വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ആരടിക്കും കപ്പ്? ഇന്ത്യയല്ല, 'ഈ രണ്ട് ടീമിലൊന്ന്', പ്രവചിച്ച് ബ്രാഡ് ഹോഗ്

സിഡ്‌നി: ടി20 ലോകകപ്പിന്റെ ആവേശ പോരാട്ടം ഒക്ടോബര്‍ 17ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പായിരുന്നെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് വേദി യുഎഇ ആക്കുകയായിരുന്നു. ഐപിഎല്‍2021 ന്റെ രണ്ടാം പാദം അവസാനിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് വേഗത്തില്‍ പിച്ചിനോട് പൊരുത്തപ്പെടാന്‍ സാധിച്ചേക്കും.

IPL 2021: 'തീ പാറും', രണ്ടാം പാദത്തില്‍ കാത്തിരിക്കുന്ന അഞ്ച് താര പോരാട്ടങ്ങള്‍ ഇതാIPL 2021: 'തീ പാറും', രണ്ടാം പാദത്തില്‍ കാത്തിരിക്കുന്ന അഞ്ച് താര പോരാട്ടങ്ങള്‍ ഇതാ

1

യുഎഇയിലാണ് മത്സരമെന്നതിനാല്‍ നൂട്രല്‍ വേദിയാണ്.ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യം അവകാശപ്പെടാനാവില്ല.ഇന്ത്യ,വെസ്റ്റ് ഇന്‍ഡീസ്,ന്യൂസീലന്‍ഡ് എന്നിവരെല്ലാം ടൂര്‍ണമെന്റിലെ ഫേവറേറ്റുകളാണെന്ന് പറയാം. മുന്‍ താരങ്ങളും ക്രിക്കറ്റ് നിരൂപകരുമെല്ലാം ഇതിനോടകം ടി20 ലോകകപ്പ് കിരീടം ആര് നേടുമെന്നത് സംബന്ധിച്ച് തങ്ങളുടെ പ്രവചനം നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ് ആരാവും കിരീടം നേടുകയെന്നത് സംബന്ധിച്ച് തന്റെ പ്രവചനം നടത്തിയിരിക്കുകയാണ്.

Also Read: IPL 2021: ഏറ്റവും കൂടുതല്‍ 'ഡെക്കായത്' ഏത് ടീമിന്റെ താരങ്ങള്‍, നാണക്കേടിന്റെ തലപ്പത്ത് മുംബൈ, പട്ടിക

2

രണ്ട് ടീമിനെയാണ് ഹോഗ് തിരഞ്ഞെടുത്തത്. ഒന്ന് ന്യൂസീലന്‍ഡും രണ്ട് ഇംഗ്ലണ്ടും. ഇരു ടീമിനും ഭീഷണി ഉയര്‍ത്തുന്ന ഏക ടീം ഇന്ത്യയാണെന്നും ഹോഗ് ശിവം ജയ്‌സ്വാളിന്റെ ചോദ്യത്തിന് മറുപടിയായി ഹോഗ് ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലണ്ട് നിലവിലെ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരാണ്. കെയ്ന്‍ വില്യംസണ്‍ ക്യാപ്റ്റനായ ന്യൂസീലന്‍ഡും അതിശക്തരായ നിരയാണ്. കിവീസ് 2019ലെ ഏകദിന ലോകകപ്പിലെ റണ്ണറപ്പുകളാണ്.

Also Read: IPL 2021: സിഎസ്‌കെയിലെത്തിയപ്പോള്‍ ധോണി ആദ്യം പറഞ്ഞത് എന്ത്? വെളിപ്പെടുത്തി റോബിന്‍ ഉത്തപ്പ

4

ഇംഗ്ലണ്ട് ടീം ശക്തരാണെങ്കിലും ഐപിഎല്ലിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ പല ഇംഗ്ലണ്ട് താരങ്ങളും കളിക്കുന്നില്ല. ഇത് ടീമിന് തിരിച്ചടിയായി മാറിയേക്കാം. ജോണി ബെയര്‍സ്‌റ്റോ,ജോസ് ബട്‌ലര്‍,ക്രിസ് വോക്‌സ് എന്നിവരൊന്നും രണ്ടാം പാദം കളിക്കുന്നില്ല. ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ്. 2020ലെ യുഎഇ ഐപിഎല്ലില്‍ വലിയ ബാറ്റിങ് പ്രകടനം നടത്താന്‍ മോര്‍ഗന് സാധിച്ചിരുന്നില്ല.

