വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'സാധാരണ ഇങ്ങനെ നിയമിക്കാറില്ല', ധോണിയെ ഉപദേഷ്ടാവാക്കിയതിനെക്കുറിച്ച് കപില്‍

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ചര്‍ച്ചകള്‍ സജീവമാണ്. നിരവധി സര്‍പ്രൈസുകളുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. ആര്‍ അശ്വിന്‍ നാല് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയതും യുസ്‌വേന്ദ്ര ചഹാലിനെ ഒഴിവാക്കിയതും ദീപക് ചഹാര്‍,ശര്‍ദുല്‍ ഠാക്കൂര്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ റിസര്‍വ് താരങ്ങളായതുമെല്ലാം സര്‍പ്രൈസ് നീക്കമായിത്തന്നെ പറയാം. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചത് എംഎസ് ധോണിയെ ലോകകപ്പ് ടീമിന്റെ ഉപദേഷ്ടാവാക്കിയുള്ള പ്രഖ്യാപനം ആയിരുന്നു.

'ഇന്ത്യയിലും അജിന്‍ക്യ രഹാനെക്ക് അവസരം നല്‍കണം', പിന്തുണയുമായി വീരേന്ദര്‍ സെവാഗ്'ഇന്ത്യയിലും അജിന്‍ക്യ രഹാനെക്ക് അവസരം നല്‍കണം', പിന്തുണയുമായി വീരേന്ദര്‍ സെവാഗ്

1

2021 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനായി തുടരുന്നുണ്ട്. 2021 സീസണിന്റെ രണ്ടാം പാദം കളിക്കുന്നതിനായി ദുബായില്‍ പരിശീലനം നടത്തുകയാണ് ധോണി. 2007ലെ ടി20 ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടം അലമാരയിലെത്തിച്ച ധോണിയുടെ വരവ് ഇന്ത്യന്‍ ടീമിന് വരാനിരിക്കുന്ന ലോകകപ്പില്‍ കരുത്താകുമെന്നുറപ്പ്.

Also Read: IND vs ENG: ഇരു ടീമിനെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ, നായകന്‍ വിരാട് കോലി

2

സാധാരണ വിരമിച്ച് മൂന്ന് നാല് വര്‍ഷത്തിന് ശേഷമാവും ഇത്തരത്തിലുള്ള ഒരു സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കുക. നിലവില്‍ പ്രൊഫഷനല്‍ ക്രിക്കറ്റില്‍ തുടരുന്ന താരം കൂടിയാണ് ധോണി. എന്നാല്‍ ധോണിയുടെ നിയമനത്തെ ഒരു പ്രത്യേക നിയമനായി കാണേണ്ടതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ കപില്‍ ദേവ്. 'മികച്ചൊരു തീരുമാനമാണിത്. ഇത്തരം നിര്‍ണ്ണായകമായ ഉത്തരവാദിത്തങ്ങളിലേക്കെത്തുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് ശേഷം എത്തണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍.എന്നാല്‍ ധോണിയുടെ വരവിനെ ലോകകപ്പിനോട് അനുബന്ധിച്ച ഒരു പ്രത്യേക സാഹചര്യത്തിലുള്ള നിയമനമായി കണക്കാക്കണം. രവി ശാസ്ത്രി കോവിഡിനെത്തുടര്‍ന്ന് ക്ഷീണിതിനാണ്. അതിനാല്‍ത്തന്നെ ധോണിയുടെ വരവിനെ ഒരു പ്രത്യേക കാരമായി കരുതണം'-കപില്‍ ദേവ് പറഞ്ഞു.

Also Read: INDvENG: ടെസ്റ്റ് മത്സരം റദ്ദാക്കല്‍, പരമ്പര സമനിലയായി പ്രഖ്യാപിക്കുമോ? പോയിന്റ് എങ്ങനെ ആയിരിക്കും?

