വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'രണ്ട് കാര്യം ശ്രദ്ധിച്ചാല്‍ പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാം', ഉപദേശിച്ച് മിയാന്‍ദാദ്

കറാച്ചി: കാത്തിരിപ്പുകള്‍ക്ക് അവസാനമിട്ട് ടി20 ലോകകപ്പ് ആരംഭിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. യുഎഇ വേദിയാവുന്ന ടി20 ലോകകപ്പില്‍ ആര്‍ക്കും തട്ടകത്തിന്റെ ആധിപത്യമില്ലാത്തെ മത്സരത്തെ കൂടുതല്‍ ആവേശകരമാക്കും. ഇന്ത്യയും പാകിസ്താനും ന്യൂസീലന്‍ഡും അഫ്ഗാനിസ്ഥാനും ഒരു ഗ്രൂപ്പിലും മരണഗ്രൂപ്പില്‍ ഇംഗ്ലണ്ട്,വെസ്റ്റ് ഇന്‍ഡീസ്,ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ എന്നിവരുമാണുള്ളത്.

IPL 2021: കപ്പുയര്‍ത്തുക മാത്രമല്ല, ചിലപ്പോള്‍ വിജയ റണ്‍സ് നേടുന്നതും ധോണിയായിരിക്കും- ആകാശ് ചോപ്രIPL 2021: കപ്പുയര്‍ത്തുക മാത്രമല്ല, ചിലപ്പോള്‍ വിജയ റണ്‍സ് നേടുന്നതും ധോണിയായിരിക്കും- ആകാശ് ചോപ്ര

1

ഐപിഎല്ലിലെ സ്വഭാവം വെച്ച് പരിഗണിച്ചാല്‍ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല. സ്പിന്നര്‍മാരാവും കൂടുതല്‍ കൈയടി നേടുക. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പിനിറങ്ങുന്നത് ഇന്ത്യയുടെ കിരീട സാധ്യതയും ഉയര്‍ത്തിയിട്ടുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യയെ കാത്തിരിക്കുന്ന ആദ്യ എതിരാളി പാകിസ്താനാണ്. 24നാണ് മത്സരം. ഇരു ടീമും തമ്മില്‍ ഐസിസി ടൂര്‍ണമെന്റില്‍ മാത്രമാണ് മത്സരിക്കുന്നതെന്നതിനാല്‍ ഇത്തവണ നേര്‍ക്കുനേര്‍ എത്തുമ്പോളും തീപാറും.

Also Read: IPL 2021: നരെയ്‌ന് മുന്നില്‍ ധോണി വീണ്ടും കീഴടങ്ങുമോ? ഈ താരപോരാട്ടങ്ങളെ കരുതിയിരിക്കാം

2

ഇന്ത്യ-പാക് മത്സരത്തിന് കേവലം മത്സരമെന്നതിലുപരിയായുള്ള വികാരമുള്ളതിനാല്‍ ഇതിനോടകം പ്രവചനങ്ങളും വിലയിരുത്തലുകളും വെല്ലുവിളികളുമെല്ലാം സജീവാണ്. ഇതുവരെ ഒരു ലോകകപ്പില്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും ഇത്തവണ സജീവ പ്രതീക്ഷയിലാണ് പാകിസ്താനുള്ളത്. ബാബര്‍ അസാം നയിക്കുന്ന പാകിസ്താന്‍ അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള നിരയാണ്. ഇപ്പോഴിതാ ഇന്ത്യയെ കീഴടക്കാന്‍ പാകിസ്താന് രണ്ട് വഴികള്‍ ഉപദേശിച്ചിരിക്കുകയാണ് മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദ്.

Also Read: IPL 2021: കലാശപ്പോരാട്ടം ഇന്ന്, സിഎസ്‌കെ x കെകെആര്‍, കാത്തിരിക്കുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

3

സമ്മര്‍ദ്ദവും ഭയവുമില്ലാതെ കളിച്ചാല്‍ പാകിസ്താന് ജയിക്കാനാവുമെന്നാണ് ജാവേദ് മിയാന്‍ദാദ് അഭിപ്രായപ്പെട്ടത്. 'ഇന്ത്യക്കെതിരായ മത്സരത്തില്‍ ജയിക്കേണ്ടത് ടൂര്‍ണമെന്റിലെ കുതിപ്പിന് വളരെ നിര്‍ണ്ണായകമാണ്. അവര്‍ കരുത്തുറ്റ ടീമാണ്. മികച്ച താരങ്ങളുമുണ്ട്. എന്നാല്‍ സമ്മര്‍ദ്ദവും ഭയവുമില്ലാതെ കളിക്കാനായാല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിക്കും.

