T20 World Cup 2021: 'ഇത്രയും പ്രതീക്ഷിച്ചില്ല', അപ്രതീക്ഷിത പ്രകടനം നടത്തിയ മൂന്ന് പേരിതാ

ദുബായ്: ടി20 ലോകകപ്പിന് ദുബായില്‍ കൊടിയിറങ്ങുമ്പോള്‍ കപ്പ് ഓസ്‌ട്രേലിയക്ക് സ്വന്തം. ഫൈനലില്‍ ന്യൂസീലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസ്‌ട്രേലിയ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 172 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ഏഴ് പന്തും എട്ട് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്. മരണഗ്രൂപ്പില്‍ നിന്ന് ഉയര്‍ന്നുവന്ന ഓസീസ് ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കിരീടം നേടിയത്.

IND vs NZ: പുതിയ റോള്‍ ആസ്വദിക്കുന്നു, ദ്രാവിഡിന്റെ വരവ് ഗുണം ചെയ്യുമെന്ന് രാഹുല്‍IND vs NZ: പുതിയ റോള്‍ ആസ്വദിക്കുന്നു, ദ്രാവിഡിന്റെ വരവ് ഗുണം ചെയ്യുമെന്ന് രാഹുല്‍

ഇന്ത്യ,ഇംഗ്ലണ്ട്,പാകിസ്താന്‍,വെസ്റ്റ് ഇന്‍ഡീസ് തുടങ്ങിയവരൊക്കെ മുഖ്യ ഫേവറേറ്റുകളായിരുന്നെങ്കിലും ഇവര്‍ക്കൊന്നും കിരീട ഭാഗ്യം ഉണ്ടായില്ല. സെമിയില്‍ കരുത്തരായ പാകിസ്താനെ വീഴ്ത്തിയാണ് ഓസ്‌ട്രേലിയ ഫൈനല്‍ ടിക്കറ്റെടുത്തത്. ഓള്‍റൗണ്ടര്‍മാരായ മിച്ചല്‍ മാര്‍ഷ്,മാര്‍ക്കസ് സ്‌റ്റോയിനിസ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരും ഓപ്പണര്‍ ഡേവിഡ് വാര്‍ണറും വിക്കറ്റ് കീപ്പര്‍ മാത്യു വേഡുമെല്ലാം ഓസീസ് ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരാണ്.

IPL 2022: വാര്‍ണറുടെ പുതിയ തട്ടകം ആര്‍സിബി! അവരുടെ ക്യാപ്റ്റനുമാവും- ഉറപ്പിച്ച് ഹോഗ്

പ്രതീക്ഷിച്ചപോലെയുള്ള വലിയ ബാറ്റിങ് പ്രകടനങ്ങള്‍ ഇത്തവണയുണ്ടായില്ല. മറ്റ് ടി20 ലോകകപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിക്‌സുകളുടെ എണ്ണത്തിലും കുറവുണ്ട്. ഇത്തവണ ടോസ് നിര്‍ണ്ണായകമാവുകയും ചെയ്തു. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുന്ന അവസ്ഥയായിരുന്നു ഇത്തവണ ഉണ്ടായത്. പ്രതീക്ഷിച്ച പല സൂപ്പര്‍ താരങ്ങളും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. അതില്‍ പ്രധാനികള്‍ വെസ്റ്റ് ഇന്‍ഡീസ് കളിക്കാരാണ്. എന്നാല്‍ ചില താരങ്ങള്‍ പ്രതീക്ഷക്കും അപ്പുറമുള്ള പ്രകടനം കാഴ്ചവെച്ചു. അത്തരത്തില്‍ അപ്രതീക്ഷിത പ്രകടനം കാഴ്ചവെച്ച മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

T20 World Cup: ഓസീസ് കപ്പടിക്കുമെന്ന് അന്നു പറഞ്ഞു! പ്രവചനവീരനായി ഇര്‍ഫാന്‍- തെറ്റിയത് ഒന്നുമാത്രം

