For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഇഷാന്‍ അനുയോജ്യന്‍ ഓപ്പണിങ്ങില്‍, മറ്റൊരു സ്ഥാനത്തും യോജിക്കില്ല'- കാര്‍ത്തിക്

ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ചിരവൈരികളും കരുത്തരുമായ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇത്തവണ താരസമ്പന്നമായ ഇന്ത്യന്‍ ടീം സജീവ കിരീട പ്രതീക്ഷയിലാണ്. സാധ്യതകളിലും കണക്കുകളിലും വിലയിരുത്തലുകളിലും ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെ ഇടം പിടിക്കുമെന്നതറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

നിലവിലെ ഫോം വിലയിരുത്തിയാവുമോ അതോ പരിചയസമ്പത്തില്‍ വിശ്വസിച്ചാവുമോ ഇന്ത്യയുടെ പ്ലേയിങ് 11 എന്നെല്ലാം കാത്തിരുന്ന് കാണണം. ഇന്ത്യയുടെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഇഷാന്‍ കിഷന്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. സന്നാഹത്തില്‍ ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ഇഷാന്‍ തന്റെ മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ പ്ലേയിങ് 11 ഉള്‍പ്പെടുമോയെന്നത് കണ്ടറിയണം.

1

മധ്യനിരയില്‍ റിഷഭ് പന്ത് ഫോം ഔട്ടായാല്‍ പകരം ഇഷാനെ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. ഇവരിലാരാണ് മികച്ച ബാറ്റ്‌സ്മാനെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയും പ്രയാസമാണ്. ഇപ്പോഴിതാ അഞ്ചാം നമ്പറില്‍ ഇഷാനെക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. കൂടാതെ ഇഷാനെ പരിഗണിക്കുകയാണെങ്കില്‍ ഓപ്പണിങ്ങിലേക്കാവണമെന്നും മറ്റൊരു സ്ഥാനത്തും അവനെ കളിപ്പിക്കാനാവില്ലെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു

'ഇഷാന്‍ കിഷന്‍ കളിക്കുകയാണെങ്കില്‍ അവനെ ഓപ്പണറായി പരിഗണിക്കണം. ബാറ്റിങ് ഓഡറില്‍ മറ്റൊരു സ്ഥാനവും അവന് അനുയോജ്യമായി കാണുന്നില്ല. മുംബൈ ഇന്ത്യന്‍സ് അവനെ ടീമില്‍ നിന്ന് പുറത്താക്കിയത് നാലാം നമ്പറില്‍ പരാജയപ്പെട്ടതോടെയാണ്. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ അവന്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് കരുതുന്നില്ല. ഓപ്പണിങ്ങില്‍ കളിക്കുന്നതും മധ്യനിരയില്‍ കളിക്കുന്നതും രണ്ട് വികാരമാണ്. പവര്‍പ്ലേ കഴിഞ്ഞാല്‍ ഏഴ് ഫീല്‍ഡര്‍മാരോളം തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിന് പുറത്തുണ്ടാവും. അവിടെ കളിക്കുക പ്രയാസമാണ്. അഞ്ചാം നമ്പറില്‍ ഇഷാനെക്കാള്‍ മികച്ചത് റിഷഭ് പന്താണ്'- ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

2

ഇഷാന്‍ പ്രതിഭാശാലിയാണെങ്കിലും നിലവിലെ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം പിടിക്കുക പ്രയാസമാണ്. ഓപ്പണിങ്ങിലും മധ്യനിരയിലും അവസരം ലഭിക്കാനുള്ള സാധ്യതയില്ല. സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയോ തുടര്‍ച്ചയായി നിരാശപ്പെടുത്തുകയോ ചെയ്താല്‍ ഇഷാന് പകരക്കാരനായി അവസരം ലഭിച്ചേക്കും.

ഇന്ത്യ-പാക് പോരാട്ടത്തില്‍ ആര്‍ക്കാണ് മുന്‍തൂക്കമെന്നതിനെക്കുറിച്ചും ദിനേഷ് പ്രതികരിച്ചു. 'ഇന്ത്യക്ക് മികച്ചൊരു ദിവസമായിരിക്കും ഇന്നത്തേതെന്ന് എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്. പാകിസ്താനെക്കാള്‍ പ്രതിഭാശാലികളായ താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. കൂടാതെ ദീര്‍ഘ നാളുകളായി യുഎഇയില്‍ കളിക്കുന്ന പരിചയസമ്പത്തുമുണ്ട്. ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇന്ത്യ യഥാര്‍ത്ഥ കരുത്തോടെ കളിക്കാന്‍ സര്‍വാധിപത്യം സ്ഥാപിക്കും. ഇന്ത്യ വിജയം നേടും'- ദിനേഷ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

3

ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാനായിട്ടില്ലെങ്കിലും പാകിസ്താന്‍ ടീമിനെ എഴുതിത്തള്ളാനാവില്ല. മികച്ച പ്രതിഭകള്‍ പാകിസ്താനൊപ്പമുണ്ട്. കൂടാതെ യുഎഇയില്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരം കളിച്ച് അനുഭവസമ്പത്തും പാകിസ്താനുണ്ട്. രണ്ട്കൂട്ടര്‍ക്കും മികച്ച താരങ്ങളുള്ളതിനാല്‍ ഭാഗ്യം നിര്‍ണ്ണായക ഘടകമാവും. രണ്ട് ടീമിനൊപ്പവും മികച്ച ബൗളര്‍മാരുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യാന്‍ രണ്ട് കൂട്ടര്‍ക്കും താല്‍പര്യമുണ്ടായേക്കില്ല. അതിനാല്‍ ടോസ് നിര്‍ണ്ണായകമാവും.

രണ്ട് ടീമുകള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കേവലം മത്സരം എന്നതിലുപരിയായുള്ള വികാരം ഉണ്ടാവും. രാജ്യത്തിന്റെ അഭിമാന പോരാട്ടമെന്ന നിലയ്ക്കാണ് ആരാധകര്‍ മത്സരത്തെ കാണുന്നത്. നേരത്തെ തന്നെ മത്സരത്തിന്റെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയത് മത്സരത്തിന്റെ ആവേശം എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ്. എന്തായാലും സൂപ്പര്‍ പോരാട്ടം തന്നെയാവും ആരാധകര്‍ക്ക് കാണാനാവുകയെന്നുറപ്പാണ്.

Story first published: Sunday, October 24, 2021, 16:08 [IST]
Other articles published on Oct 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+