Also Read: T20 World Cup: ധോണിയുണ്ടെങ്കില്‍ ഇന്ത്യക്കു മൂന്നു നേട്ടം! വിശദമാക്കി ആകാശ് ചോപ്ര

4

ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച മറ്റൊരു പ്രധാന തിരിച്ചടി രണ്ട് സൂപ്പര്‍ താരങ്ങളുടെ അഭാവമാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ടി20 ലോകകപ്പില്‍ കളിക്കില്ല. സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ടീമിന് പുറത്താണ്. ഈ രണ്ട് താരങ്ങളുടെയും അഭാവം ഇംഗ്ലണ്ടിനെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്. ഇത് അവരുടെ പ്രകടനത്തെയും ബാധിച്ചേക്കും.

Also Read: കോലി തീരുമാനിക്കട്ടെ, എത്ര കാലം നയിക്കണമെന്ന്!- മുന്‍ താരം പറയുന്നു

5

ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ്. മിച്ചല്‍ സാന്റ്‌നര്‍ സിഎസ്‌കെയ്ക്കുവേണ്ടിയും കളിക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന പേസറാണ് ട്രന്റ് ബോള്‍ട്ട്. മറ്റൊരു പേസര്‍ ടിം സൗത്തിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ടീമിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ താരതമ്യേനെ ഐപിഎല്ലില്‍ കളിക്കുന്ന കിവീസ് താരങ്ങള്‍ കുറവാണ്. ടീം കരുത്തില്‍ ശരാശരി ടീം മാത്രമാണ് ന്യൂസീലന്‍ഡ്. എന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനുള്ള ഒത്തൊരുമ കിവീസിനുണ്ട്.

Also Read: IPL: ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് ഷാക്വിബ്, ഗെയ്‌ലും എബിഡിയും പുറത്ത്! ധോണി ക്യാപ്റ്റന്‍

6

ഇന്ത്യയും ന്യൂസീലന്‍ഡും പാകിസ്താനും അഫ്ഗാനിസ്ഥാനും ഒരു ഗ്രൂപ്പിലാണ്. എന്നാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമല്ല. ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ,വെസ്റ്റ് ഇന്‍ഡീസ് എന്നീ മൂന്ന് വമ്പന്മാരെയാണ് ഇംഗ്ലണ്ടിന് മറികടക്കേണ്ടത്. ഇത് കടുത്ത വെല്ലുവിളി തന്നെയാണ്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസാവും ഇംഗ്ലണ്ടിന് ഏറ്റവും തലവേദന സൃഷ്ടിക്കുക.

Also Read: IPL 2021: ഓരോ ടീമിന്റെയും ഏറ്റവും ശക്തനായ താരവും ദുര്‍ബലനായ താരവുമാര്? പട്ടിക ഇതാ

7

Also Read: T20 World Cup: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര, നാലും ജേതാക്കളായവര്‍!

ഇന്ത്യയെയാണ് എല്ലാവരും ഭയക്കുന്നത്. അത്രത്തോളം ശക്തമായ താരനിര ഇന്ത്യക്കൊപ്പമുണ്ട്. കൂടാതെ ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനിറങ്ങുന്നതും സഹായിച്ചേക്കും. വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ,സൂര്യകുമാര്‍ യാദവ് തുടങ്ങിയ സൂപ്പര്‍ ബാറ്റിങ് നിരയും ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഉള്‍പ്പെടുന്ന പേസ് നിരയും കരുത്തുറ്റ സ്പിന്‍ നിരയും ചേരുമ്പോള്‍ ഏത് വമ്പന്മാരും വിറക്കുമെന്നുറപ്പ്.

Story first published: Wednesday, September 15, 2021, 18:30 [IST]
Other articles published on Sep 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X