Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: കോലി മാത്രമല്ല കുറ്റക്കാരന്‍, സഹതാരങ്ങളും പരിശീലകരും ഉത്തരവാദികള്‍- അസ്ഹറുദ്ദീന്‍

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം എല്ലാവരെയും നിരാശപ്പെടുത്തുകയാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. രണ്ട് വമ്പന്‍ തോല്‍വികളോടെ തന്നെ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ വലിയ മാര്‍ജിനില്‍ ജയിക്കുകയും അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ അട്ടിമറിക്കുകയും ചെയ്താല്‍ മാത്രമെ ഇന്ത്യക്ക് എന്തെങ്കിലും സാധ്യതയുള്ളു.

നെറ്റ് റണ്‍റേറ്റ് പരിശോധിക്കുമ്പോഴും ഇന്ത്യക്ക് നിരാശയാണ്. ഇന്ത്യയുടെ തുടര്‍ തോല്‍വികളില്‍ ഏറ്റവും വിമര്‍ശനം കേള്‍ക്കുന്നത് നായകന്‍ വിരാട് കോലി തന്നെയാണ്. കോലിയുടെ ക്യാപ്റ്റന്‍സിയേയും ടീം തിരഞ്ഞെടുപ്പിനെയും പദ്ധതികളെയുമെല്ലാം വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. ഇപ്പോഴിതാ കോലിയെ മാത്രം ബലിയാടാക്കുന്നതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. കോലി മാത്രമല്ല എല്ലാ താരങ്ങളും പരിശീലകരും ഉത്തരവാദികളാണെന്നാണ് അസ്ഹറുദ്ദീന്‍ അഭിപ്രായപ്പെട്ടത്.

1

'വിരാട് കോലി വിമര്‍ശനം നേരിടുന്നു. എന്നാല്‍ ടീമിലെ മുഴുവന്‍ ആളുകളും പരിശീലകരും നിരാശപ്പെടുത്തി. അല്ലാതെ ഒരാള്‍ മാത്രമല്ല കാരണം'- ട്വിറ്ററില്‍ അസ്ഹറുദ്ദീന്‍ കുറിച്ചു. ഇന്ത്യയുടെ ടി20 നായകനെന്ന നിലയില്‍ കോലി കളിക്കുന്ന അവസാന ടൂര്‍ണമെന്റാണിത്. അതിനാല്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും ഏറ്റവും മോശം പ്രകടനത്തിന്റെ നാണക്കേടോടെ കോലിക്ക് പടിയിറങ്ങേണ്ട അവസ്ഥയാണുള്ളത്.

ടീം തിരഞ്ഞെടുപ്പ് മുതല്‍ ഇന്ത്യക്ക് പാളിച്ചപറ്റിയെന്ന് പറയാം. ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി,രാഹുല്‍ ചഹാര്‍ എന്നിവരെല്ലാം മോശം ഫോമിലായിട്ടും ടീമില്‍ ഇടം പിടിച്ചു. എന്നാല്‍ യുസ് വേന്ദ്ര ചഹാല്‍,മുഹമ്മദ് സിറാജ് തുടങ്ങിയവര്‍ക്കെല്ലാം പുറത്തിരിക്കേണ്ടി വന്നു. ഏറ്റവും ശക്തമായ ബാറ്റിങ് നിരയെന്ന് ഇന്ത്യയുടെ നിരയെ അഭിപ്രായപ്പെടാമെങ്കിലും ഏറ്റവും നിരാശപ്പെടുത്തിയത് ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരാണ്.

2

വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളാണ്. ഇക്കഴിഞ്ഞ ഐപിഎല്ലിലും ഇവരില്‍ ഭൂരിഭാഗം പേരും തിളങ്ങുകയും ചെയ്തു. എന്നിട്ടും ടി20 ലോകകപ്പില്‍ തീര്‍ത്തും നിരാശപ്പെടുത്തി. എംഎസ് ധോണി ഉപദേഷ്ടാവായി എത്തുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വിപരീത ഫലമാണ് ഉണ്ടായിരിക്കുന്നത്.

തുടര്‍ച്ചയായ മത്സരങ്ങള്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് പറയാം. ന്യൂസീലന്‍ഡിനെതിരായ മത്സര ശേഷം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇക്കാര്യം തന്നെയാണ് പറഞ്ഞത്. തുടര്‍ച്ചയായി ആറ് മാസത്തോളമായി കളിക്കുകയാണെന്നും ബയോബബിള്‍ സുരക്ഷയില്‍ കഴിയുന്നത് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും ബുംറ തുറന്ന് പറഞ്ഞിരുന്നു.

3

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിങ് നിരയുടെ പ്രകടനത്തെയാണ് തോല്‍വിയുടെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. പരസ്പരം പഴി ചാരുന്നതും ന്യായീകരണങ്ങള്‍ നിരത്തുന്നതിനും പകരം ഇന്ത്യയുടെ തിരിച്ചുവരവിന് എന്ത് ചെയ്യാനാകുമെന്നതാണ് ടീം മാനേജ്‌മെന്റ് ചിന്തിക്കേണ്ടത്. എന്നാല്‍ ഇന്ത്യന്‍ ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതെല്ലാം ഇന്ത്യയുടെ ഇത്തവണത്തെ അപ്രതീക്ഷിത തിരിച്ചടികള്‍ക്ക് കാരണമായെന്ന് പറയാം.

ഇനി മൂന്ന് മത്സരങ്ങളാണ് ഇന്ത്യക്ക് ശേഷിക്കുന്നത്. സെമി പ്രതീക്ഷകള്‍ അവസാനിച്ചതിനാല്‍ മൂന്ന് വമ്പന്‍ ജയങ്ങളുമായി ആരാധകരെ സന്തോഷിപ്പിക്കുക എന്നത് മാത്രമാണ് ഇന്ത്യക്ക് ഇനി ചെയ്യാനുള്ളത്. പ്രതീക്ഷകളുടെ അമിതഭാരം ഇന്ത്യക്ക് സമ്മര്‍ദ്ദമായി മാറി. ഈ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും സാധിച്ചില്ല. ടി20 ക്യാപ്റ്റനെന്ന നിലയിലെ കോലിയുടെ അവസാന ടൂര്‍ണമെന്റും മുഖ്യ പരിശീലകനെന്ന നിലയിലെ രവി ശാസ്ത്രിയുടെ അവസാന ടൂര്‍ണമെന്റും ഇത്തരത്തില്‍ ദുരന്തമായി മാറിയെന്നത് സങ്കടപ്പെടുത്തുന്ന കാര്യം തന്നെയാണ്.

Story first published: Tuesday, November 2, 2021, 12:11 [IST]
Other articles published on Nov 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+