3

എന്നാല്‍ ധോണിയുടെ നിയമനം ബിസിസി ഐയുടെ ചട്ടങ്ങള്‍ക്കെതിരാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പറായ സഞ്ജീവ് ഗുപ്ത ധോണിയെ ഉപദേഷ്ടാവായി നിയമിക്കാനുള്ള ബിസിസി ഐയുടെ നീക്കത്തിനെതിരേ അപ്പക്‌സ് കൗണ്‍സിലിന് കത്തയച്ചിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടറായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകസ്ഥാനം രാഹുല്‍ ദ്രാവിഡ് ഉപേക്ഷിച്ചിരുന്നുവെന്ന് സഞ്ജീവ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: IND vs ENG: '2008ല്‍ ഇംഗ്ലണ്ട് ചെയ്തത് ആരും മറക്കില്ല', ബിസിസിഐയെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍

4

നിലവില്‍ സിഎസ്‌കെ നായകനാണ് എംഎസ് ധോണി. ഐപിഎല്‍2021ന്റെ രണ്ടാം പാദത്തില്‍ കളിക്കുന്നുമുണ്ട്. ഇത്തരമൊരു സ്ഥാനം വഹിക്കുമ്പോള്‍ ദേശീയ ടീമിന്റെ സ്ഥാനം ഏറ്റെടുക്കുന്നത് ചട്ടവിരുദ്ധമാണ്. എന്നാല്‍ ഐപിഎല്ലിന് ശേഷം മാത്രമാവും ധോണി ടീമിന്റെ ഉപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കുക. ഈ സീസണോടെ ധോണി ഐപിഎല്ലും മതിയാക്കുമെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിരമിക്കല്‍ പ്രഖ്യാപിച്ച് ഉപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കുന്നതില്‍ നിയമപ്രശ്‌നങ്ങളില്ല.

Also Read: IPL 2021: 'ഈ ബൗളര്‍മാരെ ധോണി പേടിക്കും'- കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ

5

സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം പടിക്കല്‍ കലമുടക്കലാണ്. ഐസിസി ടൂര്‍ണമെന്റുകളിലെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും സെമിയിലോ ഫൈനലിലോ തോല്‍ക്കും. കിരീടത്തിലേക്ക് എത്താന്‍ സാധിക്കുന്നില്ല. മികച്ച താരനിര ഇത്തവണയും ഉണ്ട്. അതിനാല്‍ത്തന്നെ എന്ത് വിലകൊടുത്തും കിരീടം നേടേണ്ടത് വിരാട് കോലിക്കും അഭിമാന പ്രശ്‌നമാണ്. നായകനെന്ന നിലയില്‍ ഇതുവരെ ഒരു ഐസിസി കിരീടം പോലും കോലി നേടിയിട്ടില്ല.

Also Read: INDvENG: ഓവിലേത് അവസാന ടെസ്റ്റ് ? രഹാനെ ഇനിയൊരിക്കലും ടീമില്‍ കാണില്ല! കാരണങ്ങളറിയാം

6

Also Read: T20 World Cup: ഇതിലും കൂടുതല്‍ ആവശ്യപ്പെടാനില്ല- ധോണിയെ ഉപദേശകനാക്കിയതിനെക്കുറിച്ച് ശാസ്ത്രി

എന്നാല്‍ മൂന്ന് ഐസിസി കിരീടം നേടിയ ധോണിയുടെ ഉപദേശത്തിന് കീഴില്‍ ഇന്ത്യക്ക് കിരീടത്തിലേക്കെത്താമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. തോല്‍വി മുഖത്ത് നിന്ന് പല തവണ ഇന്ത്യയെ രക്ഷിച്ചെടുത്തിട്ടുള്ള നായകനാണ് ധോണി. ഈ മികവ് കോലിക്കില്ല. ധോണി വരുന്നത് ടീമിലെ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും കിരീട സാധ്യത ഇരട്ടിപ്പിക്കുകയും ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

Story first published: Saturday, September 11, 2021, 16:26 [IST]
Other articles published on Sep 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X