Also Read: IPL 2021: 'എല്ലാവര്‍ക്കും ധോണിയാവാന്‍ കഴിയില്ല', റിഷഭ് പന്തിന് അല്‍പ്പം കൂടി സമയം നല്‍കൂ- നെഹ്‌റ

4

ടി20 ഫോര്‍മാറ്റില്‍ ഒന്നോ രണ്ടോ താരങ്ങളുടെ പ്രകടനംകൊണ്ട് മത്സരം ജയിക്കാനാവുമെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ എല്ലാവരുടെയും സംഭാവനകള്‍ വേണ്ട ഫോര്‍മാറ്റാണിതെന്നാണ് ഞാന്‍ കരുതുന്നത്. ഓരോ ചെറിയ ഇന്നിങ്‌സും വളരെ പ്രധാനപ്പെട്ടതാണ്. ക്യാച്ചും റണ്ണൗട്ടുമെല്ലാം പാഴാക്കിയാല്‍ അത് മത്സരം തന്നെ നമുക്ക് നഷ്ടപ്പെടുത്തും. ടീമിന്റെ ഒത്തൊരുമ വളരെ ആവിശ്യമുള്ള ഫോര്‍മാറ്റാണിത്'-മിയാന്‍ദാദ് പറഞ്ഞു.

Also Read: IPL 2021: കലാശക്കളിക്ക് റെയ്‌നയും റസ്സലുമുണ്ടാവുമോ? പിച്ച്, ശരാശരി സ്‌കോര്‍ എല്ലാമറിയാം

5

നിരവധി വിവാദങ്ങള്‍ക്കിടയിലൂടെ പാകിസ്താന്‍ ടീം കടന്ന് പോകുന്നത്. ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് ടീമുകള്‍ പരമ്പരയില്‍ നിന്ന് പിന്മാറിയതും ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യ പരിശീലകന്‍ സ്ഥാനമൊഴിഞ്ഞതുമെല്ലാം പാകിസ്താന് വലിയ സമ്മര്‍ദ്ദമാണ് നല്‍കിയത്. എന്നാല്‍ അതില്‍ നിന്നെല്ലാം പതിയെ കരകയറാനുള്ള ശ്രമത്തിലാണ് പാക് നിര. മുഹമ്മദ് റിസ്വാന്‍,ബാബര്‍ അസാം,ഫഖര്‍ സമാന്‍,ഷുഹൈബ് മാലിക്ക്,മുഹമ്മദ് ഹഫീസ്,ഷക്കീബ് അല്‍ ഹസന്‍ എന്നിവരെല്ലാം മാച്ച് വിന്നര്‍മാരായി പാക് ടീമിലുണ്ട്.

Also Read: T20 World Cup 2021: കോലി ഓപ്പണറാവേണ്ട, മൂന്നാം നമ്പര്‍ മതി, ആരെങ്കിലും അവനോട് പറയണം- സെവാഗ്

6

2007ലെ പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ നാല് തവണയും ഇന്ത്യ ജയിച്ചു.ഒരു മത്സരം ഫലം കാണാതെ ഉപേക്ഷിക്കേണ്ടി വന്നു. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതാണ് സമീപകാലത്തെ ഇന്ത്യക്കെതിരായ മികച്ച പ്രകടനമായി പാകിസ്താന് പറയാന്‍ സാധിക്കുന്നത്. എന്നാല്‍ 2019ലെ ഏകദിന ലോകകപ്പിലും ഏഷ്യാ കപ്പിലുമടക്കം പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Also Read: IPL 2021: ആര് ഉയര്‍ത്തും കപ്പ്? സിഎസ്‌കെ x കെകെആര്‍, കിരീടത്തോടെ ധോണിക്ക് പടിയിറങ്ങാനാവുമോ?

7

Also Read: IPL 2022: കോലിയുഗം കഴിഞ്ഞു, ആര്‍സിബിയുടെ അടുത്ത ക്യാപ്റ്റന്‍? ഇവരിലൊരാള്‍ വന്നേക്കും

മുന്‍ പാക് നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദിയും പാകിസ്താന്റെ ജയ സാധ്യതകളെക്കുറിച്ച് വിലയിരുത്തിയിരുന്നു. രണ്ട് ടീമിനും മികച്ച താരങ്ങളുണ്ട്. അതിനാല്‍ അന്നത്തെ ദിവസം സമ്മര്‍ദ്ദത്തെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ടീം വിജയം നേടാനാണ് സാധ്യത കൂടുതലെന്നാണ് അഫ്രീദി അഭിപ്രായപ്പെട്ടത്. അതേ സമയം ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കുമെന്നും പ്രതിഭകള്‍ കൂടുതല്‍ പാക് ടീമിലാണെന്നും മുന്‍ പേസ് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖും അഭിപ്രായപ്പെട്ടിരുന്നു.

Story first published: Friday, October 15, 2021, 17:32 [IST]
Other articles published on Oct 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X