വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: കോലിയുഗം അവസാനിക്കുന്നുവോ? ഇന്ത്യയുടെ വീര നായകന്റെ റെക്കോഡുകളറിയാം

ദുബായ്: ടി20 ലോകകപ്പില്‍ സെമി കാണാതെ ഇന്ത്യ പുറത്തായിരിക്കുകയാണ്. പ്രതീക്ഷകളുടെ ഭാരവും ഫേവറേറ്റുകളെന്ന വിശേഷണവും ചാര്‍ത്തപ്പെട്ട് ലോകകപ്പിനിറങ്ങിയ ഇന്ത്യ നിലം തൊട്ടില്ലെന്ന് പറയാം. കുഞ്ഞന്‍ ടീമുകളെ സംഹാര താണ്ഡവമാടിയപ്പോള്‍ പാകിസ്താന്‍,ന്യൂസീലന്‍ഡ് എന്നീ വമ്പന്മാരോട് നാണംകെട്ട് തലകുനിക്കേണ്ടി വന്നു. വിരാട് കോലിയെന്ന വീര നായകന്‍ ഇന്ത്യയുടെ ടി20 നായകനെന്ന നിലയില്‍ കളിക്കുന്ന അവസാന ടൂര്‍ണമെന്റായിട്ടും ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനായില്ല.

T20 World Cup: കോലി ടി20യില്‍ നിന്നു വിരമിക്കും! ഞെട്ടിക്കുന്ന പ്രസ്താവന മുന്‍ പാക് സ്പിന്നറുടേത്T20 World Cup: കോലി ടി20യില്‍ നിന്നു വിരമിക്കും! ഞെട്ടിക്കുന്ന പ്രസ്താവന മുന്‍ പാക് സ്പിന്നറുടേത്

1

എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും അത് മുതലാക്കാന്‍ സാധിച്ചില്ലെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. രവി ശാസ്ത്രിയെന്ന പരിശീലകനോടൊപ്പം ഉപദേഷ്ടാവായി എംഎസ് ധോണി. കൂടാതെ ഐപിഎല്ലിന് പിന്നാലെ ലോകകപ്പിനിറങ്ങുന്നു. ഇന്ത്യക്ക് എന്തുകൊണ്ടും അനുകൂലമായ സാഹചര്യമായിരുന്നു. അതിനാലാണ് ഫേവറേറ്റുകളെന്ന വിശേഷണം ഇന്ത്യക്ക് ചാര്‍ത്തപ്പെട്ടത്. എന്നാല്‍ പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും ഇന്ത്യ തോറ്റു.

Also Read: T20 World Cup:'എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍', ഇന്ത്യ x നമീബിയ, കാത്തിരിക്കുന്ന റെക്കോഡുകളിതാ

2

അഫ്ഗാനിസ്ഥാനെ 66 റണ്‍സിനും സ്‌കോട്ട്‌ലന്‍ഡിനെ എട്ട് വിക്കറ്റിനും തോല്‍പ്പിച്ചെങ്കിലും സെമിയിലേക്കെത്താന്‍ അത് മതിയാവുമായിരുന്നില്ല. ഇത്രയും മികച്ച ടീമുണ്ടായിട്ടും മികച്ചൊരു പോരാട്ടം പോലും കാഴ്ചവെക്കാന്‍ ഇന്ത്യക്കായില്ലെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. കോലിയെന്ന സൂപ്പര്‍ താരവും നായകനും നാണംകെട്ടുവെന്ന് തന്നെ പറയാം. ചരിത്രത്തിലാദ്യമായി ഇന്ത്യ ലോകകപ്പില്‍ പാകിസ്താനോട് തോറ്റത് കോലിക്ക് കീഴിലാണെന്ന ചരിത്രം ഇനി മായ്ച്ച് കളയാനാവില്ല.

Also Read: IND vs NZ T20: ഇന്ത്യന്‍ ടീമിലേക്ക് കന്നി വിളിയെത്താന്‍ സാധ്യതയുള്ള അഞ്ച് യുവ താരങ്ങളിതാ

