വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ധോണി ഉപദേഷ്ടാവാകുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ'- ജയ് ഷാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് പിന്നാലെ ടി20 ലോകകപ്പ് ആവേശം എത്തുകയാണ്. ഈ മാസം 17ന് യുഎഇയില്‍ത്തന്നെയാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്ന ഇന്ത്യന്‍ ടീം വലിയ പ്രതീക്ഷയിലാണുള്ളത്. ഇത്തവണ മികച്ച ടീം ഒപ്പമുള്ളതിനാല്‍ ഇന്ത്യയുടെ കിരീട സാധ്യതയും ഏറെയാണ്. മികച്ച യുവതാരങ്ങളുടെ പിന്തുണയും ഇന്ത്യക്ക് ഉള്ളതിനാല്‍ യുഎഇയില്‍ കപ്പുയര്‍ത്താനുള്ള സാധ്യതയും കൂടുതലാണ്.

ഇത്തവണത്തെ ഇന്ത്യയുടെ കിരീട സാധ്യത ഉയര്‍ത്തുന്ന ഒരു കാര്യം ഉപദേഷ്ടാവായി ധോണി ഒപ്പമുണ്ടെന്നതാണ്. 2007ലെ പ്രഥമ ടി20 ലോകകപ്പ്,2011ലെ ഏകദിന ലോകകപ്പ്,2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണിയുടെ സാന്നിധ്യം ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കരുത്ത് പകരും. ധോണി ഒപ്പമുള്ളത് നായകനായ ധോണിക്കും ടീമിലെ യുവതാരങ്ങള്‍ക്കും വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്.

ഇപ്പോഴിതാ ഉപദേഷ്ടാവായി ധോണിയെത്തുന്നത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസി ഐ സെക്രട്ടറിയായ ജയ് ഷാ. 'ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി എംഎസ് ധോണി പ്രവര്‍ത്തിക്കുന്നത് യാതൊരു പ്രതിഫലവും വാങ്ങാതെയാണ്' എന്നാണ് എഎന്‍ എയോട് ജയ് ഷാ വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ഇതിഹാസ നായകന്‍ പ്രതിഫലം വാങ്ങാതെയാണ് ഉപദേഷ്ടാവായി എത്തുന്നതെന്ന വാര്‍ത്ത ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

dhoni

ധോണിക്ക് ഇന്ത്യന്‍ ടീമിനോടുള്ള സ്‌നേഹത്തിന്റെയും കടപ്പാടിനെയും പ്രശംസിച്ച് ഇതിനോടകം നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. എന്തായാലും ധോണിയുടെ ഈ തീരുമാനത്തിന് വിരോധികള്‍ പോലും കൈയടിക്കുമെന്നുറപ്പ്. ധോണിക്ക് ശേഷം കോലി ഇന്ത്യയുടെ നായകനായി എത്തിയെങ്കിലും ഒരു ഐസിസി കിരീടം പോലും സ്വന്തമാക്കാനായിട്ടില്ല. ധോണി ഉപദേഷ്ടാവായി എത്തുമ്പോള്‍ ടി20ലോകകപ്പ് കിരീടം ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ അലമാരായിലെത്തിക്കാനാവുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

വിരാട് കോലി ഈ ലോകകപ്പോടെ ടി20 നായകസ്ഥാനം രാജിവെക്കും. ഇതുവരെ ഒരു ഐസിസി കിരീടം നേടാന്‍ കഴിയാത്ത കോലിക്ക് ധോണിയുടെ സഹായത്തോടെ ഐസിസി കിരീടം നേടാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ധോണി ഇന്ത്യയെ നയിക്കുന്ന ആദ്യ ടി20 ലോകകപ്പാണിത്. ഐപിഎല്ലില്‍ കിരീടമില്ലാതെ ആര്‍സിബിയുടെ നായകസ്ഥാനം കോലിക്ക് ഒഴിയേണ്ടി വന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം കിരീടമുയര്‍ത്തി ടി20 നായകസ്ഥാനം ഒഴിയാനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

T20 World Cup: ഹാര്‍ദിക്കിന്റെ ബാക്കപ്പായി വെങ്കടേഷ് അയ്യര്‍! സര്‍പ്രൈസ് നീക്കവുമായി ഇന്ത്യ T20 World Cup: ഹാര്‍ദിക്കിന്റെ ബാക്കപ്പായി വെങ്കടേഷ് അയ്യര്‍! സര്‍പ്രൈസ് നീക്കവുമായി ഇന്ത്യ

24ന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ച് ടി20 ലോകകപ്പിലെ കുതിപ്പ് ഇന്ത്യ ആരംഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇതുവരെ ഇന്ത്യയെ ലോകകപ്പ് മത്സരങ്ങളില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഈ ചരിത്രം ആവര്‍ത്തിക്കുമോ,അതോ ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന പാകിസ്താന്‍ ചരിത്രം സൃഷ്ടിക്കുമോയെന്ന് കണ്ടറിയാം.

എംഎസ് ധോണി 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും സിഎസ്‌കെയുടെ നായകനായി തുടരുന്നുണ്ട്. ഈ സീസണില്‍ സിഎസ്‌കെയെ ഫൈനലിലെത്തിക്കാനും ധോണിക്കാണ്. ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചാണ് സിഎസ്‌കെ ഫൈനല്‍ സീറ്റുറപ്പിച്ചത്. 6 പന്തില്‍ 18* റണ്‍സുമായി ധോണിയാണ് മത്സരത്തില്‍ സിഎസ്‌കെയെ വിജയത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.

ഇടവേളക്ക് ശേഷം തന്റെ ഫിനിഷിങ് മികവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ ധോണിക്കായി. എന്നാല്‍ ഈ സീസണോടെ കളിക്കാരനെന്ന നിലയില്‍ ധോണി കരിയര്‍ അവസാനിപ്പിക്കാനാണ് സാധ്യത. ടീമിന്റെ ഉപദേഷ്ടാവായി ധോണി സിഎസ്‌കെയ്‌ക്കൊപ്പം തുടര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും ഉപദേഷ്ടാവായി ധോണി പുതിയ ഇന്നിങ്‌സ് ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുമെന്ന് തന്നെ പ്രത്യാശിക്കാം.

Story first published: Tuesday, October 12, 2021, 21:05 [IST]
Other articles published on Oct 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X