വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: കന്നി ലോകകപ്പില്‍ ചരിത്ര വിജയവുമായി നമീബിയ, സ്‌കോട്ട്‌ലാന്‍ഡിനെ കീഴടക്കി

നാലു വിക്കറ്റിനാണ് നമീബിയയുടെ വിജയം

1

അബുദാബി: ഐസിസിയുടെ ടി20 ലോകകപ്പി കന്നി വിജയവുമായി ചരിത്രം കുറിച്ചിരിക്കുകയാണ് നമീബിയ. ചരിത്രത്തിലാദ്യമായി ടൂര്‍ണമെന്റിലേക്കു യോഗ്യത നേടിയ നമീബിയ സൂപ്പര്‍ 12 ഗ്രൂപ്പ് രണ്ടിലെ ആദ്യ കളിയില്‍ സ്‌കോട്ട്‌ലാന്‍ഡിനെ തോല്‍പ്പിക്കുകയായിരുന്നു. നാലു വിക്കറ്റിനാണ് നമീബിയയുടെ വിജയം. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ടീമുകളാണ് നമീബിയയും സ്‌കോട്ട്‌ലാന്‍ഡ്. നമീബിയയക്കു ഇതു ആദ്യ പോരാട്ടമായിരുന്നെങ്കില്‍ സ്‌കോട്ടിഷ് ടീമിന്റെ രണ്ടാമത്തെ കളിയായിരുന്നു. ആദ്യ മല്‍സരത്തില്‍ അഫ്ഗാനിസ്താനോടു അവന്‍ വന്‍ പരാജയമേറ്റു വാങ്ങിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സ്‌കോട്ട്‌ലാന്‍ഡ് 110 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു നമീബിയക്കു നല്‍കിയത്. 191. ഓവറില്‍ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ അവര്‍ വിജയം ചേസ് ചെയ്തു പിടിക്കുകയും ചെയ്തു. ജെജെ്മിത്ത് (32*) ക്രെയ്ഗ് വില്ല്യംസ് (23), എന്നിവരാണ് നമീബിയയുടെ പ്രധാന സ്‌കോറര്‍മാര്‍. മൈക്കല്‍ വാന്‍ ലിന്‍ഗെന്‍ (18), ഡേവിഡ് വിസെ (16), സെയ്ന്‍ ഗ്രീന്‍ (9), ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്മസ് (4), ഡേവിഡ് വിസെ (16), യാന്‍ ഫ്രിലിന്‍ക് (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

നേരത്തേ നമീബിയ തകര്‍പ്പന്‍ ബൗളിങിലൂടെ സ്‌കോട്ട്‌ലാന്‍ഡിനെ എറിഞ്ഞിടുകയായിരുന്നു. എട്ടു വിക്കറ്റ് നഷ്ടത്തിലാണ് അവര്‍ 109 റണ്‍സെടുത്തത്. ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ പിഴുത നമീബിയ സ്‌കോട്ട്‌ലാന്‍ഡിനെ സ്തബ്ധരാക്കിയിരുന്നു. ഫാസ്റ്റ് ബൗളര്‍ റൂബെന്‍ ട്രെംപെല്‍മാനായിരുന്നു അവിസ്മരണീയ ഓപ്പണിങ് ഓവര്‍ എറിഞ്ഞത്. ആദ്യ ബോൡ തന്നെ ജോര്‍ജ് മന്‍സെയെ ട്രെംപെല്‍മാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. മൂന്നാമത്തെ ബോളില്‍ പുതുതായി ക്രീസിലെത്തിയ കലും മക്‌ലിയോഡിനെ ഗ്രീനിന്റെ കൈകളിലെത്തിച്ച് ട്രെംപെല്‍മാന്‍ അടുത്ത ഷോക്കും നല്‍കി. ഇതുകൊണ്ടും ഫാസ്റ്റ് ബൗളര്‍ തൃപ്തനായില്ല. തൊട്ടടുത്ത ബോളില്‍ ഒരു വിക്കറ്റ് കൂടി ട്രെംപെല്‍മാന്‍ പിഴുതു. പുതുതായെത്തിയ റിച്ചി ബെറിങ്ടണിനെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. ഇതോടെ സ്‌കോട്ട്‌ലാന്‍ഡ് രണ്ടു റണ്‍സിന് മൂന്നു റണ്‍സിലേക്കു കൂപ്പുകുത്തി.

