോല്‍വിയിലെ നിരാശയും അദ്ദേഹം പങ്കുവെച്ചു. 'വളരെ നിരാശയുണ്ടാക്കുന്ന അവസാനമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് ജയിക്കാനായില്ല. എന്നാല്‍ പാകിസ്താനെപ്പോലൊരു ശക്തമായൊരു ടീമിനെതിരെയാണ് തോറ്റത്. അവരെ അഭിനന്ദിക്കുന്നു. സാധിക്കുന്നത്ര നേരെ പന്തെറിയാന്‍ ഞങ്ങള്‍ ശ്രമിച്ചു. ശക്തമായ പോരാട്ടം നടത്താനായെന്നാണ് വിശ്വാസം. പാകിസ്താന്‍ അതിശക്തരാണ്. ഇത്തവണ കരുതിയിരിക്കേണ്ട ടീമാണവര്‍'- വില്യംസന്‍ പറഞ്ഞു.

1

പാകിസ്താന്റെ ബാറ്റിങ് നിരയിലെയും ബൗളിങ് നിരയിലെയും താരങ്ങളെല്ലാം ഫോമിലാണ്. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്ക് എന്നിവരെല്ലാം ബാറ്റിങ് കരുത്ത് പകരുമ്പോള്‍ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാദ് വാസിം തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ബൗളിങ് നിരയും ഫോമിലാണ്. യുഎഇയില്‍ കളിച്ച് അനുഭവസമ്പത്തുള്ള പാകിസ്താന്‍ അത് മുതലാക്കി കളിക്കുന്നുവെന്ന് തന്നെ പറയാം.

ന്യൂസീലന്‍ഡിന്റെ അടുത്ത എതിരാളി ഇന്ത്യ. 31ന് നടക്കുന്ന മത്സരം ന്യൂസീലന്‍ഡിനും ഇന്ത്യക്കും നിര്‍ണ്ണായകമാണ്. ഇന്ത്യയേയും ന്യൂസീലന്‍ഡിനെയും തോല്‍പ്പിച്ച പാകിസ്താന്‍ സെമി ഏറെക്കുറെ ഉറപ്പിച്ചെന്നു പറയാം. അഫ്ഗാനിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ്, നമീബിയ എന്നിവരാണ് പാകിസ്താന്റെ അടുത്ത എതിരാളികള്‍. അനായാസ ജയത്തോടെ പാകിസ്താന്‍ സെമിയില്‍ സീറുറപ്പിക്കുമെന്നുറപ്പാണ്. രണ്ടാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിക്കാന്‍ ആര്‍ക്ക് സാധിക്കുമെന്ന് ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തോടെ ഏറെക്കുറെ വ്യക്തമാവും. ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം ദുബായിലാണ് നടക്കുന്നത്. പാകിസ്താനോട് ഷാര്‍ജയില്‍ പരാജയപ്പെട്ടാണ് ന്യൂസീലന്‍ഡ് ദുബായിലേക്കെത്തുന്നത്.

2

'ഷാര്‍ജയിലെ സാഹചര്യം ദുബായില്‍ നിന്ന് വ്യത്യസ്തമാണ്. വളരെ ചെറിയ ടോട്ടലായിരുന്നു. മറ്റൊരു വേദിയിലാണ് ഞങ്ങള്‍ അടുത്ത മത്സരം കളിക്കുന്നത്. അതും ശക്തരായ ഇന്ത്യയെപ്പോലൊരു ടീമിനെതിരേ. ഞങ്ങള്‍ക്ക് ചില പദ്ധതികളുണ്ട്.എന്നാല്‍ സാഹചര്യത്തിനനുസരിച്ച് അതെല്ലാം നടപ്പിലാക്കേണ്ടതായുണ്ട്'- വില്യംസന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കും ന്യൂസീലന്‍ഡിനും മത്സരം നിര്‍ണ്ണായകമാണ്. തോല്‍ക്കുന്ന ടീമിന് സെമിയില്‍ കടക്കാന്‍ അഫ്ഗാനിസ്ഥാന്റെ മത്സരഫലം നിര്‍ണ്ണായകമാവും.

സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് മിന്നും ഫോമിലുള്ള അഫ്ഗാനിസ്ഥാന്‍ ഇന്ത്യ,പാകിസ്താന്‍,ന്യൂസീലന്‍ഡ് ടീമുകളെ അട്ടിമറിച്ച് സെമിയില്‍ കടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സ്പിന്നര്‍മാരാണ് അഫ്ഗാനിസ്ഥാന്റെ ശക്തി. റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവര്‍ക്ക് യുഎഇയിലെ സാഹചര്യം അനുകൂലമാണ്. ആദ്യ മത്സരത്തിലൂടെത്തന്നെ ഇവര്‍ തങ്ങളുടെ മികവ് തെളിയിച്ചു. അതിനാല്‍ അട്ടിമറി സാധ്യതകള്‍ തള്ളിക്കളയാനാവില്ല.

3

പാകിസ്താന്‍ ഇത്തവണ കപ്പടിക്കാനുള്ള സാധ്യത കൂടുതലാണ്. ഏറ്റവും ആത്മവിശ്വാസത്തോടെ കളിക്കുന്ന ടീമായി മാറാന്‍ പാകിസ്താന് സാധിക്കുന്നു. മികച്ച ടീം കോമ്പിനേഷനും പാകിസ്താനുണ്ട്. സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാത്ത പക്ഷം പാകിസ്താന്‍ ചരിത്രം ആവര്‍ത്തിക്കാനുള്ള സാധ്യത ഇത്തവണ കൂടുതലാണ്. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്താന്‍ ടീം നായകനെന്ന ബഹുമതിനേടിയ ബാബറിന് പാകിസ്താന് രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിക്കൊടുക്കാനാവുമോയെന്ന് കണ്ടറിയാം.

അവസാന സമയത്ത് പാകിസ്താന്‍ ടീമില്‍ വരുത്തിയ മാറ്റങ്ങള്‍ നിര്‍ണ്ണായകമായെന്ന് പറയാം. ഷുഹൈബ് മാലിക്കിനെ ടീമിലേക്കെത്തിച്ചത് ഗുണം ചെയ്തു. ന്യൂസീലന്‍ഡിനെതിരേ 20 പന്തില്‍ പുറത്താവാതെ 26 റണ്‍സുമായി പാകിസ്താന്റെ വിജയ ശില്‍പ്പിയായത് മാലിക്കാണ്. ഒരു ജയം കൂടി നേടിയാല്‍ പാകിസ്താന്‍ സെമി ഉറപ്പിക്കുമെന്ന് തന്നെ പറയാം. കാരണം ഇന്ത്യ,ന്യൂസീലന്‍ഡ് എന്നീ രണ്ട് വമ്പന്മാരെയും വലിയ മാര്‍ജിനിലാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്.

Story first published: Wednesday, October 27, 2021, 12:50 [IST]
Other articles published on Oct 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+