വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ചരിത്രം തിരുത്തുമോ പാക് പട? ഇന്ത്യ-പാക് നേര്‍ക്കുനേര്‍ പോരാട്ടങ്ങളെ അടുത്തറിയാം

ദുബായ്: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പല തവണ നീണ്ടുപോയ ടി20 ലോകകപ്പ് ഇത്തവണ ഇന്ത്യയുടെ ആതിഥേയത്വത്തില്‍ യുഎഇയില്‍ നടക്കുകയാണ്. ഇതിനോടകം യോഗ്യതാ മത്സരങ്ങളും സന്നാഹ മത്സരങ്ങളും ആവേശകരമായി പുരോഗമിക്കുന്നുണ്ട്. 24ന് നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണുന്നതിനായാണ് ക്രിക്കറ്റ് ലോകം പ്രധാനമായും കാത്തിരിക്കുന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മൂലം നിലവില്‍ പരമ്പരകള്‍ കളിക്കുന്നില്ല. ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.

 ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത് തന്നെ, വ്യക്തമാക്കി ബിസിസിഐ, പ്രഖ്യാപനം ഉടന്‍ ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത് തന്നെ, വ്യക്തമാക്കി ബിസിസിഐ, പ്രഖ്യാപനം ഉടന്‍

1

അതിനാല്‍ ലോകകപ്പ് മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരത്തിന് വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഇത്തവണ ചരിത്രം തിരുത്താനുള്ള ശ്രമത്തിലാണ് പാകിസ്താന്‍. ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന പാകിസ്താന് യുഎഇയില്‍ വലിയ അനുഭവസമ്പത്തുമുണ്ട്. ഇത് ടീമിന് ഇന്ത്യയെ വീഴ്ത്താന്‍ സഹായിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടി20 ലോകകപ്പില്‍ അഞ്ച് തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയത്. ഈ അഞ്ച് മത്സരങ്ങളെയും അടുത്തറിയാം.

Also Read: T20 World Cup: ഞങ്ങള്‍ വാചകമടിക്കാറില്ല! പാകിസ്താനെതിരേ ഇന്ത്യന്‍ റെക്കോര്‍ഡിനെക്കുറിച്ച് വീരു

2007ലെ ടി20 ലോകകപ്പ് ഗ്രൂപ്പുഘട്ടം

2007ലെ ടി20 ലോകകപ്പ് ഗ്രൂപ്പുഘട്ടം

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ഗ്രൂപ്പുഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് മുന്നില്‍ പാകിസ്താന്‍ വിജയം കൈവിട്ടുകളഞ്ഞുവെന്ന് പറയാം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 141 എന്ന സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ പാകിസ്താനും 20 ഓവറില്‍ നേടാനായത് 141 റണ്‍സ്. അന്നത്തെ നിയമപ്രകാരം നടത്തിയ ബൗള്‍ ഔട്ടില്‍ 3-0ന് പാകിസ്താനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായി. എംഎസ് ധോണിയുടെ തന്ത്രമാണ് അവിടെയും ഇന്ത്യയുടെ രക്ഷക്കെത്തിയത്.

Also Read: T20 World Cup 2021: ബാബറും റിസ്വാനും നന്നായി കളിക്കുന്നു, എന്നാല്‍ ഒരുകാര്യം മെച്ചപ്പെടുത്തണം- ഇന്‍സമാം

2007ലെ ടി20 ലോകകപ്പ് ഫൈനല്‍

2007ലെ ടി20 ലോകകപ്പ് ഫൈനല്‍

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയത് പാകിസ്താനെ തോല്‍പ്പിച്ചാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടിയപ്പോള്‍ 152 റണ്‍സാണ് പാകിസ്താനെ നേടാനായത്. മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ പാകിസ്താന്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഇര്‍ഫാന്‍ പഠാന്‍ കളിയിലെ താരമായപ്പോള്‍ ഷാഹിദ് അഫ്രീദിയാണ് പരമ്പരയിലെ താരമായത്. എംഎസ് ധോണിയെന്ന നായകന്റെ ചരിത്ര കരിയറിന്റെ തുടക്കം ഈ കിരീട നേട്ടത്തില്‍ നിന്നാണെന്ന് പറയാം.

Also Read: T20 World Cup 2021: സൂര്യകുമാര്‍ വേണ്ട, ഇഷാന്‍ കിഷനെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തൂ- സല്‍മാന്‍ ബട്ട്

2012 ടി20 ലോകകപ്പ് ഗ്രൂപ്പുഘട്ടം

2012 ടി20 ലോകകപ്പ് ഗ്രൂപ്പുഘട്ടം

2012ലെ ടി20 ലോകകപ്പ് ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ പാകിസ്താനെ ഇന്ത്യ എട്ട് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 128 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മൂന്ന് ഓവര്‍ ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം നേടുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ എല്‍ ബാലാജിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അശ്വിനും യുവരാജുമാണ് പാക് നിരയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. പുറത്താവാതെ 78 റണ്‍സ് നേടിയ കോലിയാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. കളിയിലെ താരവും കോലിയായിരുന്നു.

Also Read: T20 World Cup 2021: 'റിഷഭ് 13ാം ഓവറിലെങ്കിലും ക്രീസിലെത്തണം', ഗെയിം ചെയിഞ്ചറാണവന്‍- ലക്ഷ്മണ്‍

2014 ടി20 ലോകകപ്പ് ഗ്രൂപ്പുഘട്ടം

2014 ടി20 ലോകകപ്പ് ഗ്രൂപ്പുഘട്ടം

2014ലെ ടി20 ലോകകപ്പിലെ ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ധാക്കയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒമ്പത് പന്ത് ബാക്കിനിര്‍ത്തി മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം നേടുകയായിരുന്നു. വിരാട് കോലി (36*),സുരേഷ് റെയ്‌ന (35) എന്നിവരുടെ പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യക്ക് ജയമൊരുക്കിയത്. രണ്ട് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് കളിയിലെ താരം.

Also Read: T20 World Cup: ഓപ്പണിങ് പെര്‍ഫെക്ട് ഓക്കെ, കോലിയും ഭുവിയും അത്ര പോരാ- സന്നാഹം പഠിപ്പിച്ചതെന്ത്?

2016ടി20 ലോകകപ്പ്

2016ടി20 ലോകകപ്പ്

2016ലെ ടി20 ലോകകപ്പ് ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 13 പന്ത് ബാക്കിനിര്‍ത്തിയായിരുന്നു ഇന്ത്യയുടെ ജയം. 37 പന്തില്‍ 55* റണ്‍സുമായി വിരാട് കോലിയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പിയായത്.

Story first published: Wednesday, October 20, 2021, 14:41 [IST]
Other articles published on Oct 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X