വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'വിരാട് കോലി ആശങ്കപ്പെടണം', മുന്നറിയിപ്പുമായി സ്‌കോട്‌ലന്‍ഡ് സ്പിന്നര്‍മാര്‍

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ പോരാട്ടത്തിന് നാളെ തുടക്കമാവുകയാണ്. ശക്തരും ചിരവൈരികളുമായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജയത്തോടെ തുടങ്ങാനുറച്ചാവും കരുത്തരായ ഇന്ത്യയുടെ വരവ്. ഇത്തവണ ഫേവറേറ്റുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ പ്രതിഭാശാലികളായ താരങ്ങള്‍ നിരവധിയാണ്. വിരാട് കോലി നയിക്കുമ്പോള്‍ രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ കരുത്തുറ്റ ബാറ്റിങ് നിര പിന്തുണയേകുന്നു.

T20 World Cup 2021: ഇന്ത്യയുടെ ആറാം ബൗളര്‍ കോലി, ഏതൊക്കെ ഓവര്‍ എറിയണം? നിര്‍ദേശിച്ച് ദാസ്ഗുപ്തT20 World Cup 2021: ഇന്ത്യയുടെ ആറാം ബൗളര്‍ കോലി, ഏതൊക്കെ ഓവര്‍ എറിയണം? നിര്‍ദേശിച്ച് ദാസ്ഗുപ്ത

ബൗളിങ് നിരയും സൂപ്പര്‍. ഇന്ത്യന്‍ നായകന്‍ കോലി ഈ ടി20 ലോകകപ്പോടെ നായകസ്ഥാനം ഒഴിയുന്നതിനാല്‍ ഇത്തവണ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ടി20 ലോകകപ്പില്‍ 777 റണ്‍സ് ഇതിനോടകം കോലി നേടിയിട്ടുണ്ടെങ്കിലും സമീപകാല ഫോം വലിയ ആത്മവിശ്വാസം നല്‍കുന്നതല്ല. ഇപ്പോഴിതാ കോലിക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സ്‌കോട്‌ലന്‍ഡ് സ്പിന്നര്‍മാര്‍.

522

വിരാട് കോലി ആശങ്കപ്പെടണമെന്നാണ് യോഗ്യതാ മത്സരം കളിച്ച് സൂപ്പര്‍ 12ലേക്കെത്തിയ സ്‌കോട്‌ലന്‍ഡ് സ്പിന്നര്‍മാര്‍ പറയുന്നത്. ബംഗ്ലാദേശ്,പപ്പുവ ന്യൂ ഗ്വിനിയ,ഒമാന്‍ ടീമുകളെ തകര്‍ത്താണ് സ്‌കോട്‌ലന്‍ഡ് ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പിലേക്കെത്തിയത്. 'വിരാട് കോലിക്കെതിരേ എന്റെ കൈയില്‍ ചില പദ്ധതികളുണ്ട്. ഈ സമയത്ത് ഞാനത് പുറത്തുവിടുന്നില്ല. എന്നാല്‍ കോലി ആശങ്കപ്പെടണമെന്നാണ് പറയാനുള്ളത്'-സ്‌കോട്‌ലന്‍ഡ് സ്പിന്നര്‍ മാര്‍ക്ക് വാട്ട് ഐസിസിയോട് സംസാരിക്കവെ പറഞ്ഞു.

'വലിയ താരങ്ങള്‍ക്കെതിരേ കളിക്കണം. മികച്ച താരങ്ങളുമായി സ്വയം വെല്ലുവിളിക്കാന്‍ തയ്യാറാവുകയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യണം. എല്ലാത്താരങ്ങളും തങ്ങളുടെ പ്രതിഭ ലോകത്തിന്റെ മുന്നില്‍ തുറന്ന് കാട്ടാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ മികച്ച ടീമുകള്‍ക്കെതിരേ കളിക്കണം. അവരോട് ഏറ്റുമുട്ടാന്‍ തയ്യാറാവണം'-മാര്‍ക്ക് വാട്ട് കൂട്ടിച്ചേര്‍ത്തു.

