T20 World Cup: പാക് ആധിപത്യം, ഇന്ത്യക്കാരുടെ പൊടിപോലുമില്ല! നമീബിയന്‍ താരം പോലും ടീമില്‍

ഐസിസിയുടെ ടി20 ലോകകപ്പിനു തിരശീല വീണതിനു പിന്നാലെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. പ്രതീക്ഷിക്കപ്പെട്ടതു പോലെ ഇന്ത്യയില്‍ നിന്നും ഒരാളെപ്പോലും അദ്ദേഹം തന്റെ ഇലവനിലേക്കു പരിഗണിച്ചില്ല. എന്നാല്‍ കൗതുകകരമായ കാര്യം ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും ഒരാളെ മാത്രമേ ഭോഗ്‌ലെ ഇലവനില്‍ ഉള്‍പ്പെടുത്തിയുള്ളൂവെന്നതാണ്.

പാകിസ്താനില്‍ നിന്നാണ് കൂടുതല്‍ താരങ്ങള്‍ ഇലവനില്‍ ഇടംപിടിച്ചത്. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോടു തോറ്റ് ബാബര്‍ ആസമിന്റെ ടീം പുറത്തായിരുന്നെങ്കിലും പാകിസ്താന്റെ മൂന്നു കളിക്കാര്‍ക്കു ഭോഗ്‌ലെയുടെ ഇലവനില്‍ ഇടം ലഭിച്ചു. ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവരുടെ രണ്ടു വീതം താരങ്ങളും നമീബിയയുടെ ഒരാളും ഇലവനിലുണ്ട്.

 ബാബര്‍ നയിക്കും

ബാബര്‍ നയിക്കും

പാകിസ്താന്‍ നായകനും ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററുമായ ബാബര്‍ ആസമാണ് ഭോഗ്‌ലെയുടെ ലോകകപ്പ് ഇലവന്റെ ക്യാപ്റ്റന്‍. ടീമിന്റെ ഓപ്പണര്‍മാരില്‍ ഒരാളും അദ്ദേഹം തന്നെയാണ്. ബാബറും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലറുമാണ് ഇലവന്റെ ഓപ്പണര്‍മാരായി തിരഞ്ഞെടുക്കപ്പെട്ടത്.

ടൂര്‍മെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരം ബാബറായിരുന്നെങ്കില്‍ ഏക സെഞ്ച്വറി കുറിച്ചത് ബട്‌ലറുമായിരുന്നു. സെമി ഫൈനല്‍ വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇലവനെ തിരഞ്ഞെടുത്തതെന്നും എങ്കില്‍ മാത്രമേ എല്ലാവര്‍ക്കും തുല്യ പങ്കാളിത്തം ലഭിക്കുകയുള്ളൂവെന്നും ഭോഗ്‌ലെ പറഞ്ഞു.

 ബാബറും ബട്‌ലറും

ബാബറും ബട്‌ലറും

ഇലവനിലേക്കു ഏറ്റവുമാദ്യം തിരഞ്ഞെടുത്ത് ബാബര്‍ ആസമിനെയായിരുന്നു. ടീമിനെ ആരു തിരഞ്ഞെടുത്താലും അവര്‍ ആദ്യം പരിഗണിക്കുന്നത് ബാബറിനെയായിരിക്കും. ബട്‌ലറെ ഓപ്പണിങിലേക്കു തിരഞ്ഞെടുത്തത് ഷൂട്ടൗട്ടിനൊടുവിലാണ്. പാകിസ്താന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനും ബട്‌ലറും തമ്മിലായിരുന്നു മല്‍സരം. ബട്‌ലറുടെ ഗെയിമില്‍ ഒരു എക്‌സ് ഫാക്ടറുണ്ട്. ഈ കാരണത്താല്‍ റിസ്വാനു പകരം അദ്ദേഹത്തെയെടുക്കുകയായിരുന്നുവെന്ന് ഭോഗ്‌ലെ വിശദമാക്കി.