3

ടി20 നായകസ്ഥാനത്ത് നിന്ന് മാത്രമല്ല ഏകദിന ടി20 നായകസ്ഥാനത്ത് നിന്നും വിരാട് കോലിയെ മാറ്റുമെന്ന റിപ്പോര്‍ട്ട് ശക്തമാണ്. കോലിയെ ടെസ്റ്റില്‍ നായകനാക്കി പരിമിത ഓവറില്‍ രോഹിത് ശര്‍മയെ നായകസ്ഥാനത്തേക്കെത്തിക്കാനാണ് ബിസിസി ഐയുടെ പദ്ധതി.ടി20 നായകസ്ഥാനത്ത് നിന്ന് കോലി പടിയിറങ്ങാനിരിക്കെ മൂന്ന് ഫോര്‍മാറ്റിലെയും കോലിയുടെ നായകനെന്ന നിലയിലെ റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup 2021: 'ടോസല്ല പ്രശ്‌നം,ഇന്ത്യക്ക് ആവിശ്യത്തിന് റണ്‍സ് നേടാനായില്ല'- സുനില്‍ ഗവാസ്‌കര്‍

ടി20 റെക്കോഡുകള്‍

ടി20 റെക്കോഡുകള്‍

ടി20 ഫോര്‍മാറ്റില്‍ നായകനെന്ന നിലയില്‍ വലിയ നേട്ടങ്ങള്‍ കോലിക്ക് അവകാശപ്പെടാനാവില്ല. കുട്ടിക്രിക്കറ്റില്‍ അതിവേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതായുണ്ട്. എന്നാല്‍ പലപ്പോഴും കോലിക്കതിന് സാധിക്കാറില്ല. പല സമയത്തും അബദ്ധ തീരുമാനങ്ങള്‍കൊണ്ട് കോലി വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. ബാറ്റിങ് ഓഡറിലെ അനാവശ്യ പരീക്ഷണങ്ങളും ബൗളിങ്ങില്‍ വരുത്തുന്ന മാറ്റങ്ങളുമെല്ലാം ഫലപ്രദമാകുന്നത് വളരെ കുറവാണെന്ന് തന്നെ പറയാം.

Also Read: IND vs NZ T20: ഇന്ത്യയുടെ സാധ്യതാ ടീം, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം, പുതിയ ക്യാപ്റ്റന്‍ ആരാവും?

5

49 ടി20കളിലാണ് അദ്ദേഹം ടീമിനെ നയിച്ചത്. ഇതില്‍ 29 മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കോലിക്കായി. 42 വിജയങ്ങള്‍ നേടിക്കൊടുത്ത എംഎസ് ധോണിക്ക് ശേഷം ടി20യില്‍ ഇന്ത്യക്ക് കൂടുതല്‍ വിജയം നേടിക്കൊടുത്ത നായകനാണ് കോലി. എന്നാല്‍ സെന (SENA) രാജ്യങ്ങളില്‍ ടി20 പരമ്പര നേട്ടത്തിലേക്ക് ഇന്ത്യയെ എത്തിച്ച ഏക നായകനാണ് കോലി. 2018ല്‍ ഇംഗ്ലണ്ടിലും ഇതേ വര്‍ഷം ദക്ഷിണാഫ്രിക്കയിലും ടി20 പരമ്പര നേടിയ കോലി 2020ല്‍ ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും ടി20 പരമ്പര ഇന്ത്യക്ക് നേടിക്കൊടുത്തു.

Also Read: T20 World Cup: സെമി ലൈനപ്പ് തയ്യാര്‍- ഇംഗ്ലണ്ടിന് ന്യൂസിലാന്‍ഡ്, പാകിസ്താനെ കാത്ത് ഓസീസ്

6

ടി20യില്‍ വേഗത്തില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത് കോലിയാണ്. 30 ഇന്നിങ്‌സില്‍ നിന്നാണ് കോലിയുടെ ഈ നേട്ടം. 52.05 ശരാശരിയില്‍ 3227 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. 29 അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒരു തവണ പോലും സെഞ്ച്വറി നേടാനായില്ല. 94 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍,

Also Read: T20 World Cup: ഐപിഎല്ലിന്റെ കാര്യത്തില്‍ സംഭവിച്ചത് അബദ്ധം തന്നെ! ഇന്ത്യന്‍ ബൗളിങ് കോച്ച് പറയുന്നു

ഏകദിന റെക്കോഡ്

ഏകദിന റെക്കോഡ്

ഏകദിനത്തിലും മികച്ച റെക്കോഡുകള്‍ കോലിക്കുണ്ട്. 95 മത്സരത്തില്‍ നിന്ന് 65 മത്സരത്തില്‍ ടീമിനെ ജയിപ്പിച്ചപ്പോള്‍ 27 മത്സരത്തില്‍ തോറ്റു. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. 70.43 ആണ് കോലിയുടെ വിജയ ശരാശരി. എംഎസ് ധോണി 200 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 110 മത്സരത്തില്‍ ജയിപ്പിച്ചു. 74 മത്സരം തോറ്റു. 59.5 ആണ് ധോണിയുടെ വിജയ ശരാശരി. ഏകദിന വിജയ ശരാശരിയില്‍ ധോണിയേക്കാള്‍ കേമനാണ് കോലി.