T20 World Cup 2021: 'ഇന്ത്യ മുംബൈ ഇന്ത്യന്‍സ് പോലെ', സാമ്യതകള്‍ വിവരിച്ച് യുവരാജ് സിങ്T20 World Cup 2021: 'ഇന്ത്യ മുംബൈ ഇന്ത്യന്‍സ് പോലെ', സാമ്യതകള്‍ വിവരിച്ച് യുവരാജ് സിങ്

സ്പിന്നിനെതിരേ കോലിയുടെ സമീപകാല പ്രകടനം അത്ര മികച്ചതല്ല.യുഎഇയിലെ സാഹചര്യം സ്പിന്നര്‍മാര്‍ക്ക് അനുകൂലമായതാണ്. അതിനാല്‍ വമ്പന്‍ താരങ്ങള്‍ക്കെല്ലാം വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നുറപ്പാണ്. സ്‌കോട്‌ലന്‍ഡ് താരങ്ങളെ നേരിട്ടുള്ള അനുഭവസമ്പത്ത് ഇന്ത്യക്ക് കുറവാണ്. അതിനാല്‍ ബാറ്റിങ് നിരയെ പ്രയാസപ്പെടുത്താന്‍ സ്‌കോട്‌ലന്‍ഡിന് സാധിച്ചേക്കും. ബാബര്‍ അസാം,കെയ്ന്‍ വില്യംസണ്‍,കോലി,രോഹിത് ശര്‍മ എന്നിവര്‍ക്കെല്ലാമെതിരേ പന്തെറിഞ്ഞ് കരുത്ത് കാട്ടാനാണ് ആഗ്രഹിക്കുന്നതെന്നാണ് 25കാരനായ സ്‌കോട്‌ലന്‍ഡ് സ്പിന്നര്‍ തുറന്ന് പറഞ്ഞത്.

സ്‌കോട്‌ലന്‍ഡ് നഷ്ടപ്പെടാനൊന്നുമില്ലാത്ത നിരയാണ്. അതിനാല്‍ത്തന്നെ വലിയ ടീമുകള്‍ക്കാവും സമ്മര്‍ദ്ദം. വഴിമുടക്കികളാവാന്‍ സ്‌കോട്‌ലന്‍ഡിനെപ്പോലെയുള്ള കുഞ്ഞന്‍ ടീമുകള്‍ക്ക് സാധിച്ചേക്കും. ഇന്ത്യയും ന്യൂസീലന്‍ഡും പാകിസ്താനും ഉള്‍പ്പെട്ട ഗ്രൂപ്പ് രണ്ടില്‍ അഫ്ഗാനിസ്ഥാനെ കറുത്ത കുതിരകളെന്ന് വിശേഷിപ്പിക്കാം. സന്നാഹ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ച് അഫ്ഗാന്‍ നിര ശക്തി കാട്ടിയിരുന്നു.

T20 World Cup 2021: ശ്രീലങ്ക X ബംഗ്ലാദേശ്, സിംഹള വീര്യത്തെ വീഴ്ത്താന്‍ ബംഗ്ലാ കടുവകള്‍T20 World Cup 2021: ശ്രീലങ്ക X ബംഗ്ലാദേശ്, സിംഹള വീര്യത്തെ വീഴ്ത്താന്‍ ബംഗ്ലാ കടുവകള്‍

ഇന്ത്യയെ സംബന്ധിച്ച് ഇത്തവണ അനുകൂല ഘടകങ്ങള്‍ നിരവധിയാണ്. സൂപ്പര്‍ താരനിരയോടൊപ്പം യുഎഇയില്‍ ഐപിഎല്‍ കളിച്ചതിന് പിന്നാലെ ഇറങ്ങുന്നത് ഇന്ത്യക്ക് ഗുണം ചെയ്‌തേക്കും. പാകിസ്താനെതിരായ മത്സരത്തോടെ ഇന്ത്യയുടെ കരുത്ത് എത്രത്തോളമെന്ന് വ്യക്തമാവും. ആരൊക്കെ തിളങ്ങും ആരൊക്കെ നിരാശപ്പെടുത്തുമെന്ന് കാത്തിരുന്ന് കാണാം. ലോകകപ്പില്‍ പാകിസ്താനോട് ഇതുവരെ ഇന്ത്യ തോറ്റിട്ടില്ലെങ്കിലും ചരിത്രം തിരുത്താന്‍ മികവുള്ള താരങ്ങളാണ് ബാബര്‍ അസാം നയിക്കുന്ന പാകിസ്താനൊപ്പമുള്ളത്.

ഇന്ത്യയുടെ പ്ലേയിങ് 11 സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ട്. സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ കളിപ്പിക്കണോ പേസ് നിരയില്‍ മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂര്‍ വേണോയെന്നതെല്ലാം ടീം മാനേജ്‌മെന്റിന്റെ തലപുകയ്ക്കുന്ന ചോദ്യമാണ്. മോശം ഫോമിലുള്ള ഹര്‍ദിക് പാണ്ഡ്യയാണ് മറ്റൊരു തലവേദന. പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക്കിനെ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കുന്നത് എത്രത്തോളം ഗുണം ചെയ്യുമെന്നത് കണ്ടറിയണം. സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവരിലാര് പ്ലേയിങ് 11ലേക്ക് എത്തുമെന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

Story first published: Saturday, October 23, 2021, 19:24 [IST]
Other articles published on Oct 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X