2

ആറാമത്തെ ഓവറിലെ മൂന്നാമത്തെ ബോളില്‍ ക്രെയ്ഗ് വാലസ് (4) ഫാസ്റ്റ് ബൗളര്‍ വിസെയുടെ ബൗളിങില്‍ വിക്കറ്റിന മുന്നില്‍ കുരുങ്ങിയപ്പോള്‍ സ്‌കോട്ടിഷ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത് 14 റണ്‍സ്. പിന്നീടാണ് അവര്‍ പൊരുതിക്കയറി 100 കടന്നത്. അഞ്ചാം വിക്കറ്റില്‍ ക്രോസ്- ലീസ്‌ക് ജോടി 39 റണ്‍സും ആറാം വിക്കറ്റില്‍ ലീസ്‌ക്-ഗ്രീവ്‌സ് സഖ്യം 36 റണ്‍സും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിട്രെംപെല്‍മാന്‍ മൂന്നു പേരെ പുറത്താക്കി. യാന്‍ ഫ്രിലിന്‍ക്ക് രണ്ടു വിക്കറ്റുകളും പിഴുതു. ട്രെംപെല്‍മാനാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തേ യോഗ്യതാ റൗണ്ടില്‍ നിന്നും ഒന്നാംസ്ഥാനക്കാരായാണ് സ്‌കോട്ട്‌ലാന്‍ഡ് സൂപ്പര്‍ 12ലേക്കു മുന്നേറിയത്. ബംഗ്ലാദേശുള്‍പ്പെട്ട ഗ്രൂപ്പിലെ മൂന്നു മല്‍സരങ്ങളിലും ജയിച്ച് അവര്‍ ഗ്രൂപ്പ് ചാംപ്യന്‍മാരാവുകയായിരുന്നു. അതേസമയം ശ്രീലങ്കയുള്‍പ്പെട്ട ഗ്രൂപ്പ് ഒന്നിലെ റണ്ണറപ്പുകളായിരുന്നു നമീബിയ. മൂന്നു കളികളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച അവര്‍ ലങ്കയോടു മാത്രമാണ് പരാജയപ്പെട്ടത്. യോഗ്യതാ മല്‍സരത്തില്‍ അപകടകാരികളായ അയര്‍ലാന്‍ഡിനെയടക്കം നമീബിയ വീഴ്ത്തിയിരുന്നു.

പ്ലെയിങ് ഇലവന്‍

സ്‌കോട്ട്‌ലാന്‍ഡ്- ജോര്‍ജ് മന്‍സെ, മാത്യു ക്രോസ് (വിക്കറ്റ് കീപ്പര്‍), കലും മക് ലിയോഡ്, റിച്ചി ബെറിങ്ടണ്‍ (ക്യാപ്റ്റന്‍), ക്രെയ്ഗ് വാല്ലസ്, മൈക്കല്‍ ലീസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ട്ട് വാട്ട്, ജോഷ് ഡേവി, സഫ്യാന്‍ ഷരീഫ്, ബ്രാഡ്‌ലി വീല്‍.

നമീബിയ- ക്രെയ്ഗ് വില്ല്യംസ്, സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), ജെറാഡ് എറാസ്മസ് (ക്യാപ്റ്റന്‍), ഡേവിഡ് വിസെ, മൈക്കല്‍ വാന്‍ ലിന്‍ഗെന്‍, ജെജെ സ്മിത്ത്, യാന്‍ ഫ്രിലിന്‍ക്ക്, പിക്കി യാ ഫ്രാന്‍സ്, യാന്‍ നിക്കോള്‍ ലോഫ്റ്റി എറ്റണ്‍, റൂബെന്‍ ട്രെംപെല്‍മാന്‍, ബെര്‍നാര്‍ഡ് സ്‌കോള്‍സ്.

Story first published: Wednesday, October 27, 2021, 23:05 [IST]
Other articles published on Oct 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X