വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇന്ത്യയെ കൂടുതല്‍ തോല്‍പ്പിച്ച ടീമേത്? ടോപ് ത്രീ ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആരംഭിക്കുകയാണ്. 17നാണ് ഇന്ത്യയുടെ നടത്തിപ്പവകാശത്തില്‍ യുഎഇയില്‍ ടി20 ലോകകപ്പ് നടക്കുന്നത്. ഇത്തവണ നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനാവില്ല. ഇന്ത്യ,പാകിസ്താന്‍,ന്യൂസീലന്‍ഡ്,അഫ്ഗാനിസ്ഥാന്‍ ഒരു ഗ്രൂപ്പിലും രണ്ടാം ഗ്രൂപ്പില്‍ ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,വെസ്റ്റ് ഇന്‍ഡീസ്,ദക്ഷിണാഫ്രിക്ക എന്നിവരുമാണുള്ളത്.

ശ്രീലങ്കയും ബംഗ്ലാദേശുമെല്ലാം യോഗ്യതാ മത്സരങ്ങള്‍ കളിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇത്തവണയും ഫേവറേറ്റുകളാണ്. ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്ന ഇന്ത്യയും കിരീട സാധ്യതയില്‍ വളരെ മുന്നിലാണ്. ശക്തമായ ടീമുള്ള ഇന്ത്യക്കൊപ്പം ഉപദേഷ്ടാവായി ധോണിയുമെത്തുന്നത് ടീമിന്റെ കിരീട സാധ്യത ഉയര്‍ത്തുന്നു.

റിഷഭും ശ്രേയസുമല്ല, അടുത്ത സീസണിലെ ഡിസി ക്യാപ്റ്റനാവേണ്ടത് അശ്വിന്‍! ഞെട്ടിച്ച് ഗംഭീര്‍റിഷഭും ശ്രേയസുമല്ല, അടുത്ത സീസണിലെ ഡിസി ക്യാപ്റ്റനാവേണ്ടത് അശ്വിന്‍! ഞെട്ടിച്ച് ഗംഭീര്‍

1

ഇന്ത്യന്‍ താരങ്ങളുടെ ഐപിഎല്ലിലെ പ്രകടനവും ഭേദപ്പെടതായിരുന്നു. കെ എല്‍ രാഹുല്‍,വിരാട് കോലി,രോഹിത് ശര്‍മ എന്നീ വന്മരങ്ങള്‍ക്കൊപ്പം ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി,ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സീനിയര്‍ പേസ് നിരയും ചേരുമ്പോള്‍ ഇന്ത്യക്ക് കിരീടത്തിലേക്കെത്താന്‍ സാധിച്ചേക്കും. 24ന് ചിരവൈരികളായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പ് ആരംഭിക്കാനിരിക്കെ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയെ കൂടുതല്‍ തവണ തോല്‍പ്പിച്ച മൂന്ന് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup 2021: കോലി ഓപ്പണറാവേണ്ട, മൂന്നാം നമ്പര്‍ മതി, ആരെങ്കിലും അവനോട് പറയണം- സെവാഗ്

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ് ടീം ഇന്ത്യക്ക് ടി20 ഫോര്‍മാറ്റില്‍ വലിയ തലവേദന ഉയര്‍ത്തിയിട്ടുള്ള ടീമാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയെങ്കിലും ഇന്ത്യ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടു. പ്രഥമ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഏക ടീമും ന്യൂസീലന്‍ഡാണ്. ടി20 ലോകകപ്പില്‍ രണ്ട് തവണയാണ് ന്യൂസീലന്‍ഡ് ഇന്ത്യയെ തോല്‍പ്പിച്ചത്. പ്രഥമ ടി20 ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 190 റണ്‍സ് അടിച്ചെടുത്തപ്പോള്‍ 10 റണ്‍സകലെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. മറ്റൊരു തവണ ന്യൂസീലന്‍ഡ് ആദ്യം ബാറ്റ് ചെയ്ത് 126 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയെ 79 റണ്‍സിന് എറിഞ്ഞിട്ടു.

ഇത്തവണ ഇന്ത്യയും ന്യൂസീലന്‍ഡും ഒരു ഗ്രൂപ്പിലാണ്. ഈ 31നാണ് ഇരു ടീമും തമ്മിലുള്ള മത്സരം. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസീലന്‍ഡ് ഇത്തവണയും ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരനിര തന്നെയാണ്.

Also Read: IPL 2021: ആര് ഉയര്‍ത്തും കപ്പ്? സിഎസ്‌കെ x കെകെആര്‍, കിരീടത്തോടെ ധോണിക്ക് പടിയിറങ്ങാനാവുമോ?

ശ്രീലങ്ക

ശ്രീലങ്ക

2014ലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക ഇത്തവണ യോഗ്യാത മത്സരം കളിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിഹാസങ്ങള്‍ പടിയിറങ്ങിയതോടെ ശ്രീലങ്കന്‍ ടീമില്‍ താരക്ഷാമം രൂക്ഷം. എന്നാല്‍ ടൂര്‍ണമെന്റ് ചരിത്രത്തില്‍ രണ്ട് തവണ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ശ്രീലങ്കക്ക് സാധിച്ചിട്ടുണ്ട്. 2010ലെ ടി20 ലോകകപ്പില്‍ അവസാന ബോള്‍ ആവേശത്തിനൊടുവില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ ശ്രീലങ്ക തോല്‍പ്പിച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2014ലെ ടി20 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ശ്രീലങ്കയ്ക്കായി. ഇത്തവണ യോഗ്യത നേടിയെത്തിയാല്‍ നവംബര്‍ 8നാവും ശ്രീലങ്ക-ഇന്ത്യ മത്സരം എത്തുക. നിലവിലെ ശ്രീലങ്കന്‍ ടീമിന്റെ കരുത്ത് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതല്ല.

Also Read: IPL 2022: കോലിയുഗം കഴിഞ്ഞു, ആര്‍സിബിയുടെ അടുത്ത ക്യാപ്റ്റന്‍? ഇവരിലൊരാള്‍ വന്നേക്കും

വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസ്

നിലവിലെ ലോകകപ്പ് ജേതാക്കളും രണ്ട് തവണ ടി20 ലോകകപ്പില്‍ മുത്തമിടുകയും ചെയ്ത വെസ്റ്റ് ഇന്‍ഡീസ് മൂന്ന് തവണയാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ടി20 ഫോര്‍മാറ്റില്‍ എല്ലാ ടീമുകളുടെയും ഉറക്കം കെടുത്ത നിരയാണ് വെസ്റ്റ് ഇന്‍ഡീസ്. 2016ലെ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയെ വീഴ്ത്താന്‍ വെസ്റ്റ് ഇന്‍ഡീസിനായി. 2009,2010 ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കാരിബീയന്‍സിന് സാധിച്ചിട്ടുണ്ട്. ഇത്തവണയും കിരീട സാധ്യതയില്‍ മുന്നിലുള്ള വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.

Story first published: Friday, October 15, 2021, 15:56 [IST]
Other articles published on Oct 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X