Also Read: T20 World Cup: സെമി മോഹം പൊലിഞ്ഞു, ഇന്ത്യക്ക് ഇനി 'സെന്റ് ഓഫ്'- എതിരാളി നമീബിയ

8

ബാറ്റിങ്ങില്‍ ആരെയും മോഹിപ്പിക്കുന്ന റെക്കോഡുകളാണ് കോലിയുടെ പേരിലുള്ളത്. വേഗത്തില്‍ 8000,9000.11000,12000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത് കോലിയാണ്. തുടര്‍ച്ചയായ മൂന്ന് വര്‍ഷം ഐസിസി ഏകദിന റാങ്കിങ്ങില്‍ കോലി ഒന്നാം സ്ഥാനത്തിരുന്നിട്ടുണ്ട്. 254 ഏകദിനത്തില്‍ നിന്ന് 59.07 ശരാശരിയില്‍ 12169 റണ്‍സാണ് കോലി നേടിയത്. ഇതില്‍ 43 സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള നിലവിലെ ഏക താരമാണ് കോലി. ഈ നേട്ടത്തിലെത്താന്‍ ഏഴ് സെഞ്ച്വറിയാണ് കോലിക്ക് വേണ്ടത്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്കായിട്ടില്ല.

Also Read: T20 World Cup 2021: 'ഞങ്ങള്‍ ചെറിയ മീനുകളല്ല', ഇന്ത്യക്ക് മുന്നറിയിപ്പുമായി നമീബിയയുടെ ഡേവിഡ് വീസെ

ടെസ്റ്റ് റെക്കോഡ്

ടെസ്റ്റ് റെക്കോഡ്

ടെസ്റ്റിലെ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനായി കോലിയെ വിശേഷിപ്പിക്കാം. 65 ടെസ്റ്റില്‍ നിന്ന് 38 ജയമാണ് കോലി ഇന്ത്യക്ക് നേടിത്തന്നത്. 16 മത്സരം തോറ്റപ്പോള്‍ 11 മത്സരം സമനിലയായി. 58.46 ആണ് വിജയ ശരാശരി. ഇന്ത്യക്ക് കൂടുതല്‍ ടെസ്റ്റ് ജയം നേടിക്കൊടുത്ത നായകനാണ് കോലി. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആദ്യമായി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കോലിയാണ്.

Also Read: ഓള്‍ടൈം ടി20 11 തിരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിങ്; കോലിക്ക് ഇടമില്ല, നായകന്‍ ധോണി

10

നാട്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യത്തെ ഏഷ്യന്‍ നായകന്‍ കൂടിയാണ് കോലി. 96 ടെസ്റ്റില്‍ നിന്ന് 51.09 ശരാശരിയില്‍ 7765 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 27 സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. കളിച്ച ഒട്ടുമിക്ക മൈതാനങ്ങളിലും മികച്ച റെക്കോഡ് കോലിക്ക് അവകാശപ്പെടാനാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 3-0ന് ടെസ്റ്റ് പരമ്പര നേടുന്ന ആദ്യത്തെ നായകന്‍ കൂടിയാണ് അദ്ദേഹം.

Also Read: T20 World Cup: സെമിയില്ലെങ്കിലും സൗത്താഫ്രിക്കയ്ക്കു സന്തോഷിക്കാം! ഇവയാണ് കാരങ്ങള്‍

മറ്റ് റെക്കോഡുകള്‍

മറ്റ് റെക്കോഡുകള്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 23150 റണ്‍സാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്. എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ ഏഴാം സ്ഥാനത്താണ് അദ്ദേഹം. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ നായകനാണ് കോലി. 2017ല്‍ 2818 റണ്‍സാണ് അദ്ദേഹം നേടിയത്. കുമാര്‍ സംഗക്കാര (2868),റിക്കി പോണ്ടിങ് (2833) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 70 സെഞ്ച്വറികളുള്ള കോലി സെഞ്ച്വറി നേട്ടക്കാരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനും പോണ്ടിങ്ങിനും താഴെയാണ് കോലി. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സെഞ്ച്വറി നേടുന്നവരില്‍ രണ്ടാം സ്ഥാനത്താണ് കോലി.

Story first published: Monday, November 8, 2021, 20:24 [IST]
Other articles published on Nov 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X