വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇന്ത്യ-പാക് നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ അഞ്ച് വിവാദ സംഭവങ്ങള്‍ ഇതാ

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇന്ന്.രണ്ട് രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ ഭിന്നത നിലനില്‍ക്കുന്നിനാല്‍ നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ വീറും വാശിയും നിറഞ്ഞതാവും ഓരോ ഇന്ത്യ-പാക് പോരാട്ടവും. കേവലം മത്സരം എന്നതിലുപരിയായുള്ള പോരാട്ടവീര്യം ഇന്ത്യ-പാകിസ്താന്‍ മത്സരങ്ങള്‍ക്കുണ്ടാവും. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല.

 T20 World Cup 2021: ഇന്ത്യ-പാക് പോരാട്ടം ഇന്ന്, ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കണക്കുകളിതാ T20 World Cup 2021: ഇന്ത്യ-പാക് പോരാട്ടം ഇന്ന്, ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കണക്കുകളിതാ

1

ടി20 ഫോര്‍മാറ്റില്‍ എട്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഏഴ് തവണയും ജയം ഇന്ത്യക്കായിരുന്നു. 2012ല്‍ മാത്രമാണ് ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായത്. ടി20 ലോകകപ്പില്‍ അഞ്ച് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും സമ്പൂര്‍ണ്ണ ജയം ഇന്ത്യക്ക്. നിരവധി താരപോരാട്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇന്ത്യ-പാക് മത്സരങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരത്തില്‍ ഇന്ത്യ-പാക് മത്സരങ്ങളിലെ അഞ്ച് വിവാദ സംഭങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: T20 World Cup: ഞങ്ങളുടെ കരുത്ത് ബാറ്റിങില്‍- ഇന്ത്യക്കെതിരായ 12 അംഗ ടീമിനെ വെളിപ്പെടുത്തി ബാബര്‍

ഹര്‍ഭജന്‍ സിങ്-ഷുഹൈബ് അക്തര്‍

ഹര്‍ഭജന്‍ സിങ്-ഷുഹൈബ് അക്തര്‍

2010ലെ ഏഷ്യാ കപ്പിനിടെയാണ് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും പാക് പേസര്‍ ഷുഹൈബ് അക്തറും തമ്മില്‍ ഏറ്റുമുട്ടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 268 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍വെച്ചു. ശക്തമായി ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു. 47ാം ഓവറില്‍ ഷുഹൈബ് അക്തറെ ഹര്‍ഭജന്‍ സിക്‌സര്‍ പറത്തിയതോടെ അക്തര്‍ ഹര്‍ഭജനുമായി കൊമ്പുകോര്‍ത്തു. വാക് പോരാട്ടത്തിലേര്‍പ്പെട്ട അക്തര്‍ അതിവേഗ ബൗണ്‍സര്‍ ഹര്‍ഭജനെതിരേ എറിയുകയും ചില മോശം പദപ്രയോഗം നടത്തുകയും ചെയ്തു. മുഹമ്മജ് അമീറിനെ സിക്‌സര്‍ പറത്തി ടീമിനെ വിജയത്തിലെത്തിച്ച ഹര്‍ഭജന്‍ അക്തറുടെ നേരെ ബാറ്റുയര്‍ത്തിയാണ് ഇന്ത്യയുടെ വിജയം ആഘോഷിച്ചത്.

Also Read: T20 World Cup 2021: 'കോലിയും രോഹിത്തും വീഴും', മാസ്റ്റര്‍ പ്ലാന്‍ ഉപദേശിച്ച് മുഷ്താഖ് അഹ്മദ്

ഗൗതം ഗംഭീര്‍-കമ്രാന്‍ അക്മല്‍

ഗൗതം ഗംഭീര്‍-കമ്രാന്‍ അക്മല്‍

2010ലെ ഏഷ്യാകപ്പിനിടെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലും തമ്മില്‍ വാക് പോരാട്ടങ്ങളിലേര്‍പ്പെട്ടത്. 268 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഗംഭീര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു. വിക്കറ്റിന് പിന്നില്‍ നിന്ന് കമ്രാന്‍ നിരന്തരം അപ്പീല്‍ ചെയ്ത് ഗംഭീറിനെ പ്രകോപിപ്പിച്ചു. വെള്ളം കുടി ഇടവേളക്കിടെ രണ്ട് പേരും പരസ്പരം ശക്തമായ വാക് പോരാട്ടങ്ങളിലേര്‍പ്പെട്ടു. വലിയ പ്രശ്‌നത്തിലേക്ക് നീങ്ങുന്നതിന് മുന്നെ എംഎസ് ധോണിയും അംപയറും ഇടപെട്ടാണ് രണ്ട് പേരെയും പിന്തിരിപ്പിച്ചത്. 83 റണ്‍സെടുത്ത ഗംഭീറായിരുന്നു കളിയിലെ താരം.