ജോഷ് ഹെയ്‌സല്‍വുഡ്

ജോഷ് ഹെയ്‌സല്‍വുഡ്

ഓസീസിന്റെ ടി20 ടീമില്‍ സ്ഥിര സ്ഥാനമുള്ള ബൗളറായിരുന്നില്ല ജോഷ് ഹെയ്‌സല്‍വുഡ്. ഏകദിന,ടെസ്റ്റ് പരമ്പരകളിലെ സജീവ താരമായിരുന്ന ഹെയ്‌സല്‍വുഡ് ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ്. 7.29 ഇക്കോണമിയില്‍ 11 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. എല്ലാ മത്സരത്തിലും പ്ലേയിങ് 11ല്‍ ഹെയ്‌സല്‍വുഡ് ഉണ്ടായിരുന്നു.ഓസ്‌ട്രേലിയ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

അതിന് അദ്ദേഹത്തെ തുണച്ചത് ഐപിഎല്ലിലെ അനുഭവസമ്പത്താണെന്ന് തന്നെ പറയാം. സിഎസ്‌കെയ്‌ക്കൊപ്പം ഐപിഎല്‍ കളിക്കുകയും കിരീടം ചൂടുകയും ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു. ഐപിഎല്ലിലൂടെ ദുബായിലടക്കം പന്തെറിഞ്ഞ് അനുഭവസമ്പത്ത് ഉണ്ടാക്കാന്‍ ഹെയ്‌സല്‍വുഡിനായിരുന്നു. ഇത് ടി20 ലോകകപ്പിലും മുതലാക്കാന്‍ അദ്ദേഹത്തിനായി.

T20 World Cup: പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് വാര്‍ണറോ? ലഭിക്കേണ്ടത് ബാബറിന്!- അക്തര്‍ പറയുന്നു

ഡാരില്‍ മിച്ചല്‍

ഡാരില്‍ മിച്ചല്‍

ടി20 ലോകകപ്പിന് മുമ്പ് വരെ അധികമാര്‍ക്കും അറിയാത്ത പേരുകളിലൊന്നായിരുന്നു ഡാരില്‍ മിച്ചലിന്റേത്. അപ്രതീക്ഷിതമായി ടീമിന്റെ ഓപ്പണിങ് റോളിലേക്കെത്തിയ താരമാണ് അദ്ദേഹം. തുടക്കത്തിലേ അല്‍പ്പം പ്രയാസപ്പെട്ടെങ്കിലും പിന്നീട് തന്റെ ശരിയായ ഫോമിലേക്കെത്താന്‍ അദ്ദേഹത്തിനായി. ന്യൂസീലന്‍ഡിനെ ഫൈനലിലേക്കെത്തിച്ചത് മിച്ചലാണ്. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ അപരാജിത അര്‍ധ സെഞ്ച്വറി പ്രകടനത്തോടെയാണ് മിച്ചല്‍ ടീമിനെ വിജയത്തിലേക്കെത്തിച്ചത്.34.66 ശരാശരിയില്‍ 208 റണ്‍സുമായി ടൂര്‍ണമെന്റിലെ ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം. 140.54 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു.

IND vs NZ: 'ലോകകപ്പ് തോല്‍വി മാനസികമായി ന്യൂസീലന്‍ഡിനെ തളര്‍ത്തും'- ദിനേഷ് കാര്‍ത്തിക്

ഷദാബ് ഖാന്‍

ഷദാബ് ഖാന്‍

പാകിസ്താന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്റെ പ്രകടനവും അപ്രതീക്ഷിതമായിരുന്നെന്ന് പറയാം. ഉസ്മാന്‍ ഖാദറിനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനിരുന്ന പാകിസ്താന്‍ ഷദാബ് ഖാനില്‍ പിന്നീട് വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. ഇത് തെറ്റിയില്ലെന്ന് തന്നെ പറയാം. 9 വികറ്റുകളാണ് അദ്ദേഹം നേടിയത്. അതും 6 ഇക്കോണമിയില്‍. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ നാല് വിക്കറ്റുകള്‍ ഷദാബ് നേടിയിരുന്നു. ബാറ്റിങ്ങില്‍ അവസരം ലഭിച്ചേയില്ല. പാകിസ്താന്‍ വലിയ പ്രതീക്ഷവെച്ച ഇമാദ് വാസിമിനേക്കാള്‍ തിളങ്ങാന്‍ ഷദാബ് ഖാന് സാധിച്ചു. ഗ്രൂപ്പുഘട്ടത്തില്‍ അഞ്ച് മത്സരവും ജയിക്കാന്‍ പാകിസ്താനായെങ്കിലും സെമിയില്‍ ടീമിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, November 15, 2021, 18:10 [IST]
Other articles published on Nov 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X