 അസലെന്‍ക, മര്‍ക്രാം, മാലിക്ക്

അസലെന്‍ക, മര്‍ക്രാം, മാലിക്ക്

മൂന്നാം നമ്പറില്‍ ഞാനുള്‍പ്പെടുത്തിയത് ശ്രീലങ്കയുടെ പുതിയ ബാറ്റിങ് കണ്ടുപിടുത്തമായ ചരിസ് അസലെന്‍കയെയാണ്. വളരെ മികച്ച ബാറ്റ്‌സ്മാനാണ് അസലെന്‍ക. ഭാവിയില്‍ ഒരുപാട് മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും ഞാന്‍ കാത്തിരിക്കുകയാണ്. ഭാവി ടൂര്‍ണമെന്റില്‍ ലങ്ക ശ്രദ്ധിക്കപ്പെടേണ്ട ടീമായി മാറുന്നത് അസലെന്‍കയുടെ സാന്നിധ്യം കൊണ്ടാണെന്നും ഭോഗ്‌ലെ വിലയിരുത്തി.

നാലാം നമ്പറെന്നത് ടി20യില്‍ ബാറ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടേറിയ പൊസിഷനാണ്. ഈ സ്ഥാനത്ത് സൗത്താഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രാമിനെയാണ് ഞാന്‍ ഉള്‍പ്പെടുത്തുന്നത്. ലോകകപ്പില്‍ വളരെ ബോള്‍ഡായിട്ടുള്ള, വലിയ ഷോട്ടുകള്‍ അദ്ദേഹത്തില്‍ നിന്നും നമുക്ക് കാണാന്‍ സാധിച്ചു.

അഞ്ചാമനായി ഫിനിഷറുടെ റോളില്‍ പാകിസ്താന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക് ഇലവനില്‍ ഇടംപിടിച്ചു. ആറാം നമ്പറിലേക്കു ഒരുപാട് പേരെ എനിക്കു നോക്കേണ്ടി വന്നില്ല. ഇംഗ്ലണ്ടിന്റെ മോയിന്‍ അലി വിസ്മയിപ്പിക്കുന്ന ബഹുമുഖ ക്രിക്കറ്ററാണ്, അതുകൊണ്ടു തന്നെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാനായതായും ഭോഗ്‌ലെ വിശദമാക്കി.

 ബൗളിങ് നിര

ബൗളിങ് നിര

മൂന്നു ഫാസ്റ്റ് ബൗളര്‍മാരും ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമുള്‍പ്പെടുന്നതാണ് ഭോഗ്‌ലെയുടെ ലോകകപ്പ് പ്ലെയിങ് ഇലവന്‍. ശ്രീലങ്കയുടെ സ്പിന്‍ സെന്‍സേഷന്‍ വനിന്ദു ഹസരംഗയാണ് സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക. ലോകകപ്പില്‍ ഒരു ഹാട്രിക്കടക്കം 16 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരനും ഹസരംഗയയായിരുന്നു. നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ബൗളറും കൂടിയാണ് അദ്ദേഹം.

പാകിസ്താന്റെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീഡിയാണ് ബൗളിങ് സംഘത്തിലെ ആദ്യത്തെയാള്‍. ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, സൗത്താഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്കിയ, നമീബിയയുടെ ഡേവിഡ് വീസെ എന്നിവരാണ് മറ്റുള്ളവര്‍.

ഭോഗ്‌ലെയുടെ ലോകകപ്പ് ഇലവന്‍

ഭോഗ്‌ലെയുടെ ലോകകപ്പ് ഇലവന്‍

ബാബര്‍ ആസം (ക്യാപ്റ്റന്‍, പാകിസ്താന്‍), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ചരിത് അസലെന്‍ക (ശ്രീലങ്ക), എയ്ഡന്‍ മര്‍ക്രാം (സൗത്താഫ്രിക്ക), ഷുഐബ് മാലിക്ക് (പാകിസ്താന്‍), മോയിന്‍ അലി (ഇംഗ്ലണ്ട്), വനിന്ദു ഹസരംഗ (ശ്രീലങ്ക), ഡേവിഡ് വീസെ (നമീബിയ), ഷഹീന്‍ അഫ്രീഡി (പാകിസ്താന്‍), ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ), ആന്റിച്ച് നോര്‍ക്കിയ (സൗത്താഫ്രിക്ക).

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, November 16, 2021, 11:54 [IST]
Other articles published on Nov 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X