For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: സെമിയിലേക്കടുക്കാന്‍ ഇംഗ്ലണ്ട്, എതിരാളി ബംഗ്ലാദേശ്, സ്‌കോട്ട്‌ലന്‍ഡ്-നമീബിയക്കെതിരേ

അബുദാബി: ടി20 ലോകകപ്പിലെ ആവേശ പോരാട്ടങ്ങള്‍ പുരോഗമിക്കുകയാണ്. നാളെയും (27-10-2021)രണ്ട് മത്സരങ്ങളാണുള്ളത്. അബുദാബിയില്‍ നടക്കുന്ന മരണ ഗ്രൂപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം. ഗ്രൂപ്പ് രണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ്-നമീബിയയെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.

ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്. അതേ സമയം ബംഗ്ലാദേശ് ശ്രീലങ്കയോട് തോല്‍വി ഏറ്റുവാങ്ങിയാണെത്തുന്നത്.അഫ്ഗാനിസ്ഥാനോട് തോറ്റാണ് സ്‌കോട്ട്‌ലന്‍ഡിന്റെ വരവ്. അട്ടിമറി ജയങ്ങളിലൂടെ സൂപ്പര്‍ 12ലേക്കെത്തിയ നമീബിയയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരമാണിത്.

england

സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ട്

മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇംഗ്ലണ്ടിന് ബംഗ്ലാദേശിനെതിരായ വമ്പന്‍ ജയം അത്യാവശ്യമാണ്. ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. 55 റണ്‍സിന് നിലവിലെ ടി20 ചാമ്പ്യന്മാരെ കൂടാരം കയറ്റാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. മരണ ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ എന്നീ വമ്പന്മാര്‍ കാത്തിരിക്കുന്നതിനാല്‍ ചെറിയ ടീമുകള്‍ക്കെതിരേ വലിയ ജയം നേടി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനാവും ഇംഗ്ലണ്ട് ശ്രമിക്കുക.

ലോകകപ്പില്‍ ഇതുവരെ രണ്ട് ടീമും നേര്‍ക്കുനേര്‍ കളിച്ചിട്ടില്ല. അതിനാല്‍ ഈ കണക്കുകള്‍ പറയാനാവില്ല. ബംഗ്ലാദേശിനെ സംബന്ധിച്ച് തിരിച്ചുവരവ് അത്യാവശ്യമാണ്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ ശ്രീലങ്കക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. അട്ടിമറി വീരന്മാരായ ബംഗ്ലാദേശിനെ എഴുതിത്തള്ളാനാവില്ല. പ്രതിഭാശാലികളായ താരങ്ങള്‍ ബംഗ്ലാദേശിനൊപ്പമുണ്ട്.ഷക്കീബ് അല്‍ ഹസന്‍,മുസ്തഫിസുര്‍ റഹ്മാന്‍,മുഷ്ഫിഖര്‍ റഹ്മാന്‍ എന്നിവരെല്ലാം മാച്ച് വിന്നര്‍മാരാണ്. എന്തായാലും മികച്ചൊരു മത്സരം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ടിന് ബാറ്റിങ് കരുത്തേറെയാണെങ്കിലും ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ തലവേദനയായേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരേ 55 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഇത് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന കണക്കല്ല. മധ്യനിരയില്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ മോശം ഫോമിലാണ്. ബൗളര്‍മാര്‍ പ്രതീക്ഷിച്ചതിലും മികവ് വെസ്റ്റ് ഇന്‍ഡീസിനെതിരേ കാട്ടി. ഇത് ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയണം. ബെന്‍ സ്‌റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവം ഇംഗ്ലണ്ടിനെ സംബന്ധിച്ച് നികത്താനാവാത്ത വിടവാണ്.

സാധ്യതാ 11

ഇംഗ്ലണ്ട്-ജോസ് ബട്‌ലര്‍,ജേസന്‍ റോയ്,ഡേവിഡ് മലാന്‍,ഓയിന്‍ മോര്‍ഗന്‍,ജോണി ബെയര്‍സ്‌റ്റോ,ലിയാം ലിവിങ്‌സ്റ്റന്‍,മോയിന്‍ അലി,ക്രിസ് വോക്‌സ്,ക്രിസ് ജോര്‍ദാന്‍,ആദില്‍ റഷീദ്,ടൈമല്‍ മില്‍സ്

ബംഗ്ലാദേശ്-മുഹമ്മദ് നയീം,ലിന്റന്‍ ദാസ്്,ഷക്കീബ് അല്‍ ഹസന്‍,മുഷ്ഫിഖര്‍ റീം,മഹമ്മൂദുല്ല,ആഫിഫ് ഹൊസൈന്‍,നൂറുല്‍ ഹസന്‍,മെഹതി ഹസന്‍,മുഹമ്മദ് സെയ്ഫുദ്ദീന്‍,നസൂം അഹ്മാദ്,മുസ്തഫിസുര്‍ റഹ്മാന്‍.


സ്‌കോട്ട്‌ലന്‍ഡ് x നമീബിയ

സ്‌കോട്ട്‌ലന്‍ഡ് ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് 60 റണ്‍സിനാണ് പുറത്തായത്. ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാനോട് തോറ്റ സ്‌കോട്ട്‌ലന്‍ഡിന് ആശ്വാസ ജയം നേടാന്‍ സാധിക്കുന്ന നമീബിയക്കെതിരേ മാത്രമാണ്. ഇന്ത്യ,പാകിസ്താന്‍,ന്യൂസീലന്‍ഡ് എന്നിവരെ തോല്‍പ്പിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ അസാധ്യമായതിനാല്‍ നമീബിയക്കെതിരേ ജയിക്കാമെന്ന പ്രതീക്ഷയിലാവും സ്‌കോട്ട്‌ലന്‍ഡ് ഇറങ്ങുക.

നമീബിയയുടെ ആദ്യ മത്സരമാണിത്. യോഗ്യതാ മത്സരങ്ങളില്‍ നെതര്‍ലന്‍ഡിനെയും അയര്‍ലന്‍ഡിനെയും തോല്‍പ്പിച്ച നമീബിയ സ്‌കോട്ട്‌ലന്‍ഡിനെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. അത്ര എളുപ്പത്തില്‍ തോറ്റ് കൊടുക്കാന്‍ നമീബിയ തയ്യാറായേക്കില്ല. കുഞ്ഞന്‍ ടീമുകളുടെ പോരാട്ടത്തില്‍ ആര് ജയിക്കുമെന്നത് കാത്തിരുന്ന് കാണാം. എട്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ നാല് തവണ വീതമാണ് രണ്ട് ടീമുകളും ജയിച്ചത്. ഈ തുല്യത ആര് മറികടക്കുമെന്ന് കണ്ടറിയാം.

Story first published: Tuesday, October 26, 2021, 19:22 [IST]
Other articles published on Oct 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+