Also Read: T20 World Cup: പാകിസ്താനെതിരായ ഇന്ത്യന്‍ ടീം- എല്ലാം തീരുമാനിച്ചെന്നു കോലി, ഹാര്‍ദിക് ബൗള്‍ ചെയ്യും!

ഗൗതം ഗംഭീര്‍-ഷാഹിദ് അഫ്രീദി

ഗൗതം ഗംഭീര്‍-ഷാഹിദ് അഫ്രീദി

2007ല്‍ കാണ്‍പൂരില്‍ നടന്ന ഏകദിനത്തിനിടെയാണ് ഗൗതം ഗംഭീര്‍-ഷാഹിദ് അഫ്രീദി പോരാട്ടത്തിന് ആരാധകര്‍ സാക്ഷിയായത്. അഫ്രീദിയെ ഗംഭീര്‍ ബൗണ്ടറി പായിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. പ്രകോപിതനായ അഫ്രീദി ഗംഭീറിനെ സ്ലെഡ്ജ് ചെയ്തതോടെ ഗംഭീര്‍ ശക്തമായ വാക്കുകള്‍ക്കൊണ്ട് തന്നെ തിരിച്ചടിച്ചു. സിംഗിള്‍ എടുക്കാനുള്ള ഗംഭീറിന്റെ ശ്രമത്തിനിടെ അഫ്രീദി നടുവിലേക്ക് കയറിനിന്ന് ഓട്ടം തടസപ്പെടുത്താന്‍ ശ്രമിച്ചു. ദേഷ്യത്തോടെ ഗംഭീര്‍ അഫ്രീദിക്കെതിരേ എത്തിയതോടെ ശക്തമായ വാക് പോരാട്ടം നടന്നു. അംപയര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യ 46 റണ്‍സിന് ജയിച്ചു.

Also Read: T20 World Cup 2021: ഇന്ത്യ X പാകിസ്താന്‍, ചിരവൈരി പോരാട്ടം നാളെ, എല്ലാ റെക്കോഡുകളും അറിയാം

കിരണ്‍ മോറെ-ജാവേദ് മിയാന്‍ദാദ്

കിരണ്‍ മോറെ-ജാവേദ് മിയാന്‍ദാദ്

1992ലെ ലോകകപ്പിനിടെയാണ് ഇന്ത്യയുടെ കിരണ്‍ മോറെയും പാകിസ്താന്റെ ജാവേദ് മിയാന്‍ദാദും വാക് പോരാട്ടത്തിലേര്‍പ്പെട്ടത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന മോറെ മിയാന്‍ദാദിനെ പ്രകോപ്പിച്ചുകൊണ്ടേയിരുന്നു. ഇതിന് ശേഷം സിംഗിളിനായി മിയാന്‍ദാദ് ശ്രമിച്ചെങ്കിലും ഫീല്‍ഡ് ചെയ്യപ്പെട്ടതോടെ അദ്ദേഹം തിരിച്ച് ക്രീസില്‍ കയറി. പിന്നാലെയാണ് മോറെയുടെ അപ്പീലിങ്ങിനെ പരിഹസിച്ച് ജാവേദ്മിയാന്‍ദാദ് ക്രീസില്‍ നിന്ന് ചാടിയത്. ഇത് ഇന്ത്യ-പാക് മത്സരത്തിലെ ആരാധകര്‍ ഒരിക്കലും മറക്കാത്ത ഓര്‍മയാണ്.

Also Read: T20 World Cup 2021: ഇന്ത്യ-പാക് താരങ്ങളെ പരിഗണിച്ചുള്ള ചരിത്രത്തിലെ മികച്ച പ്ലേയിങ് 11, ക്യാപ്റ്റന്‍ ധോണി

വെങ്കടേഷ് പ്രസാദ്-അമീര്‍ സൊഹൈല്‍

വെങ്കടേഷ് പ്രസാദ്-അമീര്‍ സൊഹൈല്‍

1996ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദും പാക് താരം അമീര്‍ സൊഹൈലും ഏറ്റുമുട്ടിയത് ആരാധകര്‍ ഒരിക്കലും മറക്കില്ല. ക്വാര്‍ട്ടറില്‍ വെങ്കടേഷ് പ്രസാദിനെ അമീര്‍ സൊഹൈല്‍ ബൗണ്ടറി പറത്തി. പിന്നീട് ബാറ്റ് ബൗണ്ടി ലൈനിലേക്ക് ചൂണ്ടിക്കാട്ടി പ്രസാദിനെ പ്രകോപിപ്പിച്ചു. തൊട്ടടുത്ത പന്തില്‍ സൊഹൈലിന്റെ കുറ്റി പറിച്ചാണ് വെങ്കടേഷ് പ്രസാദ് മറുപടി നല്‍കിയത്. ഇന്ത്യ-പാക് മത്സരത്തിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങളിലൊന്നായാണ് ആരാധകര്‍ ഇപ്പോഴും മത്സരത്തെ കാണുന്നത്.

Story first published: Sunday, October 24, 2021, 10:53 [IST]
Other articles published on Oct 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X